india
‘യുപിഎസ്സി ജിഹാദ്’ വിധി; സുപ്രിം കോടതി ബഞ്ചിനെ സ്തുതിച്ച് പ്രശാന്ത് ഭൂഷണ്‍
മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്‍ശന്‍ ടി.വിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ന്യൂഡല്‍ഹി: യുപിഎസ്സിയിലേക്ക് മുസ്ലിംകള്‍ നുഴഞ്ഞു കയറുന്നു എന്ന ആരോപണം ഉന്നയിച്ച സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയ്ക്ക് രൂക്ഷ വിമര്‍ശം നടത്തുകയും മുസ്‌ലിം നിന്ദ നരീക്ഷിക്കുകയും ചെയത സുപ്രിംകോടതി നടപടിയെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിദ്വേഷ പരിപാടിക്കെതിരെ തിരഞ്ഞ സുപ്രിം കോടതിയെ പ്രശംസിക്കുന്നു എന്നായിരുന്നു ഭൂഷന്റെ ട്വീറ്റ്.
വിദ്വേഷ പരിപാടിക്കെതിരെ നടപടിക്ക് തിരഞ്ഞ സുപ്രിം കോടതിക്ക് സ്തുതി
”മുസ്‌ലിംകളെ ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശ്യം’: ‘യുപിഎസ്സി ജിഹാദ്’ ഷോയില്‍ നിന്ന് സുദര്‍ശന്‍ ടിവിയെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം.ജോസ്ഫ് എന്നിവരടങ്ങിയ സുപ്രികോടതി ബഞ്ച് ഷോ ഉയര്‍ത്തുന്ന ധ്വനിക്കും ഉദ്വേഷത്തിനുമെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തി’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
Kudos to the SC for coming down on hate speech: "'Purpose to Vilify Muslims':SC Restrains Sudarshan TV From Telecasting 'UPSC Jihad' Show. A bench of Justices Chandrachud,Indu Malhotra&K.M. Joseph made strong remarks against the tone and tenor of the show" https://t.co/7xS8jBwIH6
— Prashant Bhushan (@pbhushan1) September 15, 2020
ഐഎഎസ്, ഐപിഎസ് തസ്തികകളില്‍ മുസ്‌ലിംകള്‍ കൂടുതലായി എത്തുന്നു എന്നും അത് രാജ്യത്തിന് ഭീഷണിയാണ് എന്നുമാണ് സുദര്‍ശന്‍ ടിവി തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ടിന്റെ ട്രെയ്‌ലറില്‍ പറഞ്ഞിരുന്നത്. ഇത് യുപിഎസ്‌സി ജിഹാദാണ് എന്നും ചൗഹാന്‍കെ ആരോപിച്ചിരുന്നു.
എന്നാല്‍, മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്‍ശന്‍ ടി.വിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
രാജ്യത്തെ സുപ്രിം കോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്ന് പറയാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് ഇങ്ങനെ പറയാന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ട് എന്ന് പറയരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇത് അനുവദിക്കില്ല- ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു.
സിവില്‍ സര്‍വീസിലേക്ക് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്നത് ആ മതവിഭാഗത്തെ നിന്ദിക്കാനുള്ള ശ്രമമാണ്. അടിസ്ഥാനരഹിതമായ വാദങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും ഉരുകുന്ന കുടമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.
ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വഞ്ചനാപരമായ ശ്രമമാണിത്. ഈ രാജ്യത്തിന്റെ സുപ്രീംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസ് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അനുവദിച്ച് തരാനാകില്ല. ഒരു മാധ്യമപ്രവര്‍ത്തകന് അത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.
ഒരു സ്വാതന്ത്ര്യവും കേവലമല്ല, പത്രസ്വാതന്ത്ര്യം പോലും. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഭരണഘടനാപരമായ മറ്റ് മൂല്യങ്ങളിലേക്കും അവകാശങ്ങളിലേക്കും തങ്ങള്‍ക്ക് കടക്കേണ്ടതുണ്ട്. ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്, സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രഥമ ദൃഷ്ട്യാ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 29 ന് ഡല്‍ഹി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് സുദര്‍ശന്‍ ന്യൂസ് സുപ്രിംകോടതിയെ സമീപിച്ചത്.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ