Video Stories
നീതിന്യായ വ്യവസ്ഥയെ അപകടപ്പെടുത്തരുത്
അസാധാരണമായ സംഭവവികാസങ്ങള്‍ക്കാണ് രാജ്യം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രണ്ട് കോടതികളിലെ നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം വിളിച്ചു സുപ്രീംകോടതി നടപടികളില്‍ സുതാര്യതയില്ലെന്ന് ജനങ്ങളോട് വ്യക്തമാക്കുകയായിരുന്നു. കോടതികള്‍ നിര്‍ത്തിവെക്കുക, ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കുക എന്നീ അസാധാരണ സംഭവങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യമാണ് ജഡ്ജിമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജസ്റ്റിസ് ചെലമേശ്വര്‍, മദന്‍ ബി.ലൊക്കൂര്‍, രഞ്ജന്‍ ഗൊഗോയി, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവരാണ് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
കുറച്ചുനാളുകളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ചൂഴ്ന്നുനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തങ്ങള്‍ നിശബ്ദരായിരുന്നെന്ന് പിന്നീട് ആരും കുറ്റപ്പെടുത്തരുതെന്ന മുഖവുരയോടെയാണ് ഇവര്‍ പരസ്യപ്രതികരണത്തിനു തുനിഞ്ഞതെന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പൊട്ടിത്തെറി എന്നത് സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ഷൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവര്‍ പ്രതികളായിരുന്ന കേസാണിതെന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജുഡീഷ്യറിക്ക് മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാവൂവെന്ന ചെലമേശ്വറിന്റെ വാക്കുകള്‍ രാജ്യം ഭയത്തോടെയും ഒപ്പം തെല്ല് ആശ്വാസത്തോടെയുമാണ് കേട്ടത്. രാജ്യം ഫാസിസ്റ്റ് കരങ്ങളില്‍ ഞെരിഞ്ഞമരുന്ന ഈ കാലത്ത് സമാധാന കാംക്ഷികളായ ജനകോടികള്‍ ജുഡീഷ്യറിയിലായിരുന്നു മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചിരുന്നത്. ആ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിയിരിക്കുന്നുവെന്നാണ് ജഡ്ജിമാരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതോടൊപ്പം അനീതിക്കെതിരെ പ്രതികരിക്കാന്‍ നാല് പേര്‍ ധൈര്യത്തോടെ മുന്നോട്ടുവന്നത് തിരി പൂര്‍ണമായി കെട്ടുപോയിട്ടില്ലെന്നതിന്റെ നല്ല സൂചനയാണ്.
കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് പരമോന്നത കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ഒരേ മനസ്സോടെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ വ്യക്തമായ ആപത് സൂചനയുണ്ട്. ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന വാക്കുകള്‍ ഏറെ ഗൗരവതരമാണ്; അക്രമത്തിന്റെയും ഹിംസയുടെയും ഉന്മൂലനത്തിന്റെയും വക്താക്കള്‍ നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് ശക്തികളാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഒട്ടും സന്തോഷത്തോടെയല്ലെങ്കില്‍ പോലും കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് ഈ പരസ്യ പ്രതികരണമെന്നും ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിഷയത്തില്‍ അഭിപ്രായ വ്യത്യാസമറിയിച്ച് ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. പലതവണ നേരിട്ടു കാണുകയും ചെയ്തു. ഇന്നലെയും കണ്ടിരുന്നു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്നും അവസാനമാണ് ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചതെന്നും ജഡ്ജിമാര്‍ വെളിപ്പെടുത്തി. കേസുകള്‍ കൈമാറുന്നതില്‍ തന്നിഷ്ടം കാണിക്കുന്നു എന്ന് വ്യക്തമാക്കി മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം മുതല്‍ മെഡിക്കല്‍ കോഴ വരെയുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിപ്പട്ടികയിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കാതെ ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള പത്താം നമ്പര്‍ കോടതിക്ക് കൈമാറി എന്നതാണ് കത്തിലെ പ്രധാന ആരോപണം.
ഒരോ കേസും എങ്ങനെ ആര്‍ക്ക് കൈമാറണമെന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം കേസുകള്‍ ബെഞ്ചിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ജഡ്ജിമാരുടെ നിലപാട്. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതി ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജി നേരത്ത, ചെലമേശ്വറിന്റെ ബെഞ്ച് മുമ്പാകെ വന്നിരുന്നു. ഈ ഹരജി ഭരണഘടനാബെഞ്ചിന് വിടുകയും കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ചെലമേശ്വര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കി കേസ് വിപുലമായ മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്തത്. താനാണ് സുപ്രീംകോടതിയിലെ പരമാധികാരി എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പിന്നീട് ഹരജി തള്ളിപ്പോയി. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. എന്നാല്‍ ഇത് പരമാധികാരമല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള കേസ് ആര് കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ അസ്വസ്ഥരായത്. ജഡ്ജിമാരുടെ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റിലും ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.
കൊളീജയത്തിന്റെ മെമ്മോറാന്‍ഡം ഓഫ് പ്രൊസീജിയവുമായി ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കോടതി കൈക്കൊള്ളണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. കഴിഞ്ഞ ദിവസം രണ്ടു പേരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജസ്റ്റിസുമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു.
ഭരണത്തിലേറി വൈകാതെ തന്നെ ജുഡീഷ്യറിയില്‍ കൈവെക്കാന്‍ ശ്രമിച്ച ബി.ജെ.പി സര്‍ക്കാറിന് അവസരം മുതലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭമാണിത്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്തില്ലെങ്കില്‍ ഒരു രാജ്യം തന്നെ ഇല്ലാതാകും. അതിന് അവസരം ഒരുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ