Video Stories
പ്രകൃതിയോടൊപ്പം ചേര്‍ന്നു നില്‍ക്കാം
അഡ്വ. കെ. രാജു
(വനംവകുപ്പുമന്ത്രി)
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്ത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് ജീവമണ്ഡലം നിലനിന്നു പോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെ പോലും ദോഷകരമായി ബാധിക്കും. മനുഷ്യ – പ്രകൃതി ബന്ധത്തിന് മനുഷ്യോത്പത്തിയോളം തന്നെ പഴക്കമുണ്ട്. പ്രാചീന മനുഷ്യസംസ്‌കാരങ്ങളെല്ലാം പിറവി കൊണ്ടത് നദീതടങ്ങളിലായിരുന്നു. സിന്ധുനദീതട സംസ്‌കാരവും ഗ്രീക്ക്, മെസപ്പൊട്ടേമിയന്‍ സംസ്‌കാരങ്ങളും മഹാനദികളുടെ തീരങ്ങളില്‍, അതിന്റെ ഫലഭൂയിഷ്ഠതയില്‍ വളര്‍ന്നു വന്നവയാണ്. മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ ക്രമേണ വളര്‍ന്ന് ആധുനികതയിലേക്ക് പ്രവേശിച്ചപ്പോഴും പ്രകൃതി വിഭവങ്ങളെ പരിഗണിച്ചും സംരക്ഷിച്ചുമാണ് മുന്നേറിയത്. ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഉര്‍വരതയിലാണ് ഒരു കാര്‍ഷിക സംസ്‌കൃതി തന്നെ പടുത്തുയര്‍ത്തിയത്.
പാരിസ്ഥിതിക രംഗത്ത് സാര്‍വദേശീയമായി തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന ആശങ്കകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആഗോളതാപനവും അതിന്റെ തന്നെ ഭാഗമായ കാലാവസ്ഥാ വ്യതിയാനവും ലോക ജനതക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്ര നിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ച ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. ആഗോള താപനത്തിന് മുഖ്യ കാരണമാവുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും മീഥേനും ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ച തോതില്‍ നിലനില്‍ക്കുകയാണ്. ഇവയുടെ നിയന്ത്രണത്തിനായി അന്താരാഷ്ട്ര തലത്തില്‍ തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്.
പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗ്രഹീതമായിരുന്നു കേരളം. ജലസമൃദ്ധമായിരുന്ന 44 നദികളും വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും ഭൂവിസ്തൃതിയുടെ 29 ശതമാനം വരുന്ന വനമേഖലയും കേരളത്തിന്റെ ഹരിതാഭക്ക് മാറ്റു കൂട്ടി. എന്നാല്‍ മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ത്ഥചിന്തയും ആ വശ്യസൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രൂക്ഷമായ ചൂട് സമ്മാനിച്ച് കഴിഞ്ഞു പോയ വേനലും വറ്റിവരണ്ട നദികളും കുളങ്ങളും കിണറുകളും കുടിവെള്ളത്തിനായി പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീട്ടുകാരുടെ നീണ്ടവരികളും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അമിതമായ പ്രകൃതി ചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന എല്ലാ പാരിസ്ഥിതിക സൗഭാഗ്യങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതു പോലെ അന്തരീക്ഷ മലിനീകരണം കാരണം ശുദ്ധവായുവും കിട്ടാക്കനിയായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തിലുള്‍പ്പെടെ ഭൂഗര്‍ഭജലനിരപ്പ് ഗണ്യമായി താണുകൊണ്ടിരി ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴ പെയ്യുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെട്ടിരുന്നത്. എന്നാല്‍ മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അലംഭാവം ശക്തമായ മണ്ണൊലിപ്പിന് കാരണമാവുകയും കിട്ടിയ വെള്ളം പാഴായിപോകുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചത്. ഏറ്റവും വലിയ ജലസംഭരണികളായിരുന്നു വയലുകളും തണ്ണീര്‍ത്തടങ്ങളും. അവയെല്ലാം നികത്തി കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുക വഴി ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ അഞ്ഞൂറിലധികം വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. പാരിസ്ഥിതിക ഘടനയില്‍ കണ്ണികളായ അനേക ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥയൊരുക്കുന്ന മണ്ണ് ഒലിച്ച് പോകുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. മണ്ണിന്റെ പരിപാലനം മറന്നാല്‍ നാം സ്വയം മറക്കുന്നതിന് തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തത്വദീക്ഷയില്ലാതെ പുറന്തള്ളുന്ന വ്യവസായ മാലിന്യങ്ങളും വനനശീകരണവുമെല്ലാം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്നതാണ്. വിഷമയമായ മണ്ണും അതില്‍ വിളയുന്ന ഫലങ്ങളും ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.
കേരളത്തിന്റെ പച്ചപ്പിനെ സംരക്ഷിക്കാന്‍ സംസ്ഥാന വനം വകുപ്പ് ക്രിയാത്മകമായ സമീപനങ്ങളുമായി മുന്നേറുകയാണ്. വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് മലബാര്‍ മേഖലയിലെ കണ്ടല്‍ക്കാടുകള്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 294.6 ഹെക്ടര്‍ കണ്ടല്‍കാടുകള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു. അഞ്ഞൂറ് ഹെക്ടര്‍ കൂടി റിസര്‍വ്വ് വനമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകളെ ബന്ധപ്പെടുത്തി ഇക്കോടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ ആലോചിച്ചു വരികയാണ്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്നവരാണ് ആദിവാസികള്‍. അവരുടെ നാട്ടറിവുകളെ പ്രയോജനപ്പെടുത്താനും വനസംരക്ഷണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയണം. 100 ആദിവാസികളെ ഇക്കോടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി നിയമിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എഴുപത്തിരണ്ടു ലക്ഷം വൃക്ഷതൈകള്‍ സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യും. അവ വെച്ചുപിടിപ്പിക്കുക മാത്രമല്ല, വളര്‍ച്ചയും പരിചരണവുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സംവിധാനമൊരുക്കും. പ്രകൃതി സന്തുലനത്തിന്റെ താളഭംഗങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവെക്കുന്നതിനുമപ്പുറം സാര്‍ത്ഥകമായ ഇടപെടലുകളും ബോധവത്കരണവുമാണ് വേണ്ടത്. അതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപോലെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്താന്‍ കൂട്ടായി പ്രയത്‌നിക്കാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ