Connect with us

Video Stories

ഈ മൗനം ഭീതിപ്പെടുത്തുന്നത്

Published

on

 
സമീപകാലങ്ങളില്‍ പതിവായ പോലെ ആ ആക്രമണത്തിനുള്ള കാരണവും വളരെ നിസ്സാരമായിരുന്നു. ട്രെയിനിലെ ഒരു സീറ്റിനെ സംബന്ധിച്ച തര്‍ക്കം. ഇരകള്‍ പതിവു പോലെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍. ഈദ് ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുകയായിരുന്നു അവര്‍. സമീപകാല ഇന്ത്യയില്‍ പതിവായ പോലെ തര്‍ക്കം പെട്ടെന്ന് മതപരമായ വിഷയത്തിലേക്ക് വഴിമാറി. ബീഫ് ഭക്ഷിക്കുന്നവരെന്ന് ആക്രോഷിച്ചായിരുന്നു പിന്നീട് അക്രമികളുടെ മര്‍ദനം. ഒടുവില്‍ ജുനൈദെന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിലാണ് അക്രമം അവസാനിച്ചത്. സഹോദരനും കൂട്ടുകാര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സമീപ ദിവസങ്ങളില്‍ ഹരിയാനയിലും കശ്മീരിലും ജനക്കൂട്ടം രണ്ട് പേരെ ആക്രമിച്ച് കൊന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ആധുനിക ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ വികാരവും സര്‍ക്കാരുകളുടെ നിഷേധ നിലപാടുകളും വസ്തുതകളെ തള്ളിക്കളയാനുള്ള ഭൂരിപക്ഷത്തിന്റെ ബോധപൂര്‍വമായ നീക്കവുമാണ് പുറത്തുവരുന്നത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നത് പോലെ നിസ്സാര കാരണമാണ് 15 കാരനായ ജുനൈദിന്റെ കൊലയിലേക്ക് നയിച്ചത്.
നിസ്സാര കാരണങ്ങളുടെ പേരില്‍ തുടങ്ങുന്ന വാഗ്വാദങ്ങള്‍ പെട്ടെന്ന് തന്നെ മതപരമായ സ്വഭാവത്തിലേക്ക് വളരുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷം സംഭവങ്ങളിലും കൊല്ലപ്പെടുന്നത് മുസ്‌ലിം, ദലിത് ന്യൂനപക്ഷങ്ങളാണ് എന്നത് മാത്രമല്ല ആശങ്കകള്‍ക്ക് കാരണമാകുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം 2014 മുതല്‍ ആവര്‍ത്തിക്കുന്ന ഇത്തരം അടിച്ചു കൊലപ്പെടുത്തല്‍ സംഭവങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതും സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ നിസ്സാരമായി തള്ളുന്നതും ഭൂരിപക്ഷത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ മനഃസാക്ഷിയെ ഇത്തരം സംഭവങ്ങള്‍ തീരേ ബാധിക്കുന്നില്ല എന്നതും ശക്തമായ ആശങ്കക്ക് കാരണമാകുന്നു.
എന്നാല്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സംഭവങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെയും ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും ഭൂരിപക്ഷ മനഃസാക്ഷിയുടെയും പ്രതികരണങ്ങള്‍ അതിരൂക്ഷമായിരിക്കുകയും ചെയ്യും. ജുനൈദ് സ്വന്തം സഹോദരന്റെ മടിയില്‍ കിടന്ന് മരിച്ച ദിവസം തന്നെ കശ്മീരില്‍ ഒരു ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നത് ഇത്തരത്തില്‍ തീവ്ര വലതു വികാര വിസ്‌ഫോടനത്തിന് കാരണമായി. ശ്രീനഗറില്‍ ജനക്കൂട്ടം മുസ്‌ലിമായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് അയ്യൂബ് പണ്ഡിറ്റിനെ വിവസ്ത്രനാക്കുകയും അടിച്ചുകൊല്ലുകയും ചെയ്തതായിരുന്നു അത്. സംഭവത്തെ അപലപിച്ച് മിര്‍വായീസ് ഉമര്‍ ഫറൂഖിനെ പോലെയുള്ള വിഘടനവാദികള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പത്മശ്രീ അവാര്‍ഡ് ജേതാവ് പരേഷ് റാവലിനെ പോലുള്ള പാര്‍ലമെന്റ് അംഗം ഹരിയാനയിലെ കൊലപാതകം കണ്ടില്ലെങ്കിലും ശ്രീനഗറിലെ സംഭവം കൃത്യമായി ശ്രദ്ധിച്ചു എന്നിടത്താണ് നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാകുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയാണ് ഉത്തരേന്ത്യയില്‍ പഞ്ചാബിലും ഡല്‍ഹിയിലുമൊഴികെ അധികാരത്തിലുള്ള ബി.ജെ.പി ചെയ്യാറുള്ളത്. പക്ഷെ, പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഉദ്യോഗസ്ഥന്മാരുടെ ആക്രമണത്തില്‍ സഫര്‍ ഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ട്വീറ്റ് പുറത്തുവന്നു. ഖാന്‍ കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും അന്വേഷിക്കുമെന്നും നീതി നടപ്പിലാക്കുമെന്നുമുള്ള നിസ്സാരവത്കൃതമായ ഒരു സന്ദേശം. എന്നാല്‍ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ പതിവുപോലെ ബി.ജെ.പി നേതാക്കളും സംസ്ഥാന മുഖ്യമന്ത്രിയും തയ്യാറായില്ല. കേരളത്തിലെ കണ്ണൂരില്‍ കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസുകാര്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തതിനെതിരെ നൂറിലേറെ ബി.ജെ.പി നേതാക്കളാണ് രോഷാകുലരായി പ്രതികരിച്ചത്. എന്നാല്‍ 55 കാരനായ പെഹ്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ ഇവരില്‍ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു.
മുസ്‌ലിംകളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന ബഹുസംസ്‌കൃതിയുടെ ചെറിയ മുദ്രകളെ പോലും അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ലെന്ന് വേണം കരുതാന്‍. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ പരമ്പരാഗത ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രി പോലും തയ്യാറായില്ല. പാര്‍ട്ടിയുടെ ഇത്തരം സന്ദേശങ്ങളിലൂടെ തങ്ങളുടെ ഹിന്ദു വോട്ടു ബാങ്ക് ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കുന്നെങ്കില്‍ ഹിന്ദുക്കള്‍ അവരുടെ പരമ്പരാഗത വിശ്വാസത്തില്‍ നിന്നും പിന്നോട്ട് പോകുന്നു എന്ന് വേണം കരുതാന്‍. കശ്മീരില്‍ നടന്ന കൊലപാതകത്തെ (താഴ്‌വരയില്‍ ഇത്തരം കൊല ഇതാദ്യമാണ്) കുറിച്ച് ആവേശഭരിതരായ പല ഹിന്ദുക്കളും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് അറിഞ്ഞതായി പോലും ഭാവിക്കാതിരുന്നത് ഇതിന്റെ ലക്ഷണമാണ്.
ഇത്തരം ക്രൂരതകള്‍ ഏത് ഭാഗത്ത് നിന്നു ഉണ്ടായാലും അതിനെ ചെറുക്കുകയും അതില്‍ പ്രതിഷേധിക്കുകയുമാണ് ചെയ്യേണ്ടത്. ഹിന്ദു സമൂഹത്തില്‍ ഒരു രോഗം അതിവേഗം പടരുകയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഹിന്ദുക്കളുടെ പേരില്‍ ഇത് നടക്കില്ല എന്ന് ഉറക്കെ പറയുന്നതിന് പകരം പലരും അജ്ഞത നടിക്കുകയോ അല്ലെങ്കില്‍ നിശബ്ദത പാലിക്കുകയോ ചെയ്യുന്നു. ചിലരാകട്ടെ മറ്റ് ചില സംഭവങ്ങള്‍ ഉയര്‍ത്തി ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നു. മുസ്്‌ലിംകള്‍ക്ക് അതുതന്നെ വേണം എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നത് സാധാരണമാണെന്ന മനോവികാരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലതുപക്ഷ തീവ്രവാദികള്‍. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടാല്‍ അവര്‍ പ്രതികരിക്കില്ല എന്ന് മാത്രമല്ല ഭ്രമാത്മകവും വ്യാജവുമായ മറുന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.
ഇത് തീവ്ര വലതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പഴയ മുദ്രാവാക്യം മൃതപ്രായമായിരിക്കുന്നു. ഹിന്ദു വികാരങ്ങളെ സ്വാധീനിച്ചാലോ എന്ന ഭയത്താല്‍ പ്രതിപക്ഷ നേതാക്കള്‍ പോലും ഇത്തരം സംഭവങ്ങളെ അപലപിച്ച് രംഗത്തുവരാന്‍ തയ്യാറാവുന്നില്ല. ബ്രിട്ടണില്‍ ഭീകരാക്രമണ പരമ്പര നടന്നതിന് ശേഷവും ഒരു മുസ്‌ലിമിനെ വെള്ളക്കാരന്‍ കാറിടിച്ച് കൊന്നപ്പോള്‍ ഇരക്ക് പിന്തുണയുമായി അവിടുത്തെ സമൂഹം ഒത്തുകൂടുകയും മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണം അസ്വസ്ഥജനകമാണെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മെയ് സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള മര്യാദ കാണിക്കാന്‍ പോലും ഇന്ത്യന്‍ നേതാക്കള്‍ തയ്യാറാവുന്നില്ല.
ഭീകരാക്രമണം നടക്കുന്ന മറ്റ് രാജ്യങ്ങളിലെ നേതാക്കള്‍ക്കും അവിടുത്തെ ഭൂരിപക്ഷം ജനതക്കും ഇസ്്‌ലാമിക ഭീകരവാദികളും സാധാരണ മുസ്‌ലിംകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ നേതാക്കള്‍ക്കും ഇവിടുത്തെ ഭൂരിപക്ഷത്തിനും അത് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കശ്മീരിലൊഴികെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരവാദ ആക്രമണങ്ങളൊന്നും നടക്കാത്ത ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണ പരമ്പര കൂടുതല്‍ ഭീതിയുണര്‍ത്തുന്നു. ഒരു ജനവിഭാഗത്തിനിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ മാത്രമേ ഇത് സാധിക്കു. ഇന്ത്യക്കാരനാണെന്നുള്ളതിന് അവരോട് തെളിവുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.
ഹരിയാനയിലേക്കു തന്നെ തിരികെ വന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മുസ്‌ലിം ജനവിഭാഗങ്ങളില്‍പെട്ടവര്‍ തല്ലിക്കൊല്ലപ്പെട്ടപ്പോഴൊന്നും നേതാക്കന്മാര്‍ പ്രതിഷേധിക്കുകയോ പൊതുജനരോഷം ഉയരുകയോ ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ജുനൈദിന്റെ മരണത്തിന് ശേഷം, രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടതാണെന്നും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും മാത്രമാണ് പൊലീസ് തലവന്‍ ബി.എസ് സന്ധു പറയാന്‍ തയ്യാറായത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും മതങ്ങള്‍ ഏതെന്ന് വെളിപ്പെടുത്താന്‍ അധികാരികള്‍ തയ്യാറായില്ല. അക്രമികള്‍ ഹിന്ദുക്കളാണെന്നും ഇരകള്‍ മുസ്‌ലിംകളാണെന്നതും അവര്‍ വിശദീകരിച്ചിട്ടില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതത്ര അസാധാരണമല്ല.
കടപ്പാട്: രെൃീഹഹ.ശി

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.