Video Stories
മുത്തലിക്കിന്റെ ഓരിയിടല്‍ ആര്‍ക്കുവേണ്ടി
കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്‍പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് അവരുടെ ബംഗളൂരുവിലെ വസതിക്കുമുന്നില്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മുത്തലിക് എന്ന ഹിന്ദുത്വ വര്‍ഗീയതയുടെ ‘അതിമാന്യന്‍’ അതിമാരകമായ വര്‍ഗീയവിഷം ചീറ്റിയിരിക്കുന്നത്. കര്‍ണാടകയിലെ മാത്രമല്ല, രാജ്യത്തെതന്നെ വര്‍ഗീയതയുടെ അപൂര്‍വം അപ്പോസ്്തലന്മാരിലൊരാളായി ഗണിക്കപ്പെടുന്ന മുത്തലിക്കിന്റെ വാചകമടി ഇങ്ങനെയായിരുന്നു: ‘ഗൗരിലങ്കേഷിന്റെ വധവുമായി ശ്രീരാമസേനക്ക് യാതൊരു ബന്ധവുമില്ല. എല്ലാവരും പറയുന്നത് ഹിന്ദു സംഘടനകളാണ് ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത് (കര്‍ണാടകയിലെ) കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ ആരും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ച് പറയുന്നില്ല. പകരം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്തിന് മോദി മിണ്ടണം. കര്‍ണാടകത്തില്‍ ഒരു പട്ടി ചത്താല്‍ എല്ലായ്‌പോഴും പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?’ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സാമാന്യനും മാന്യനുമായൊരു ഇന്ത്യക്കാരന് എന്തു വികാരമാണ് ഇയാളെക്കുറിച്ചും സംഘടനയെയും ഇയാള്‍ അവകാശപ്പെടുന്ന ഹിന്ദുത്വത്തെക്കുറിച്ചും തോന്നുക? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ന്യായീകരിക്കാനാണ് മുത്തലിക്ക് ശ്രമിച്ചിരിക്കുന്നതെന്നതിനാല്‍ ഇതില്‍ പരോക്ഷ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്കും ഉണ്ട്. ഏതുവിധേനയും എതിരാളികളെ വകവരുത്തുക. അതിന് മതത്തെ കൂട്ടുപിടിക്കുക. പിന്നീട് വേട്ടക്കാരെ പൊലീസ് തേടി തങ്ങളുടെ മടകളിലെത്തുമ്പോള്‍ അവര്‍ക്കും പൊതുസമൂഹത്തിനുമെതിരെ കുരച്ചുചാടി പ്രതിരോധവലയം തീര്‍ക്കുക. ഇത് ഇന്ത്യയിലെ സമകാലീനമായ ഹിന്ദുത്വവര്‍ഗീയതയുടെ ഭാഗമായിട്ട് കുറച്ചുകാലമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍തന്നെ ഹിന്ദുമതത്തിന് സ്വന്തമായി ദേശവും രാഷ്ട്രവും വേണമെന്ന് വാദിച്ചവരുടെ പിന്‍മുറക്കാരാണ് മുത്തലിക്കും കൂട്ടരും. ആര്‍.എസ്.എസിന്റെയും അതിന്റെ വര്‍ഗീയ നേതൃത്വത്തിന്റെയും വക്താക്കളാണിവര്‍. പണ്ടത്തെക്കാളുപരി അധികാരവും ജനാധിപത്യത്തിന്റെ ചെങ്കോലും പിടിച്ചെടുത്തതുകൊണ്ട് പണ്ട് അകമേ പറഞ്ഞവ ഇന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം.
യഥാര്‍ത്ഥത്തില്‍ ഗൗരിലങ്കേഷിനെ പട്ടിയോട് സാമ്യപ്പെടുത്താന്‍ മുത്തലിക്കിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ചിന്തിക്കുന്നതാണ് രസകരം. വധത്തിനുശേഷം ഏതാണ്ട് പത്തു മാസം കഴിഞ്ഞാണ് ഗൗരിലങ്കേഷിന്റെ ഘാതകനെ കര്‍ണാടക പ്രത്യേകാന്വേഷണ സംഘം പിടികൂടുന്നത്. അതുവരെയും തങ്ങളുടെ കൊലച്ചെയ്തിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഗോപ്യമായി വെച്ച് ഒളിത്താവളങ്ങളിലായിരുന്നു ഘാതകരും ഗൂഢാലോചകരും. ഗൗരിലങ്കേഷ് വധം നടന്നയുടന്‍ രാജ്യം വലിയ തോതിലാണ് അതിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ലെങ്കിലും കര്‍ണാടക സംസ്ഥാനത്ത് ലങ്കേഷ് പത്രികയുടെയും പൗരാവകാശ പ്രവര്‍ത്തനത്തിന്റെയും പേരില്‍ പരക്കെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഗൗരിലങ്കേഷ്. ഇവരുടെപിതാവ് പി. ലങ്കേഷ് സ്ഥാപിച്ച പത്രത്തിന്റെ മുദ്രാവാക്യവും ലക്ഷ്യവും പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമായിരുന്നു. പിതാവിന്റെ മരണത്തെതുടര്‍ന്നാണ് ഗൗരി അതീവ ആര്‍ജവത്തോടെ ‘ഗൗരിലങ്കേഷ് പത്രിക’ പത്രം പുനരാരംഭിച്ചത്. ഗൗരിയെ വധിച്ചവരുടെ ഉന്നം പക്ഷേ അവരുയര്‍ത്തിപ്പിടിച്ചിരുന്ന അവകാശങ്ങളെ കുരുതികൊടുക്കുക എന്നതായിരുന്നു. പൗരാവകാശവും മതസാഹോദര്യവും സംരക്ഷിക്കുന്നതിനിടയില്‍ സ്വാഭാവികമായും ഗൗരി ഹിന്ദുത്വ വര്‍ഗീയതക്കും അതിന്റെ വക്താക്കള്‍ക്കുമെതിരെ സന്ധിയില്ലാതെ സംസാരിച്ചുവെന്നതാണ് മുത്തലിക്കാദികളെ പ്രകോപിപ്പിച്ചത്.
മുത്തലിക്കിന്റെ ശ്രീരാമസേനക്ക് നേരത്തെതന്നെ കുപ്രസിദ്ധി നേടിക്കൊടുത്തത് മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്കെതിരെ രാത്രി നടത്തിയ നിഷ്ഠൂരമായ ആക്രമണമായിരുന്നു. കര്‍ണാടകയിലെ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ അതുകേട്ട് ശബ്ദം അടക്കുകയല്ല, പൂര്‍വാധികം ഉച്ചത്തില്‍ അനീതിക്കും അക്രമത്തിനും അന്ധവിശ്വാസത്തിനുമെതിരെ മനസ്സും ശരീരവും തൂലികയും ചലിപ്പിക്കുന്ന ഗൗരിയെയാണ് രാജ്യം കണ്ടത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന മുന്നറിയിപ്പെല്ലാം അവഗണിച്ചായിരുന്നു ധീരമായ ചുവടുവെയ്പുകള്‍.
മോദിക്കുവേണ്ടിയും ഗൗരിക്കും പൊതുസമൂഹത്തിനെതിരെയും മുത്തലിക് പ്രതികരിച്ചത് പൊതുസമ്മേളനത്തിലായിരുന്നുവെന്നോര്‍ക്കണം. അതും ഗൗരിയുടെ ഘാതകന്‍ പരശുരാംവാഗ്മോറിനെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടുപിറ്റേന്ന്. ഗൗരിയുടെ വധം നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് സന്ദേഹം ഒട്ടുമില്ലാതിരിക്കെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ഘാതകനെ പിടികൂടിയതും എന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ ബി.ജെ.പിക്ക് അധികാരത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗരിയുടെ ഘാതകന്‍ ഇനിയും നിയമത്തിനപ്പുറത്ത് സൈ്വര്യവിഹാരം നടത്തുമായിരുന്നു. ചാക്കിട്ടുപിടുത്തത്തിലൂടെ അധികാരത്തില്‍ കയറാമെന്ന് കരുതിയ ബി.ജെ.പിക്ക് ഗവര്‍ണര്‍ പരമാവധി സഹായിച്ചിട്ടും 48 മണിക്കൂറിനുള്ളില്‍ പടിയിറങ്ങിപ്പോകേണ്ടിവന്നത് ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും മറ്റും ആത്മാവിന്റെ തേട്ടം കൊണ്ടായിരിക്കണം. പൊലീസ് പ്രത്യേക സംഘം കാണിച്ച സത്യസന്ധവും സമര്‍പ്പിതവുമായി കര്‍ത്തവ്യബോധമാണ് ഗൗരിയുടെ ഘാതകനെ വലയിലാക്കുന്നതിന് സഹായിച്ചത്. താലൂക്കാഫീസില്‍ പാകിസ്താന്റെ പതാകകെട്ടി മുസ്്‌ലിംകള്‍ക്കെതിരെ കലാപം ആസൂത്രണം ചെയ്തവനാണ് പ്രതി. പ്രതിയെ പൊലീസ് പിടികൂടിയപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് മുത്തലിക്കാണ് ഇയാളെ നശിപ്പിച്ചതെന്നായിരുന്നു. ഹിന്ദുത്വത്തെ രക്ഷിക്കാനാണ് താനിത് ചെയ്തതെന്ന് ഉടന്‍തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇവിടുത്തെ മുഖ്യപ്രശ്‌നം ഇനി മുത്തലിക്കിനെ പോലുള്ളവരെ കയറൂരിവിടണോ എന്നതാണ്. ഗൗരിയെ നായയോട് ഉപമിക്കുക വഴി നിയമത്തെയും മതസൗഹാര്‍ദത്തെയും മാത്രമല്ല, ഇന്ത്യയുടെ സനാതന ധര്‍മത്തെത്തന്നെയാണ് മുത്തലിക് നിന്ദിച്ചിരിക്കുന്നത്. ഇയാളെ എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകള്‍ ചാര്‍ത്തി തുറുങ്കിലിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ വിഷശ്വാനന്മാര്‍ ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തിന് മുകളില്‍ കയറിനിന്ന് ഇനിയും വിഷമൊലിപ്പിച്ച് ഓരിയിട്ടുകൊണ്ടേയിരിക്കും; ഹിന്ദുമതത്തെക്കുറിച്ച് ചില അല്‍പബുദ്ധികള്‍ പഠിപ്പിച്ചുവിട്ട വക്രതയുടെ മൃഷ്ടാന്നം വാരിവിഴുങ്ങിയശേഷം!
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ