Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്

Published

on

എം.സി വടകര

മദിരാശിയില്‍ മടങ്ങിയെത്തി ഖാദെമില്ലത്ത് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം 1948 മാര്‍ച്ച് 10ന് മദിരാശിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടി. മുസ്‌ലിംലീഗിന്റെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുയോജ്യമായ ഒരു ഹാള്‍ വാടകക്ക് കിട്ടാന്‍ ഖാഇദെമില്ലത്ത് പലരെയും സമീപിച്ചുവെങ്കിലും പൊലീസ് നടപടി ഭയന്ന് ആരും ഹാള്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചാണ് സര്‍ക്കാല്‍ അതിഥി മന്ദിരം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത് (ഇതാണ് ഇപ്പോഴത്തെ രാജാജി ഹാള്‍). കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ സമയം പാത്ത് നില്‍ക്കുന്ന ചിലര്‍ മുസ്‌ലിംലീഗ് നേതൃത്വത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സില്‍ നടക്കുമ്പോള്‍ ലീഗ് പിരിച്ചുവിടണമെന്ന പ്രമേയം തങ്ങള്‍ അവതരിപ്പിച്ച് ലീഗിന്റെ പുനര്‍ജ്ജനി തടയാമെന്ന് അവര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ചാണ് സര്‍ക്കാര്‍ അതിഥി മന്ദിരം യോഗം ചേരാന്‍ ലീഗിന് വിട്ടു നല്‍കിയത്.
ചരിത്രം ചെവിയോര്‍ത്തുനിന്ന മാര്‍ച്ച് 10.. കൗണ്‍സില്‍ അംഗങ്ങള്‍ കാലത്തുതന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു. എ.കെ ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെയാണ് തുടക്കം. ഒരു മാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാ ഗാന്ധിയുടെ ചരമത്തില്‍ അനുശോചിക്കുന്ന പ്രമേയമാണ് ആദ്യം അംഗീകരിച്ചത്. ഖാഇദെമില്ലത്ത് ആധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ ജനറലുമായും പ്രധാനമന്ത്രിയുമായും താന്‍ നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വിവരിച്ചു. ‘സ്വതന്ത്ര ഇന്ത്യയിലെ മാറിയ പരിതസ്ഥിതില്‍ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം’ എന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം പി.കെ മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. ഈ പ്രമേയത്തിന്മേല്‍ പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ 37 പേര്‍ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു. (141 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേരെ പങ്കെടുത്തുള്ളൂ)
മദിരാശിയില്‍ നിന്നുള്ള 13 പേരും ബംഗളുരു, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍ നിന്നുള്ള 4 പേരും മധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് ഇന്ത്യയില്‍ മുസ്‌ലിംലീഗിനെ നിലനിര്‍ത്തിയത്. മൗലാന ഹസ്‌റത്ത് മോഹാനി നിഷ്പക്ഷത പാലിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീപന്തവും ആയുഷ്‌കാലത്തിന്റെ പകുതി ഭാഗവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തടവറയില്‍ കിടക്കുകയും ചെയ്ത വീര വിപ്ലവകാരിയും വിശ്രുത കവിയുമായിരുന്ന മൗലാനാ ഹസ്‌റത്ത് മോഹാനിയെന്ന ഇതിഹാസം എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു വടിയും കുത്തിപ്പിടിച്ച്‌കൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നും പ്രതിനിധിയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. താമസിയാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു.
പ്രമേയത്തില്‍ നിര്‍ദേശിച്ച പ്രകാരം ഇന്ത്യന്‍ മുസ്‌ലിം ലീഗ് ഇനി മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ബാരിസ്റ്റര്‍ മെഹബൂബലി ബേഗ് (എം.എല്‍. എ വിജയവാഡ) ജനറല്‍ സെക്രട്ടറിയായും ഹാജി ഹസനലി പി ഇബ്രാഹിം (മഹാരാഷ്ട്ര) ഖജാഞ്ചിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തിനുള്ളില്‍ മുസ്‌ലിംലീഗിന് പുതിയ നിയമാവലി തയ്യാറാക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. എം.എം ഖാന്‍ (എം.എല്‍.എ), എ.കെ ഹാഫിസ്‌ക്ക (ബോംബെ), സയ്യിദ് അബ്ദുറഊഫ് ഷാ (മധ്യപ്രദേശ്), ഇസ്മായില്‍ താബിഷ് (എഡിറ്റര്‍ ‘പാസ്ബാന്‍’), കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍. സി), ഹാജി അബ്ദുസത്താര്‍ സേട്ട് സാഹിബ് (എം.എല്‍. എ, സെന്‍ട്രല്‍), ബാരിസ്റ്റര്‍ യൂസുഫ് ശരീഫ്, മുഹമ്മദ് റസാഖാന്‍, കെ.എം സീതി സാഹിബ് മുതലായവരായിരുന്നു സബ് കമ്മിറ്റി അംഗങ്ങള്‍.
പുതിയ നിയമാവലി വരുന്നതുവരെ 1944ല്‍ പുതുക്കിയ സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നിയമാവലി തന്നെ സ്വീകരിക്കാനും എന്നാല്‍ അതില്‍ ഇന്ത്യ എന്ന് പറഞ്ഞിടത്തൊക്കെ ഇന്ത്യന്‍ യൂണിയന്‍ എന്ന് ഭേദഗതി ചെയ്യാനും തീരുമാനമായി. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുതകുന്ന ഒരു മാര്‍ഗരേഖയും കൗണ്‍സില്‍ അംഗീകരിച്ചു. പ്രസിദ്ധമായ ആ മാര്‍ഗരേഖയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
1. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുക്കളും ഖനികളും രാഷ്ട്രത്തിന്റെതാണ്.
2. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി തപാല്‍, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവയെല്ലാം ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്.
3. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍ സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
4. സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഗവണ്‍മെന്റ് എല്ലാവര്‍ക്കും ഉറപ്പുവരുത്തേണ്ടതാണ്.
5. തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കേണ്ടതാണ്.
6. വയോജന വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാക്കുക വഴി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരക്ഷരതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആസ്പത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സറേ പരിശോധന കാലം തോറും നടത്തിവരേണ്ടതാണ്.
8. എല്ലാ വിധ പലിശയും ലഹരി വസ്തുക്കളും നിരോധിക്കുക.
ഇത്തരത്തിലുള്ള സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സാമാന്യം സുദീര്‍ഘമായ ഒരു നയപരിപാടിയാണ് അംഗീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണം പുരോഗമിക്കുകയും ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം സജീവമല്ലാതാവുകയും ചെയ്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് വിപ്ലവകരമായ ഒരു നയപരിപാടി അംഗീകരിച്ചതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ പരിപാടിയിലെ പലയിനങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന് ചിന്തയിലും നിഷ്ഠയിലും നിലപാടുകളിലും പുരോഗമനാത്മകമായ ഒരു മുഖം നല്‍കുന്നതാണ് ഈ നയരേഖ. പില്‍കാലത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലാതിരുന്നിട്ടും ഇന്ദിരാഗാന്ധി കൊണ്ടു വന്ന ബാങ്ക് ദേശസാത്കരണത്തെയും പ്രിവി പേഴ്‌സ് നിരോധനത്തെയും കലവറ കൂടാതെ പിന്തുണക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞത് ഈ നയരേഖയുടെ ബലത്തിലാണ്. അച്യുതമേനോന്‍ ഗവണ്‍മെന്റില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു കൊണ്ട് കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കാനും വനഭൂമികള്‍ ദേശസാത്കരിക്കാനും മറ്റും മുസ്‌ലിംലീഗ് മുന്‍കൈയെടുത്തതും ഈ നയരേഖയുടെ ആത്മസത്ത ഉള്‍കൊള്ളുന്നത് കൊണ്ടാണ്.
കഠിനതരമായ ഒട്ടേറെ കനല്‍പഥങ്ങള്‍ താണ്ടി നാം എഴുപതിലെത്തിയത് സുദീര്‍ഘമായ ഒരു നീണ്ടയാത്രക്ക് തുടക്കം കുറിക്കാനാണ്. ഒരു പ്രതീക്ഷയുമില്ലാതെ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന ഹതഭാഗ്യരായ സഹജീവികളെ ഐശ്വര്യത്തിന്റെയും അഭിമാന ബോധത്തിന്റെയും സ്വപ്‌ന തീരത്തെത്തിക്കാനുള്ള ‘ലോങ് മാര്‍ച്ച്….’

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.