വാഷിങ്ടണ്‍: ഇസ്രാഈലിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാന്‍ അല്‍ ജസീറ ചാനല്‍ മനഃപൂര്‍വം അവധാനത കാണിക്കുന്നതായി ആരോപണം. ചാനലിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് തലവന്‍ ക്ലെയ്റ്റന്‍ സ്വിഷര്‍ ആണ് ഖത്തര്‍ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ചാനലിനെതിരെ രംഗത്തു...
നാഗ്പൂര്‍: അയോധ്യ വിഷയത്തില്‍ സമവായം ഉണ്ടാക്കുക എളുപ്പമല്ലെന്നും തര്‍ക്കഭൂമിയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കും. മറ്റെവിടെയെങ്കിലും ഇത് നിര്‍മിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട്...
ലഖ്നൗ: ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം മൊത്തം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ ബി.ജെ.പി പ്രകടനം ആവര്‍ത്തിക്കുമോ അതോ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്...
ആലപ്പുഴ: നോക്കുകൂലി വാങ്ങരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്പിച്ച് സി.ഐ.ടി.യു. വീടുപണിക്കുള്ള സിമന്റ് ലോറിയില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗ്രഹനാഥന്റെ കൈ സി.ഐ.ടി.യു തൊഴിലാളികള്‍ തല്ലിയൊടിച്ചു. കുമരകത്തെ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് മര്‍ദ്ദനമേറ്റത്....
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കണം. രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ ത്രിപുര തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം ഇതാണെന്നും...
വാഷിംഗ്ടണ്‍: 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ എന്നതിന്റെ ചുവടുപിടിച്ചാണ് പുതിയ വാക്കുകള്‍. പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയെ...
ലാഹോര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് നേരെ ഷൂ ഏറ്. ലാഹോറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സദസിലുണ്ടായിരുന്ന ഒരാള്‍ നവാസ് ഷരീഫിന് നേരെ ഷൂ എറിഞ്ഞത്. നവാസ് ഷരീഫ് പ്രസംഗപീഠത്തിന് സമീപമെത്തി പ്രസംഗം തുടങ്ങാന്‍...
ശ്രീനഗര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്നത് വിവാദമായി. ശ്രീനഗറിലെ ഷേറെ കാശ്മീര്‍ ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന ‘പൈഗാം ഇ മൊഹബ്ബത്ത്’ (സ്നേഹത്തിന്റെ...
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര സൗരോര്‍ജ്ജ സഖ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ആത്മാവും ജീവദാതാവുമായാണ് സൂര്യനെ വേദങ്ങള്‍ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലേക്ക് മടങ്ങിപ്പോകലാണെന്നും അദ്ദേഹം...
മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാമായിരുന്നുവെന്ന് പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക്ക് പട്ടേല്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാഹുലിനെ കണ്ട് ചര്‍ച്ച നടത്താതിരുന്നത് തനിക്ക്...