Video Stories
മെഡി. പ്രവേശന തട്ടിപ്പ് അപായ സൂചന
അധികൃതരുടെ കര്‍ശന നിയമങ്ങള്‍ അനുസരിച്ച് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ പലരും മതിയായ മാര്‍ക്കുലഭിക്കാതെ പുറത്തുനില്‍ക്കവെയാണ് ആള്‍മാറാട്ടം നടത്തി കുട്ടികള്‍ മെഡിക്കല്‍ പ്രവേശനം നേടിയിരിക്കുന്നത്. സര്‍ക്കാരിന്റെയും പരീക്ഷ നടത്തുന്ന നീറ്റ് അധികാരികളുടെയുമെല്ലാം നിബന്ധനകള്‍ പച്ചക്ക് കാറ്റില്‍ പറത്തിയാണ് രാജ്യത്തെ നിരവധി കുട്ടികള്‍ ഇതിനകം എം.ബി.ബി. എസ് ബിരുദ പ്രവേശനം നേടിയതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ രോഗികളുടെയും പൊതുജനങ്ങളുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പരീക്ഷാസംവിധാനങ്ങള്‍ക്കും ഇത്രയും ലാഘവബുദ്ധിയാണോ ഉള്ളതെന്ന ചോദ്യമാണ് ഗൗരവമായി ഇപ്പോഴുയര്‍ന്നിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ തമിഴ്നാട്ടിലെ തേനി എസ്.ആര് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളിലൊരാളാണ് ആള്‍മാറാട്ടത്തിലൂടെ കോളജിലെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ മിടുക്കനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ഈ കുട്ടിക്കു പകരമായി ആ വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയെഴുതിയതത്രെ. ഇവര്‍ മാത്രമല്ല, വന്‍ ശൃംഖലതന്നെ നീറ്റ് തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുന്നത്. പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ പ്രവേശനം നേടിയതായി ആദ്യ സൂചന ലഭിച്ചത്. പിന്നീട് തമിഴ്നാട്ടിലെ തന്നെ മറ്റ് മൂന്നു മെഡിക്കല്‍ കോളജുകളില്‍ നിന്നുകൂടി തട്ടിപ്പിന്റെ കഥകള്‍ പുറത്തുവന്നു. രാഹുല്‍, അഭിരാമി എന്നീ വിദ്യാര്‍ത്ഥികളും സമാനമായ രീതിയില്‍ പ്രവേശനം നേടിയതായാണ് പൊലീസ് പറയുന്നത്. വെല്ലൂരിലെ ഒരു ഡോക്ടര്‍ക്കും ഇതില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ശ്രീബാലാജി മെഡിക്കല്‍ കോളജിലെ രാഹുലും പിതാവ് ഡേവിസും കേസില്‍ പ്രതികളാണ്. ഇതിനകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പത്തോളം പേരെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തേനി ഗവ. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് അവിടുത്തെ ഡീന്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും കൂടാതെ ഇടനിലക്കാരായി വന്‍ ഗൂഢസംഘം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇതിനകം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കേസില്‍ പലരും ജീവന് ഭീഷണി നേരിടുന്നതായും വിവരമുണ്ട്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് തന്നെ വ്യാജ എം.ബി.ബി.എസ് നേടിയാണ് ഇപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന വിവരവും കേസിനോടനുബന്ധമായി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഒരുപക്ഷേ ഇതേക്കുറിച്ച് തേനി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംഭവം ആരും അറിയാതെ മുങ്ങിപ്പോകുമായിരുന്നു. കേസ് രാജ്യത്ത് പലയിടത്തുമായി ബന്ധപ്പെട്ടതിനാല്‍ സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് അതിനുള്ള നടപടി ഉണ്ടാകണം. കൂടുതല്‍ പേരിലേക്കും കൂടുതല്‍ സ്ഥലങ്ങളിലേക്കും തട്ടിപ്പുവല വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇത് അനിവാര്യമാണ്. ഇടനിലക്കാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ തട്ടിപ്പ് തുക കൈമാറുന്നതുമായി ഉണ്ടായ തര്‍ക്കമാണ് വിവരം പുറത്തറിയാനിടയാക്കിയിരിക്കുന്നതെന്നാണ ്അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തിരുവനന്തപുരം സ്വദേശിക്കും തട്ടിപ്പു ശൃംഖലയില്‍ പങ്കുണ്ടെന്നാണ് അറിവായിട്ടുള്ളത്. ആള്‍മാറാട്ടത്തിനുപുറമെ റാങ്കുപട്ടികയില്‍ തിരിമറി നടന്നതായുള്ള പരാതിയും അതീവ ഗുരുതരമാണ്. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കിയത് പരീക്ഷാകേന്ദ്രങ്ങളിലെ വസ്ത്രധാരണ രീതിയുടെ കാര്യത്തിലുള്ള കാര്‍ക്കശ്യത്തില്‍ മാത്രം നീറ്റ് പ്രവേശനം ഒതുങ്ങിയതാണ്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ മതപരമായ ചിട്ടയനുസരിച്ച് എത്തിയിട്ടും അതിന് വിലക്കേര്‍പെടുത്തപ്പെട്ട് വസ്ത്രങ്ങളും ആഭരണങ്ങളും ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് അഴിച്ചുവെക്കേണ്ടിവന്നത്. 2017ല്‍ ഇത് കേരളത്തിലെയും മറ്റും വിവിധ നീറ്റ്പരീക്ഷകേന്ദ്രങ്ങള്‍ക്കുമുന്നില്‍ വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ തേങ്ങ പോകുന്നതറിയാതെ കടുക് ചോരുന്നതിന് പിന്നാലെ പോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നതാണ് ഏറെ സങ്കടകരമായിരിക്കുന്നത്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനപരീക്ഷ 2016 മുതല്ക്കാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരൊറ്റ പരീക്ഷയാക്കിമാറ്റിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സംസ്ഥാന തലങ്ങളില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുള്ളത് കണക്കിലെടുത്തായിരുന്നു തീരുമാനം. എന്നാല്‍ അത്യാധുനിത സാങ്കേതികസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പിന്നെയും വിദ്യാര്‍ത്ഥികള്‍ നീറ്റ് റാങ്കുപട്ടികയില്‍ കടന്നുകൂടി. ഇതിനായിരുന്നു കര്‍ക്കശമായ വസ്ത്രധാരണരീതി അവലംബിച്ചത്. എന്നിട്ടും കാര്യങ്ങള്‍ അധികാരികളുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല എന്നതിന് കാരണം സര്‍ക്കാര്‍സംവിധാനങ്ങളിലെ അലംഭാവവും തട്ടിപ്പുമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗവ. മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം നടത്തുന്നത് നീറ്റ് റാങ്ക് പട്ടിക അനുസരിച്ച് അതത് സര്‍ക്കാരുകളാണ് എന്നിരിക്കേ പിന്നെ എവിടെയാണ് ജാഗ്രത ചോര്‍ന്നത് എന്നത് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല.
മക്കളെ എങ്ങനെയും ഡോക്ടര്‍മാരാക്കുകയെന്ന രക്ഷിതാക്കളുടെ അത്യാര്‍ത്തിയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ മെഡിക്കല്‍ അനുബന്ധ തട്ടിപ്പുകള്‍ക്കെല്ലാം കാരണം. വന്‍തുക ട്യൂഷന് ഫീസും വേണ്ടിവന്നാല്‍ കോഴയും നല്കിവരെ എം.ബി.ബി.എസ് പ്രവേശനം വാങ്ങിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ പരക്കംപായുന്നതിന് പിന്നിലുള്ളത് കേവലം സാമൂഹിക സേവനത്വരയാണെന്ന് പറയാനാവില്ല. അടങ്ങാത്ത പണക്കൊതിയാണ് പലപ്പോഴും ഇതിനുകാരണം. അഞ്ചരവര്‍ഷത്തെ പഠനവും പരിശീലനവും കഴിഞ്ഞാല്‍ ഏതുവിധേനയും നാല് കാശുണ്ടാക്കി സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തണമെന്ന മിഥ്യാമോഹമാണ് തട്ടിപ്പുകളുടെയെല്ലാം പ്രേരകഘടകം. ഇതിലൂടെ സംഭവിക്കുന്നതോ രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് വന്നുഭവിക്കുന്ന തീരാഹാനിയാണ്. ജനതയുടെ ആരോഗ്യമാകണം ഏതൊരു ഭരണകൂടത്തിന്റെയും അടിയന്തിരശ്രദ്ധയുണ്ടാകേണ്ട മേഖല എന്ന തിരിച്ചറിവോടെ ഇപ്പോഴത്തെ തട്ടിപ്പുകണ്ണികളെ ഓരോന്നിനെയും കണ്ടെത്തി അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കുകയും വരുംകാല പ്രവേശനപരീക്ഷകളില്‍ കര്‍ശന പരിശോധനാസംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്യണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ