Video Stories
മോദി സര്‍ക്കാരിന്റേത് പൗരാവകാശ ലംഘനം
മാധ്യമ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം സ്വകാര്യതകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തിയിരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്താകെ പെരുമഴയായി ആഞ്ഞുവീശുകയാണ്. വ്യാഴാഴ്ച പ്രമുഖ വ്യക്തികളുടെ ഫോണുകളിലെ വിവരങ്ങളാണ് ചോര്‍ത്തിയതായി വാര്‍ത്ത വന്നതെങ്കില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ സ്വകാര്യ സന്ദേശങ്ങളിലേക്കാണ് അജ്ഞാതര്‍ കടന്നുചെന്നെന്ന വിവരം ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാലയാണ് ഞായറാഴ്ച പ്രതിപക്ഷത്തെ പ്രമുഖ നേതാവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പുത്രിയുമായ പ്രിയങ്കക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ രഹസ്യ ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തിയത്. സ്വകാര്യ സന്ദേശ സംവിധാനമായ വാട്‌സാപ്പാണ് ആദ്യം വിവരം പുറത്തുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസിന്റെ വെളിപ്പെടുത്തല്‍.
2019 മേയിലെ ലോക്‌സഭാതെരഞ്ഞെടുപ്പിനുമുമ്പാണ് പ്രതിപക്ഷ നേതാക്കളുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും അടക്കം 1400ഓളം പേരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെട്ടിരിക്കുന്നത്. ഇതിനുപിന്നിലെ അന്തര്‍നാടകത്തെക്കുറിച്ച് ചില തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. വാട്ആപ്പ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുനടത്തിയ നീക്കമാണ് ഇതെന്ന് കരുതുന്നതിലപ്പുറം ഇസ്രാഈലിലെ എന്‍.എസ്.ഒ കമ്പനിയാണ് ചാരപ്പണി നടത്തിയതെന്ന വാര്‍ത്തയാണ് ഭീതിജനകമായിരിക്കുന്നത്. എന്‍.എസ്.ഒ ഗ്രൂപ്പിന്റെ കീഴിലുള്ള പെഗാസസ് എന്ന ഇസ്രാഈല്‍ ചാര സോഫ്്റ്റ്‌വെയര്‍ കമ്പനിയാണത്രെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഇത് സത്യത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവും ഞെട്ടിപ്പിക്കുന്നതുമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ഭരണകക്ഷി സര്‍ക്കാര്‍സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ പല വിദ്യയും ചെയ്യാറുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും വാട്‌സ്ആപ്പിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നത് ഇതാദ്യമാണ്.
ഇതുകൊണ്ട് മറുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ സര്‍ക്കാരിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ആളുകള്‍ക്ക് കഴിഞ്ഞിരിക്കുമെങ്കിലും മറ്റൊരു രാജ്യത്തെ കമ്പനിയാണ് ഇത് ചെയ്തുവെന്നത് ഇതിലെ ഗുരുതരമായ ഘടകമാണ്. ഈ വിവരങ്ങള്‍ ലോകത്ത് ആരെല്ലാമാണ് ഉപയോഗിക്കുകയെന്ന് ഇനി പറയാനാകില്ല. അതിലുപരി പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം വലിയ ഭരണഘടനാപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍തന്നെ വാട്ആപ്പ് ഉടമകളായ ഫെയ്‌സ്ബുക്ക് കേന്ദ്ര സര്‍ക്കാരിന് ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നതായാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പിനുശേഷം സെപ്തംബറിലും കൂടുതല്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ അവര്‍ സര്‍ക്കാരിന് നല്‍കുകയുണ്ടായി. മാത്രമല്ല, ആഗസ്തിലും സെപ്തംബറിലും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഫെയ്‌സ്ബുക്ക് വൈസ്പ്രസിഡന്റ് നിക് ക്ലെക്ഷിനെ നേരില്‍കണ്ടതായും കോണ്‍ഗ്രസ് വെളിപ്പെടുത്തുന്നു. ഇതിനര്‍ത്ഥം മോദി സര്‍ക്കാരിന് തന്നെയാണ് ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യ പങ്കെന്നാണ് വ്യക്തമാകുന്നത്. കള്ളന്‍ കപ്പലില്‍തന്നെ എന്നര്‍ത്ഥം. മോദി സര്‍ക്കാരിന്റെ ഇസ്രാഈല്‍ വിധേയത്വം കുപ്രസിദ്ധമാണ്. ഇസ്രാഈല്‍ സാങ്കേതിക വിദ്യയാണ് മോദി സര്‍ക്കാര്‍ സ്വന്തം പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായ നിലക്ക് അതിന് അവര്‍ക്ക് അനുമതി നല്‍കിയത് ആരാണെന്നാണ് ഇനി വ്യക്തമാകേണ്ടത്്. കാര്‍ഗില്‍ യുദ്ധകാലത്ത് ഇസ്രാഈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചതായി കഴിഞ്ഞദിവസമാണ് യുദ്ധ വൈമികനായ മലയാളി വെളിപ്പെടുത്തിയത്. ഇസ്രാഈലിന്റെ സാങ്കേതിക വിദ്യയും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള പ്രാവീണ്യവും അംഗീകരിക്കുമ്പോള്‍തന്നെ ഇന്ത്യക്കാരുടെകൂടി സ്വകാര്യതയിലേക്ക് കൈകടത്താന്‍ അവര്‍ക്ക് അനുമതി നല്‍കുകവഴി മോദി സര്‍ക്കാര്‍ ശരിക്കും രാജ്യദ്രോഹക്കുറ്റമാണ് നടത്തിയിരിക്കുന്നത്.
ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളുംവഴി വിവരങ്ങള്‍ ചോരുന്നുവെന്ന പരാതിക്ക് അവയുണ്ടായതുമുതല്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല സാമൂഹിക മാധ്യമ ഉപാധികളും വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കുവേണ്ടി ചോര്‍ത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതി നിലവിലുണ്ട്. എന്നാല്‍ ഭരണകൂടംതന്നെ ഇതിന് കൂട്ടുനില്‍ക്കുകയും പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നുവെന്നതിനെ നിസ്സാരമായി കരുതാന്‍ വയ്യ. കോണ്‍ഗ്രസിന്റെ ആരോപണത്തെ ബി.ജെ.പി വക്താവ് തള്ളിക്കളഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ വയ്യാത്തവിധത്തില്‍ ഫെയ്‌സ്ബുക്ക് തന്നെ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നു. ഇസ്രാഈലിന്റെ സോഫ്റ്റ്‌വെയര്‍ കമ്പനിക്ക് ഇതില്‍ താല്‍പര്യം ഉണ്ടാകാനുള്ള സാധ്യതയാണ ്‌സത്യത്തില്‍ ഞെട്ടിപ്പിക്കുന്നത്.
അമേരിക്കയുടെ പല സംഘടനകള്‍ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി 2019 ജനുവരിയില്‍തന്നെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാട്‌സ്ആപ്പ് പോലെ സ്വകാര്യമായ വിവരങ്ങളും ആശയവിനിമയവും കൈകാര്യം ചെയ്യുന്ന സംവിധാനംകൂടി അപകടത്തിലായിരിക്കുന്നു എന്നത് വലിയ നൈതിക പ്രശ്‌നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൗരന്റെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന ഭരണകൂടങ്ങളുടെ പ്രവണത അടുത്തകാലത്തായി തുടങ്ങിയതാണ്. രാജ്യസുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് ഭരണക്കാര്‍ പറയുന്നത്. പ്രിയങ്കയുടെയും മറ്റും കാര്യത്തില്‍ പെഗാസസ് പറഞ്ഞതും മറ്റൊന്നല്ല. തങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ മറ്റാര്‍ക്കുമല്ല, ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് കൈമാറിയതെന്നാണ് അവര്‍ പറയുന്നത്. ഇത് വിശ്വസിച്ചാല്‍തന്നെ അതിനെന്തവകാശമാണ് കേന്ദ്ര സര്‍ക്കാരിന് പൗരന്മാരുടെ മേലുള്ളത്. വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് 2017ല്‍ സുപ്രീംകോടതി വിധിയിലൂടെ ഓര്‍മിപ്പിച്ചതാണ്. എന്നിട്ടും ചാരപ്പണിക്ക് മോദി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയത് അവരുടെ തനിനിറമാണ് ഒരിക്കല്‍കൂടി തുറന്നുകാട്ടിയിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം കയ്യോടെ പിടികൂടിയപ്പോള്‍ ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ഏതായാലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ രണ്ടു സമിതികള്‍ വിഷയത്തെക്കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്കുള്ള ആശ്വാസമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ