ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. തിരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതാണ് നായിഡു...
ഭുവനേശ്വര്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തെ...
ന്യൂഡല്‍ഹി: യു.പി ഉപതെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരതെരഞ്ഞെടുപ്പ് ഫലം വലിയ പാഠമാണ് നല്‍കുന്നത്. തെറ്റുകള്‍ തിരുത്തി 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തുമെന്നും ഒരു ദേശീയ മാധ്യമത്തിന്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഭീകരവാദികളും ബി.ജെ.പി ഓഫീസുകളിലാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ട അരാരിയ തീവ്രവാദ കേന്ദ്രമാകുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞിരുന്നു....
റിയാദ്: ഇറാന് ആണവായുധം നിര്‍മ്മിച്ചാല്‍ അതേവഴി തേടാന്‍ തങ്ങളും മടിക്കില്ലെന്ന് സൗദി അറേബ്യ. ആണവായുധം നിര്‍മിക്കാന്‍ സൗദിക്ക് താല്പര്യമില്ല. എന്നാല്‍ ഇറാന് ആണവായുധം നിര്‍മിച്ചാല്‍ തങ്ങള്‍ ആണവായുധം നിര്‍മിക്കുമെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്...
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വിശാല പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിനെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യ കണ്ട മികച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു....
കൊച്ചി: നഴ്സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മാര്‍ച്ച് 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ അന്തിമ വിജ്ഞാപനം വേണ്ടെന്ന്...
തിരുപ്പതി: അസാധുനോട്ട് കാണിക്കയില്‍ പുലിവാല് പിടിച്ച് തിരുപ്പതി ക്ഷേത്രം അധികൃതര്‍. 25 കോടി രൂപയുടെ അസാധുനോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാസങ്ങളിലാണ് ഭക്തര്‍ അസാധു നോട്ടുകള്‍ കാണിക്കയായി കൂട്ടത്തോടെ നിക്ഷേപിച്ചത്....
ലക്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പല ബൂത്തുകളിലും വോട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തിയതായി കണ്ടിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു...
ന്യൂഡല്‍ഹി: ഐ.പി.എല്ലിന് പരസ്യങ്ങള്‍ നല്‍കില്ലെന്ന് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ക്രിക്കറ്റ് ഒരു വിദേശ കളിയാണ്. അതുകൊണ്ടാണ് അതിന് പരസ്യം നല്‍കാത്തതെന്നും പതഞ്ജലി ആയുര്‍വേദ കമ്പനി വ്യക്തമാക്കി. ഐ.പി.എല്‍ സ്പോര്‍ട്സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണ്. മാത്രമല്ല ബഹുരാഷ്ട്ര കുത്തക...