Video Stories
വിജിലന്‍സിന് കോടതിയുടെ മഞ്ഞക്കാര്‍ഡ്
‘എല്ലാ വകുപ്പുകളിലും ക്യാപ്റ്റന്മാരുണ്ട്. ഞാനായിരിക്കും അവര്‍ക്കൊക്കെ റഫറി. ആരെങ്കിലും നിയമം ലംഘിച്ചാല്‍ ഞാന്‍ മഞ്ഞക്കാര്‍ഡും പിന്നെയുമത് തുടര്‍ന്നാല്‍ ചുവപ്പുകാര്‍ഡും കാണിക്കും’. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഡയറക്ടറായി ഇടതുസര്‍ക്കാര്‍ വീരപരിവേഷത്തോടെ നിയമിച്ച ഡി.ജി.പി ജേക്കബ് തോമസ് സ്ഥാനമേറ്റശേഷം രണ്ടു കാര്‍ഡുകള്‍ കുപ്പായക്കീശയില്‍നിന്ന് ഉയര്‍ത്തിക്കാട്ടി പറഞ്ഞ വാചകങ്ങളാണിത്. എന്നാല്‍ അതേ ഡി.ജി.പിക്ക് ആറുമാസം പിന്നിട്ടപ്പോള്‍തന്നെ വിജിലന്‍സ് കോടതിയില്‍ നിന്ന് കിട്ടിയത് മുന്നറിയിപ്പിന്റെ അതേ മഞ്ഞക്കാര്‍ഡാണ് എന്നത് വലിയ കൗതുകം ജനിപ്പിക്കുന്നു.
ഇതെന്തതിശയമെന്നാണ് ജനം മൂക്കത്തുവിരല്‍വെച്ച് ചോദിക്കുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് പറയേണ്ടിവന്നത് സര്‍ക്കാരിനും വിജിലന്‍സിനും ജനത്തിനുതന്നെയും നാണക്കേടായി. സ്വന്തക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ അവരോധിച്ചതിന് ആറുമാസത്തിനകമാണ് സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന് രാജിവെച്ചുപോകേണ്ടിവന്നത്.
പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരായി സുപ്രീം കോടതിയുടെ മാഗ്നാകാര്‍ട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ലളിതകുമാരി-യു.പി സര്‍ക്കാര്‍ കേസിലെ വിധി പ്രകാരം പരാതി ലഭിച്ച് ഏഴു ദിവസത്തിനകവും ഏറിയാല്‍ 45 ദിവസത്തിനകവും പ്രഥമ വിരവര റിപ്പോര്‍ട്ട് തയ്യാറാക്കി കേസന്വേഷണം നടത്തണം. എന്നാല്‍ ജയരാജന്റെ കാര്യത്തില്‍ രണ്ടു മാസമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഗതാഗത വകുപ്പു കമ്മീഷണറായിരുന്ന എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ അഴിമതിയുടെ കാര്യത്തിലും അന്വേഷണം തഥൈവ.
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഫിഷറീസ്-കശുവണ്ടി വകുപ്പു മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മക്കെതിരെ നവംബര്‍ 30നാണ് അഡ്വ. പി. റഹീം വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത് ഒരു മാസം കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ടായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി റഹീമിന്റെതന്നെ പരാതി പരിഗണിച്ചത്. പരാതിയിന്മേല്‍ നടപടിയെടുക്കുന്നത് അതേ പരാതി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചശേഷമാണ് എന്നതാണ് വിജിലന്‍സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ കാരണം.
അതുവരെ പരാതിയില്‍ അടയിരിക്കുകയായിരുന്നു വിജിലന്‍സ്. നടപടിക്ക് രാഷ്ട്രീയ മേലാളന്മാരുടെ അനുമതിക്ക് കാത്തുകെട്ടിക്കിടന്നതാണോ എന്ന സംശയവുമുയരുന്നു. ഇതാണ് കോടതിയുടെ ശാസനക്ക് കാരണം. അപ്പോള്‍ ജേക്കബ് തോമസിന്റെ ക്രിയേറ്റീവ് വിജിലന്‍സും അച്ചടക്കക്കാര്‍ഡുകളും എവിടെപ്പോയി എന്ന ചോദ്യമുയരുന്നത് സ്വാഭാവികം.
മെഴ്‌സിക്കുട്ടിയമ്മക്കെതിരായ പരാതി നേരത്തെ തന്നെ സംസ്ഥാന രാഷ്ട്രീയ രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിവെച്ചിരുന്നെങ്കിലും ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിയും അന്വേഷണത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഏഴു മാസം മാത്രം പൂര്‍ത്തിയാകുന്ന പിണറായി സര്‍ക്കാരില്‍ ഇതോടെ അന്വേഷണം നേരിടുന്ന മൂന്നാമത്തെ മന്ത്രിയാണ് മെഴ്‌സിക്കുട്ടിയമ്മ. തോട്ടണ്ടി ഇറക്കുമതിയിലൂടെ സംസ്ഥാന ഖജനാവിന് 10.34 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇടപാടില്‍ മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ട നിലക്ക് ഇടതു പക്ഷ സര്‍ക്കാരിന്റെ മറ്റൊരു മുഖംമൂടികൂടി അഴിഞ്ഞുവീഴുകയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തെ പ്രമുഖ എം.എല്‍.എയും കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡണ്ടുമായ വി.ഡി സതീശന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. ഡോളര്‍ രൂപയിലാക്കിയപ്പോള്‍ തുക കൂടിയതാണൈന്ന വിചിത്രവാദമാണ് മന്ത്രി അന്ന് ഉന്നയിച്ചിരുന്നത്. ആരോപണത്തില്‍ സത്യത്തിന്റെ കണികയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുരംഗം വിടാമെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളി.തോട്ടണ്ടി ഇടപാടില്‍ നാല് ടെണ്ടറിലുകളിലായാണ് ഇടപാട് നടന്നത്. ഇതില്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന് 6.87 കോടിയുടെയും കാപെക്‌സിന് 3.47 കോടിയുടെയും നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കിലോഗ്രാമിന് 118 രൂപക്കും 132 രൂപക്കും തരാമെന്നേറ്റിരുന്ന അസംസ്‌കൃത കശുവണ്ടിയാണ് വലിയ തുക കൊടുത്ത് മന്ത്രിയുടെ ഒത്താശയോടെ വാങ്ങിയിരിക്കുന്നത്. ഐവറി കോസ്റ്റായിരുന്നു 118 രൂപക്ക് തോട്ടണ്ടി തരാമെന്നേറ്റത്. എന്നാല്‍ ഇതുപോലും അധിക തുകയാണെന്ന് വിലയിരുത്തിയാണ് കാപെക്‌സ് ടെണ്ടര്‍ റദ്ദാക്കിയത്. എന്നാല്‍ പത്തു ദിവസത്തിനുശേഷം 124 രൂപക്ക് ഇതേ കരാര്‍ അനുസരിച്ച് മന്ത്രിയിടപെട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുകയായിരുന്നു.
സംസ്ഥാനത്തെ കശുവണ്ടി മേഖല ഏറെക്കാലമായി വന്‍തോതിലുള്ള പ്രതിസന്ധി നേരിടുകയാണ്. ആവശ്യത്തിന് തോട്ടണ്ടി ലഭ്യമല്ലാത്തതിനാലും തൊഴിലാളികളുടെ കൂലി സംബന്ധിച്ച പ്രശ്‌നങ്ങളാലും മിക്ക തോട്ടണ്ടി സംസ്‌കരണ സ്ഥാപനങ്ങളും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതുകാരണമാണ് പുറത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ കോര്‍പറേഷനും സര്‍ക്കാരും തീരുമാനിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടുതല്‍ നല്‍കി തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അന്നത്തെ സര്‍ക്കാര്‍ ഇതിന് കൂട്ടുനിന്നില്ല. എന്നാല്‍ മെഴ്‌സിക്കുട്ടിയമ്മ ഇതിന് രഹസ്യമായി തയ്യാറാകുകയായിരുന്നുവെന്നാണ് സൂചനകള്‍.
വിജിലന്‍സ് അന്വേഷണം നടത്തിയ ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രിമാരായ കെ.എം മാണി, കെ. ബാബു എന്നിവര്‍ക്കെതിരായ ആരോപണങ്ങളും തെളിവില്ലാതെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടന്നുവരുന്നു. ധനകാര്യ സെക്രട്ടറിക്കെതിരായ പരാതിയിന്മേല്‍ കഴമ്പില്ലെന്നാണിപ്പോഴത്തെ കണ്ടെത്തല്‍. ഇതേച്ചൊല്ലി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലെ ചക്കളത്തിപ്പോര് മറനീക്കി പുറത്തുവന്നിരുന്നു. വിജിലന്‍സ് തലവന് നേരെ വരെ ആരോപണം ഉന്നയിക്കപ്പെടുകയുണ്ടായിട്ടും അദ്ദേഹത്തെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ ആത്മവീര്യം തകര്‍ക്കുകയാണെന്ന വാദമാണ് വിജിലന്‍സ് ഡയറക്ടര്‍ നടത്തുന്നത്.
സാധാരണക്കാരുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും വിലയാണ് ഇപ്പോള്‍ 10.34 കോടിയിലൂടെ മന്ത്രിയും മറ്റും ചേര്‍ന്ന് അടിച്ചെടുത്തിരിക്കുന്നത്. ഒരു മാസം മുമ്പു മാത്രം ചുമതലയേറ്റെടുത്ത മറ്റൊരു മന്ത്രിക്കെതിരെയുള്ള അന്വേഷണവും കോടതിയുടെ പരിഗണനയിലാണ്.
മന്ത്രി എം.എം മണിയെ അഞ്ചേരി ബേബി വധക്കേസില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനാകില്ലെന്ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ചിട്ട് അദ്ദേഹവും തൊടു ന്യായങ്ങള്‍ പറഞ്ഞ് രാജിയില്‍ നിന്ന് ഒഴിഞ്ഞുനടക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ലാവലിന്‍ കേസ് സംബന്ധിച്ച വിധിയും രാഷ്ട്രീയരംഗം കാത്തിരിക്കുകയാണ്. അഴിമതിക്കെതിരെ മൂവന്തിയോളം വീറോടെ പ്രസംഗിച്ചുനടക്കുന്ന കമ്യൂണിസ്റ്റ് സഖാക്കള്‍ കേരളം ഭരിക്കുന്ന കാലത്ത് വിജിലന്‍സിനും അതിനെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനുമെങ്കിലും പുകമറ മാറ്റേണ്ട ഉത്തരവാദിത്തമുണ്ട്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ