Video Stories
ഏകകക്ഷിയില്‍ നിന്ന് ഏക വ്യക്തിയിലേക്ക്
ചര്‍ച്ചകളില്ല, വാദപ്രതിവാദങ്ങളില്ല, വോട്ടുപിടിത്തമില്ല. സാമാജികരുടെ കയ്യില്‍ ഓരോ വെള്ളപേപ്പറും പേനയും മാത്രം. ചൈനയുടെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഞായറാഴ്ച ചരിത്ര പ്രാധാന്യമുള്ളൊരു നിയമം മൃഗീയഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ട പശ്ചാത്തലമാണിത്. ആധുനിക ചൈനയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവിന് കാരണമായ ഭരണ പരിഷ്‌കാരമാണ് പ്രസിഡന്റ് ഷീ ജിന്‍പിങിന് ആജീവനാന്ത സര്‍വാധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി. 2964 പേരില്‍ രണ്ടു പേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മൂന്നു പേര്‍ വിട്ടുനിന്നെന്നുമാണ് വാര്‍ത്ത. ജനാധിപത്യത്തെ പരിഹസിക്കുമാറ് സത്യത്തില്‍ ഇത്തരമൊരു വോട്ടെടുപ്പുനാടകം തന്നെ ആവശ്യമുണ്ടായിരുന്നോ? രാജ്യം ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലവനും ഇനി മരണംവരെ ഷീ ആയിരിക്കും. കമ്യൂണിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് ചുവടുവെച്ചുവരുന്ന ചൈനയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന നിയമമാണ് 138 കോടി ജനതയെ മൂകസാക്ഷിയാക്കി നിര്‍ത്തിക്കൊണ്ട് ഭരണ നേതൃത്വം ലോകത്തിനുമുമ്പാകെ മുന്നോട്ടുവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെയും ജനങ്ങളുടെയും പൊതു ആഗ്രഹമാണ് സാധിതമായിരിക്കുന്നതെന്നാണ് ഷീ അനുകൂലികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചൈനീസ് യൂത്ത്‌ഡെയ്‌ലിയുടെ മുന്‍ പത്രാധിപര്‍ ലീ ദാറ്റോങ് പറയുന്നതുപോലെ ഇത് ഷീയുടെ ‘സ്വന്തം കുഴി തോണ്ടല്‍’ ആകുമോ എന്നാണ് പലരും ആരായുന്നത്.
രണ്ടു തവണയായി 2023 വരെ തുടരാനാകുമായിരുന്നെങ്കിലും അതിന് അഞ്ചുകൊല്ലം മുമ്പുതന്നെ മരണംവരെ പ്രസിഡന്റ് എന്ന നിയമനിര്‍മാണം നടത്തിയത് അറുപത്തിനാലുകാരനായ ഷീയുടെ അധികാരക്കൊതിയോ സഹപ്രവര്‍ത്തകരുടെ മേലുള്ള അവിശ്വാസ്യതയോ. ഏകകക്ഷി ഭരണത്തില്‍നിന്ന് ഏക വ്യക്തി ഭരണത്തിലേക്കുള്ള ഷീയുടെ പോക്ക് അഴിമതിയെ വ്യക്തിയിലേക്ക് കുടിയിരുത്തുന്നതാകുമോ. കമ്യൂണിസ്റ്റ് വിപ്ലവകാരിയും ചൈനീസ് തലവനുമായിരുന്ന മാവോസേദുങിന്റെ ചിന്താധാരയായിരുന്നു ആധുനിക ചൈനയുടെ ഗതിവിഗതികള്‍ക്ക് ആധാരമായതെങ്കില്‍ അദ്ദേഹം മരിച്ച് എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ‘ഷീ ചിന്താധാര’ യെയാണ് മാവോക്ക് പകരമായി ആ രാജ്യം ഇപ്പോള്‍ എടുത്തണിഞ്ഞിട്ടുള്ളത്. ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റായി തുടരാനാകൂ എന്ന വ്യവസ്ഥ 1982ലാണ് അന്നത്തെ ഭരണത്തലവന്‍ ദെങ് ഷിയാവോപിങ് നടപ്പാക്കിയത്.
ആയുധ ബലംകൊണ്ട് തനിക്ക് താഴെയുള്ളവരെയും ജനങ്ങളെയും രാജ്യത്തെയും പിടിച്ചുകെട്ടി ഭരിക്കുന്ന ഏകാധിപതികളുടെ ഗണത്തിലേക്ക് സ്വയം എടുത്തെറിഞ്ഞിരിക്കുകയാണ് ഷീ പിങ് ഇതിലൂടെ. ലോകത്തെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഭരണാധികാരികളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നതിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ലോകത്ത് സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ പല കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ക്യൂബയിലുമൊക്കെയായി നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണം പിടിച്ചുനിന്നത് ജനങ്ങള്‍ക്ക് അവര്‍ നല്‍കിയ സ്ഥിതിസമത്വ പൂര്‍ണമായ ജീവിത സൗകര്യങ്ങള്‍ മൂലമായിരുന്നു. എന്നാല്‍ ഈ ഔദാര്യം അധികാര കേന്ദ്രീകരണത്തിലേക്കും പിന്നീട് ഏകച്ഛത്രാധിപത്യത്തിലേക്കും വഴിമാറിയതായിരുന്നു തൊണ്ണൂറുകളില്‍ കണ്ട കൂട്ടകമ്യൂണിസ്റ്റ് ഭരണത്തകര്‍ച്ചകള്‍. സോവിയറ്റ് യൂണിയനിലേക്ക് ചൂണ്ടി അഹങ്കരിച്ച കമ്യൂണിസ്റ്റുകള്‍ക്ക് ഏറ്റ കടുത്ത തിരിച്ചടിയായിരുന്നു ആ രാജ്യത്തിന്റെ തുണ്ടം തുണ്ടമായുള്ള പിരിഞ്ഞുപോക്ക്. വഌദിമീര്‍ ലെനിനും ജോസഫ് സ്റ്റാലിനുമൊക്കെ പട്ടിണിക്കിട്ടും ലക്ഷക്കണക്കിന് സ്വദേശികളെ കൂട്ടക്കുരുതി നടത്തിയും ഭരിച്ച രാജ്യങ്ങള്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു നുണയുകയാണ്. ഇതിന്റെ തുടര്‍ച്ചയായി 1989ല്‍ ചൈനയിലെ ടിയാനനെന്‍മെന്‍ ചത്വരത്തില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധ പ്രകടനം ലോക ജനാധിപത്യ വാദികളില്‍ പ്രത്യാശ ജനിപ്പിച്ചെങ്കിലും അവരെ തോക്കിന്‍ തിരകള്‍ കൊണ്ട് എന്നെന്നേക്കുമായി നാമാവശേഷമാക്കുകയായിരുന്നു ചൈനീസ് ഭരണകൂടം. അതിന്റെ വഴിയേയാണ് ഇന്ന് സോഷ്യലിസ്റ്റ്ചിന്തയുടെ പേരു പറഞ്ഞ് മറ്റൊരേകാധിപത്യത്തിന്റെ വേരുമുളപ്പിക്കാന്‍ നോക്കുന്നത്. ചൈനയുടെ ചരമ ഗീതമാകുമോ ഇതെന്നാണ് പാശ്ചാത്യ മാധ്യമങ്ങളൊന്നാകെ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയിലെ ഒരു പ്രവിശ്യയില്‍ കുട്ടികളെ മദ്രസകളിലേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് അധികാരികള്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതിനുമുമ്പുതന്നെ റമസാന്‍ വ്രതം പോലുള്ള അനുഷ്ഠാനങ്ങളെ വിലക്കാനും ഭരണകൂടം തയ്യാറായി. മാധ്യമങ്ങള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ പറ്റാത്തഅവസ്ഥ ചൈനയിലുണ്ടായിട്ട് പതിറ്റാണ്ടുകളായി. അവരുടെ മുറിക്കുള്ളില്‍ വരെ ചാരക്കണ്ണുകള്‍ എത്തിനോക്കുന്നു. ഏതാണ്ട് ജന്മി ഭൂപ്രഭുത്വ കാലത്തെ മാടമ്പി ഭരണത്തിലേക്കാണ് ചൈനയെ ആധുനിക കമ്യൂണിസ്റ്റുകള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത് മത വിശ്വാസികളുടെയും ജനാധിപത്യ വാദികളുടെയും യുവാക്കളുടെയും ഇടയില്‍ വലിയ നിരാശയാണുണ്ടാക്കിയിരിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുമെന്നതിന്റെ സൂചനയാണ് നിയമ ഭേദഗതിയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട എതിര്‍ശബ്ദങ്ങളെയാകെ നീക്കംചെയ്ത ഭരണകൂട നടപടി. ചില വിദേശ സര്‍വകലാശാലകളുടെ കാമ്പസുകളില്‍ ‘എന്റെ പ്രസിഡന്റല്ല, ഞാന്‍ വിയോജിക്കുന്നു’ എന്നീ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
പാക്കിസ്താന്റെയും മസൂദ് അസ്ഹറിന്റെയും മറ്റും കാര്യത്തില്‍ നമ്മുടെ എതിര്‍ പക്ഷത്താണ് ചൈന. ദക്ഷിണ ചൈനീസ് കടലിലും ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്‌ലാമിലും മറ്റും ആരാജ്യം നടത്തിവരുന്ന സൈനികാഭ്യാസങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് വലിയ വെല്ലുവിളിയാണ്. പ്രതിഷേധിച്ചിട്ടും ദോക്‌ലാമില്‍ പാത പണിയുമായി മുന്നോട്ടുപോകുകയാണ് ചൈനയെന്ന് നമ്മുടെ പ്രതിരോധമന്ത്രി കൈമലര്‍ത്തുന്നു. 2035 ആകുമ്പോള്‍ രാജ്യത്തെ ഏതു യുദ്ധവും ജയിക്കാന്‍ ശേഷിയുള്ളതാക്കുമെന്ന് ഷീ ഇതിനകം വീമ്പിളക്കിയിട്ടുണ്ട്. വിപണി തുറന്നുകൊടുത്തെങ്കിലും അഞ്ചു കൊല്ലം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി രാജ്യത്തുണ്ടായിട്ടില്ലെന്നതാണ് ഷീയും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും നേരിടുന്ന വെല്ലുവിളി. അതേസമയം കൂടുതല്‍ ഭരണ പരിഷ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കാനിടയുമുണ്ട്. ലോകത്തെ മൂന്നിലൊന്നുവരുന്ന, പകുതിയോളം ദരിദ്രനാരായണന്മാരുള്ള മേഖലയില്‍ ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുപകരം ആരായാലും അമിതാധികാരം കൈക്കലാക്കുന്നത് തീക്കളിയാണ്. ചൈനീസ് ഇരുമ്പുമറകള്‍ തകര്‍ത്ത് ജനാധിപത്യത്തിന്റെ കുളിര്‍കാറ്റ് മഞ്ഞക്കടല്‍തീരത്ത് വീശിയടിക്കുമോ എന്നാണ് ഇനി നോക്കാനുള്ളത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ