Video Stories
കത്തെഴുത്ത്‌പോലും പേടിക്കുന്നവര്‍
പി. ഇസ്മായില്‍ വയനാട്
പ്രശസ്ത വാര്‍ത്താപ്രസിദ്ധീകരണമായ ടൈം മാഗസിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പുകാരുടെ നേതാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്. മോദിയുടെ ശൗര്യ മുഖമുള്ള കവര്‍ചിത്രത്തോടൊപ്പമായിരുന്നു ഡിവൈഡല്‍ ഇന്‍ ചീഫ് എന്നെഴുതിയത്. ആള്‍ക്കൂട്ട കൊലപാതകം, മുഖ്യമന്ത്രി പദവിയിലേക്ക് യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണം, മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രജ്ഞാസിങ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് ഇന്ത്യ ഭിന്നിപ്പിന്റെ വക്കിലാണെന്നും പ്രധാനമന്ത്രി അതില്‍ ഒന്നാം പ്രതിയാണെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടത്.
മോദി സര്‍ക്കാരിന്കീഴില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ അനുദിനം വഷളായികൊണ്ടിരിക്കുകയാണെന്ന് ആഗോളതലത്തിലെ എഴുത്തുകാരുടെ സംഘടനയായ പെന്‍ ഇന്റര്‍ നാഷണലിന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശങ്ങളുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പണ്ഡിതര്‍ എന്നിവരുടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈന്‍ മുഖാന്തരം അപമാനിക്കല്‍, ശാരീരികാക്രമണം, കേസില്‍പ്പെടുത്തല്‍ എന്നീ ശിക്ഷാമുറകളാണ് വിമര്‍ശിക്കുന്നവരെ നേരിടാന്‍ അവലംബിക്കുന്ന രീതികളെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയോടാവശ്യപ്പെടുകയും ചെയതു. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ തൊട്ട്മുന്നോടിയായിട്ടായിരുന്നു ഈ രണ്ട് റിപ്പോര്‍ട്ടുകളും പുറത്ത്‌വന്നത്. രണ്ടാം മോദി സര്‍ക്കാരും വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന കാഴ്ചകള്‍ക്കാണ് ഓരോ പുലരിയിലും രാജ്യം സാക്ഷിയാവുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ആശങ്ക അറിയിച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ എഴുത്തുകാരുടെയും ചലച്ചിത്ര ലോകത്തെ അതികായകരുടെയും പേരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണാസെന്‍ തുടങ്ങിയ 49 ഓളം പ്രമുഖരുടെ പേരിലാണ് കേസെടുത്തത്. രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, പൊതുശല്യം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാരിനെയോ സായുധ സേനകളെയോ ജുഡീഷ്യറിയെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലന്നും 24 എ വകുപ്പ് ഏറെ ദുരുപയോഗംചെയ്യുന്നതിനാല്‍ പുനപരിശോധിക്കുമെന്നും ഈ വകുപ്പിനും മുകളിലാണ് ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്നും സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത പരസ്യ പ്രകടനം നടത്തി ഒരു മാസം തികയുന്നതിന്മുമ്പാണ് 24 വകുപ്പ് പ്രകാരം 49 പേരെ ബീഹാറിലെ മുസഫര്‍പൂര്‍ കോടതി രാജ്യദ്രോഹിക്കളാക്കിയത്. ഗാന്ധി ഘാതകനായ ഗോദ്‌സെയുടെപേരില്‍ അമ്പലം പണിയുന്നവരും ഗാന്ധിയെ പ്രതീകാത്മകമായി വധിച്ചവരും മഹാത്മജിയുടെ ചിതാഭസ്മം മോഷ്ടിച്ചവരും ദേശസ്‌നേഹികളായി ഉലകം ചുറ്റുമ്പോഴാണിവര്‍ക്കെല്ലാം കൂട്ടത്തോടെ രാജ്യദ്രോഹത്തിന്റെ മുദ്രചാര്‍ത്തിയിട്ടുള്ളതെന്നകാര്യം ഗൗരവതരത്തില്‍ കൂട്ടിവായന നടത്തേണ്ടതാണ്.
രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകുമെന്ന് കരുതുന്നില്ല. രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നുവെന്നും 49 പേര്‍ ഒപ്പുവെച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2016ല്‍ മാത്രം 840 ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദലിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നും ജയ്ശ്രീറാം വിളി പ്രകോപനമായിമാറുന്നത് സംബന്ധിച്ചും കത്തില്‍ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ കത്തിലെ ഒരുവരിയില്‍ പോലും പ്രധാനമന്ത്രിയോട് മര്യാദകള്‍ ലംഘിച്ചതായി കാണാന്‍ പറ്റില്ല. 49 പേരുടെ കത്തിനെ വിമര്‍ശിച്ചും മോദിക്ക് സ്തുതിഗീതങ്ങള്‍ പാടിയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണറാവത്, സംവിധായകരായ മധുര്‍ഭണ്ടാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി, നര്‍ത്തകിയും രാജ്യാസഭാഎം.പിയുമായസോണാല്‍ മാന്‍സിങ് എന്നിവരടക്കം 62 പേര്‍ ഒപ്പിട്ട മറ്റൊരു കത്തും പ്രധാനമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചിരുന്നു. നേരത്തെ കത്തയച്ച 49 പേര്‍ക്ക് രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരും മനസാക്ഷി സൂക്ഷിപ്പുകാരും എന്ന പരിഹാസ പട്ടം ചാര്‍ത്തിയതല്ലാതെ കത്തിന്റെ ഉള്ളടക്കം തീര്‍ത്തും ശൂന്യമായിരുന്നു.
മോദി ഭരണത്തില്‍ എഴുത്തിനോടാണോ കഴുത്തിനോടാണോ കൂറെന്ന ചോദ്യമാണ് എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും നിരന്തരമായി നേരിടുന്നത്. പെരുമാള്‍ മുരുകനെ എഴുത്തുകലയില്‍നിന്നും താല്‍ക്കാലികമായി പിന്തിരിപ്പിക്കും തരത്തില്‍ നടത്തിയ ഭീഷണികള്‍, ആമിര്‍ഖാന്റെ പി.കെ സിനിമയോടുള്ള വിരോധം, ദീപാമേത്തയുടെ വാട്ടര്‍, ഫയര്‍ ചലച്ചിത്രങ്ങള്‍ക്ക് നേരെയുള്ളആക്രോശം, എം.കെ രാമാനുജന്റെ രാമായണ പീനം തടസ്സപ്പെടുത്തല്‍, സിനിമ രംഗത്തെ കുലപതി ദിലിപ്കുമാറിന് സ്വന്തം ജന്മനാട്ടില്‍നിന്ന് അവാര്‍ഡ് സ്വീകരണത്തിനേര്‍പ്പെടുത്തിയ വിലക്ക്, വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെ നാടുകടത്തിയ സംഭവം, യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്താനിലേക്ക് സ്ഥിരവാസത്തിനുള്ള ടിക്കറ്റ് ഓഫര്‍, വിഖ്യാത ചരിത്രകാരി റൊമീള ഥാപ്പറോട് ബയോഡാറ്റ ആവശ്യപ്പെട്ട് നടത്തിയ അപമാനിക്കല്‍, മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ് തുടങ്ങിയ നര്‍ത്തകിമാര്‍ക്ക് ഏര്‍പ്പെടുത്തിയ കാരാഗ്രഹ ശിക്ഷ എന്നിവയെല്ലാം മതേതര ചേരിയില്‍ നിലയുറപ്പിച്ച സാംസ്‌കാരിക ശബ്ദങ്ങളുടെ നാവുകള്‍ അരിഞ്ഞുവീഴ്ത്താനായി സംഘ്പരിവാരങ്ങള്‍ നടത്തിയ ശ്രമങ്ങളായിരുന്നു. ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗൗരിലങ്കേഷ്, ഗോവിന്ദ ബന്‍സാരെ തുടങ്ങിയ എഴുത്തുകാരുടെ വധത്തിന്‌ശേഷവും ഫാസിസത്തോട് ഒത്തുതീര്‍പ്പിന് തയ്യാറാകാതെ 49 പേര്‍ രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാമന്ത്രിക്ക് കത്തെഴുതാന്‍ തയ്യാറായത് ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ മുഖത്തടികൂടിയാണ്.
രണ്ടാം ലോക യുദ്ധത്തിന്റെ മുന്നോടിയായി നാസികളുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാത്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ ജര്‍മനിയിലെ തെരുവുകളില്‍ വ്യാപകമായി അഗ്‌നിക്കിരയായി. പുസ്തകങ്ങള്‍ കത്തിക്കുന്നതിനായി മുപ്പത്തിയഞ്ചോളം റാലികളാണ് നടന്നത്. അര ലക്ഷത്തിന് മുകളില്‍ പങ്കെടുത്ത റാലിയില്‍ ഭൂരിപക്ഷം പേരും നിര്‍ഭാഗ്യവശാല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ആ പ്രതിഷേധമാണ് ഹോളോകാസ്റ്റ് ഓഫ് ബുക്‌സ് എന്നറിയപ്പെടുന്നത്. അതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയത് ഹെലന്‍ കെല്ലര്‍ ഒരു കത്ത് എഴുതി. നിങ്ങള്‍ക്ക് അക്ഷരങ്ങളേയും ആശയങ്ങളേയും എന്നെന്നേക്കുമായി നശിപ്പിക്കാമെന്നു കരുതുന്നുവെങ്കില്‍ ചരിത്രം നിങ്ങളെ ഒന്നും പഠിപ്പിച്ചിട്ടില്ലന്ന് സാരം. ഏകാധിപതികള്‍ ഇതിന് മുമ്പും ഇങ്ങിനെയൊക്കെ ചെയ്തിട്ടുണ്ട്. ആശയങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവ എല്ലാ കാലത്തേക്കുമായി എഴുതപ്പെട്ടവയാണ്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ സാംസ്‌കാരിക നായകരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയെങ്കില്‍ അവരെഴുതിയ വരികളില്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ആയിരങ്ങളാണ് മോദിയുടെ മേല്‍വിലാസത്തിലേക്ക് പ്രതിഷേധ കത്തുകളയക്കുന്നത്. പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ നോക്കികാണുന്നത് ഒട്ടും അഭികാമ്യമല്ല. ചെങ്കോട്ടയിലെ ഭരണാധികാരികള്‍ തൊട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അരമനകളെ പോലും കിടിലംകൊള്ളിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ശങ്കര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രയോ തവണ ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചിരുന്നു. അംബേദ്കര്‍ ഒച്ചിന്റെമേല്‍ യാത്ര ചെയ്യുന്നതും നെഹ്‌റു ചാട്ടവാര്‍ ചുഴറ്റി ഒച്ചിനെ പ്രഹരിക്കുന്നതും ഒച്ചിന്റെ മുകളില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നെഴുതുകയും ചെയ്ത ശങ്കറിന്റെ കാര്‍ട്ടൂണ്‍ ഒട്ടേറെ കോളിളക്കമാണ് അക്കാലയളവില്‍ ഉണ്ടാക്കിയത്. ഭരണഘടനാനിര്‍മാണം അനന്തമായി നീണ്ടുപോകുന്നതിലെ പ്രതിഷേധമായിരുന്നു ശങ്കര്‍ പ്രകടിപ്പിച്ചത്. അതിനുശേഷം നെഹ്‌റു ശങ്കറിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞത് എന്നെ വിമര്‍ശനത്തില്‍നിന്ന് ഒഴിവാക്കരുത് (ഉീി േുെമൃല ാല വെമിസമൃ) എന്നായിരുന്നു. അത്രത്തോളം ഉയരാന്‍ മോദി എന്ന പ്രധാനമന്ത്രിക്കാവില്ലന്ന് ശരാശരി ഇന്ത്യക്കാരനറിയാം. കത്തെഴുതിയവരുടെ കഴുത്തെടുക്കുന്ന നടപടിയെ തള്ളി പറയാനെങ്കിലും തയ്യാറായാല്‍ പ്രധാനമന്ത്രി എന്ന പദവിയുടെ അന്തസ്സുയര്‍ത്താന്‍ അതു പകരിക്കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ