Video Stories
എവിടെ കേരളത്തിന്റെ പുനര്‍നിര്‍മാണം
കേരളം ദര്‍ശിച്ച നൂറ്റാണ്ടിലെ മഹാപ്രളയത്തിന് ശേഷം നൂറു ദിനരാത്രങ്ങളും ഓഖി ചുഴലിക്കാറ്റ് ദുരന്തം പിന്നിട്ട് ഒരാണ്ടും തികഞ്ഞ ദിവസങ്ങളാണ് തൊട്ടടുത്തായി കടന്നുപോയത്. സംസ്ഥാനത്തിന്റെയും രാജ്യാതിര്‍ത്തികളുടെയും ജാതിമതങ്ങളുടെയും ഇടവരമ്പുകളില്ലാതെ ഒരു ജനത അഹമിഹമികയാ തോളോടുതോള്‍ ചേര്‍ന്ന് പൊരുതിയാണ് രണ്ടു ദുരന്തങ്ങളില്‍നിന്ന് ഭാഗികമായെങ്കിലും കേരളത്തെ നമുക്ക് തിരികെതന്നത്. സേനാസംവിധാനങ്ങളുടെയും മീന്‍പിടുത്തക്കാരുടെയും നിസ്വാര്‍ത്ഥരായ യുവാക്കളുടെയും മറ്റും അശ്രാന്തശ്രമഫലമായി നിരവധി മനുഷ്യരെ മരണക്കയങ്ങളില്‍നിന്ന ്‌രക്ഷിക്കാനും ലക്ഷങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കാനും ഇരയായവര്‍ക്ക് താല്‍ക്കാലികമെങ്കിലും ആശ്വാസമെത്തിക്കാനും അതുവഴി കഴിഞ്ഞിരുന്നു. അതേസമയം ജല ബോംബുകളായ അണക്കെട്ടുകള്‍ അര്‍ധരാത്രി തുറന്നുവിട്ട് കൈമലര്‍ത്തിയതുപോലെ സംസ്ഥാന ഭരണകൂടം ഇപ്പോഴും നിരര്‍ത്ഥകമായ വാദമുഖങ്ങളുമായി ജനത്തെനോക്കി പരിഹസിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക ബന്ധിയായ പുനര്‍നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അരിയെവിടെ എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നു ചൊല്ലി കളം കാലിയാക്കുന്നത് നിരാശാജനകവും അതീവ ദു:ഖകരവുമെന്നേ വിശേഷിപ്പിക്കേണ്ടൂ.
പ്രളയ നഷ്ടത്തെക്കുറിച്ച് സര്‍ക്കാര്‍ പലവിധ കണക്കുകള്‍ പുറത്തുവിട്ടതില്‍ ഏറ്റവും ഒടുവിലത്തേത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. 483 പേരാണ് പ്രളയത്തില്‍ മരണമടഞ്ഞത്. ജൂലൈയിലും ആഗസ്റ്റ് പകുതിയിലുമായി രണ്ടു ഘട്ടമായുണ്ടായ പ്രളയത്തിന്റെ ഫലമായിരുന്നു അത്. ലോക ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവ നാല്‍പതിനായിരം കോടി രൂപയുടെ സ്വത്തു നഷ്ടമാണ് കണക്കാക്കിയതെങ്കിലും പുനര്‍നിര്‍മാണത്തിന് അതില്‍ ഒരു നയാപൈസ പോലും പേരിന് ചില പൊടിക്കൈകള്‍ക്കപ്പുറം, സംസ്ഥാന സര്‍ക്കാരിന് ചെലവഴിക്കാനായിട്ടില്ലെന്നത് ഭീതിതമായ അറിവാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് 600 കോടി ലഭിച്ചതില്‍ ആയിടെ അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും തുകയായ 265.75 കോടി കിഴിച്ചാല്‍ 334.25 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 2700 കോടി രൂപ വരും. ഇതെല്ലാംകൂടി നോക്കുമ്പോള്‍ ഏതാണ്ട് മൂവായിരംകോടി രൂപയാണ് സര്‍ക്കാരിന്റെ പക്കലെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്ന അഞ്ഞൂറോളം കോടിയും ഇതില്‍പെടും. എന്നാല്‍ നൂറു ദിനം പിന്നിടുമ്പോള്‍ നമുക്ക്മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ത്ഥ്യം പ്രളയബാധിതരായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തിരാശ്വാസത്തുകപോലും ഇനിയും പലര്‍ക്കും കിട്ടാനുണ്ട് എന്നതാണ്. 700 കോടി രൂപയാണ് പ്രാഥമികാശ്വാസമായി ഇരകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് കഴിച്ചാല്‍ സര്‍ക്കാരിന്റെ കയ്യില്‍ ഇനിയാകെ ഉണ്ടാവുക 2000 കോടി രൂപ മാത്രമാണ്. ചുരുങ്ങിയത് മുപ്പതിനായിരം കോടി വേണ്ടിടത്ത് അതിന്റെ പത്തിലൊരംശംപോലും പ്രാപ്യമല്ലാത്തനിലക്ക് എങ്ങനെയാണ ്‌കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന ചോദ്യം ബീഭല്‍സമായി നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നു.
കേന്ദ്ര സര്‍ക്കാരുമായി പരമാവധി സഹകരിച്ച് പരമാവധി തുക വാങ്ങിയെടുക്കുക എന്ന നയമാണ് ആദ്യം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും മലയാളികളും അന്യസംസ്ഥാനക്കാരും വിദേശികളുമായവരില്‍നിന്ന് കിട്ടിയ തുകക്കപ്പുറം കാര്യമായൊന്നും തരാന്‍ കേന്ദ്രം തയ്യാറായില്ല. രാഷ്ട്രീയമായ കാരണങ്ങളാല്‍ യു.എ.ഇ സര്‍ക്കാര്‍ വെച്ചുനീട്ടിയ 700 കോടി രൂപ പോലും വാങ്ങിയെടുക്കാനോ ധനസമാഹാരണത്തിന് വിദേശത്ത് മന്ത്രിമാര്‍ പോകുന്നതിന് അനുമതി നല്‍കാനോപോലും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തോട് വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറിയെന്നതിന് കഴിഞ്ഞ കാലങ്ങളില്‍ ചെന്നൈയിലും ഗുജറാത്തിലും ഉത്തര്‍ഖണ്ഡിലും നേപ്പാളിലും മറ്റുമുണ്ടായ പ്രളയത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ തുകകള്‍ തന്നെ സാക്ഷിയാണ്. യു.പി.എ സര്‍ക്കാരിന്റെ നയമനുസരിച്ചാണ് വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കുന്നത് തടഞ്ഞതെന്ന വാദം വിവരാവകാശരേഖ പ്രകാരം രായ്ക്കുരാമാനം പൊളിഞ്ഞില്ലാതായിട്ടും കേരളത്തെ പരിഹസിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
റോഡ്, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണത്തിന് ബാങ്കുകളുമായി ബന്ധപ്പെട്ട് വേണ്ട സഹായം എത്തിക്കുന്നതിന് പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടത് കൃത്യനിര്‍വഹണ വീഴ്ചയായേ കാണാനാകൂ. പ്രളയ ദിനങ്ങളില്‍ താല്‍ക്കാലിക ക്യാമ്പുകളിലേക്കും വാടകവീടുകളിലേക്കും മാറിത്താമസിച്ചവരുടെ വാടകയും ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞിട്ട് അതുപോലും നിവര്‍ത്തിച്ചുകൊടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുന്നില്ല. പതിനായിരം കോടി രൂപയാണ് റോഡ് പുനര്‍നിര്‍മാണത്തിന് മാത്രം വേണ്ടിവരികയത്രെ. ഇത് കണ്ടെത്തുന്നതിനുള്ള ഒരുവിധ നീക്കവും സംസ്ഥാനം കൈക്കൊള്ളുന്നില്ല. വലിയ വീടുകളും സൗകര്യങ്ങളുമുള്ളവര്‍ മാത്രമാണ് സ്വന്തമായി പണം സ്വരൂപിച്ച് വീടുകള്‍ പുനര്‍നിര്‍മിച്ചത്. ബാക്കിയുള്ളവരുടെ പുനരധിവാസം ഇനിയെന്ന് പൂര്‍ത്തിയാകുമെന്ന് പോലും അധികൃതര്‍ക്ക് ഉറപ്പിക്കാനാകുന്നില്ല. ഏറ്റവും ചുരുങ്ങിയത്, ഇനിയൊരു ദുരന്തമുണ്ടായാല്‍ ഡാം മാനേജ്‌മെന്റ് ഉള്‍പ്പെടെ നേരിടേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് പോലും രൂപരേഖയുണ്ടാക്കാന്‍ ആയിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് മൂന്നു മാസം പിന്നിടുമ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ആഗസ്റ്റ് 15ന് രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇനിയും കിടപ്പാടമൊരുക്കാന്‍ പോയിട്ട് നഷ്ടപരിഹാരം നല്‍കാന്‍ പോലും അധികാരികള്‍ക്കായിട്ടില്ല. ആകെ നടന്നുവെന്ന് പറയുന്നത് ദുരിതാശ്വാസവസ്തുക്കളായി കേരളത്തിലെത്തിച്ച സാധനങ്ങളുടെ വിതരണം മാത്രമാണ്. പക്ഷേ അതിലും ഭരണകക്ഷിക്കാരുടെ കയ്യിട്ടുവാരല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഓഖി ദുരന്തം കാരണം ജീവനും വീടും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ഇനിയും പലര്‍ക്കും കിട്ടിയിട്ടില്ല. പ്രളയബാധിതര്‍ക്ക് പലിശ രഹിതമായി നാലു ലക്ഷംരൂപ വീതം ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും വെള്ളത്തിലെ വരയായി. വാര്‍ത്താസമ്മേളനങ്ങളും മിഥ്യാപ്രഖ്യാപനങ്ങളുംകൊണ്ടുമാത്രം ജനത്തിന്റെ അടിസ്ഥാനജീവിതത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും പെട്രോളിയം വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടിയൊരു ജനതയുടെ തലയിലേക്കാണ് ഇടിത്തീപോലെ രണ്ടു ദുരന്തങ്ങള്‍ കൂടി വന്നുവീണത്. അവരുടെ പ്രയാസങ്ങള്‍ ലഘൂകരിച്ചുകൊടുക്കാന്‍ പോലും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെ ബന്ധുനിയമനവും ആഢംബര കാറുകള്‍ വാങ്ങലും വഴിയുള്ള ഈ ഖജനാവുകൊള്ളക്കാരെകൊണ്ട് നാടിനെന്തുകാര്യം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ