Video Stories
കവിതയിലെ പ്രസാദ മധുരം
ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്‍ ഒരാളാണ് എം.എന്‍ പാലൂര്‍. കാല്‍പനികതയുടെ തെളിനിലാവിന് പകരം പരുക്കന്‍ജീവിതത്തിന്റെ പകര്‍ന്നാട്ടം കവിതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര്‍ രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ മറ്റു കവികളില്‍ നിന്ന് വ്യത്യസ്തമായ ആശയമണ്ഡലവും സാമൂഹിക പരിതസ്ഥിതിയും ജീവിതഗതിയും പാലൂരിന് കവിതയുടെ പശ്ചാത്തലമായി ഉണ്ടായിരുന്നു. എന്തെല്ലാം കാര്യങ്ങളിലാണ് പാലൂര്‍ കുട്ടിക്കാലം മുതല്‍ വ്യാപരിച്ചത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. കഥകളി, കൂടിയാട്ടം, വേദപഠനം, ജ്യോതിഷം, മഹാഭാരത പാരായണം, അക്ഷരശ്ലോകം ഇങ്ങനെ കവിതയെ കൂടെ നിര്‍ത്താന്‍ പര്യാപ്തമായ വിപുലമായ സന്നാഹങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ ദാരിദ്ര്യവും! ഇല്ലത്തെ കഷ്ടപ്പാടില്‍നിന്ന് മോചനം തേടിയാണ് നാടുമുഴുവന്‍ അലഞ്ഞത്. ചെറുപ്പത്തില്‍ ജോലിയുടെ ഭാഗമായി കഥകളി പഠിച്ചു. പ്രസിദ്ധനായ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴില്‍ മൂന്ന് വര്‍ഷം പഠിച്ചു. പിന്നീട് വാഴേങ്കട കുഞ്ചുനായരുടെ കീഴിലും. രാമുണ്ണി മേനോന്റെ ചിട്ടയും നിശ്ചയദാര്‍ഢ്യവും മറ്റും പാലൂര്‍ തന്റെ ആത്മകഥയില്‍ അനുസ്മരിച്ചിട്ടുണ്ട്. മഹോദരം പിടിപെട്ട് ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് പട്ടിക്കാംതൊടി മരിച്ചത്. ഗുരുവിന് ചികിത്സ നല്‍കാന്‍ പാലൂര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും അനുസരിക്കാന്‍ പട്ടിക്കാംതൊടി തയാറായില്ല. വേദന അനുഭവിച്ചുള്ള ഗുരുവിന്റെ മരണം പാലൂരിന്റെ മനസ്സില്‍ തീരാവേദനയായി. മുംബൈ നഗരവാസവും അവിടെ ഏര്‍പ്പെട്ട ജോലികളും പാലൂരിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടാവും. അങ്ങനെയാണ് പേടിതൊണ്ടന്‍, തീര്‍ത്ഥയാത്ര തുടങ്ങിയ കവിതകള്‍ ജനിക്കുന്നത്. എന്‍.വി കൃഷ്ണവാരിയരുടെയും എന്‍.എന്‍ കക്കാടിന്റെയും മറ്റും സരണിയില്‍ സഞ്ചരിക്കുകയും എന്നാല്‍ പലപ്പോഴും സ്വന്തമായ പാത മാത്രം തെരഞ്ഞെടുക്കുകയും ചെയ്തതാണ് പാലൂരിന്റെ സവിശേഷത.
പാലൂര്‍ ഉഷസ്സിനെ പറ്റി പറയുമ്പോള്‍ ആയിരം സൗവര്‍ണമണ്ഡലത്തെ പറ്റി പറഞ്ഞ അക്കിത്തത്തെ ഓര്‍ക്കാതിരിക്കാനാവില്ല. കക്കാടിന്റെ വഴി വെട്ടുന്നവരെയും കാണാതിരിക്കാന്‍ പറ്റില്ല. നഗരത്തിന്റെ ഇരമ്പല്‍ പാലൂരിന്റെ കവിതകളില്‍ കാണാം. സ്വന്തം ചുറ്റുപാടില്‍ നിന്നുകൊണ്ട് ലോകം കാണുന്ന കവിയുടെ ചിത്രമാണ് ‘പേടിതൊണ്ടന്‍’, ‘തീര്‍ത്ഥയാത്ര’ എന്നീ കവിതകളില്‍ കാണാന്‍ സാധിക്കുക. മഹാഭാരതം പതിനെട്ടു തവണ വായിച്ച പാലൂരിന് നിര്‍മ്മമത ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അദ്ദേഹം സഹജീവികളുടെ ദുരിതം കണ്ടു. സഹാനുഭൂതിയോടെയായിരുന്നു ആ കാഴ്ച. എന്നാല്‍ ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പും കിതപ്പും നിര്‍മ്മമതയോടെ വീക്ഷിക്കുകയും ചെയ്തു. ഒരു ദൂനത കണ്ടാലുരുകും മിഴികളുള്ള കവി എന്നാണ് വൈലോപ്പിള്ളി പാലൂരിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ആക്ഷേപഹാസ്യത്തിന്റെയും ക്രൂരമായ പരിഹാസത്തിന്റെയും അംശങ്ങള്‍ പാലൂരിന്റെ കവിതക്ക് ഊര്‍ജ്ജം പകര്‍ന്നതായി കാണാം. ‘അവന്‍ ഇരുപതാം നൂറ്റാണ്ടിലിപ്പോള്‍ അനാസിനാക്കുന്നു പ്രധാന ഭക്ഷണം’ എന്നെഴുതുമ്പോള്‍ യുവത്വത്തിന്റെ അലസതയിലും പൊള്ളത്തരങ്ങളിലുമാണ് അമ്പു തറക്കുന്നത്.
മനുഷ്യനെ അദ്ദേഹം സ്്‌നേഹിച്ചു. എന്നാല്‍ അവന്റെ നാട്യങ്ങളെ വെറുത്തു. കവിതയുടെ ലോകം അത്യന്തം വ്യത്യസ്തവും വിപുലവുമാക്കാന്‍ പ്രവാസിജീവിതം പാലൂരിനെ പ്രാപ്തനാക്കി.
നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വി.ടി ഭട്ടതിരിപ്പാടിന്റെ ശിഷ്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന പാലൂര്‍ അനാചാരങ്ങളുടെ തടവറയില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. കവിതകളില്‍ അതിന്റെ അടയാളങ്ങള്‍ കാണാം. വി.ടി ഭട്ടതിരിപ്പാട് മാത്രമല്ല, വിധവാ വിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച എം.ആര്‍.ബിയുമായും പാലൂരിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മംഗളോദയത്തില്‍ പ്രൂഫ് റീഡര്‍ ആയി ജോലി ചെയ്തിരുന്ന എം.ആര്‍.ബിയെ കാണാന്‍ പാലൂര്‍ എത്തുമായിരുന്നു. വള്ളത്തോളിനെയും പാലൂര്‍ നോക്കിക്കണ്ടു. ജി. ശങ്കരക്കുറുപ്പായിരുന്നു കവിതയുടെ ലോകത്ത് പാലൂര്‍ ഇഷ്ടക്കാരനായി കണ്ട മറ്റൊരു കവി. വൈലോപ്പിള്ളി, കക്കാട്, കെ.പി നാരായണപ്പിഷാരടി എന്നിവരുമായുള്ള സൗഹൃദവും വിശേഷമായിരുന്നു. നാരായണപ്പിഷാരടി ഗുരുനാഥന്‍ ആയിരുന്നെങ്കിലും സുഹൃത്തിനോടെന്ന പോലെ തുറന്നു പെരുമാറാന്‍ ഇരുവര്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. ഉറപ്പുള്ള ചിന്തകള്‍ അതിനനുസരിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പാലൂരിന് കഴിഞ്ഞു. കവിതയുടെ താളവും വൃത്തനിബദ്ധമായ രൂപവും പാലൂരിന് നിര്‍ബന്ധമായിരുന്നു. കവിതയില്‍ പറയുന്ന ജീവിതം ആധുനികമെങ്കിലും പഴയ ശ്ലോകത്തിന്റെ മാതൃക പിന്തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചു. കവിതപോലെ തന്നെ അക്ഷരശ്ലോകവും പാലൂരിന് പ്രിയപ്പെട്ടതായിരുന്നു. ആവശ്യമായ എത്രയോ ശ്ലോകങ്ങള്‍ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. മുംബൈയില്‍ അക്ഷരശ്ലോക സമിതിയുടെ മുഖ്യ കാര്യദര്‍ശിയായിരുന്നു പാലൂര്‍.
റിയലിസത്തിന്റെയും നിയോറിയലിസത്തിന്റെയും ലോകത്ത് അഭിരമിച്ചുവെങ്കിലും കാല്‍പനികതയുടെ ലോകം പാലൂരിന് തികച്ചും അന്യമായിരുന്നില്ല. കൗമാരപ്രണയത്തിന്റെ ഭാവബന്ധുരമായ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പച്ചമാങ്ങ എന്ന സമാഹാരത്തില്‍ ഇതുകാണാം.
ഉഷസ്സിന്റെ കവിത
മുംബൈ മഹാനഗരത്തിലേക്ക്
ഉഷസ്സിന്റെ കവിതയായി ആസ്വാദകഹൃദയത്തില്‍ വെളിച്ചം പരത്താനായിരുന്നു പാലൂര്‍ ആഗ്രഹിച്ചത്. ശുഭാപ്തി വിശ്വാസത്തിന്റെ തെളിച്ചം എന്നും ആ കാവ്യഹൃദയത്തെ താലോലിച്ചുകൊണ്ടിരുന്നു. ജീവിതാനുഭവങ്ങള്‍ പാലൂരിനെ കണ്ണീര് കുടിപ്പിച്ചു പലപ്പോഴും. എന്നാല്‍ അത്തരം അനുഭവങ്ങള്‍ വിഷാദം ഉള്ളിലൊതുക്കുകയും ആഹ്ലാദിരേകം പുറത്തുകൊടുക്കുകയും ചെയ്തു. ഉഷസ്സേ, മനുഷ്യന്റെ സൗന്ദര്യസങ്കല്‍പമാകെ ക്കുഴച്ചാരു നിര്‍മിച്ചു നിന്നെ?
എന്നിങ്ങനെ പ്രഭാതത്തിന്റെ പ്രകാശം കാണുന്ന കവിയെ പാലൂരില്‍ കാണാം.
ചോര തുടിക്കും ചെറുകൈയുകളെ പേറുക വന്നീ പന്തങ്ങള്‍ എന്നെഴുതിയ വൈലോപ്പിള്ളിയെ പോലെ പിന്‍മുറക്കാര്‍ക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും പാരമ്പര്യത്തിന്റെയും പന്തം കൈമാറാന്‍ പാലൂരും ആഗ്രഹിച്ചിരുന്നു.
‘പൊന്നുഷസ്സേ, വരൂ, നിന്നില്‍നിന്നും
കൊളുത്തട്ടേ പത്തല്ല, നൂറല്ല, കത്തിജ്വലിക്കുന്ന
പന്തങ്ങളെന്‍ പിന്‍മുറക്കാര്‍ വരും, ഞാനവര്‍ക്കായ്
വഴിക്കൊക്കെയോരോ വെറും മണ്‍
ചെരാതെങ്കിലും
വെച്ചുപോകാന്‍…… അതാണെന്റെ മോഹം,
അതാണെന്റെ ദാഹം….അതാണെന്റെ ജീവന്റെ ശക്തിപ്രവാഹം’
-എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ കവിതയില്‍ ആവാഹിക്കുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയാന്‍ പാലൂര്‍ ഒരുങ്ങിയിരുന്നില്ല. പകരം അവിടെ നിന്ന് കരുത്ത് നേടാന്‍ യത്‌നിക്കുകയും ചെയ്തു. പാരമ്പര്യത്തിന്റെ വെളിച്ചം സ്വീകരിക്കുമ്പോഴും അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ജോലി തേടി മുംബൈയിലേക്ക് പോയ പാലൂരിനെ കാത്തിരുന്നത് ദുരിതങ്ങള്‍ തന്നെയായിരുന്നു. ഏത് പശ്ചാത്തലത്തില്‍ നിന്നാണ് പാലൂരിന്റെ യാത്ര എന്നോര്‍ക്കണം. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ നിന്നാണ് പാലൂര്‍ ജീവിതം കരുപിടിപ്പിക്കാന്‍ മുംബൈക്ക് പോകുന്നത്. അവിടെ വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി നോക്കി. ഗ്രാമീണജീവിതത്തിന്റെ നിഷ്ഠകളും ആചാരങ്ങളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് മഹാനഗരത്തിലേക്കുള്ള പറിച്ചുനടല്‍ ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കണം.
നഗരത്തിന്റെ മുഖം എപ്പോഴും മാറിക്കൊണ്ടിരിക്കും. വിശ്വാസ്യതയുടെ മാത്രമല്ല കാപട്യത്തിന്റെയും വഞ്ചനയുടെയും നിറവ്യത്യാസങ്ങള്‍ മുംബൈ എന്ന പട്ടണത്തെ ഗ്രസിച്ചിരുന്നു. അക്കാലത്താണ് കവി അവിടെ എത്തുന്നത്. കുറൂര്‍ നമ്പൂതിരിപ്പാടില്‍ നിന്ന് 50 രൂപ കടം വാങ്ങിയാണ് പാലൂരിന്റെ മുംബൈ യാത്ര. പോകുന്നതിന് മുന്‍പ് മാതൃഭൂമിയില്‍ പോയി എന്‍.വി കൃഷ്ണവാരിയരെ കണ്ടു. മുംബൈക്കുള്ള യാത്രയെ പറ്റി പറഞ്ഞുവെങ്കിലും ലോകം കണ്ട എന്‍.വിക്ക് അതത്ര പുതുമയുള്ള കാര്യമായി തോന്നിയില്ല. ഏതായാലും ധൈര്യം കൈവിടരുതെന്ന് ഉപദേശിച്ചു. കവതി വല്ലതും കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നു മനസ്സിലുള്ള കാര്യം പറഞ്ഞു. എന്‍.വി കടലാസുമായി വന്നു. പാലൂര്‍ മനസ്സിലുള്ളത് കടലാസിലേക്ക് പകര്‍ത്തി. കള്ളന്‍ എന്നായിരുന്നു കവിതയുടെ പേര്. മുംബൈയിലേക്കുള്ള ചാടിപ്പോക്കിന്റെ സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും മനസ്സില്‍ വിരിയേണ്ട ഒരു കവിത തന്നെയായിരുന്നു അത്. കവിത വാങ്ങി വായിച്ച എന്‍.വി അകത്തേക്ക് പോയി. തിരികെ വന്ന് പതിനഞ്ചു രൂപ പാലൂരിന് നല്‍കി. മുംബൈയിലെ രാമവാരിയര്‍ക്ക് ഒരു എഴുത്തും. കക്കാടിനെയാണ് യാത്ര ചോദിക്കുന്നതിന്റെ ഭാഗമായി പിന്നെ കണ്ടത്. അവിടെ നിന്ന് ആകാശവാണിയില്‍ പോയി ഉറൂബിനെ കണ്ടു. ഉറൂബ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴേക്ക് സമയം വൈകുന്നേരമായിരുന്നു. ഇന്ന് വീട്ടില്‍ തങ്ങി നാളെ പുറപ്പെട്ടാല്‍ മതിയെന്നായി ഉറൂബ്. അങ്ങനെ അന്ന് ഉറൂബിന്റെ വീട്ടില്‍ കഴിച്ചുകൂട്ടി. അടുത്തദിവസം തൃശൂരേക്ക് മടങ്ങി. അവിടെ നിന്ന് മുംബൈയിലെ സുഹൃത്തിന് കമ്പിയടിച്ചു. ഉറൂബ് പുരുഷോത്തമന്‍ നെടുങ്ങാടി (നാദിര്‍ഷാ) ക്ക് ഒരു കത്ത് നല്‍കിയിരുന്നു. മുംബൈ ശരിക്കും കവിയെ അത്ഭുതപ്പെടുത്തി. അലച്ചിലിന്റെയും അന്വേഷണത്തിന്റെയും നാളുകളായിരുന്നു മുംബൈയില്‍ പാലൂരിനെ കാത്തിരുന്നത്. മലയാളി സുഹൃത്തുക്കള്‍ ഉദാരശീലരായിരുന്നു. എന്നാല്‍ പലര്‍ക്കും സഹായിക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല. അതിനാല്‍ പാലൂരിന്റെ ജോലി തേടിയുളള യാത്ര ഏറെ നീണ്ടു. ഒടുവില്‍ അലക്‌സാണ്ടര്‍ ഡോക്ക് എന്ന കമ്പനിയില്‍ ഡ്രൈവറുടെ ജോലി കിട്ടി. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ ഒരു കവി എന്ന കവിത എഴുതുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയായിരുന്നു അലക്‌സാണ്ടര്‍ ഡോക്ക്. ധാരാളം ട്രക്കുകള്‍ അവിടെയുണ്ട്. ഡ്രൈവര്‍മാര്‍ വേണ്ടത്ര ഇല്ലതാനും. അങ്ങനെയാണ് പാലൂരിന് നറുക്ക് വീഴുന്നത്. ജോലി സ്ഥിരമായതോടെ ഒരു മാസം അവധിയെടുത്ത് നാട്ടിലെത്താന്‍ തീരുമാനിച്ചു. അതിനിടെ എഴുതിയ കവിതകളെല്ലാം സമാഹരിച്ച് പുസ്തകമാക്കാന്‍ തീരുമാനിച്ചു. 500 രൂപ ഇതിനായി മാറ്റിവെച്ചു. തുക ഗുരുനാഥന്‍ കെ.പി നാരായണപ്പിഷാരടിക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്. ഏതായാലും മുംബൈ എന്ന മഹാനഗരം പാലൂരിന് അഷ്ടിക്കുള്ള വക മാത്രമല്ല, സാഹിത്യരചനയ്ക്കുള്ള വഴിയും കാണിച്ചുകൊടുത്തു.
കോഴിക്കോട് വീണ്ടും
എറണാകുളം പറവൂരിനടുത്ത് പാലൂര്‍മനയില്‍ ജനിച്ച മാധവന്‍ നമ്പൂതിരി എന്ന എം.എന്‍ പാലൂര്‍ മുംബൈ ജീവിതത്തിനുശേഷം താമസിക്കാന്‍ തെരഞ്ഞെടുത്തത് കോഴിക്കോടാണ്. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നാട് എന്ന നിലക്കാണ് അങ്ങനെ ചെയ്തതെന്ന് പാലൂര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 1990-ല്‍ കോഴിക്കോട്ടെത്തുമ്പോള്‍ എന്‍.എന്‍ കക്കാട്, കെ.എ കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായിരുന്നു. കക്കാടിന്റെ പ്രേരണയിലാണ് പാലൂര്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചത്. പല വാടകവീടുകളില്‍ താമസിച്ചു. 1990-ലാണ് കോവൂര്‍ പെരളങ്കാവ് ക്ഷേത്രത്തിനടുത്ത് വീടുണ്ടാക്കിയത്. വീടിന് പാലൂര്‍മന എന്നുതന്നെ പേരിട്ടു. അടുത്ത തലമുറയിലെ പ്രമുഖ കവികളായ പി.എം നാരായണന്‍, പി.പി ശ്രീധരനുണ്ണി എന്നിവരായിരുന്നു അവസാനകാലത്ത് പാലൂരിന് കൂട്ടായി ഉണ്ടായിരുന്നത്. 1961-ല്‍ സാഹിത്യസമിതി രൂപീകരിച്ചപ്പോള്‍ തന്നെ പാലൂര്‍ അതിന്റെ ഭാഗമായിരുന്നു. ഇടക്കാലത്ത് വൈസ് പ്രസിഡണ്ടായി. ആരോഗ്യം അനുവദിക്കാതെ വന്നപ്പോള്‍ സി. രാജേന്ദ്രനും വൈസ് പ്രസിഡണ്ടിന്റെ ചുമതലകള്‍ വഹിച്ചു. ഇടയ്ക്ക് കവിതകളും ശ്ലോകങ്ങളും എഴുതുമായിരുന്നുവെങ്കിലും ഏതാനും വര്‍ഷമായി ആരോഗ്യം മോശമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം പലപ്പോഴും ശയ്യാവലംബിയായി. ഭാര്യ ശാന്താകുമാരിയും മകള്‍ സാവിത്രിയും മരുമകന്‍ ഗണേശനും പൗത്രന്‍ നാരായണനും അടങ്ങുന്ന കുടുംബത്തിന്റെ സ്വസ്ഥവൃത്തത്തിലായിരുന്നു പാലൂര്‍ അവസാനനാളുകളില്‍. യാത്രകള്‍ കുറഞ്ഞു. എങ്കിലും ശ്ലോകങ്ങള്‍ എഴുതിയാല്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി എന്ന പേരില്‍ ഒരു കവിത പ്രഭാവര്‍മക്ക് അയച്ചുകൊടുത്തതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പാലൂരിന്റെ കത്തുകളെപറ്റി അക്കിത്തവും പറയുകയുണ്ടായി.
പാലൂരു മാധവന്‍, സാക്ഷാല്‍
ബാലചന്ദ്രസമപ്രഭന്‍
എന്ന് സ്വയം വിശേഷിപ്പിച്ച പാലൂര്‍ ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്നു. കവിതയുടെ ലോകത്ത് താന്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്ന് പാലൂരിന് അറിയാമായിരുന്നു. അത്ര അചഞ്ചലമായിരുന്നു കാവ്യലോകത്തെ അദ്ദേഹത്തിന്റെ വിശ്വാസം. പാരമ്പര്യത്തിന്റെ ഊര്‍ജം കവിതയിലേക്ക് ആവാഹിച്ച തലമുറയിലെ ഒരു കണ്ണി കൂടിയാണ് പാലൂര്‍ കടന്നുപോകുമ്പോള്‍ ഓര്‍മയാകുന്നത്. കലികാലം എന്ന സമാഹാരത്തിലൂടെ ശ്രദ്ധേയനായ പാലൂര്‍ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ശക്തമായും ഫലപ്രദമായും അപഗ്രഥിക്കുകയുണ്ടായി. അതിന്റെ വെളിച്ചവും തെളിച്ചവും ആ കാവ്യവഴിയെ ശോഭനമാക്കി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ