Video Stories
പ്രധാനമന്ത്രി പറയും മറ്റാരും പറയരുത്
സംഘര്‍ഷന്‍ താക്കൂര്‍
വെറുതെ ഒരു ചിന്ത മാത്രം; തുടങ്ങുന്നതിനു മുമ്പുള്ള ചെറിയ ഉപദേശം. അങ്ങകലെ നടക്കുന്ന മഹാഭാരതയുദ്ധം സംപ്രേഷണം ചെയ്ത സഞ്ജയനാകും നമ്മുടെ ആദ്യത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍. കൗരവ – പാണ്ഡവ യുദ്ധത്തില്‍ വാസ്തവത്തില്‍ നടക്കുന്നതല്ലാതെ ധൃതരാഷ്ട്രര്‍ക്ക് ഇഷ്ടപ്പെടുന്നതായിരുന്നു സഞ്ജയന്‍ പറഞ്ഞതെങ്കില്‍ എന്താകുമായിരുന്നു പ്രത്യാഘാതം. സ്തുതിപാഠകനായ ഒരു റിപ്പോര്‍ട്ടര്‍ തന്റെ ശേഷിയെ തന്റെ മേലാളനെ തൃപ്തിപ്പെടുത്താന്‍ വിട്ടുവീഴ്ച്ച ചെയ്തിരുന്നുവെങ്കില്‍ അത് സത്യത്തിന്റെ ഐതിഹാസികമായ വൈരൂപ്യമായേനെ.
വായ തുറക്കാത്ത ഒരു പ്രധാനമന്ത്രിയെ ചൊല്ലി വിലപിച്ചതിന് ശേഷം’മൗന്‍ മോഹന്‍ സിങ്’ നമ്മള്‍ ഒരിക്കലും സംസാരിച്ചു ക്ഷീണിക്കാത്ത ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. അദ്ദേഹം പറഞ്ഞ മിക്കതും തരികിടയായിരുന്നു. പക്ഷേ നരേന്ദ്ര മോദിയുടെ സംസാരത്തിന് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന ഒരു വശമുണ്ട്; അത് ഏകപക്ഷീയമാണ്.
തന്റെ മുന്‍ഗാമികള്‍ക്കെല്ലാം ബാധകമായിരുന്ന തരത്തിലുള്ള, ചോദ്യങ്ങള്‍ക്ക് മുന്നില്‍ സ്വയം തുറക്കാന്‍ തന്റെ ഭരണകാലാവധിയുടെ അവസാന വര്‍ഷത്തിലും മോദി തയ്യാറായിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി പറയും, മറ്റാരും പറയരുത്. ട്വിറ്ററില്‍, നാനാതരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍, പ്രധാനമന്ത്രിക്ക് മാത്രമുള്ള വെബ്‌പോര്‍ട്ടലുകളില്‍, മന്‍ കി ബാതില്‍. സര്‍ക്കാര്‍ സഹായത്തിലുള്ള അല്ലെങ്കില്‍ സര്‍ക്കാരിന് വിധേയമായ സ്ഥാപനങ്ങളിലെ നിശ്ചയിച്ചുറപ്പിച്ച ശാസനകള്‍ അനുസരിക്കുന്ന ക്യാമറകള്‍, പറഞ്ഞപോലെ പ്രചാരണത്തിന് തയ്യാറാക്കുന്നു. നമുക്ക് മനസിലാകുന്ന തരത്തിലുള്ള അഭിമുഖങ്ങള്‍ അദ്ദേഹം നല്‍കാറില്ല. പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങളിലെ ഈ വിധേയ തട്ടിപ്പ് തുറന്നുകാട്ടണം. കാരണം ആളുകള്‍ക്ക് അതറിയണം. ഇങ്ങനെയാണത് നടക്കുന്നത്, നിങ്ങള്‍ ഒരു കൂട്ടം ചോദ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഒരു സഹായിക്ക് അയച്ചുകൊടുക്കുന്നു. അവര്‍ അല്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അവ പരിശോധിക്കുന്നു, സൗകര്യമായി തോന്നുന്നവ തെരഞ്ഞെടുക്കുന്നു. പ്രധാനമന്ത്രിയുടെ കാര്യാലയം തള്ളിക്കളയുന്നതോ ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്നതോ ആയ ചോദ്യങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല, രേഖ പോലുമില്ല. തുടര്‍ന്ന് ഉത്തരങ്ങള്‍ തയ്യാറാക്കി തിരിച്ചയക്കുന്നു. പിന്നെ, സൗകര്യപ്രദമായ സമയത്ത്, അഭിമുഖം നടത്തുന്നവരും ഉത്തരം പറയുന്നയാളും കൂടി ഒരു ചിത്രമെടുപ്പ് പരിപാടിയുണ്ട്, യഥാര്‍ത്ഥത്തില്‍ നടക്കുന്നതുമായി അതിനൊരു ബന്ധവുമില്ല. ഈ തട്ടിപ്പ് ടെലിവിഷന്‍ അഭിമുഖങ്ങളില്‍ അല്‍പം കുറയും, മോദി ഈയിടെയായി നല്‍കിയ തരത്തിലുള്ളവ; അവ ഒരാളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാത്രം ഒരുക്കുന്നതാണ്, പാദസേവയുടെ രംഗനാടകങ്ങളായി അവ അവസാനിക്കുന്നു.
ഗുരു, ലാല്‍ കൃഷ്ണ അദ്വാനി നല്‍കിയ പരിഹാസം നിറഞ്ഞ പ്രശംസക്ക് എന്തുകൊണ്ടും അര്‍ഹനാണ് മോദി (പരിപാടി നടത്തിപ്പുകാരന്‍). മോദി അഭിമുഖം, മോദി നടത്തുന്ന ഒരു പരിപാടിയാണ്. മിക്കപ്പോഴും ഒരു ചോദ്യം എന്തായിരിക്കണമെന്നും അതെങ്ങനെ ചോദിക്കണമെന്നും അനുശാസിക്കുന്ന മട്ടില്‍. നോര്‍മന്‍ മെയ്‌ലരുടെ ലേഖനങ്ങളുടെ പ്രശസ്തമായ പുസ്തകത്തിന്റെ തലക്കെട്ട് പോലെ അറ്‌ലൃശേലൊലി േളീൃ ങ്യലെഹള. തനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനെ അയാള്‍ ഔദ്ധത്യപൂര്‍വം കടന്നുപോകുന്നു. 2014ല്‍ അധികാരത്തിനുവേണ്ടിയുള്ള യാത്രയില്‍ ഒരിക്കല്‍ വിമാനത്തില്‍ 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഭീകരതകളെക്കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്ന റിപ്പോര്‍ട്ടറുടെ മുന്നില്‍ ഇയാള്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഏകാന്തതയില്‍ ഇരിക്കുന്നപോലെ, അകലെയുള്ള അസ്തമയ സൂര്യനെയും നോക്കി മോദി ഇരുന്നു. പ്രധാനമന്ത്രിയായപ്പോള്‍ ഔദ്യോഗിക വിമാനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി, ചെലവ് കുറക്കാന്‍ എന്ന പേരിലായിരുന്നു അത്. പൊതുചെലവ് കുറയ്ക്കാനല്ല, സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനായിരുന്നു. സത്യം പറഞ്ഞാല്‍, പ്രധാനമന്ത്രിയുടെ കൂടെ സൗജന്യമായി പോയിരുന്ന മാധ്യമങ്ങള്‍ ഒരു പൊതുമേഖല വിമാനത്തില്‍ അല്ലെങ്കില്‍ ഒഴിഞ്ഞുകിടക്കുമായിരുന്ന ഇരിപ്പിടങ്ങളിലാണ് യാത്ര ചെയ്തത്. മറ്റെല്ലാ ചെലവുകളും മാധ്യമ സ്ഥാപനങ്ങളാണ് വഹിച്ചിരുന്നത്. പക്ഷേ മോദി തനിക്ക് ഉത്തരം പറയേണ്ടിവരുന്ന ഒരു സാഹചര്യവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാജാവിന്റെ ഏറ്റവും ഉയര്‍ന്ന ബലം, അയാളൊരു തെറ്റും ചെയ്യരുത് എന്നാണ്. ഏറ്റവും മുന്തിയ ദുര്‍ഗുണം തനിക്ക് തെറ്റ് പറ്റില്ല എന്നയാള്‍ വിശ്വസിക്കുന്നതാണ്. ആ ദുര്‍ഗുണത്തില്‍ നിന്നാണ് താന്‍ ഉത്തരം പറയേണ്ടതില്ല, ഉത്തരവാദിത്തമില്ല എന്നയാള്‍ക്ക് തോന്നുന്നത്. പക്ഷേ ഇതെല്ലാം മാധ്യമങ്ങളെ എവിടെയെത്തിക്കും എന്നാണ് ചോദ്യം ? ഇവിടെയാണ് ആദ്യത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ സഞ്ജയന്റെ മടങ്ങിവരവ്. മഹാഭാരതം നടക്കുന്ന പോലെയാണോ അതോ അതിന്റെ പറഞ്ഞെഴുതിക്കുന്ന ഭാഷ്യമോ? നമ്മള്‍ കാവല്‍നായ്ക്കളുടെ പണിയാണോ ചെയ്യുന്നത്, അതോ വിധേയരായ വാലാട്ടിപ്പട്ടികളുടെയോ? മോദി എപ്പോഴും ആഹ്വാനം ചെയ്യുന്ന ‘സൃഷ്ടിപരമായ’, ‘പോസിറ്റീവ്’ ആയ മാധ്യമ പ്രവര്‍ത്തനം എക്കാലത്തും ആശങ്കയുണ്ടാക്കേണ്ടതാണ്. കാരണം അത് മാധ്യമങ്ങള്‍ക്ക് അവയുടെ ലക്ഷ്യം മാറി വഴിതെറ്റാനുള്ള ദിശയാണ് കാണിക്കുന്നത്. ജൃല ൈകിളീൃാമശേീി ആൗൃലമൗ എന്ന പേരില്‍ സോവിയറ്റ് ശൈലിയില്‍ തുടങ്ങിയ ഭീമാകാരമായ പ്രചാരണയന്ത്രം കൂടാതെ, ഇന്നിപ്പോള്‍ മോദിയുടെ വിളിപ്പുറത്ത് വിപുലമായ സ്വകാര്യമായി വാടകക്കെടുത്ത പബ്ലിക് റിലേഷന്‍ സ്ഥാപനങ്ങളുണ്ട്. 2014നും കഴിഞ്ഞ ഒക്ടോബറിനുമിടക്ക് പ്രചാരണത്തിനായി ചെലവാക്കിയത് 37,54,06,23,616 രൂപയാണ്. ഇതുകൂടാതെ, സാമൂഹ്യ മാധ്യമങ്ങളില്‍ ഏത് തലത്തിലേക്കും താഴാന്‍ ശേഷിയുള്ള പ്രതിഭകളുടെ വിവരം വളച്ചൊടിക്കുന്ന ത്വരിത സേവനവും. അതിനു നുണകളെ സത്യമാക്കി കാണിക്കാന്‍ ഒരായിരം ഗീബല്‍സുമാരെപ്പോലെ നുണ പറയാന്‍ സാധിക്കും: ‘നരേന്ദ്ര മോദി അധികാരത്തിലെത്തുംവരെ ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ല’, അത് എത്രമാത്രം അവാസ്തവങ്ങളാണോ അത്രത്തോളം ലളിതവുമാണ്. അത് ഉപഭോക്താവിന്റെ ചില ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാല്‍ ജനപ്രിയവുമാണ്. വിശകലനം, സൂക്ഷ്മത, ഗ്രാഹ്യം, പഠനം, പരിശോധന ഇതൊന്നും ആവശ്യമില്ല. അങ്ങനെയാണ് എല്ലാ ആള്‍ക്കൂട്ടങ്ങളും പെരുമാറുന്നത്. എല്ലാ യുക്തികളില്‍ നിന്നും ബോധത്തില്‍നിന്നും വിട്ടുപോരാം, ബുദ്ധിഹീനതയുടെ ആഘോഷം. കൂട്ടായ മനോനില തെറ്റലിന് ഭയപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളുണ്ട്. ഇത്തരം സൂക്ഷ്മമായ വ്യതിയാനമാണ് ഇപ്പോള്‍ത്തന്നെ ഉണ്ടായിരിക്കുന്നത്; അതാണ് ആള്‍ക്കൂട്ട ആക്രമണ സംഘങ്ങളോടുള്ള നിശബ്ദത. മാധ്യമ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കാനും അതിനു തടയിടാനുമുള്ള വഴികള്‍ നമ്മുടെ ലോകത്ത് കൂടുതല്‍ വൈവിധ്യമാര്‍ന്നിരിക്കുന്നു. ഈ ഹീനകൃത്യത്തില്‍ മാധ്യമങ്ങളും പങ്കാളികളാകുന്നു എന്നു പറയാതെ വയ്യ. നമ്മള്‍ പ്രധാനമന്ത്രിയുടെ സെല്‍ഫി നാടകത്തിന്റെ കൂടെപ്പോവുകയാണ്. അയാളതില്‍ കേമനാകുന്നത് അയാളോടാരും ഒരു ചോദ്യവും ചോദിക്കാത്തതുകൊണ്ടാണ്. സര്‍ക്കാരിന്റെ ഏറ്റെടുക്കലില്‍ മാധ്യമങ്ങളും സന്തുഷ്ടരാണ്. മാധ്യമ പ്രവര്‍ത്തകരെ തങ്ങളുടെ കൂട്ടാളികളായാണ് അധികാര കേന്ദ്രങ്ങള്‍ കാണുന്നത്. അധികാരത്തിന്റെ ചുറ്റുവട്ടത്തേക്ക് പ്രവേശനം, ഒരു കൂടിക്കാഴ്ച്ച, നിങ്ങളുടെ സഹമാധ്യമങ്ങള്‍ക്ക് കിട്ടാത്ത ഒരു വാര്‍ത്ത. ഒറ്റ ഉപാധിയെ ഉള്ളൂ; സര്‍ക്കാരിന് താത്പര്യമില്ലാത്ത വാര്‍ത്ത നല്‍കരുത്. നമ്മള്‍ വീണ്ടും വീണ്ടും ഇത്തരം വിഡ്ഢി കൂട്ടങ്ങളായി മാറുകയാണ്. നമ്മള്‍ അധികാരത്തിന്റെ ആസക്തവിളികള്‍ക്ക് പിന്നാലെ പോയിരിക്കുന്നു. ഔദ്യോഗിക സംവിധാനം നമ്മെ വിഴുങ്ങാന്‍ നാം അനുവദിച്ചിരിക്കുന്നു. നമുക്ക് ഉള്ളിലെ വാര്‍ത്തകളറിയാം, പക്ഷേ നാം അത് പുറത്തു പറയില്ല. ആ വിധത്തില്‍ ഉള്ളിലകപ്പെട്ടവരാണ് നാം. ജനങ്ങള്‍ കളിക്കുന്ന കളികള്‍ വാര്‍ത്തയായി നല്‍കി തൃപ്തരാകുന്ന റിപ്പോര്‍ട്ടര്‍മാരല്ല നമ്മളിപ്പോള്‍; നമുക്ക് കളിക്കാരാകണം. നമുക്ക് പാര്‍ലമെന്റിലെ മാധ്യമ ഇടങ്ങളില്‍ ഇരുന്നാല്‍ പോര, നാം ആഗ്രഹിക്കുന്നത് സഭയില്‍ ഇരിക്കണം എന്നാണ്. ഔദ്യോഗിക സംവിധാനത്തിന്റെ ഉള്ളില്‍ എത്ര ഉള്‍ക്കിടിലമുണ്ടാക്കുന്നു എന്നത് ഒരു മാധ്യമ പ്രവര്‍ത്തകന്റെ അളവുകോലായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഔദ്യോഗിക സംവിധാനത്തിന്റെ എത്രമാത്രം ഉള്ളിലാണ് നിങ്ങള്‍ എന്നാണ് മാധ്യമ പ്രവര്‍ത്തകന്റെ അളവ്. കക്ഷിപക്ഷപാതം അതിന്റെ ഏറ്റവും ഇടുങ്ങിയ രീതിയില്‍, മാധ്യമ പ്രവര്‍ത്തന തൊഴിലിലെ കളങ്കമായല്ല, അതൊരു മികച്ച ഗുണത്തിന്റെ സാക്ഷ്യപത്രമായിരിക്കുന്നു. അതിന്റെ വില നമ്മുടെ തൊഴിലാണ്. ധൃതരാഷ്ട്രരോട് അയാള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കഥ പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍ സഞ്ജയന്‍ എല്ലാ ഭാവിതലമുറകള്‍ക്കും കൊടുക്കുമായിരുന്ന വിലയായിരുന്നു അത്.
കടപ്പാട്: ലേഹലഴൃമുവശിറശമ
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ