Video Stories
‘മാലാഖ’മാരുടെ പരാതിക്ക് പരിഹാരം കാണണം
‘ഭൂമിയിലെ മാലാഖമാര്‍’ എന്നാണ് രോഗീ ശുശ്രൂഷകരായ നഴ്‌സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ആതുരാലയങ്ങളില്‍ രോഗീപരിചാരകരുടെ സേവനം ഇല്ലാത്ത ദുരവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. അവരുടെ പരാധീനതകളും പരിഭവങ്ങളും എന്തുതന്നെയായാലും പരിഹരിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. ചേര്‍ത്തല കെ.വി.എം ആസ്പത്രിയില്‍ 200 ദിവസത്തോളമായി നഴ്‌സുമാര്‍ തുടര്‍ന്നുവരുന്ന പണിമുടക്കും മുദ്രാവാക്യംവിളിയും ആ ആതുരാലയത്തില്‍ മാത്രമല്ല, കേരളത്തിലെ സ്വകാര്യ ആരോഗ്യ ശുശ്രൂഷാമേഖലയെയാകെ അലോസരപ്പെടുത്തുന്നതാണ്. ഇതും ശമ്പള പരിഷ്‌കരണവുമാണ് സംസ്ഥാനത്തെ 457 സ്വകാര്യ ആസ്പത്രികളില്‍ കൂട്ട അവധിയിലേക്ക് യുണൈറ്റഡ് അസോസിയേഷനെ വലിച്ചിഴച്ചത്. ശനിയാഴ്ച സംസ്ഥാന ലേബര്‍ കമ്മീഷണറുമായി യു.എന്‍.എ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും ഇന്നലെ നടന്ന മിനിമം വേതന ഉപദേശക സമിതിയോഗത്തില്‍ ശമ്പള പരിഷ്‌കരണം വൈകാതെ നടത്തുമെന്ന അറിയിപ്പ് ലഭിച്ചതിനാല്‍ സമരം പിന്‍വലിച്ചിരിക്കുകയാണ്. നഴ്‌സുമാരുടെ കൂട്ട അവധി അതീവ പരിചരണ വിഭാഗങ്ങളില്‍ കിടക്കുന്ന രോഗികളുടെയും അടിയന്തിര ശുശ്രൂഷ വേണ്ട രോഗികളുടെയും ബന്ധുക്കളുടെയും കാര്യത്തില്‍ സമരം വലിയ പ്രത്യാഘാതമാണുണ്ടാക്കുക. ഇതൊരു സമ്മര്‍ദ തന്ത്രമായും വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ ഇക്കാര്യത്തിലുള്ള നിലപാട് പ്രശ്‌നം വഷളാക്കുകയേ ഉള്ളൂ. അതേസമയം, മിനിമം വേതന വിഷയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സര്‍ക്കാര്‍ അടയിരിക്കുകയാണ്.
പുറത്താക്കിയ നഴ്‌സുമാരെ മാത്രമല്ല, സമരം ചെയ്യുന്ന ഒരു നഴ്‌സിനെയും തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ.വി.എം ആസ്പത്രി അധികൃതര്‍. 12 മണിക്കൂറെന്ന ഡ്യൂട്ടിസമയം 16 മണിക്കൂറാക്കിയതായും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കനുവദിക്കുന്നില്ലെന്നും നഴ്‌സുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍വരെ എത്തുകയും ചെയ്തു. ആസ്പത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ പന്തല്‍കെട്ടി നടത്തുന്ന സമരത്തെ എതിര്‍ക്കാനോ പിന്‍വലിപ്പിക്കാനോ ഉന്നത നീതിപീഠം തയ്യാറായില്ലെന്നത് മനസ്സിരുത്തി കാണേണ്ട ഒന്നാണ്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ വന്ന ഹര്‍ജി പ്രകാരം നഴ്‌സുമാരുടെ സമരം പിന്‍വലിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ പൊതു സമൂഹവും രോഗികളുമാണ് ത്രിശങ്കുവിലായിരിക്കുന്നത്. ഇന്നുമുതല്‍ ആരംഭിക്കാനിരുന്ന കൂട്ട അവധി പിന്‍വലിച്ചെങ്കിലും ഇവരുടെ സേവനവേതന വ്യവസ്ഥകളുടെ കാര്യത്തില്‍ പൊതുസമൂഹത്തിന് കാര്യമായ ഉത്തരവാദിത്തമുണ്ട്. ആസ്പത്രികളുടെ പ്രവര്‍ത്തനത്തിന് ഭംഗം നേരിട്ടാല്‍ അത് മാരകമായ രോഗങ്ങള്‍ക്കുള്‍പ്പെടെ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് മേലുള്ള ഇരുട്ടടിയാകും.
സ്വകാര്യ ആസ്പത്രികളില്‍ മതിയായതും സര്‍ക്കാര്‍ ആസ്പത്രികളിലേതിന് തുല്യവുമായ വേതനം ലഭിക്കുന്നില്ലെന്നത് നഴ്‌സുമാരുടെ ഏറെക്കാലമായുള്ള പരാതിയാണ്. നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും കാര്യത്തിലേ ഈ പരാതിയുള്ളൂ. ഉന്നത ബിരുദധാരികളായ ഭിഷഗ്വരന്മാര്‍ക്ക് എത്രവേണമെങ്കിലും വാരിക്കോരി ശമ്പളം നല്‍കാന്‍ ആസ്പത്രിയുടമകള്‍ തയ്യാറുമാണ്. അപ്പോഴാണ് നഴ്‌സുമാരുടെ പരാതിയുടെ അടിസ്ഥാനം മനസ്സിലാകുന്നത്. രാത്രിയും പകലുമെന്നില്ലാതെ ജോലിയെടുക്കേണ്ടിവരുമ്പോള്‍ അര്‍ഹതപ്പെട്ട ശമ്പളം ലഭിക്കണമെന്ന ആവശ്യം അതിരുകടന്നതെന്ന് പറഞ്ഞുകൂടാ. അതേസമയം, ഡോക്ടര്‍മാര്‍, ആസ്പത്രി ഉപകരണങ്ങള്‍, കെട്ടിടം, ഭൂമി എന്നിവക്കായി ചെലവഴിക്കപ്പെടുന്ന വന്‍തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ നഴ്‌സുമാരുടെ വേതനം തുച്ഛവുമാണ്. വേതനം വര്‍ധിപ്പിക്കുകയെന്നാല്‍ അത് കൂടുതല്‍ ഭാരം രോഗികളിലേക്ക് എത്തിപ്പെടാന്‍ ഇടയാക്കുമെന്നാണ് ആസ്പത്രി ഉടമകളുടെ വാദം. നിലവില്‍തന്നെ വന്‍ ചികില്‍സാചെലവാണ് സ്വകാര്യ ആസ്പത്രികളില്‍ ഈടാക്കപ്പെടുന്നത്. വലിയ ബാധ്യതയില്ലാതെ നഴ്‌സുമാരുടെ ആവശ്യം പരിഗണിക്കാനും പരിഹരിക്കപ്പെടാനും വേണ്ട നടപടികളെടുക്കാന്‍ രണ്ടിനും ഇടയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ക്ഷേമമാണല്ലോ ആധുനിക സര്‍ക്കാരുകളുടെ മുഖ്യലക്ഷ്യം.
കഴിഞ്ഞ ഫെബ്രുവരിയിലും കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചയോളവും സംസ്ഥാനത്താകെയും സ്വകാര്യ ആസ്പത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമാറ് നഴ്‌സുമാര്‍ പണിമുടക്ക് നടത്തിയിരുന്നുവെങ്കിലും അത് പരിഹരിക്കപ്പെട്ടത് ആരോഗ്യവകുപ്പിന്റെയും ആസ്പത്രിയടമകളുടെയും നഴ്‌സിങ് സംഘടനാനേതാക്കളുടെയും പക്വതയോടെയുള്ള സമീപനം കൊണ്ടായിരുന്നു.
സ്വകാര്യ ആസ്പത്രികളിലുള്ള നഴ്‌സുമാരില്‍ അധികവും പെണ്‍കുട്ടികളും യുവതികളുമായിരിക്കെ അവരുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേകമായ ചെവി കൊടുക്കേണ്ടതുണ്ട്. വരുമാനം തീരെ കുറഞ്ഞ കുടുംബങ്ങളില്‍നിന്ന് വരുന്നവരാണ് ഇവരിലധികവും. വിവാഹത്തിനുമുമ്പ് നേടിയ നഴ്‌സിങ് യോഗ്യതകള്‍ കൊണ്ട് ജീവിത കമ്പോളത്തില്‍ ചെറിയൊരു സാമ്പത്തിക നിലയിലെത്തിപ്പെടുക എന്ന ക്ലിഷ്ഠമായ ആവശ്യം മാത്രമേ ഇവര്‍ക്കുള്ളൂ. എന്നാല്‍ സമയക്ലിപ്തത പാലിക്കാതെ അധിക ജോലി ചെയ്യിച്ചും ശരാശരിക്ക് താഴെ വേതനം നല്‍കിയും ആസ്പത്രിയുടമകള്‍ തങ്ങളെ ചൂഷണം ചെയ്യുന്നതായാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങിയത് 20000 രൂപയെങ്കിലും ശമ്പളം ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മാണം വേണമെന്നാണ് അവരുടെ ആവശ്യം. കോടതിയും സര്‍ക്കാരും ഇത് ഏതാണ്ട് അംഗീകരച്ചതുമാണ്. എന്നാല്‍ തീരെ കുറഞ്ഞ എണ്ണം വന്‍കിട ആസ്പത്രികള്‍ക്ക് മാത്രമേ ഈ സംഖ്യ താങ്ങാന്‍ കഴിയൂ എന്നാണ് ഒരു വാദം. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (ഇന്ത്യ) കേരള ചാപ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് യു.എന്‍.എയോട് പണിമുടക്കുമായി മുന്നോട്ടുപോകരുതെന്ന് ഇടക്കാല വിധിയിലൂടെ വ്യാഴാഴ്ച ഉത്തരവിട്ടത്. എന്നിട്ടും സമരവുമായി മുന്നോട്ടുപാകാനുള്ള സംഘടനയുടെ തീരുമാനം അവര്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഗൗരവത്തെയാണ് വ്യക്തമാക്കുന്നത്. കോടതി സ്വാധീനത്തിന് വഴങ്ങിയാണ ് പ്രസ്തുത ഉത്തരവ ്പുറപ്പെടുവിച്ചതെന്നാണ് യു.എന്‍.എ ഭാരവാഹി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ആതുര ശുശ്രൂഷ പോലെ അത്യധികം പ്രാധാന്യമുള്ള മേഖലയുടെ കാര്യത്തില്‍ എല്ലാവിഭാഗം പേരും കൂട്ടായി വിവേകപൂര്‍ണണവും രമ്യതയോടെയുമുള്ള പ്രശ്‌നപരിഹാരത്തിനാണ് യത്‌നിക്കേണ്ടത്. ഇടുങ്ങിയതും പ്രായോഗികമല്ലാത്തതുമായ വാദമുഖങ്ങള്‍ ഇതിന് തടസ്സം നിന്നുകൂടാ. സുമനസ്സുകളും ത്യാഗനിര്‍ഭരരുമായ വ്യക്തികളുടെയും സംഘടനകളുടെയും പരിശ്രമ ഫലമാണ് യൂറോപ്പിന്റെ ആരോഗ്യ നിലവാരത്തിലേക്ക് കേരളത്തെ എത്തിച്ചത്. ആ മഹത്തായ മാതൃക കേരളം തുടര്‍ന്നും ഇതരലോകത്തിന് കാട്ടിക്കൊടുത്തേ തീരൂ. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ലാഭം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ആസ്പത്രിയുടമകളുടെയും സ്വന്തം രംഗം മറന്നുകൊണ്ടുള്ള നഴ്‌സുമാരുടെയും കര്‍ക്കശ നിലപാടുകളില്‍ അയവുവരുത്തണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ