Video Stories
സെന്റിനലുകളെ തേടിപ്പോയ അമേരിക്കക്കാരന്‍
കെ.പി ജലീല്‍
കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലൊന്നില്‍വെച്ച് നവംബര്‍ പതിനേഴിന് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ (27) മൃതദേഹം വീണ്ടെടുക്കുന്നതിനെച്ചൊല്ലി വിവാദം മുറുകുകയാണിപ്പോള്‍. സെന്റിനല്‍ ആദിവാസിഗോത്ര വര്‍ഗക്കാരായ ഏതാനും പേരാണ് കൊലപാതകികളെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരോധനമുണ്ടായിരുന്ന ദ്വീപിലേക്ക് ജോണ്‍ അലന്‍ ചൗ അതിക്രമിച്ചുകടന്നുവെന്നാണ് കരുതപ്പെടുന്നത്. ഏതാനും മല്‍സ്യത്തൊഴിലാളികളാണ് അലനെ സംരക്ഷിത ദ്വീപിലേക്ക് പോകുന്നതിന് സഹായിച്ചത്. അവിടെ എത്തിയയുടന്‍ ആദിവാസി ഗോത്ര വിഭാഗക്കാര്‍ അമ്പെയ്ത് അലനെ കൊലപ്പെടുത്തിയെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ലോകത്തെ അത്യപൂര്‍വ മനുഷ്യവര്‍ഗമായാണ് സെന്റിനലുകള്‍ കണക്കാക്കപ്പെടുന്നത്. വലിയ ചോദ്യശരങ്ങളും വിമര്‍ശനങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കന്‍ പൗരന്‍ വിദേശ രാജ്യത്ത് കൊല്ലപ്പെടുന്നതിനെ വലിയ ഗൗരവത്തോടെയാണ് സ്വാഭാവികമായും വൈറ്റ്ഹൗസ് കാണുന്നത്. എന്നുമാത്രമല്ല, പൗരന്റെ മൃതശരീരം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നത് അമേരിക്കയെയും ഇന്ത്യയെയും കുഴക്കുന്ന വിഷയം കൂടിയാണ്. കഴിഞ്ഞദിവസം കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടില്‍ ദ്വീപിനടുത്തേക്ക് ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍മൂലം അത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയ അതിര്‍ത്തി രക്ഷാസേന ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ദ്വീപില്‍ ഒരിടത്ത് ആദിവാസികള്‍ അമ്പും വില്ലുമായി നില്‍ക്കുന്നത് കണ്ടതായി പറയുന്നു. വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ നിന്ന് 400 മീറ്റര്‍ അകലെ വരെ പൊലീസ് സംഘം ചെന്നിരുന്നതായും ആദിവാസികള്‍ അമ്പും വില്ലുമായി നിലയുറപ്പിച്ചത് കണ്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കി മടങ്ങിവരികയായിരുന്നുവെന്നുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് മേധാവി ദീപേന്ദ്ര പഥക് അറിയിച്ചത്. അലന്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലത്ത് കാവല്‍ നില്‍ക്കുകയാണ് ഗോത്ര വര്‍ഗക്കാരെന്നാണ് കരുതപ്പെടുന്നത്. അതേസമയം വിഷയത്തില്‍ രാജ്യാന്തര ഗോത്ര വര്‍ഗ സംരക്ഷണവാദികള്‍ ഉയര്‍ത്തുന്ന ആശങ്കയും ആവശ്യവും മറ്റൊന്നാണ്. അതാണ് പ്രശ്‌നത്തെ രാജ്യാന്തരതലത്തിലേക്ക് വിട്ടിരിക്കുന്നതും. ഗോത്രവിഭാഗക്കാരുടെ സംരക്ഷിത പ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന് അവരുടെ സൈ്വര്യജീവിതത്തെ ശല്യപ്പെടുത്തിയ അമേരിക്കന്‍ പൗരന്‍ ചെയ്തത് ക്രൂരതയാണെന്നാണ് അവരുടെ അഭിപ്രായം. മുഖ്യധാരാസമൂഹവുമായി ഒരു വിധത്തിലും ഇടപെടില്ലെന്ന വാശിയുള്ളവരാണ് സെന്റിനലുകള്‍. ശത്രുക്കളായാണ് അവര്‍ മറ്റുള്ളവരെ കാണുന്നത്. ഇക്കൂട്ടരുടെ വംശവര്‍ധന നിലച്ചിട്ട് കാലമേറെയായി. അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ ഇവരുടെ സംഖ്യ വെറും വിരലിലെണ്ണാവുന്നത് മാത്രമാണെന്നാണ് പറയപ്പെടുന്നത്. 19 നും 30നും ഇടയിലാണ് ഇവരുടെ ജനസംഖ്യയത്രെ. 40നും 500നും ഇടയിലെന്നും വാദമുണ്ട്. നേരിട്ട് കടന്നുചെല്ലാനാവാത്തതിനാല്‍ എണ്ണപ്പെടാത്ത പട്ടികയിലാണ് ഇവരെ ഉള്‍പെടുത്തിയിരിക്കുന്നത്. ഇവരെ ബന്ദികളാക്കിയോ കൊലപ്പെടുത്തിയോ അലന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനെ രാജ്യാന്തര തലത്തില്‍ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ചും മറ്റും പഠനം നടത്തുന്നവര്‍ അതിശക്തമായി എതിര്‍ക്കുകയാണ്.
വേണ്ടിവന്നാല്‍ ആദിവാസികളെ തോക്കോ മറ്റോ ഉപയോഗിച്ച് നേരിട്ട് മൃതദേഹം വീണ്ടെടുക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അത് ചെയ്യുന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ അപൂര്‍വ മനുഷ്യവര്‍ഗത്തോട് ചെയ്യുന്ന കൊടും ക്രൂരതയായിരിക്കുമെന്ന് നരവംശശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഗോത്ര-ആദിവാസി വിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് ഇവര്‍. ജോണ്‍ അലന്‍ എന്ത് ഉദ്ദേശ്യം വെച്ചാണ് സെന്റിനലുകളുടെ അടുത്തേക്ക് ചെന്നതെന്നത് ഇനിയും പൂര്‍ണമായി വ്യക്തമല്ല. ഗവേഷണത്തിനാണോ സാഹസികതക്കാണോ എന്നാണ് അറിയേണ്ടത്. എന്നാല്‍ ജോണ്‍ അലന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയാണെന്നാണ് മറ്റൊരു അറിവ്. ഇദ്ദേഹം ആദിവാസികളെ മതം മാറ്റുന്നതിനായാണോ ചെന്നതെന്നതിനെക്കുറിച്ചും പൊലീസ് ആരായുന്നുണ്ട്. മല്‍സ്യത്തൊവിലാളികള്‍ക്ക് 25000 രൂപ പ്രതിഫലം നല്‍കിയാണത്രെ ബോട്ടില്‍ ഇയാള്‍ ദ്വീപിലേക്ക് എത്തിയത്. വിഷയം ഇതിനകം തന്നെ പാശ്ചാത്യമാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തയായിരിക്കുകയാണ്. ഫ്രാന്‍സിന്റെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സി ഫ്രാന്‍സി പ്രസി’ ന്റെ ലേഖകന്‍ മാത്രമാണ് പോര്‍ട്ട്‌ബ്ലെയറില്‍നിന്ന് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ശേഖരിച്ച് പുറംലോകത്തെത്തിക്കുന്നത്.
സെന്റിനല്‍ എന്നറിയപ്പെടുന്ന ദ്വീപായതിനാലാണ് ഈ ദ്വീപിലെ ആദിവാസികളെ സെന്റിനലികള്‍ എന്നുവിളിക്കുന്നത്. ഓംഗ വംശജരെന്നും ഇവര്‍ അറിയപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ 72 ചതുരശ്ര കിലോമീറ്റര്‍ വെളുത്ത സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ് വടക്കന്‍ സെന്റിനല്‍. ആഫ്രിക്കയിലും മറ്റും ഇങ്ങനെ വസ്ത്രം ധരിക്കാതെയും കിഴങ്ങുവര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇപ്പോഴും ജീവിച്ചുവരുന്ന വിഭാഗങ്ങളുണ്ട്. ഏതാണ്ട് മൂവായിരം കൊല്ലം മുമ്പുതന്നെ ഈ ദ്വീപില്‍ ജനവാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിജനവും പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതിരുന്ന കാലത്താണ് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലേക്ക് ബ്രിട്ടീഷ് പട്ടാളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തടവുകാരെ കൊണ്ടുചെന്ന് പാര്‍പ്പിച്ചിരുന്നത്. കുപ്രസിദ്ധമായ ആന്‍ഡമാന്‍ ജയിലില്‍ നിരവധി സ്വാതന്ത്ര്യ പോരാളികളും തടവുകാരായിരുന്നിട്ടുണ്ട്. പില്‍കാലത്ത് കേരളത്തില്‍നിന്നുള്‍പെടെയുള്ളവര്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ ഉള്‍പെടെയുള്ള ദ്വീപുകളില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥലപ്പേരുകളും അവിടെ സുലഭമാണ്. നാളികേരം, അമ്പും കുന്തവും ഉണ്ടാക്കുന്നതിനായി ഇരുമ്പ് എന്നിവയാണ് സെന്റിനല്‍ ആദിവാസികളുടെ പ്രധാന ആവശ്യം. ഇവ നല്‍കി പലരും മുന്‍കാലങ്ങളില്‍ ആദിവാസികളെ സമീപിച്ചതായി പറയുന്നു. ഇപ്പോള്‍ കേന്ദ്ര സെക്രട്ടറിയേറ്റിലെ പട്ടികവിഭാഗ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ആണ് ഇവരെക്കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. വന്‍കരയിലെ മനുഷ്യരെയും ആന്‍ഡമാന്‍ ദ്വീപിലെ തന്നെ മറ്റുള്ള ആദിവാസികളെ പോലും അന്യരായാണ് ഇവര്‍ കാണുന്നത്. അടുത്തുചെന്നാല്‍ ജീവന്‍നഷ്ടം ഉറപ്പാണ്. മുമ്പും പലതവണയും ഇവിടെ അതിക്രമിച്ചുകടക്കുന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലുന്നവരെ അവിടെതന്നെ കുഴിച്ചുമൂടിയ ശേഷം കുറച്ചുദിവസത്തേക്ക് കരയില്‍നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നന്വേഷിച്ച് കാവല്‍നില്‍ക്കുകയും ചെയ്യും.
കഴിഞ്ഞ കാലങ്ങളില്‍ ഈ ദ്വീപിന്റെ 4.8 കിലോമീറ്റര്‍ ദൂരത്തേക്ക് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പിന്നീട് പിഴയടക്കാമെന്നാക്കി ഇത് ഭേദഗതി ചെയ്തിരുന്നു. ഇതും മറികടന്ന് തീര്‍ത്തും അനധികൃതമായും യാതൊരുവിധ അനുമതിയില്ലാതെയുമാണ് ജോണ്‍ അലന്‍ സെന്റിനലുകളെ തേടിയെത്തിയത്. അതാകട്ടെ യുവാവിന്റെ അന്ത്യത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണം ഭയന്ന് പൊലീസ് സംഘം പ്രദേശത്തേക്ക് പ്രവേശിക്കുന്നതും തിരച്ചില്‍ തുടരുന്നതും സര്‍ക്കാര്‍ താല്‍കാലികമായി വിലക്കിയിരിക്കുകയാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ