Connect with us

Video Stories

കറന്‍സികള്‍ ആവിയായപ്പോള്‍

Published

on

അല്‍പം നോട്ടോര്‍മ്മ

സി.കെ താനൂര്‍

പണമെന്നാല്‍ പിണവും വാ തുറക്കും-അത്രക്കുണ്ട്, പണത്തിന്റെ ശക്തി. പണം കാണപ്പെട്ട ദൈവം എന്നു വിശ്വസിക്കുന്നവരുടെ കാലഘട്ടമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയുന്നത് പൂര്‍ണമായും ശരിയായിരിക്കില്ല- ഇന്നുമുണ്ട്. എന്നല്ല, നാളെയുമുണ്ടാവും! ‘ആര്‍ ക്കാണ് പണം വേണ്ടാത്തത്’ ഉള്ളവന് ഇനി യും ഒത്തിരി വേണം. തീരെ ഇല്ലാത്തവന് ഇ ത്തിരിയെങ്കിലും വേണം. ഇനി, ഇത്തിരി ഉണ്ടായലോ? അത് ഒത്തിരിയാക്കണം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍…
അതുകൊണ്ട് തന്നെയാണ് പണമെന്നു കേട്ടാല്‍ പിണവും വാ തുറക്കുമെന്ന് പറയുന്നത്. അക്കാലത്ത് മാത്രമല്ല, ഇക്കാലത്തും ഇനി എക്കാലത്തും പണത്തിനുള്ള സ്ഥാനം മനുഷ്യനുപോലും കല്‍പ്പിക്കപ്പെടുന്നില്ല. ഇന്നെന്നല്ല, എന്നും പണവും മനുഷ്യനും ചേരുന്നിടത്തേ ജീവിതമുള്ളൂ എന്നതാണ് അ വസ്ഥ. അതങ്ങനെ പിടികിട്ടാത്തൊരു ഫിലോസഫിയില്‍ ഉറങ്ങട്ടെ. നമുക്ക് വഴിമാറാം.

 
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളുടെ ശവപ്പെട്ടിയില്‍ കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ നവംബര്‍ എട്ടിന് ആ ദ്യത്തെ ആണിയടിച്ചപ്പോള്‍ അത് ആഴത്തില്‍ തറച്ചത് ഇന്ത്യന്‍ ജനതയുടെ നെഞ്ചകങ്ങളിലായിരുന്നു. ശവമായത്, ആ നോട്ടുകള്‍ മാത്രമല്ല. സാദാ ജനങ്ങള്‍ കൂടിയായിരുന്നു. നമ്മള്‍ മാറിമാറി ഭരിച്ചിട്ടും ആയിരത്തിന്റെ നോട്ടു കൊടുത്താല്‍ ആയിരം മത്തി പോലും കി ട്ടാത്ത ഒരവസ്ഥയിലാണ് രാജ്യം ഇന്നെത്തി നില്‍ക്കുന്നത്.

 

ഒരു രൂപക്ക് ഒരു മത്തി കിട്ടാത്ത അവസ്ഥയില്ലേ! പിന്നെന്ത്? വിലക്കയറ്റത്തെക്കുറിച്ച് സദാ നാം നാവിട്ടടിക്കുമ്പോള്‍ രൂപയുടെ മുല്യശോഷണത്തെക്കുറിച്ച് ആരെങ്കിലും പറയാറുണ്ടോ? ആ അവസ്ഥയിലേക്ക് എത്തിച്ച ഭരണ വൈകല്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മാസം ഒന്നു കഴിഞ്ഞില്ലേ? ഗവണ്‍മെന്റ് എന്ത് ചെയ്യാന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തിരിച്ചങ്ങോട്ടൊരു ചോദ്യം, പിന്നെന്തിനാണൊരു ഗവണ്‍മെന്റ്?
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടുമെന്ന് ഖുര്‍ആന്‍ വിവക്ഷിക്കുന്നു. -ഞാന്‍ വഴിമാറട്ടെ.

 
കള്ളനോട്ടും കള്ളപ്പണവും സ്വതന്ത്ര ഇന്ത്യയുടെ ശാപമാണെന്നു പാല്‍ കുടിക്കുന്ന കു ഞ്ഞുങ്ങള്‍ക്ക് പോലുമറിയാവുന്ന അവസ്ഥയാണിന്ന്. സമ്പദ്‌വ്യവസ്ഥയെ അത് തകര്‍ ക്കുന്നു എന്നത് ഭവിഷ്യല്‍ ഫലം! അതല്ല, ഒരുറക്കുണരും മുമ്പ് നോട്ടുകള്‍ പിന്‍വലിക്കലാണോ പരിഹാരം? ആണെങ്കില്‍ തന്നെ, ബദല്‍ സംവിധാനം ചെയ്യാതെ ഒരു രാഷ്ട്ര ജനതയെ ഇരുട്ടിലടച്ചതിന് എന്ത് ന്യായീകരണം?
സാമ്പത്തിക ശാസ്ത്ര നൈപുണ്യം അത്രക്കൊന്നുമില്ലാത്ത നമ്മള്‍, ആരെന്ത് ഉരുക്കഴിച്ചാലും അതപ്പടിയങ്ങ് തൊണ്ട തൊടാതെ വിഴുങ്ങിക്കളയുമെന്ന് ഭരണാധികാരികള്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ പിന്നെ രക്ഷയെവിടെ? നമ്മളെന്നാണിനി മാറുക? ഉണരുക?
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ (പൊടുന്നനെ) പിന്‍വലിച്ച് രണ്ടായിരത്തി ന്റെ നോട്ടുകളിറക്കിയാല്‍ കള്ളനോട്ടടിക്കാന്‍ കഞ്ഞിവെച്ചു കൊടുക്കലല്ലാതെ മറ്റെന്താണ്? ആയിരത്തിന്റെ രണ്ട് നോട്ടടിക്കുന്നതിന് പകരം രണ്ടായിരത്തിന്റെ ഒറ്റ നോട്ടടിക്കാം. ഇനി, അയ്യായിരത്തിന്റെ ഒറ്റ നോട്ടിറക്കിയാലോ? കള്ളനോട്ടടിക്കാരന്റെ ജോലി അഞ്ചിരട്ടി കുറയും. എന്നല്ലേ അത്രയൊന്നും ബുദ്ധിയില്ലാത്തവര്‍ പോലും മനസ്സിലാക്കുക.

 
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ആദ്യമായി നോട്ടച്ചടിച്ചത്. അതാകട്ടെ, സര്‍ക്കാര്‍ തലത്തില്‍ ആയിരുന്നില്ല. ഹിന്ദുസ്ഥാന്‍ ബാങ്ക്, ബോംബെ ബാങ്ക്, ബങ്കാള്‍ ബാങ്ക്, മെഡ്രാസ് ബാങ്ക് എന്നീ സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. ഈ നോട്ടുകളാണ് 1938 വരെ പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതേ വര്‍ഷം തന്നെ സെന്‍ട്രല്‍ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കടലാസ് നോട്ടും അച്ചടിച്ചിറക്കി. നോട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ സംഖ്യയുടേത് പതിനായിരത്തിന്റെ ഒറ്റ നോട്ടായിരുന്നു. 1938 മുതല്‍ 54 വരെ ഇവ പ്രാബല്യത്തിലുണ്ടായിരുന്നു. 1946-78 വര്‍ഷങ്ങളില്‍ ഈ കറന്‍സികള്‍ ദുര്‍ബലപ്പെടുത്തി.

 
തുടര്‍ന്ന് 1987 ല്‍ അഞ്ഞൂറ് രൂപയുടെ നോട്ട് ആദ്യമായിറക്കി. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് അസാധുവാക്കിയ ആയിരം രൂപയുടെ നോട്ട് 1946ന് മുമ്പും പ്രാബല്യത്തിലുണ്ടായിരുന്നു. അയ്യായിരം, പതിനായിരം രൂപയുടെ നോട്ടും 1954ല്‍ പ്രയോഗത്തിലുണ്ടായിരുന്നതാണ്. ഇവ 1978ലാണ് ദുര്‍ബലപ്പെടുത്തിയത്. ഇപ്പോള്‍ ‘ഇല്ലാതാക്കിയ’ ആയിരം രൂപയുടെ നോട്ട് 2000ത്തില്‍ പ്രാബല്യത്തില്‍ വന്നതാണ്.

 
1950ല്‍ രാഷ്ട്രം റിപ്പബ്ലിക്കായപ്പോള്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. അന്ന് നയാപൈസയല്ല, അണയാണ്. ഒരു രൂപക്ക് പതിനാറണ. ഒരു അണയാകട്ടെ, നാലു പൈസ. 1957ന് ശേഷമാണ് ഒരു രൂപ, നൂറു നയാപൈസ എന്ന നിലക്ക് മാറ്റി നിജപ്പെടുത്തിയത്.
റിസര്‍വ് ബാങ്കിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചും ദേശീയഗാനത്തിന്റെ പിതാവായ രവീന്ദ്രനാഥ് ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷം, തഞ്ചാവൂര്‍ പ്രഗദീശ്വര്‍ ക്ഷേത്രത്തിന്റെ സഹസ്രാബ്ദിയാഘോഷം എന്നിവയോടനുബന്ധിച്ചും ഇന്ത്യാ ഗവണ്‍മെന്റ് 2010ല്‍ 75, 100, 1000 രൂപാ നാണയങ്ങള്‍ (നോട്ടുകളല്ല) പുറത്തിറക്കിയിരുന്നു. അവ, പക്ഷേ പ്രാബല്യത്തിലുണ്ടായിരുന്നില്ല. സ്മരാകാര്‍ത്ഥം മാത്രം. (അത്തരം നാണയങ്ങള്‍ ഒറ്റത്തവണ മാത്രമേ പുറത്തിറക്കാറുള്ളു). നാണയ ശേഖരണത്തില്‍ താല്‍പര്യമുള്ളവര്‍, ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മുമ്പൊക്കെ ലഭിക്കുമായിരുന്നു. (ഇപ്പോഴത്തെ നില വ്യക്തമല്ല.)

 
രൂപാ നോട്ടുകളുടെ ഇടത് വശത്ത് ലംബമായി ഒരു പ്രത്യേക രൂപം പ്രകടമായിരിക്കും. (ആയിരം രൂപയില്‍ വൈരം, അഞ്ഞൂറില്‍ വൃത്തം, നൂറില്‍ ത്രികോണം, അമ്പതില്‍ ചതുരം എന്നിങ്ങനെ… അന്ധരായ ആളുകള്‍ ഈ നോട്ടില്‍ തൊട്ടുതടവി ‘നോക്കി’യാണ് അവയുടെ മൂല്യം നിര്‍ണയിക്കുന്നത്. ആ അനുഭവ പരിജ്ഞാനം പരാജയപ്പെടാറില്ല.
ഃ ഃ ഃ ഃ

 

ഇന്ത്യയില്‍, 1917ല്‍ ‘രണ്ടര’ രൂപാ (രണ്ടു രൂപാ എട്ടണ) നോട്ടുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ‘റുപീസ് ടൂ അണാസ് എയ്റ്റ്’ എന്നായിരുന്നു അതിന്റെ പേര്‍.
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരണമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഹൈദരാബാദ് നിസാം നാണയ നിര്‍മ്മാണ ശാലക്ക് തുടക്കമിട്ടിരുന്നുവെന്നു ചരിത്രം.
‘രൂപ്യാ’ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ‘രൂപ’ ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. ഇംഗ്ലീഷുകാരുടെ സ്റ്റേളിങ് എന്ന നാണയവും ഇതേ അര്‍ത്ഥമുള്‍ക്കൊള്ളുന്നു.

 
ഇന്ത്യന്‍ രൂപ-ഉറുപ്പികയുടെ ഉച്ചാരണം രാജ്യത്തിനകത്ത് തന്നെ വ്യത്യസ്ത രീതിയിലാണ്. കേരളത്തില്‍ ഉറുപ്പിക എന്നും ‘രൂപ’ എന്നും പറയുമ്പോള്‍ സംസ്‌കൃതത്തില്‍ ‘രൂപ്യാകം’ എന്നാണ്. ഹിന്ദിയില്‍ രൂപയ, കാശ്മീരി ഉറുദുവില്‍ ‘റുപ്പായ്’ അസമില്‍ ‘ടോക്കോ’ ഗുജറാത്തില്‍ ‘റുപ്പിയേ’ ബെങ്കാളില്‍ ‘ടാക്കാ’ ഉറുദുവില്‍ ‘രൂപായ്’ ഒറിയാ ഭാഷയില്‍ ‘ടാങ്ക’ കന്നട, തുളു- തെലുങ്ക് ഭാഷകളില്‍ ‘രൂപ്പായി’ കൊങ്കിണി ഭാഷയില്‍ ‘റുപ്പായാ’ നേപ്പാളില്‍ ‘റുപിയാ’ മറാഠിയില്‍ ‘റുപ്പായേ’ സിന്ധിലും തുളുവിലും ‘റുപ്പിയോ’ എന്നിങ്ങനെയാണ്. ഈ ഉച്ചാരണ രീതി, ഇവിടെ എഴുതിയതിലും വ്യത്യസ്തമായിരിക്കാം വിവിധ ഭാഷകളില്‍, പ്രദേശങ്ങളില്‍.

 
അച്ചടിച്ചിലവ് വര്‍ധന കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാര്‍ 1994-ലാണ് ഒരു രൂപാ നോട്ട് ഒഴിവാക്കുകയും രണ്ടു രൂപാ അഞ്ച് രൂപാ നോട്ടുകള്‍ 95ല്‍ പുറത്തിറക്കുകയും ചെയ് തത്. അതേസമയം അന്നേ പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ (പഴയ) നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായില്ല. 1916-ല്‍ ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ ഡോളറിനു സൗകര്യപ്രദമാംവിധം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറക്കുകയായിരുന്നു.
അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി സച്ചിന്‍ ചൗധരിയുടെ ഒരു പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത് ഓര്‍ക്കുക.
‘വിദേശ നാണ്യത്തിനായി ഭാരതമാതാ മടിത്തട്ട് തുറന്നുവെച്ച് കാത്തിരിക്കുന്നു എന്നോ മറ്റോ അര്‍ത്ഥം വരുന്ന രീതിയില്‍ നടത്തിയ ആ പ്രസ്താവനയാണ് ഏറെ ബഹളങ്ങള്‍ക്കിടയാക്കിയത്.
നാളെ: ആന ചത്താലും പന്തിരായിരം

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.