Video Stories
രാഹുല്‍ വരുമ്പോള്‍ സംഘിക്കും സഖാവിനും ഒരേ സ്വരം
നജീബ് കാന്തപുരം
അമേഠി ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. രാജീവ് ഗാന്ധിയെയും സോണിയാഗാന്ധിയെയും ഒടുവില്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന മണ്ഡലം. യു.പിയില്‍ 80 ല്‍ 73 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയ 2014 ല്‍, ഉത്തരേന്ത്യയിലാകെ ആഞ്ഞടിച്ച മോദി തരംഗത്തിലും ഉലയാത്ത കോട്ടയായി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കാത്ത സുരക്ഷിത മണ്ഡലം. ഓര്‍ക്കുക, അന്ന് യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റക്കായിരുന്നു.
യു.പിയില്‍ ഇന്നും കോണ്‍ഗ്രസ് ഒറ്റക്കാണ്. എന്നാല്‍, യു.പി ഇന്ന് അന്നത്തെ യു.പിയല്ല. വെറുപ്പിന്റെ വിത്ത് വിതച്ച് ജനങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിച്ച് കൃത്രിമ വിജയം കൊയ്‌തെടുത്ത മോദിയുടെ വര്‍ഗീയ തരംഗം ഇന്ന് യു.പിയിലില്ല. പകരം, ജനാധിപത്യത്തിന്റെ മറുതരംഗമാണുള്ളത്. മോദി അധികാരത്തിലേറിയതിന്‌ശേഷം യു.പിയില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ജനാധിപത്യ ശക്തികളുടെ തിരിച്ചുവരവാണ് കണ്ടത്. ആ തരംഗം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നെടുങ്കോട്ടയായ ഗോരഖ്പൂരിനെപോലും കടപുഴക്കി. കിഴക്കന്‍ യു.പിയിലെ ഫൂല്‍പുരില്‍നിന്ന് പടിഞ്ഞാറന്‍ യു.പിയിലെ ഖൈരാനയിലേക്ക് അത് പടര്‍ന്നു. ജനാധിപത്യത്തിന്റെ തിരിച്ചുവരവ് മഹോത്സവം പോലെ ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ന് യു.പിയിലെ ജനത. ആ ജനത അമേഠിയില്‍ രാഹുല്‍ഗാന്ധിക്ക് നല്‍കാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരിക്കും. കഴിഞ്ഞ തവണ എതിര്‍ത്തു മല്‍സരിച്ച ബി.എസ്.പിയും ആംആദ്മി പാര്‍ട്ടിയും ഇത്തവണ രാഹുലിനെ പിന്തുണക്കുന്നത് അതിന്റെ സൂചനയാണ്.
രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന രണ്ടാമത്തെ സീറ്റായി വയനാട് തെരഞ്ഞെടുത്ത വാര്‍ത്ത ആവേശഭരിതമാണ്. കേരളത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു സന്ദേശമാണ്. ഇന്ത്യയിലെ ജനാധിപത്യ സങ്കല്‍പത്തെയും ഫെഡറല്‍ ദേശീയതയുടെ ചട്ടക്കൂടിനെയും ശക്തിപ്പെടുത്തുന്നതാണ് ആ സന്ദേശം. യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രാദേശിക വേര്‍തിരിവുകള്‍ക്കതീതമായി ഇന്ത്യയെ ഒന്നാകെ പ്രതിനിധീകരിക്കുന്നു എന്നതാണ് ആ സന്ദേശം. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെടുന്നു എന്നത് ഏത് മലയാളിയെയാണ് ആവേശഭരിതനാക്കാത്തത്? സ്വന്തം മൂക്കിന്‍തുമ്പിനപ്പുറത്തേക്ക് കാഴ്ചശേഷിയില്ലാത്ത കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് രാഹുല്‍ഗാന്ധിയുടെ സന്ദേശം മനസ്സിലാവില്ല. കാരണം, അവര്‍ ഒന്നാമതായും രണ്ടാമതായും അവസാനമായും പാര്‍ട്ടിയെ കുറിച്ച് മാത്രം ചിന്തിക്കുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തില്‍ രാജ്യത്തെയൊന്നാകെ സജ്ജമാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ പരിശ്രമങ്ങളും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അവര്‍ക്ക് ഒട്ടും മനസ്സിലാവുകയില്ല.
രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മല്‍സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഏറെ പരിഭ്രമവും വെപ്രാളവും കാണിക്കുന്നത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. അവര്‍ മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കണം. ഒന്ന്, രാഹുല്‍ഗാന്ധി വരുന്നത് സുരക്ഷിത മണ്ഡലം തേടിയല്ല. അത് ഇന്ന് ഇന്ത്യയിലെമ്പാടുമുണ്ട്. നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ പോലുമുണ്ട്. രണ്ട്, രാഹുല്‍ വരുന്നത് വയനാട് സീറ്റ് ആരില്‍ നിന്നും പിടിച്ചെടുക്കാനല്ല. കാരണം, അത് യു.ഡി.എഫിന്റെ നെടുങ്കോട്ടയാണ്. അവിടെ വിജയിക്കാമെന്ന് ഇടതുപക്ഷത്തെ കടുത്ത ശുഭാപ്തി വിശ്വാസികള്‍ പോലും കരുതുന്നില്ല. പിണറായി വിജയന്‍ വന്ന് മല്‍സരിച്ചാല്‍ പോലും ജനങ്ങള്‍ സ്‌നേഹത്തോടെ തോല്‍പ്പിക്കും. മൂന്ന്, രാഹുല്‍ മല്‍സരിക്കുന്നത് കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാക്കാനല്ല. കാരണം, ആ ജനകീയ തരംഗം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ദേശീയ മാധ്യമങ്ങളും വിവിധ സര്‍വെ ഏജന്‍സികളും ഇതിനോടകം പുറത്തുവിട്ട എല്ലാ സര്‍വേകളിലും യു.ഡി.എഫ് അനുകൂല തരംഗം പ്രവചിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ, സൈബര്‍ സഖാക്കള്‍ അവരുടെ പേജുകളില്‍ നടത്തുന്ന പോളുകളില്‍ പോലും മുന്നില്‍ നില്‍ക്കുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്.
അമേഠിയിലെ പരാജയഭീതി കൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നത് എന്ന സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിക്കുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? രാഹുലിനെതിരെ സംസാരിക്കുമ്പോള്‍ സംഘികള്‍ക്കും സഖാക്കള്‍ക്കും ഒരേ സ്വരമാകുന്നത് എന്തുകൊണ്ടാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറഞ്ഞ് കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ വോട്ട് തട്ടാന്‍ ശ്രമിക്കുന്നവര്‍ രായ്ക്കുരാമാനം രാഹുലിനെതിരെ കുപ്രചാരണം നടത്തുന്നതെന്തുകൊണ്ടാണ്? പിണറായിസ്റ്റ് പാര്‍ട്ടിയുടെ സ്വകാര്യ അജണ്ടകള്‍ അനുസരിക്കുന്നില്ലെങ്കില്‍ രാഹുലിനെ പരാജയപ്പെടുത്തുമെന്ന നിലപാട് ആരോടുള്ള വെല്ലുവിളിയാണ്? സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ മെഗാഫോണായി മാറുന്ന ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ വായ്ത്താരികളുടെ അര്‍ത്ഥമെന്താണ്?
രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം തീര്‍ച്ചയായും ദക്ഷിണേന്ത്യയില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പോരാട്ടവീര്യം വര്‍ധിപ്പിക്കും. കേരളത്തില്‍ യു.ഡി.എഫ് തരംഗത്തിന്റെ ഗതിവേഗവും വര്‍ധിപ്പിക്കും. പക്ഷേ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെ വന്‍ പരാജയം ഉറപ്പായ ഇടതുപക്ഷത്തിന് അതുകൊണ്ടെന്താണ് നഷ്ടം? നേരിയ വിജയ സാധ്യതയുള്ള ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടി ജനങ്ങള്‍ കൈവിടുമെന്നല്ലാതെ മറ്റെന്താണ് നഷ്ടം? സംഘ്പരിവാറില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ അത്രയെങ്കിലും ത്യാഗം സഹിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനില്ലേ? പാര്‍ലമെന്ററി ജനാധിപത്യം തന്നെ നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയുടെ ദേശീയ പദവി കൊണ്ട് എന്താണ് പ്രയോജനം?
ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ വാചകമടിക്ക് തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ജനാധിപത്യ ഇന്ത്യയുടെ പടനായകന്‍ രാഹുല്‍ഗാന്ധിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ തയ്യാറാകണം. ഉത്തരേന്ത്യയിലെ ബദ്ധശത്രുക്കളായ എസ.്പിയും ബി.എസ്.പിയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ വിവേകമെങ്കിലും പ്രകടിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. മുഖ്യശത്രു ബി.ജെ.പിയാണെങ്കില്‍ മാത്രം! മുഖ്യലക്ഷ്യം, ഫാഷിസ്റ്റ് നരേന്ദ്രമോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കലാണെങ്കില്‍ മാത്രം!
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ