Video Stories
ഉന്‍ എന്ന ഉദാത്ത മാതൃകയും അച്ചുതണ്ടില്‍ പിടയുന്ന ചൈനയും
ശാരി പിവി
ഉത്തര കൊറിയന്‍ ഏകാധിപതിയും ഇടക്കിടെ മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ കഥാപാത്രമായ ചേര്‍കോടകന്‍ സ്വാമിയെ പോലെ ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് മിസൈല്‍ വിട്ടു കളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്‍ ആണ് ഈയിടെയായി കേരളത്തിലെ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ റോള്‍ മോഡല്‍. ഇടുക്കി നെടുംകണ്ടത്ത് ഏരിയാ സമ്മേളനത്തില്‍ കിങ് ജോങ് ഉന്നിന്റെ പടം വെച്ച് പാര്‍ട്ടി സമ്മേളനം വിളംബരം ചെയ്ത സഖാക്കള്‍ക്കു പിന്നാലെ ഉന്നിനെ പിന്തുണച്ച് സാക്ഷാല്‍ രണ്ട് ചങ്കുണ്ടെന്ന് പറയപ്പെടുന്ന മുഖ്യനും രംഗത്തു വന്നിരുന്നു. അമേരിക്കയെ മികച്ച രീതിയില്‍ നേരിടുന്നത് ഉന്നാണെന്നായിരുന്നു മുഖ്യന്റെ കണ്ടെത്തല്‍. എന്നാല്‍ പോയിപ്പോയി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണ സഖാവും മാതൃകപുരുഷനെ കണ്ടെത്താന്‍ ഇതേ പാതയില്‍ തന്നെയാണ്.
ഉത്തര കൊറിയന്‍ ഏകാധിപതി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ഫണ്ട് സൈന്യത്തിനു വേണ്ടി ചെലവാക്കുന്നതാണ് ബാലകൃഷ്ണ സഖാവിനെ ഹടാദാകര്‍ഷിച്ചത്. ഏതാണ്ട് കേരളത്തിലും ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുകളൊക്കെ സ്വാഹയാണല്ലോ ഇപ്പോള്‍. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരായിരുന്നവരുടെ പെന്‍ഷന്‍ ഫണ്ട് കാണാനില്ലാത്തതിനാല്‍ ഇതിനോടകം തന്നെ സഖാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രക്തസാക്ഷി ഉണ്ടായിക്കഴിഞ്ഞു. സംഗതി പൊതു ഗതാഗത സംവിധാനത്തിന്റെ അപ്പോസ്തലന്‍മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും അണാ പൈ ഇനി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാഭമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്വന്തം വഴി തേടണമത്രേ!.
രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനിക ശേഷി വര്‍ധിപ്പിക്കുന്നതെന്ന ലോകത്തിനു തന്നെ മാതൃകയായ ഗവേഷണ പ്രബന്ധം കോടിയേരി സഖാവ് കായംകുളത്ത് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അറിയിച്ചത്. എന്തായാലും കൊടിയേരിയുടെ ചരിത്ര ബോധത്തെ എന്തു കൊണ്ടും നാം മാനിക്കണം. കാരണം ലോകത്ത് ഇന്നുവരെ ആരും കണ്ടെത്താത്ത അത്യപൂര്‍വ സംഭവമാണ് കോടിയേരി കണ്ടെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയക്കു മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയുടെ പിന്തുണ. വിപ്ലവം തോക്കിന്‍ കുഴലിലൂടെയെന്നു പറഞ്ഞ് പതിനായിരങ്ങളെ കശാപ്പ് ചെയ്ത മാവോയുടെ നാടിനും കോടിയേരിയുടെ ആദരമുണ്ട്. ഈയിടെ കൃസ്ത്യന്‍ പള്ളി ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാണ്ട് കോടിയേരിയെ പോലെ വലിയ ചരിത്ര നിര്‍മാതാക്കളാണ്. കൃസ്തുവിന്റെ തിരുരൂപം പള്ളിയില്‍ വെച്ചിട്ട് വല്യ കാര്യമൊന്നുമില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. പകരം നിലവിലെ ചൈനീസ് പ്രസിഡന്റായ ഷീ ജിന്‍ പിങിന്റെ പടം വെക്കുന്നതാണ് നല്ലതു പോലും. കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കമിട്ട് നിരത്തുന്നുണ്ട്. കൃസ്തു പട്ടിണി മാറ്റുന്നില്ല, റേഷന്‍ നല്‍കുന്നില്ല, നിങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുന്നില്ല.
ഇതെല്ലാം നല്‍കുന്നത് ഷീ ജിന്‍ പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണ് അതിനാല്‍ ഇനി മുതല്‍ കൃസ്തു ഔട്ട് ഷീ ജിന്‍ പിങ് ഇന്‍. ഇത്രയൊക്കെ മഹത്തരവും ഉദാത്തവുമായ മാതൃക അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈനക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചു തണ്ട് രൂപപ്പെട്ടുവരികയാണെന്നാണ് കോടിയേരി സഖാവ് കണ്ടെത്തിയിരിക്കുന്ന മറ്റൊരു മഹാല്‍ഭുതം. പാവം ചൈനയെ ഈ അച്ചുതണ്ടുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണത്രേ.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ സാക്ഷര കേരളത്തിലെ കുട്ടി സഖാക്കള്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ നടത്തുന്ന ഹാലിളക്കവും നാവു പിഴുതല്‍ പോലുള്ള കലാപരിപാടികളൊന്നും ഈ നാലു രാജ്യങ്ങളും ചൈനക്കെതിരെ ചെയ്തിട്ടില്ലെങ്കിലും പണ്ട് ഇന്ത്യാ ചൈന യുദ്ധ കാലത്ത് ചൈനക്കൊപ്പം നിലയുറപ്പിച്ചവരുടെ പിന്‍ഗാമികള്‍ക്ക് വല്ലാത്ത കുണ്ഠിതവും സര്‍വോപരി ദുഃഖവുമുണ്ട്. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ബാലകൃഷ്ണ സഖാവിനെ പുളകിതനാക്കിയത്.
മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട് പോലും. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണെന്നുമാണ് കോടിയേരി സഖാവ് പരിഭവിക്കുന്നത്.
ഇന്ത്യയില്‍ അരുണാചല്‍ പ്രദേശ് എന്നു പറയുന്ന ഒരു സംസ്ഥാനത്തെ ബാലകൃഷ്ണ സഖാവിന്റെ ഈ ഇഷ്ട തോഴന്‍മാര്‍ അംഗീകരിക്കുന്നില്ലെന്നത് പാവത്തിന് അറിയുമോ എന്തോ? ഇന്ത്യന്‍ മണ്ണില്‍ ഇടക്കിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഭൂമി കയ്യേറുന്നത് സാക്ഷാല്‍ ചൈനയാണ് സഖാവെ ആ രാജ്യത്തെ എതിര്‍ക്കുകയല്ലാതെ പാലൊഴിച്ച് താലോലിക്കാനാകുമോ. മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം തുടങ്ങി ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണം നടത്തിയതിന്റെ പേരില്‍ ഹാഫിസ് സഈദിനെ പോലുള്ള ഭീകരരെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പാകിസ്താനു വേണ്ടി ഇതേ ചൈന ഒന്നല്ല, രണ്ടല്ല. മൂന്നു തവണയാണ് യു.എന്നില്‍ വഴിമുടക്കിയത് സഖാവേ. ഇന്ത്യക്കു പാകിസ്താനില്‍ നിന്നെന്നപോലെ തതുല്യമായ രീതിയില്‍ ഭീഷണി ഒളിഞ്ഞും തെളിഞ്ഞും സംഭാവന ചെയ്യുന്ന രാജ്യത്തെ എതിര്‍ക്കുന്നതില്‍ എന്താണാവോ പാര്‍ട്ടി സെക്രട്ടറിക്ക് ഇത്ര വിഷമം.
അതോ ഇനി വി.ടി ബല്‍റാം എം.എല്‍.എയെ പോലെയുള്ളവര്‍ക്കെതിരെ എറിയാനുള്ള ചീമുട്ട ചൈനീസ് സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടോ? ചോറിവിടെയും കൂറവിടെയും എന്നത് പണ്ടെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ആരോപിക്കുന്നത് ഇമ്മാതിരി യമണ്ടന്‍, ഉട്ടോപ്യന്‍ കണ്ടെത്തലുകളുമായി അതാതു കാലത്തെ പാര്‍ട്ടി നേതാക്കള്‍ വരുന്നതിനാല്‍ തന്നെയാണ്. സഖാക്കളുടെ ആദ്യകാല നേതാവിനെതിരെ ആരോപണമുന്നയിച്ചവരെ ചീമുട്ട എറിയുകയും വഴിയില്‍ തടയുകയും പതിവ് കലാപരിപാടിയായ ഭീഷണിയുമൊക്കെ ഉന്നയിക്കുന്നതിനേക്കാളും വലിയ വിവരക്കേടാണ് പാര്‍ട്ടി നേതാവിന്റെ ഈ ചൈന സ്‌നേഹമെന്ന് പറയാതെ വയ്യ. വിവരക്കേടാവാം പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത് ബ്ലീസ്.
ലാസ്റ്റ് ലീഫ്:
പാസ്‌പോര്‍ട്ട് അഡ്രസ് സ്ഥിരീകരിക്കാനുള്ള രേഖയായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം. നിറം മാറുന്നതിനനുസരിച്ച് ഗുണവും മാറണമല്ലോ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ