Video Stories
പ്രളയ ദുരിതത്തില്‍നിന്ന് കരകയറാനാകാതെ കര്‍ഷകര്‍

കുറുക്കോളി മൊയ്തീന്‍
കാര്‍ഷിക പ്രധാനമായ രാജ്യമാണ് ഇന്ത്യ. അറുപത്തി അഞ്ച് ശതമാനം ജനങ്ങളും ഇന്നും കൃഷിയുമായി ബന്ധപ്പെട്ടുകഴിയുന്നു. രാജ്യത്തെ 131 കോടി ജനങ്ങളുടെ ഭക്ഷ്യ പ്രശ്‌നം എല്ലാവരും കൂടിയാണ് പരിഹരിക്കുന്നത്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷണം അനിവാര്യം തന്നെയാണ്. ഭക്ഷ്യ സരുക്ഷാ നിയമം പാസാക്കിയ അപൂര്‍വ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മുഴുവന്‍ മനുഷ്യര്‍ക്കും നിത്യവും ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ ഒരുക്കിവെക്കണം. അതിന് രാജ്യത്ത് കൃഷി നടക്കണം.
കൃഷി കര്‍ഷകന്റെ സ്വകാര്യ വിഷയമല്ല, അത് രാജ്യത്തിന്റെ തന്നെ പൊതുവായതും നിര്‍ബന്ധിതവുമായ ആവശ്യമാണ്. രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരുമുണ്ട്. അവരേക്കാള്‍ പ്രധാനമാണ് രാജ്യത്തെ കര്‍ഷകര്‍, അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്കും വിശപ്പടക്കണം. രാജ്യത്തിന്റെ വിശപ്പ് തീര്‍ക്കുന്നതിന് മാര്‍ഗങ്ങള്‍ ഒരുക്കുന്നത് കര്‍ഷകരാണ്. അതിനുള്ള സംരക്ഷണവും വ്യവസ്ഥകളും ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ‘ജയ്്് കിസാന്‍ ജയ് ജവാന്‍’ എന്ന മുദ്രാവാക്യം രാജ്യത്തുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ഉള്ളംനിറഞ്ഞു സന്തോഷിപ്പിച്ച മുദ്രാവാക്യമായിരുന്നു അത്. എന്നാല്‍ അതും ചെറിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നതൊഴിച്ചാല്‍ വലിയ മാറ്റങ്ങളൊന്നും ഉളവായില്ല.
ഭരണകൂടങ്ങള്‍ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും വലിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നു എന്നല്ലാതെ നേട്ടങ്ങള്‍ അധിക പക്ഷവും കര്‍ഷകന്റെ കൈകളിലെത്താറില്ല. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ കര്‍ഷകരെ ഏറ്റവും കൂടുതല്‍ അവഗണിച്ച സര്‍ക്കാറാണ് ഇന്ന്്് നാടു വാഴുന്നത്. കര്‍ഷകരെ ഏറ്റവും കൂടൂതല്‍ വഞ്ചിച്ച ഭരണമാണ് കേരളത്തിലുമുള്ളത്. ഈ രണ്ട് ഭരണ കൂടങ്ങളുടെ ചെയ്തികളും ഒന്നിച്ച്്് അനുഭവിക്കേണ്ടി വന്നിരിക്കയാണ് കേരളത്തിലെ കര്‍ഷകര്‍. രാജ്യത്ത് വേറിട്ട കഷ്ട നഷ്ടങ്ങള്‍ പേറിയാണ് കേരളത്തിലെ കര്‍ഷകര്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്. കൂനിന്‍മേല്‍ കുരു എന്ന് പറഞ്ഞതുപോലെ അതിനിടയിലേക്കാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയവും അനുബന്ധ ദുരന്തങ്ങളും പെയ്തിറങ്ങിയത്.
ദുരന്തമുഖത്തുപോലും കര്‍ഷകരെ സഹായിക്കാന്‍ തയ്യാറില്ലാത്ത സര്‍ക്കാറിന്റെ എല്ലാ നാട്യങ്ങളും വെറും കാപട്യമായിട്ടേ കാണാനാവൂ. പ്രളയ ദുരന്തത്തില്‍ സംസ്ഥാനത്തെ കൃഷി പാടെ നശിച്ചുവെന്നതു മാത്രമല്ല കൃഷി ഭൂമി തന്നെ നഷ്ടമായിരിക്കുന്നുവെന്നതാണ് വസ്തുത. വയലുകളിലും മറ്റും ചരലും മണലും വന്നടിഞ്ഞ് കൃഷിക്ക് ബുദ്ധിമുട്ടനുഭവിക്കുകയാണ്. അവ എങ്ങിനെയാണ് തിരിച്ചു കൊണ്ടുവരിക എന്നറിയാതെ ഉഴലുകയാണ് കര്‍ഷകര്‍. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നു പോലുമില്ല. 56439 ഹെക്ടറിലെ കൃഷി നശിച്ചതായും 11600 വളര്‍ത്തുമൃഗങ്ങളും 125000 താറാവും കോഴികളും ചത്തു എന്നുമാണ് സര്‍ക്കാറിന്റെ കണക്ക്. കണക്കിനുപോലും ഏകോപനം ഉണ്ടാക്കാനായിട്ടില്ല. കാര്‍ഷിക സര്‍വകലാശാലയുടെ കണക്ക് വ്യത്യസ്തമാണ്. കേന്ദ്ര സംഘത്തിന്റേതും ലോക ബാങ്കിന്റേതും മറ്റൊന്ന്, അങ്ങിനെ പോവുന്നു കണക്കിന്റെ കളി.
യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം നല്‍കി കൈ പിടിച്ചുയുര്‍ത്തേണ്ട വിഷയത്തില്‍ എത്ര ലാഘവത്തോടയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ആദ്യ സഹായം പ്രഖ്യാപിച്ച് കൂറേ പേര്‍ക്കെങ്കിലും 10,000 രൂപ വീതം നല്‍കുകയുണ്ടായി. ആ കൂട്ടത്തില്‍പോലും കര്‍ഷകരെ പരിഗണിച്ചിട്ടില്ല എന്നത് വേദനാജനകമാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കയ്യൊഴിഞ്ഞിരിക്കയാണെന്ന്്് അറിഞ്ഞിട്ടുപോലും ഇടതു സര്‍ക്കാര്‍ കാണിക്കുന്ന സമീപനം വളരെ കഷ്ടമാണ്. ധൂര്‍ത്തും കൂത്തുമായി കഴിയുന്ന സര്‍ക്കാറിന് കര്‍ഷകന്റെ വേദന അറിയില്ല. അനിവാര്യമായ ഘട്ടത്തില്‍പോലും സര്‍ക്കാര്‍ സഹായിക്കാന്‍ സന്നദ്ധമായില്ലെന്നു മാത്രമല്ല, കര്‍ഷകര്‍ക്ക് ആറു മാസം മുമ്പ്്് സംഭരിച്ച നെല്ലിന്റെ പണം പോലും കൊടുത്ത്തീര്‍ക്കാന്‍ മനസ്സുകാണിച്ചിട്ടില്ലന്ന്് കാണുമ്പോഴാണ് വാഴുന്നോരുടെ മനസ്സിന്റെ കഠോരത പ്രകടമാവുന്നത്. ഒരു വാഴ നശിച്ചതിന് 100 രൂപയാണ് നഷ്ടപരിഹാരം. 96.50 രൂപ സംസ്ഥാനത്തിന്റേതും 3.50 രൂപ കേന്ദ്രത്തിന്റേതും. ഇതില്‍ പലര്‍ക്കും കേന്ദ്ര വിഹിതം കിട്ടി സംസ്ഥാന വിഹിതം ലഭിച്ചിട്ടില്ല. ഒരു ഹെക്ടറിലെ നെല്‍കൃഷി നശിച്ചാല്‍ 13500 രൂപയാണ് നഷ്ടപരിഹാരം, അത്രയും കൃഷിക്ക് വേണ്ടിവരുന്ന ഉല്‍പാദന ചിലവ്് 156200 രൂപയാണ്. നഷ്ട പരിഹാരം പത്തു ശതമാനം പോലുമില്ല. ഇത്രയും ദയനീയമായ ഒരവസ്ഥ മറ്റേത് വിഭാഗത്തിനാണ് ഉണ്ടാവുക.
കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. 2017ല്‍ പ്രസിദ്ധീകരിച്ച ധനകാര്യ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ഒരു കര്‍ഷകന്റെ ശരാശരി മാസ വരുമാനം 1666 രൂപയാണെന്നാണ്. ഒരു വര്‍ഷത്തില്‍ 20,000 രൂപ പോലും തികയുന്നില്ല. 2018ലെ റിപ്പോര്‍ട്ട്് വന്നപ്പോള്‍ കര്‍ഷകന്റെ ശരാശരി വരുമാനം വീണ്ടും കുറഞ്ഞതായാണ് കാണുന്നത്. വരുമാനം ഇരട്ടിപ്പിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്പാദന ചെലവ് കുറച്ചുകാണിക്കുന്ന കുതന്ത്രമാണ് കാണിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളുടെ തറവില വര്‍ധിച്ചപ്പോള്‍ നെല്ലിന്റെ ഉത്പാദന ചെലവ് പോലും സര്‍ക്കാര്‍ കണ്ടത് ഒരു കിലോ ഉല്‍പാദിപ്പിക്കാന്‍ വെറും പതിനൊന്ന് രൂപയെന്നാണ്. പതിനൊന്ന് രൂപകൊണ്ട് എന്തു ജാലവിദ്യയാണ് നെല്‍ കര്‍ഷകര്‍ കാണിക്കുക.
രാജ്യത്തെ കര്‍ഷകര്‍ ഓരോ ആണ്ടിലും രണ്ടു തവണ ദുരന്തങ്ങള്‍ പേറേണ്ടവരായിവന്നിരിക്കയാണ്. ഒന്ന് മഴക്കെടുതി, അല്ലെങ്കില്‍ വരള്‍ച്ച. ഇതു രണ്ടും അനുഭവിക്കേണ്ടതായി വരുന്ന ഹതഭാഗ്യരും വളരെ ഏറെയാണ്. ഇങ്ങനെ അതി ദയനീയ അവസ്ഥയില്‍ കര്‍ഷകര്‍ കഴിയുമ്പോഴാണ് മുഴുവന്‍ കര്‍ഷകര്‍ക്കും ഒരുമിച്ചിരിക്കാനുള്ള വേദി സ്വതന്ത്ര കര്‍ഷക സംഘം രൂപപ്പെടുത്തുന്നത്. ‘ഫാര്‍മേഴ് പാര്‍ലിമെന്റ്’. ഇത് സകല കര്‍ഷര്‍ക്കുമായി ഒരുക്കുന്നതാണ്. കക്ഷി രാഷ്ട്രീയമോ കൃഷി ഇനങ്ങളോ ചെറുകിട വന്‍കിട വ്യത്യാസങ്ങളോ ഇല്ല. ഇങ്ങിനെ ഒരു സംരംഭം പ്രത്യേകിച്ച് കേരളത്തില്‍ ആദ്യമാണ്. കര്‍ഷക സംഘടനകളും വാഴുന്നോരുടെ കൊടി നോക്കി നയം രൂപപ്പെടുത്തുകയും സമരങ്ങള്‍ക്ക് കോപ്പുകൂട്ടുകയും ചെയ്യുന്ന കാലമാണല്ലോ മുമ്പിലുള്ളത്. അത് കര്‍ഷകരെ രക്ഷപ്പെടുത്തില്ലെന്ന തിരിച്ചറിവ് തന്നെയാണ് സ്വതന്ത്ര കര്‍ഷക സംഘത്തെ പ്രേരിപ്പിച്ചത്. കേരളത്തില്‍ 3000 കേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഒത്തു കൂടും. കര്‍ഷകര്‍ അനുഭവിക്കുന്ന സകല പ്രശ്‌നങ്ങളും ഫാര്‍മേഴ്‌സ് പാര്‍ലിമെന്റില്‍ സമഗ്രമായി ചര്‍ച്ച ചെയ്യും. ആവശ്യങ്ങളും പരിഹാര നിര്‍ദേശങ്ങളും ഗൗരവത്തോടെ പരിഗണിക്കുന്നതും സംഘടന തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
സ്വതന്ത്ര കര്‍ഷക സംഘം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എല്ലാ സംഘടനകളും അനുകരിക്കാന്‍ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അവ മുഴുവന്‍ കര്‍ഷകരുടേതുമായി വ്യാപരിക്കയും ചെയ്തിട്ടുണ്ട്്. ഫാര്‍മേഴ്‌സ് പാര്‍ലിമെന്റും മാതൃകയാവുമെന്നാണ് പ്രതീക്ഷ. 2018 ഡിസംബര്‍ 10 മുതല്‍ 2019 ജനുവരി 20 വരെയുള്ള 41 ദിവസങ്ങളിലാണ് ഫാര്‍മേര്‍സ് പാര്‍ലിമെന്റ് സമ്മേളിക്കുക. സംസ്ഥാനത്തെ പ്രഥമ പാര്‍ലിമെന്റ് ഡിസംബര്‍ 10ന് കോഴിക്കോട് ജില്ലയിലെ കായക്കൊടിയില്‍ ചേരും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ