Video Stories
കൊറിയന്‍ സമാധാനം പുതിയ യുഗത്തിന് തുടക്കം
കെ. മൊയ്തീന്‍കോയ
കൊറിയന്‍ ഉപദ്വീപിനെ സമാധാനത്തിലേക്ക് തിരിച്ച്‌കൊണ്ടുവരാനുള്ള നിര്‍ണായക കാല്‍വെപ്പായി ഇരു കൊറിയന്‍ പ്രസിഡണ്ടുമാരുടെ ഉച്ചകോടി. സമകാലിക ലോകത്തില്‍ നാഴികക്കല്ലായ ഉച്ചകോടി തീരുമാനം മേഖലയെ സംഘര്‍ഷമുക്തമാക്കുമെന്ന് പ്രതീക്ഷിക്കാം. വിജയം ഇരുപക്ഷത്തിനും അവകാശപ്പെടാമെങ്കിലും കൊറിയന്‍ സംഘര്‍ഷം അവസാനിച്ചുവെന്ന നിലയില്‍ ലോക സമൂഹത്തിനും ആശ്വാസം കൊള്ളാവുന്നതുമാണ്. അമേരിക്കയും ചൈനയും റഷ്യയും ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങള്‍ ഏകസ്വരത്തില്‍ കൊറിയന്‍ ഉച്ചകോടിയെ വിലയിരുത്തുന്നത് ആഹ്ലാദകരമാണ്. പൂര്‍ണ സമാധാനത്തിലേക്ക് എത്താന്‍ കടമ്പകളേറെയുണ്ടെങ്കിലും 65 വര്‍ഷത്തിന് ശേഷമുള്ള ‘സമാധാന ഉച്ചകോടി’ ഉപദ്വീപ് സമൂഹത്തെ ആശ്വാസം കൊള്ളിക്കുന്നു. എട്ട് കോടി വരുന്ന കൊറിയക്കാര്‍ക്ക് ആഗസ്ത് 15-ലെ കൊറിയന്‍ സ്വാതന്ത്ര്യദിനം കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം കൂടിയാവും. ജൂണില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്‍ സമാധാന കരാറില്‍ ഒപ്പ് വെക്കുമെങ്കില്‍ സമ്പൂര്‍ണ സമാധാനത്തിന് വഴിയൊരുക്കുമെന്ന് തീര്‍ച്ച.
സംഘര്‍ഷങ്ങളുടെ കൊടുമുടിയില്‍ നിന്നാണ് സമാധാന താഴ്‌വരയിലേക്ക് തിരിച്ചുപോക്ക്. 2018 ഏപ്രില്‍ 27 ചരിത്രത്തിലെ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തും. അതിര്‍ത്തിയിലെ സൈനികമുക്ത മേഖലയായ പന്‍മുന്‍ജോം ഗ്രാമത്തിലെ ‘പീസ് ഹൗസാണ്്’ ഒരിക്കല്‍കൂടി ചരിത്രത്തിന് വേദിയായത്. ദക്ഷിണ കൊറിയയുടെ 65കാരനായ പ്രസിഡണ്ട് മൂണ്‍ജേയും ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചക്ക് വേദിയായ പീസ് ഹൗസില്‍ വെച്ചാണ് 1953 ജൂലൈയ് 27ന് കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും ഒപ്പ് വെച്ചത്. ഇപ്പോഴത്തെ തുടക്കം ഗംഭീരമാണെന്ന് ലോക രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. നൂറ് മിനുട്ട് മാത്രം ഔപചാരിക സംഭാഷണം എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമാകുമെന്നാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കിം ജോംഗ് ഉന്‍ വിശേഷിപ്പിച്ചത് പോലെ, ‘പുതിയ ചരിത്രം ഇവിടെ തുടങ്ങുന്നു.’
കൊറിയന്‍ ഏകീകരണത്തിനോ, സമാധാനത്തിനോ പാശ്ചാത്യ ശക്തികള്‍ മുന്‍കാലങ്ങളില്‍ സമ്മതിച്ചിരുന്നില്ല. 1950കളില്‍ കൊറിയന്‍ യുദ്ധം അവസാനിക്കുമ്പോഴും പിന്നീടും ഏകീകൃത കൊറിയക്ക് വേണ്ടി ഇരുഭാഗത്തും ഉയര്‍ന്ന ശബ്ദത്തെ അടിച്ചമര്‍ത്തുന്നതില്‍ മുന്നില്‍ അമേരിക്കയും മറ്റും തന്നെയായിരുന്നു. യുദ്ധ വിരാമത്തിനുള്ള അന്തിമ കരാറില്‍ 1953-ല്‍ ഒപ്പ് വെച്ചിരുന്നില്ല. സംഘര്‍ഷം ഇക്കാലമത്രയും നിലനിന്നു. എന്നാല്‍ കൊറിയന്‍ സാഹചര്യം മാറിയത് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിര്‍ബന്ധാവസ്ഥയിലേക്ക് അമേരിക്കയെയും ജപ്പാനെയും ദക്ഷിണ കൊറിയയെയും തള്ളിവിട്ടത് ഉത്തര കൊറിയയുടെ ആണവ ശേഷിയാണെന്ന് വിലയിരുത്താം. സമീപകാലം വരെ ദക്ഷിണ-ഉത്തര കൊറിയകളുടെ സമാധാന നീക്കത്തെ തടഞ്ഞത് അമേരിക്കന്‍ നേതൃത്വമായിരുന്നു. ലോകാഭിപ്രായത്തെ അവഗണിച്ച് ഉത്തര കൊറിയ നടത്തിയ നിരന്തര ആണവ മിസൈല്‍ പരീക്ഷണം പാശ്ചാത്യ ശക്തികളെ അസ്വസ്ഥമാക്കി. അമേരിക്കയുടെ പ്രധാന നഗരങ്ങളെ പ്രഹര വലയത്തിലാക്കുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉത്തര കൊറിയ സ്വന്തമാക്കിയത് ട്രംപ് ഭരണകൂടത്തെ വിറളി പിടിപ്പിച്ചു. ചൈന കളത്തിലിറക്കി അമേരിക്ക കളിച്ചുനോക്കി. പക്ഷെ, 34കാരനായ കിം ജോംഗ് ഉന്നിന് മുന്നില്‍ ഇവയൊന്നും വിലപ്പോയില്ല. ഉപരോധംമൂലം ഉത്തര കൊറിയയെ ശ്വാസംമുട്ടിച്ചുവെങ്കിലും കിം ഭരണകൂടവും ജനങ്ങളും കുലുങ്ങിയില്ല. സമാധാന പാതയിലേക്ക് കടന്ന്‌വരുന്നതിലും ഉത്തര കൊറിയക്ക് മടിയില്ലെന്നുള്ള പ്രഖ്യാപനമായിരുന്നു ദക്ഷിണയില്‍ ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുത്ത് അവര്‍ തെളിയിച്ചത്. ഉന്നിന്റെ സഹോദരിയുമായി ദക്ഷിണ നേതാക്കള്‍ നടത്തിയ ചര്‍ച്ചയും ട്രെയിന്‍ മാര്‍ഗം രഹസ്യ യാത്ര നടത്തി ചൈനയിലെത്തിയും ചൈനീസ് നേതാക്കളുമായി ഉന്‍ നടത്തിയ ചര്‍ച്ചയും സമാധാനത്തിനുള്ള ഉത്തര കൊറിയയുടെ നയതന്ത്ര നീക്കമായി ലോകം വിലയിരുത്തി. സമാധാനത്തിനുള്ള ഉന്നിന്റെ പ്രഖ്യാപനം വന്നതോടെ ട്രംപ് നിലപാട് മാറ്റി അനുകൂലമായി പ്രതികരിച്ചു. ദക്ഷിണയുമായുള്ള ഉച്ചകോടിക്ക് അനുമതി നല്‍കുകയും ചെയ്തതോടെയാണ് ശാന്തിയുടെ പുതിയ യുഗത്തിന് തുടക്കമായത്.
2007-ല്‍ ഉന്നിന്റെ മുത്തച്ഛനുമായി ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് നടത്തിയ ചര്‍ച്ചാവേളയില്‍ പ്രസിഡണ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയില്‍ സന്നിഹിതനായിരുന്ന ഇന്നത്തെ ദക്ഷിണ പ്രസിഡണ്ട് മുണ്‍ജേക്ക് ഉച്ചകോടി ‘തുടര്‍ച്ച’യായി അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ വഴി എളുപ്പമാക്കി. ലോകത്തിന്റെ ഉറക്കം കെടുത്തിയിരുന്ന കിമ്മിന്റെ പ്രഖ്യാപനങ്ങള്‍ ഇനിയുണ്ടാകില്ലെന്നതും ആശ്വാസകരമാണ്. പുതിയ ചരിത്രത്തിന് തുടക്കം തന്നെയാകട്ടെ ദക്ഷിണ-ഉത്തര കൊറിയന്‍ ഉച്ചകോടി. ഉപദ്വീപില്‍ പൂര്‍ണ ആണവ നിരായുധീകരണം, മേഖലയെ സംഘര്‍ഷരഹിതമാക്കും, പരമ്പരാഗത ആയുധം കുറച്ച് കൊണ്ടുവരും, സൈനിക-ഉന്നതതല ബന്ധം തുടരും തുടങ്ങിയ വ്യവസ്ഥകള്‍ ഏകപക്ഷീയമല്ല. ദക്ഷിണ കൊറിയക്കും ഇത് ബാധകം. ദക്ഷിണയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്. ഏതവസരത്തിലും തങ്ങള്‍ക്ക്‌മേല്‍ ആക്രമണം നടന്നേക്കാമെന്ന ആശങ്ക ഉത്തര കൊറിയക്കുണ്ട്. അതാണവരെ ആയുധമണിയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
മേഖല ആണവ നിരായുധീകരിക്കുക എന്നാല്‍ ഉത്തര കൊറിയ എന്ന പോലെ ദക്ഷിണയ്ക്കും ബാധകമാവും. അതേസമയം, സമ്പൂര്‍ണ സമാധാനത്തിലേക്കുള്ള വാതില്‍ തുറക്കണമെങ്കില്‍ ട്രംപുമായുള്ള ചര്‍ച്ച വിജയിക്കണം. നിരായുധീകരണം, സംഘര്‍ഷരഹിതം തുടങ്ങിയ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്ന ചര്‍ച്ചകളില്‍ ഉരുത്തിരിയണം. അതിന് കടമ്പകള്‍ ഏറെയാണ്. അതേസമയം, പാശ്ചാത്യ രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ നിന്നുള്ള മോചനം ഉത്തര കൊറിയക്ക് അടിയന്തരാവശ്യമാണ്. ഉപരോധം പിന്‍വലിക്കാന്‍ ഉള്‍പ്പെടെ പ്രധാന കാര്യങ്ങള്‍ നടപ്പാക്കുന്നത് കാത്തിരിക്കുകയാണത്രെ ഉത്തര കൊറിയ. ജൂണില്‍ നടക്കാനിരിക്കുന്ന ട്രംപ്-ഉന്‍ ഉച്ചകോടി ഇവക്കൊക്കെ മറുപടിയാവണം. കൊറിയന്‍ ഉപദ്വീപിലെ സമാധാനം കൊറിയന്‍ സമൂഹം പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്നു. ഇരു കൊറിയക്കാരും ബാഹ്യശക്തികളാല്‍ ബന്ധിതരാണ്. അവ തകര്‍ക്കാനുള്ള അവസരം എന്ന നിലയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടി വിജയകരമാവുമെന്ന് പ്രതീക്ഷിക്കാം. ഇറാന്‍ ആണവ കരാറിനെ തള്ളിപ്പറയുന്ന ട്രംപിന്റെ അപക്വ നിലപാടുകള്‍ കൊറിയന്‍ പ്രശ്‌നത്തില്‍ ആവര്‍ത്തിക്കരുത്. അങ്ങനെ സംഭവിക്കുന്നത് ദുരവ്യാപക പ്രത്യാഘാതം ക്ഷണിച്ചുവരുത്തും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ