Video Stories
മോദി ഭക്തരുടെ അറിവില്ലായ്മ പുറത്താക്കി ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു പോളിനായുള്ള ചില ചോദ്യങ്ങളുമായാണ് ചേതന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ എത്തിയത്. നോട്ട് നിരോധനം, പ്രധാന മന്ത്രി നരേന്ദ്രമോദി, ജനാധിപത്യം, അഴിമതി തുടങ്ങിയ വിശങ്ങളെ ബന്ധപ്പെട്ടാണ് ചേതന്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന് മുമ്പില്‍ ചോദ്യങ്ങള്‍ വെച്ചത്. ചേതന്‍ എഴുതുന്ന പുതിയൊരു ആര്‍ട്ടിക്കിളിന് വേണ്ടിയുള്ള വിവരശേഖരണത്തിനായാണ് അദ്ദേഹം ഇത്തരം ചില ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നാണ് വിവരം.
അതേസമയം ചേതന്‍ ഉന്നയിച്ച ചോദ്യത്തിന്റെ രാഷ്ട്രീയവും മറുപടികളും ഗൗരവമേറിയ ചര്‍ച്ചയായിക്കഴിഞ്ഞു.
അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനും വേണ്ടി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ചേതന്റെ ഒരു ചോദ്യം.
Hypothetically, if Modi wanted to declare emergency for a while to totally eradicate corruption and punish corrupt, will you support him?
— Chetan Bhagat (@chetan_bhagat) December 27, 2016
ഗൗരവമേറിയ ഈ ചോദ്യത്തിന് എന്നാല്‍, ആശ്ചര്യപ്പെടുത്തുന്ന മറുപടികളാണ് ലഭിച്ചത്. ആകെ 9,298 പേരാണ് ഈ ചോദ്യത്തിന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 57 ശതമാനവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മോദിയെ അനുകൂലിക്കുമെന്നാണ് രേഖപ്പെടുത്തിയത്.
നരേന്ദ്രമോദിയെ നമ്മുടെ നേതാവായി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയും അതേസമയം രാജ്യത്ത് മോദി ജനാധിപത്യത്തിന് വിലകല്‍പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ചേതന്‍ ഉന്നയിച്ച മറ്റൊരു ചോദ്യം.
If u had a choice of keeping Modi as our leader but with less democracy, would u be ok with it?
— Chetan Bhagat (@chetan_bhagat) December 26, 2016
ചേതന്റെ ചോദ്യത്തിന് 10,188ല്‍ അധികം ആള്‍ക്കാരാണ് വോട്ട് ചെയ്തത്. ഇതില്‍ 55 ശതമാനം പേരും പറഞ്ഞത് ജനാധിപത്യം ഇല്ലെങ്കിലും മോദിയെ തിരഞ്ഞെടുക്കും എന്നും ഉത്തരം കിട്ടി.
അതേസമയം, ഓണ്‍ലൈന്‍ മേഖലകളിലുള്ള മോദി ഭക്തരുടെ അപ്രമാദിത്യവും മോദിയെ പിന്തുണക്കാനായി അവര്‍ സ്വീകരിക്കുന്ന പൊതുനിലപാടുമാണ് വോട്ടെടുപ്പിലൂടെ ഇപ്പോള്‍ പുറത്തായത്. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച ചോദ്യത്തിലൂടെ പൊതു കാര്യങ്ങളില്‍ വ്യക്തത വരുത്താതെ എതിരാളികളെ കടന്നാക്രമിക്കുന്ന മോദി ഭക്തരുടെ രീതിയും പുറത്തായിരിക്കുയാണ്.
After his ‘earthquake’ revelations against the PM, will you ever take Rahul Gandhi seriously again?
— Chetan Bhagat (@chetan_bhagat) December 27, 2016
മോദിക്കെതിരെയുള്ള അഴിമതി ആരോപണ വിഷയത്തിനു ശേഷം നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെ ഗൗരവമായി എടുക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ വോട്ടു ചെയ്ത 6700 പേരില്‍ 70 ശതമാനവും ഇല്ലെന്ന് തറപ്പിച്ചു പറയുകയാണ് ചെയ്തത്. 16 ശതമാനം ആളുകള്‍ നിലപാടുകള്‍ നോക്കി പരിഗണിക്കും എന്നും രേഖപ്പെടുത്തി.
അതിനിടെ, ചേതന്‍ ഭഗത് പോളിന്റെ റിസള്‍ട്ട് ട്വീറ്റായി പോസ്റ്റ് ചെയ്തു. ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതെന്ന് ചേതന്‍ ഭഗത് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. നേതാക്കളെ ഇത്തരത്തില്‍ കണ്ണടച്ച് പിന്തുണക്കന്നത് അവര്‍ക്കും രാജ്യത്തിനും ജനാധിപത്യത്തിനും ദോശകരമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
Blind support in a leader only hurts the leader and the country. Democracy works when govt held accountable. Valid criticism is a must.
— Chetan Bhagat (@chetan_bhagat) December 27, 2016
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ