Culture
ചെല്‍സിയെ മുക്കി ബാര്‍സ ക്വാര്‍ട്ടറില്‍ : മെസ്സിക്ക് റെക്കോര്‍ഡ്
മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്‌നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ബാര്‍സ അവസാന എട്ടില്‍ ഇടം നേടിയത്. മത്സരത്തില്‍ പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണം അടിക്കുകയും ഒന്നിന് വഴിയൊരുക്കിയുമാണ് മെസ്സി കളം വിട്ടത്.
100 – Lionel Messi took 14 fewer apps, 1758 fewer minutes and 266 fewer shots to score his 100th Champions League goal than Cristiano Ronaldo. Greatest? pic.twitter.com/20Fyle8yOn
— OptaJoe (@OptaJoe) March 14, 2018
മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ചെല്‍സി കീപ്പര്‍ കുര്‍ട്ടോറിയസിന്റെ കാലിനിടയിലൂടെ തകര്‍പ്പന്‍ ഫിനിഷ് നടത്തി മെസ്സി ബാര്‍സയെ മുന്നിലെത്തിച്ചു. മെസ്സി-ഡെംബല-സുവാരസ് സംഖ്യത്തിന്റെ മനോഹരമായ നീക്കം മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു. ബാര്‍സ കുപ്പായത്തില്‍ മെസ്സി നേടുന്ന ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. 20-ാം മിനുട്ടില്‍ ഡെംബല കറ്റാലന്‍സിന്റെ ഗോള്‍ നേട്ടം ഇരട്ടിയാക്കി. മെസ്സിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം പകുതിയുടെ 63-ാം മിനുട്ടില്‍ മെസ്സി വീണ്ടും ചെല്‍സി വലകുലുക്കി. ചാമ്പ്യന്‍സ് ലീഗിലെ മെസ്സിയുടെ നൂറാം ഗോളായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു ഗോളുകള്‍ നേടുന്ന താരമെന്ന റൊക്കോര്‍ഡും മെസ്സി സ്വന്തമാക്കി. 123 മത്സരങ്ങളില്‍ നിന്നാണ് മെസ്സി ഈ നേട്ടം കൈവരിക്കുന്നത്. 137 മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ ചെല്‍സിക്കെതിരെ ഗോള്‍ നേടാന്‍ വിഷമിക്കുന്ന എന്ന ദുഷ്‌പേര് മെസ്സി ഇതോടെ കഴുകികളഞ്ഞു. ആദ്യപാദത്തില്‍ ഒരു ഗോള്‍ നേടിയ താരത്തിന്റെ ചെല്‍സിക്കെതിരായ ഗോള്‍നേട്ടം ഇതോടെ മൂന്നായി ഉയര്‍ന്നു.
Congratulations Lionel Messi! 💯 pic.twitter.com/4FankvI04Y
— Goal (@goal) March 14, 2018
തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്. ആദ്യമായാണ് ഒരു ക്ലബ് തുടര്‍ച്ചയായി ഇത്രയും തവണ ക്വാര്‍ട്ടറിലെത്തുന്നത്.
11 – Barcelona have reached the quarter-finals for the 11th consecutive season, the longest run in the history of the Champions League. Infallible. pic.twitter.com/8sNKNJa1B8
— OptaJose (@OptaJose) March 14, 2018
ബാര്‍സക്കെതിരായ തോല്‍വിയോടെ പ്രീക്വാര്‍ട്ടറിലെ അഞ്ചു ഇംഗ്ലീഷ് ക്ലബുകളില്‍ പുറത്താവുന്ന മൂന്നാമതെ ടീമായി ചെല്‍സി.
നേരത്തെ മറ്റൊരു സ്പാനിഷ് ക്ലബ് സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനോട് തോറ്റ് ടോട്ടന്‍നാം പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് ക്വാര്‍ട്ടറിലെ ഇംഗ്ലീഷ് സാന്നിധ്യം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ