Connect with us

Video Stories

ഗ്രീന്‍ലാന്‍ഡിലും വേണം ഒരു സിയാറ്റല്‍ മൂപ്പന്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

പരിസ്ഥിതി പ്രസ്ഥാനങ്ങളും പരിസ്ഥിതി രാഷ്ട്രീയ സങ്കല്‍പങ്ങളും ഉദയം ചെയ്യുന്നതിനും പതിറ്റാണ്ടുകള്‍ക്ക്മുമ്പുതന്നെ പ്രകൃതിയും, മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും തന്റെ ചിന്തകള്‍ കാവ്യാത്മകമായും വികാര തീവ്രമായി ആവിഷ്‌കരിക്കുകയും ചെയ്ത റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ തലവനായിരുന്നു 1786 മുതല്‍ 1866 വരെ അമേരിക്കയില്‍ ജീവിച്ചിരുന്ന സിയാറ്റല്‍ മൂപ്പന്‍ അഥവാ ചീഫ് സിയാറ്റല്‍. ‘ഈ രാജ്യത്തെ ഓരോ കുന്നും താഴ്‌വാരവും സമതലവും തോട്ടവും എന്റെ മധുരസ്മൃതികളാലോ അല്ലെങ്കില്‍ ശോകകരമായ അനുഭവങ്ങളാലോ അനുഗ്രഹീതമാണ്. നിങ്ങളുടെ (വെളുത്ത അമേരിക്കക്കാരുടെ) കാല്‍ച്ചുവട്ടിലുള്ള മണ്ണ് ഞങ്ങളുടെ പാദസ്പര്‍ശങ്ങളോടാവും കൂടുതല്‍ സ്‌നേഹത്തോടെ പ്രതികരിക്കുക, കാരണം ഇത് ഞങ്ങള്‍ക്ക് വെറും മണ്ണല്ല; ഞങ്ങളുടെ പൂര്‍വീകരുടെ ആത്മാവ് ലയിച്ചുചേര്‍ന്നചാരമാണ്…’ എന്ന് തുടങ്ങി 1854 ല്‍ അദ്ദേഹം നടത്തിയ കവിത തുളുമ്പുന്ന പ്രഭാഷണം പരിസ്ഥിതി സ്‌നേഹികള്‍ക്കെന്നും പ്രചോദനവും ഊര്‍ജവുമാണ്. സിയാറ്റല്‍ മൂപ്പനെ ഈയവസരത്തില്‍ പരാമര്‍ശവിധേയമാക്കിയത്, അദ്ദേഹത്തിന്റെ ഉപരി സൂചക പ്രസംഗം അനിവാര്യമാക്കിയ പശ്ചാത്തലവും നിലവിലെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് മോഹവും തമ്മിലുള്ള സമാനതകള്‍ സൂചിപ്പിക്കാനാണ്.
ദുര, അത്യാര്‍ത്തി തുടങ്ങിയവയാണല്ലോ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പുകള്‍. 1860കളില്‍ വെളുത്ത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക്‌വേണ്ടി തദ്ദേശീയരായ റെഡ് ഇന്ത്യക്കാരുടെ ഭൂമി വിട്ട്‌കൊടുക്കാനോ അതല്ലെങ്കില്‍ വില്‍പന നടത്താനോ റെഡ് ഇന്ത്യന്‍ ഗോത്ര തലവനായ ചീഫ് സിയാറ്റലിനോട് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരം വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ഇംഗാസ് സ്റ്റിവന്‍സ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അമേരിക്കന്‍ സാമ്രാജത്വ നിലപാടുകള്‍ക്കെതിരെയും, ഭൂമിക്ക് പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍പിച്ചുകൊണ്ടുള്ള വികസന സങ്കല്‍പങ്ങള്‍ക്കെതിരെയും, ലാഭ താല്‍പര്യങ്ങളിലപ്പുറം മറ്റാദര്‍ശങ്ങളൊന്നുമില്ലാത്ത അമേരിക്കന്‍ മനസുകള്‍ക്കെതിരെയും ചീഫ് സിയാറ്റല്‍ ആഞ്ഞടിച്ചത്. വെളുത്ത അമേരിക്കക്കാര്‍ക്ക് ഭൂമി വെറുമൊരു വില്‍പന ചരക്കാണെങ്കില്‍ റെഡ് ഇന്ത്യക്കാര്‍ക്ക് അത് എത്രത്തോളം പാവനമാണെന്നാണ് മേല്‍ കൊടുത്ത ചീഫ് സിയാറ്റലിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളില്‍നിന്നും സുവിധിതമാവുന്നത്. പോയവാരം ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങാനുള്ള മോഹങ്ങളുടെ തുറന്ന് പറച്ചിലും അതിനേറ്റ തിരച്ചടിയും അത് കാരണം ഡെന്‍മാര്‍ക്കിനോട് ചൊടിച്ച് ആ രാജ്യത്തേക്ക് സപ്തംബര്‍ രണ്ടാം തീയതി അദ്ദേഹം നിശ്ചയിച്ച യാത്ര തന്നെ റദ്ദാക്കിയതും.
അമേരിക്ക ഗ്രീന്‍ലാന്‍ഡിനുമേല്‍ കണ്ണുവെക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളേറെയായി. ആര്‍ട്ടിക് സമുദ്രങ്ങള്‍ക്കും വടക്കന്‍ അറ്റ്‌ലാന്റിക്കിനുമിടയില്‍, കൃത്യമായി യൂറോപ്പില്‍നിന്നും വടക്കനമേരിക്കയിലേക്കുള്ള നേര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ ദ്വീപ് അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന മേഖലയാണ്. ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങുക എന്ന ആശയം ആദ്യമായി മുന്നോട്ട്‌വെച്ചത് 1860 കളില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ആന്‍ഡ്ര്യൂ ജോണ്‍സനായിരുന്നു. 1867 ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഈ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം (േെൃമലേഴശര ശാുീൃമേിരല) എടുത്ത്പറയുന്നുണ്ട്. തുടര്‍ന്ന് 1946ല്‍ ഹാരി ട്രൂമാന്‍ അലാസ്‌കയിലെ ചില ഭാഗങ്ങളും ഗ്രീന്‍ലാന്‍ഡും തമ്മില്‍ വെച്ച്മാറാനുള്ള നിര്‍ദ്ദേശം മുന്നോട്ട്‌വെച്ചെങ്കിലും അതംഗീകരിക്കാന്‍ ഡെന്‍മാര്‍ക്ക് കൂട്ടാക്കിയില്ല. ശീതയുദ്ധാരംഭഘട്ടത്തില്‍ അമേരിക്ക അതിന്റെ തൂള്‍ വ്യോമ റഡാര്‍ ബെയ്‌സുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത് ഗ്രീന്‍ലാന്‍ഡായിരുന്നു എന്നത് മാത്രം മതി ഈ മേഖലയുടെ തന്ത്രപ്രാധാന്യം മനസിലാക്കാന്‍.
തന്റെ മുന്‍ഗാമികള്‍ക്ക് നടക്കാതെപോയ ഗ്രീന്‍ലാന്‍ഡ് സ്വപ്‌നം പൊടി തട്ടിയെടുക്കാന്‍ പ്രസിഡണ്ട് ട്രംപിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനക്ക് ഗ്രീന്‍ലാന്‍ഡിന്‍മേലുള്ള താല്‍പര്യം അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട് . കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു നിര്‍മാണ കമ്പനി ഗ്രീന്‍ലാന്‍ഡില്‍ വിമാനത്താവള നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ മുഖ്യമായും പ്രസിഡണ്ട് ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കകര്‍ഷിക്കുന്നത് ഇതൊന്നുമല്ല. ഭൂധാതു ലവണ വിഭവങ്ങളാല്‍ സമ്പുഷ്ടമായ ആര്‍ട്ടിക് മേഖലയുടെ ഭാഗമായ ഗ്രീന്‍ലന്‍ഡില്‍ ലോകത്ത്തന്നെ ഇനിയും ഖനനം ചെയ്യപ്പെടാത്ത 13 ശതമാനം ഇന്ധന എണ്ണയുടെയും 30 ശതമാനം പ്രകൃതി വാതകങ്ങളുടെയും നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അത്‌കൊണ്ട് തന്നെ എന്ത് വില കൊടുത്തും ഈ ദ്വീപ് സ്വന്തമാക്കുക എന്നത് ഫോസില്‍ ഇന്ധനങ്ങളുടെ കടുത്ത ആരാധകനായ പ്രസിഡണ്ട് ട്രംപിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ആഗോള താപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഫോസില്‍ ഇന്ധന ഉപയോഗമാണെന്ന് എല്ലാ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്ന അവസരത്തില്‍ പോലും ഇന്ധന ഖനനത്തിനേര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് ട്രംപ് കൊടുത്ത നിര്‍ദേശം ഇനിയും മറക്കാന്‍ സമയമായിട്ടില്ല. 2017ലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതും ഇതിനോട് ചേര്‍ത്ത്‌വായിക്കണം. അമേരിക്കയിലെ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉടമയായ ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കാകര്‍ഷിച്ച മറ്റൊരു ഘടകമായിരുന്നു ദ്വീപിന്റെ വിശാല ഭൂവിസ്തൃതി. 21 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രീന്‍ലാന്‍ഡ് യു.കെ യുടെ ഏതാണ്ട് 9 ഇരട്ടിയോളം വരും. കൂറ്റന്‍ ഗോപുരങ്ങളും കെട്ടിട സമുച്ഛയങ്ങളും കെട്ടിപടുക്കുവാന്‍ തീര്‍ത്തും അനുയോജ്യമായ ഇടം. ഇവ കൂടാതെ, ദ്വീപിലെ സമൃദ്ധമായ ശുദ്ധജല മത്സ്യസമ്പത്ത്, സാഹസിക വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ തുടങ്ങിയവയിലെല്ലാം തന്നെ വൈറ്റ്ഹൗസിന്റെയും അതിനെ ചുറ്റിപറ്റി നില്‍ക്കുന്ന വ്യവസായികളുടെയും ദൃഷ്ടി പതിഞ്ഞിട്ടുണ്ടാവണം.
ഡൊണാള്‍ഡ് ട്രംപിന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനോദ്ദേശ്യം പുറത്തുവന്നപ്പോള്‍തന്നെ ആ രാജ്യത്ത്‌നിന്നും ശക്തമായ പ്രതികരണങ്ങളാണ് പുറത്ത്‌വന്നത്. 1854ല്‍ ചീഫ് സിയാറ്റല്‍ നടത്തിയ പാരിസ്ഥിതിക മൂല്യത്തിലൂന്നിയ പ്രസംഗത്തിന് പകരം വെക്കാനാകില്ലെങ്കിലും, ഡെന്‍മാര്‍ക്ക് അധികാരികളുടെയും പ്രമുഖ പാര്‍ട്ടി നേതാക്കളുടെ യും ശക്തമായ പ്രതികരണം ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് തല്‍ക്കാലത്തേക്കെങ്കിലും പരിക്കേല്‍പ്പിക്കാന്‍ പര്യാപ്തമായി എന്നത് വാസ്തവമാണ്. ട്രംപിന്റെ ഗ്രീന്‍ലന്‍ഡ് മോഹത്തെ ‘തികഞ്ഞ അസംബന്ധം’ എന്നാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ആക്ഷേപിച്ചതെങ്കില്‍, ‘ലഫ്റ്റിസ്റ്റ് റെഡ് ഗ്രീന്‍ സഖ്യ’ത്തിന്റെ വക്താവ് ട്രംപിനെ പരിഹസിച്ചത് ‘മറ്റേതോ ഗ്രഹത്തിലധിവസിക്കുന്ന ഒരു ജീവി’ എന്നാണ്. ്രടംപിന്റെ പ്രസ്താവനയെ മുന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ‘ഏപ്രില്‍ ഫൂള്‍’ തമാശയായിട്ടാണ് കണ്ടത്. ഇനി കാണേണ്ടത് വെറും 57,000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡിലെ ‘ആഭ്യന്തര പ്രശ്‌നങ്ങള്‍’ പരിഹരിക്കാനെന്ന പേരില്‍ എന്നാവും അമേരിക്ക പട്ടാള ട്രൂപ്പുകളെ അങ്ങോട്ടയക്കുക എന്നാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.