Video Stories
സിറിയയില്‍ എന്താണ് സംഭവിക്കുന്നത്
മുല്ലപ്പൂ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് സിറിയ. ഈജിപ്തും യമനും ലെബനോണുമെല്ലാം ഈ വിപ്ലവത്തിന്റെ ഇരകള്‍ തന്നെയാണ്. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നു എന്നത് വിലയിരുത്തപ്പെട്ടതാണ്. അന്നത് ആരും അത്ര ഗൗനിക്കുകയുണ്ടായില്ല. എന്നാല്‍ സത്യം അധികകാലം മൂടിവെക്കാന്‍ കഴിയില്ല എന്നതാണ് പുതിയ കാലം നല്കുന്ന സൂചനകള്‍. ഇന്ന് സിറിയ ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാജ്യമായി മാറി. പലായനം ചെയ്യുന്നവരുടെ നീണ്ടനിര സിറിയയുടെ നിത്യകാഴ്ചയാണ്. ബോംബ് വര്‍ഷിച്ചും മിസൈല്‍ പായിച്ചും കൊല്ലുന്നത് കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെയാണ്. സഖ്യകക്ഷികളുടെ മിസൈല്‍ ആക്രമണത്തില്‍ പൊലിഞ്ഞുതീര്‍ന്നത് ആയിരങ്ങളാണ്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗവും തുടങ്ങി. ഇതിനെ ചോദ്യം ചെയ്തു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ രക്തം ആ രാജ്യത്ത് ഒഴുക്കുകയാണുണ്ടായത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സഖ്യസേനകള്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കണക്ക് യു.എന്നിനെപ്പോലും ഞെട്ടിച്ചിരിക്കുന്നു. ഇതിനെ എന്തു ശക്തി നല്‍കിയും പ്രതിരോധിക്കണമെന്നാണ് റഷ്യ നല്കിയ സൂചന. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്ക്കും കളിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു രാജ്യത്തെ മാറ്റിമറിച്ചിരിക്കുന്നു. അതിന് ഇരയാക്കപ്പെടുന്നത് ഒരു കാലത്ത് സമ്പന്നമെന്നു വിശേഷിക്കപ്പെട്ട രാജ്യമായ സിറിയയാണ്.
അമേരിക്കക്ക് പ്രത്യേക താല്പര്യങ്ങള് സിറിയയിലുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ ശക്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ റഷ്യയുടെ ഭീഷണി അല്പമെങ്കിലും കുറയ്ക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഒപ്പം ആയുധക്കച്ചവടം തകൃതിയില്‍ നടത്തുകയും ചെയ്യാം. ലോകത്ത് പ്രശ്നാധിഷ്ഠിതമായ സ്ഥിതി നിലനിര്‍ത്തിയില്ലെങ്കില്‍ ആയുധക്കച്ചവടത്തിന്റെ നഷ്ടം വലിയതാവും. മാത്രവുമല്ല, വളര്‍ന്നു പന്തലിക്കുന്ന ഒരു ഇസ്ലാമിക രാജ്യത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഇവിടെ അമേരിക്കയുടെ താല്പര്യം മാത്രമല്ല സംരക്ഷിക്കപ്പെടുക. അമേരിക്കയുടെ കൂട്ടാളിയായ ഇസ്രാഈലിന്റെ സുരക്ഷയും ഉറപ്പാക്കാം. സിറിയയ്ക്ക് ബാഹ്യഭീഷണി മാത്രമല്ല ഉള്ളത്. ആഭ്യന്തരമായി അനേകം സംഘടനകള്‍ തങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടി സിറിയയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇവയിലേറെയും. ഇവര്‍ക്ക് ആയുധം നല്കി സഹായിക്കുന്നത് അമേരിക്കയാണെന്ന യാഥാര്‍ത്ഥ്യം ഫലിതം പോലെ തോന്നാം. അധികാരത്തിന്റെ ശീതളിമയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇസ്ലാമിക ബ്രദര്‍ഹുഡും വഹാബീ ഗ്രൂപ്പുകളും ഇത്തരം ആഭ്യന്തര സംഘടനകളില്‍ സജീവമായുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 2011-ലാണ് സിറിയയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ബശാറുല്‍ അസദ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം. നല്ലൊരു ഭരണ കര്‍ത്താവ് ആയിരുന്നില്ല ബശാര്‍. അദ്ദേഹം അടിമുടി ഒരു മര്‍ദക വീരനായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയവരെ മാത്രമല്ല, യുവാക്കളെപ്പോലും ബശാര്‍ ഭരണകൂടം ക്രൂമായി മര്‍ദിച്ചു. അറസ്റ്റും ജയിലും അവിടെ പുത്തരിയല്ലാതായി. തൊഴിലില്ലായ്മ വര്‍ധിച്ചു. ഗത്യന്തരമില്ലാതെ തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ടവരായി മാറി സിറിയന്‍ ജനത. അതോടുകൂടിയാണ് അല്‍ഖ്വയ്ദ അവിടെ സാന്നിധ്യമറിയിക്കുന്നത്. വിമത സേന നേതൃത്വം നല്കിയ അല്‍ഖ്വയ്ദക്കാര്‍ സിറിയയെ രക്തപങ്കിലമാക്കി. ഐ.എസ്. എന്ന ഭീകര സംഘടന ഒപ്പം ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു.
സിറിയന്‍ ഭരണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയെല്ലാം കാറ്റില്‍ പറത്തുകയാണ് ബശാര്‍ ചെയ്തത്. വിമത വിപ്ലവം വിജയം കണ്ട പൗരസ്ത്യ രാജ്യങ്ങളുടെ ഗതി തനിക്കും നേരിടുമെന്ന ഭയമാകാം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ വിമത സൈന്യം മുന്നേറിയ സിറിയയില്‍, പില്ക്കാലത്ത് അവര്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. ഡമസ്കസിലെയും അലപ്പോയിലെയും ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. ഇറാന്റെ പിന്തുണ ബശാറിന് ആത്മധൈര്യം പകരുന്നതായിരുന്നു. ആയുധം നല്‍കിയും പണം നല്‍കിയും ഇറാന് സിറിയയെ സഹായിച്ചു. സിറിയന്‍ സൈനികര്‍ക്ക് മികച്ച പരിശീലനം പോലും അവര്‍ നല്കി. അവിടെനിന്നാണ് റഷ്യയുടെ കടന്നുവരവ് ഉണ്ടാവുന്നത്. വിമതരെ അടിച്ചമര്‍ത്താന്‍ ബശാര്‍ ഭരണകൂടത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടതോടുകൂടി വിമതരുടെ ശക്തി ക്ഷയിച്ചു. അവര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പലരും കീഴടങ്ങി. ബശാറിന്റെ അലവി സമുദായം സര്‍ക്കാറിന് പിന്തുണ കൂടി അറിയിച്ചതോടെ എല്ലാം എളുപ്പമായി.
ബശാര്‍ ഒരു ശിയാപക്ഷക്കാരനാണ്. രാജ്യത്ത് പത്ത് ശതമാനം മാത്രമാണ് അവരുള്ളത്. ഇത്രയും ചെറിയൊരു പക്ഷം ഭൂരിപക്ഷത്തെ അടക്കിഭരിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരുന്നത് അങ്ങനെയാണ്. സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന് അവസരം കാത്തുനില്‍ക്കുന്നത് ശത്രുരാജ്യമായ ഇസ്രാഈലിന് ദഹിക്കില്ല. അവര്‍ നേരിട്ടും അമേരിക്കയെ മുന്നില്‍ നിര്‍ത്തിയും സിറിയന്‍ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് അങ്ങനെയാണ്. ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കുന്നതും ലോകം കണ്ടു. അമേരിക്കക്ക് ഇടപെടാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായി എന്നു സാരം. അത് കയ്യുംകെട്ടി നോക്കിനില്ക്കാന് റഷ്യ തയ്യാറല്ല. അമേരിക്കയില്‍ ട്രംപിനെതിരെ നടക്കുന്ന ആശയ സമരങ്ങളെ സാകൂതം വീക്ഷിക്കുന്ന റഷ്യക്ക് മുന്നില്‍ വഴി തെളിഞ്ഞു. വളരെ കാലമായി അസറിന്റെ ഉറ്റ ചങ്ങാതിയാണ് റഷ്യ എന്ന കാര്യവും മറക്കണ്ട. ഐ.എസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും അമര്‍ച്ച ചെയ്യാനെന്ന വ്യാജേന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുപൊന്തിയത് സിറിയയെ തകര്‍ക്കാനാണെന്ന് അസദിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. റഷ്യയുടെ ബോംബുകളും ചെന്നു പതിച്ചത് മറ്റെവിടെയുമല്ല. എല്ലാ ശക്തികള്‍ക്കും കയറി നിരങ്ങാനുള്ള കളിക്കളമായി സിറിയ മാറുന്നതാണ് ലോകം കണ്ടത്. അതില്‍ ഇരയാക്കപ്പെടുന്നവര്‍ പാവം സിറിയന്‍ ജനതയും.
അധികാര താല്പര്യത്തിനു വേണ്ടി സ്വന്തം ജനതയുടെമേല്‍ രാസായുധ പ്രയോഗം നടത്തി അനേകായിരങ്ങളെ കൊന്നുതള്ളുന്ന ബശാറുല്‍ അസദ് എന്ന ഭരണാധികാരിയെ എന്തു പേര് പറഞ്ഞാണ് വിശേഷിപ്പിക്കുക. രാസായുധ പ്രയോഗം നടത്തിയതിന്റെ പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ബോംബും മിസൈലും വന്നു പതിക്കുന്നതും ഇതേ ജനതയ്ക്കു മീതെയാണെന്നതാണ് വസ്തുത. അധികാര ദുര്‍വിനിയോഗം നടത്തുന്ന ഒരു മനുഷ്യനു വേണ്ടി വാദിക്കുന്ന റഷ്യന്‍ നേതാവ് വ്ളാദ്മിര്‍ പുട്ടിനെ മറ്റൊരു കൊലപാതകിയായേ നിരീക്ഷിക്കാന്‍ കഴിയൂ. ഇതിനെല്ലാം ഇടയില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് ജൂത രാഷ്ട്രമായ ഇസ്രാഈല്‍. അവര്‍ക്ക് വലിയ താല്പര്യങ്ങള് വേറെയുണ്ട്. ലോകത്തിന്റെ സമാധാനം കാത്തു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യു.എന്‍ എന്ന കടലാസ് സംഘടന ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം കൊണ്ട് തങ്ങളുടെ ഭാഗം വൃത്തിയായി എന്ന് വിശ്വസിക്കുന്നവരാണ്. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന അധികാര കസേരയ്ക്കു വേണ്ടിയുള്ള നീചമായ പോരാട്ടത്തില്‍ ചീന്തി എറിയപ്പെടുന്നത് ആ രാജ്യത്തിലെ നിരപരാധികളുടെ ചോരയാണെന്ന കാര്യം ഇവരൊന്നും മറക്കരുത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ