Connect with us

Video Stories

ദ്രാവിഡസ്വത്വത്തിന്റെ ആള്‍രൂപം

Published

on

ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്‍, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്‌നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും യാത്രചോദിക്കുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിമാത്രമാകുന്നു. ആ വിയോഗം സൃഷ്ടിക്കുന്ന നഷ്ടം അദ്ദേഹത്തെ നേതാവായും കലാകാരനായും കുടുംബനാഥനായും കണ്ടിരുന്ന ആളുകളെസംബന്ധിച്ച് പെട്ടെന്നൊന്നും നികത്തപ്പെടുന്ന ഒന്നാവില്ല. ഇടവേളകളോടെ അഞ്ചുതവണയായി 1969, 71, 89, 96, 2006 വര്‍ഷങ്ങളില്‍ നാലുപതിറ്റാണ്ടോളം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. അതിലുപരി ദ്രാവിഡജനത നെഞ്ചേറ്റിയ നേതാവായിരുന്നു തമിഴരുടെ സ്വന്തം കലൈജ്ഞര്‍. ജസ്റ്റിസ് പാര്‍ട്ടിയിലൂടെയാണ് പതിനാലാംവയസ്സില്‍ പൊതുരംഗത്തെത്തിയ കലൈജ്ഞര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, എം.കാമരാജ്, ഖാഇദേമില്ലത്ത് മുഹമ്മദ്ഇസ്മായില്‍സാഹിബ് തുടങ്ങി ദേശീയതലത്തില്‍ ശ്രദ്ധേയരായ നേതൃവര്യന്മാരായിരുന്നു അദ്ദേഹത്തിന്റെ ഗണത്തിലുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാരാജ്യം ബഹുവിധമായ സാമൂഹികരാഷ്ട്രീയപ്രതിസന്ധികളില്‍ ആടിയുലഞ്ഞപ്പോള്‍ തമിഴ്ജനതയെ ദേശീയമുഖ്യധാരയില്‍ പിടിച്ചുനിര്‍ത്തിയൊരു നേതൃനിരയാണ് ദക്ഷിണേന്ത്യക്കുണ്ടായിരുന്നത്. അതിലൊന്നാണ് ഇപ്പോള്‍ വിടചൊല്ലിയിരിക്കുന്നത്. പത്തുദിവസം നീണ്ട കൃത്രിമോപകരണങ്ങള്‍കൊണ്ടുള്ള ചികില്‍സക്കും മാസങ്ങള്‍നീണ്ട വിശ്രമജീവിതത്തിനും അന്ത്യം.
‘ എന്‍ ഉയിരിനും മേലാന ഉടല്‍പിറപ്പുകളേ… ‘എന്ന കരുണാനിധിയുടെ വാക്കുകളുടെ സ്വരഭംഗി മതിയായിരുന്നു തമിഴ് ജനതയിലെ ലക്ഷോപലക്ഷങ്ങള്‍ക്ക്. സ്വാതന്ത്ര്യാനന്തരകാലത്ത് കോണ്‍ഗ്രസ് വികാരംകത്തിനിന്ന ദേശീയപ്രസ്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി ദ്രാവിഡവികാരത്തിലേക്കും ഹിന്ദിവിരുദ്ധപ്രക്ഷോഭത്തിലേക്കും തമിഴ്‌നാട് ചുവടുവെക്കുമ്പോള്‍ കരുണാനിധി നേതൃനിരയില്‍ ഏറെ താഴെയായിരുന്നെങ്കിലും ദ്രാവിഡനേതാക്കളുടെ ഒന്നൊന്നായുള്ള തിരോധാനം കലൈജ്ഞരെ ദ്രാവിഡരാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ പിടിച്ചിരുത്തി. അണ്ണാദുരൈയുടെ കാലത്ത് 1961ല്‍ ഡി.എം.കെ ട്രഷററായി. 1969ലാണ് അദ്ദേഹം പാര്‍ട്ടിയുടെ അമരം ഏന്തുന്നത്. ഒപ്പം തന്നെ തന്റെ രാഷ്ട്രീയഗുരുവായ അണ്ണായില്‍നിന്ന് മുഖ്യമന്ത്രിപദവിയും. തിരുവള്ളുവര്‍ മുതലായവരില്‍ നിന്നുപകര്‍ന്നുകിട്ടിയ കാവ്യാത്മകമായ ഭാഷയാണ് കരുണാനിധിയെ തമിഴ്മക്കളുടെ മനതാരില്‍ ചിരകാലത്തേക്ക് കുടിയിരുത്തിയത്. കഥാകൃത്തും കവിയും തിരുക്കുറളിന്റെ വ്യാഖ്യാതാവുമെന്ന നിലയില്‍നിന്ന് അദ്ദേഹം പതുക്കെയായി സിനിമാരംഗത്തേക്ക് ആനയിക്കപ്പെട്ടു. തിരക്കഥാകൃത്തായി തമിഴ് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അദ്ദേഹം സഹപ്രവര്‍ത്തകനും പിന്നീട് മുഖ്യമന്ത്രിയുമായ എം.ജി.രാമചന്ദ്രനുമൊത്ത് എഴുപത്തഞ്ചോളം തിരക്കഥകളിലൂടെ തമിഴ്‌നാട്ടുകാരുടെ മനോമുകുരങ്ങളില്‍ താരശോഭയായി. ശരിക്കും ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രചാരണമാധ്യമമായിരുന്നു അക്കാലത്ത് തമിഴ്‌സിനിമാരംഗം. അവര്‍ കരുണാനിധിയെ കലാകാരന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കലൈജ്ഞര്‍ ‘ എന്ന് ചെല്ലപ്പേര് ചൊല്ലിവിളിച്ചത് തികച്ചും സ്വാഭാവികം. രാമസ്വാമിനായ്ക്കരുടെ ദ്രാവിഡകഴകം പിന്നീട് അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കീഴില്‍ ദ്രാവിഡമുന്നേറ്റകഴകമായി മാറി. എം.ജി രാമചന്ദ്രന്‍ സ്വന്തം പാര്‍ട്ടിയായ അണ്ണാദ്രാവിഡമുന്നേറ്റകഴകവുമായി വേര്‍പിരിയുമ്പോള്‍ കരുണാനിധി പാറപോലെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. ദീര്‍ഘകാലം മാറിമാറി ഇരുവരും തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റു. ഇരുവരുടെയും ലക്ഷ്യം പാവപ്പെട്ടവരുടെ ഉന്നമനം മാത്രമായിരുന്നുതാനും. അക്കാലത്ത് പക്ഷേ രാഷ്ട്രീയത്രിശങ്കുസ്വര്‍ഗത്തില്‍ അകപ്പെട്ട അവസ്ഥയിലായി തമിഴ് ജനത.
പുരാണസിനിമകളില്‍ നിന്ന് വേറിട്ട് ജനകീയമാധ്യമത്തെ രാഷ്ട്രീയസാമൂഹികമുന്നേറ്റത്തിന് ഉപയോഗിക്കാമെന്ന് തെളിയിക്കുക കൂടിയായിരുന്നു കരുണാനിധി.പ്രാസമൊപ്പിച്ചുള്ള ഭാഷതന്നെയായിരുന്നു അദ്ദേഹത്തിന്റെ തുറുപ്പുശീട്ട്. ജീവിതാന്ത്യംവരെ പാര്‍ട്ടി അധ്യക്ഷനായ കലൈജ്ഞര്‍ മക്കളെ രാഷ്ട്രീയ-വ്യവസായമേഖലകളില്‍ കരക്കടുപ്പിച്ചു. മക്കളില്‍ സ്റ്റാലിനായിരുന്നു ഒരുപടിമുന്നില്‍. ഇദ്ദേഹത്തെ രണ്ടുതവണ മന്ത്രിയും ഉപമുഖ്യമന്ത്രിയുമാക്കി. ചെന്നൈ കോര്‍പറേഷന്‍ ചെയര്‍മാനായും സ്റ്റാലിന്‍ ജനമനസ്സുകളിലും ഭരണമേഖലയിലും ശ്രദ്ധനേടി. മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായാണ് അദ്ദേഹം തീര്‍ത്തത്. എം.പി സ്ഥാനത്തിലൂടെ കനിമൊഴിയും അഴഗിരിയും സണ്‍ ടി.വി നെറ്റ് വര്‍ക്കിലൂടെ മരുമകന്‍ മുരശൊലിമാരനും തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെയും കുടുംബത്തിലെയും മുടിചൂടാമന്നന്മാരായി. കേന്ദ്രസര്‍ക്കാരുകളിലെ പാര്‍ട്ടിപങ്കാളിത്തവും ഇതിന് അവരെ നല്ലവണ്ണം തുണച്ചു. ഒരു കേന്ദ്രസര്‍ക്കാരിനെ വീഴ്ത്തിയിടുന്നതിന് കാരണമായ രണ്ടായിരം കോടിയുടെ ടു.ജി സ്‌പെക്ട്രം അഴിമതിക്കേസ് പാര്‍ട്ടിയുടെ മാത്രമല്ല, കരുണാനിധിയുടെയും യശസ്സിന് മങ്ങലേല്‍പിച്ചു. 2014ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോദി വരുന്നതിന് കാരണമായതിലൊന്ന് ഈ അഴിമതിയായിരുന്നു. ആദ്യമൂന്നുസിനിമകള്‍ പിറക്കാതെ പോയപ്പോള്‍ ‘ പരാശക്തി ‘യിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ സിനിമാതുടക്കം. അവസാനചിത്രം ‘പൊന്നാര്‍ ശങ്കര്‍’ 2011ലായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം.
1970കളില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിയെ പിന്തുണച്ചാണ് കരുണാനിധി ദേശീയരാഷ്ട്രീയത്തിലേക്ക് പാര്‍ട്ടിയെ പിടിച്ചുയര്‍ത്തിയത്. എന്നാല്‍ അടിയന്തിരാവസ്ഥയെ ശക്തിയായി എതിര്‍ക്കാനും അദ്ദേഹം മുന്നോട്ടുവന്നു. പിന്നീടുള്ള കാലം കോണ്‍ഗ്രസുമായി ഏറെ അടുപ്പം പുലര്‍ത്തുകയും ചെയ്തു. ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ തന്റെ വിഖ്യാതമായ ദ്രാവിഡസ്വത്വത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാനത്ത് അവരെ പച്ചതൊടീക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഫലം ഇന്നും തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയെ പോലും വിജയിപ്പിക്കാന്‍ കാവിപ്പാര്‍ട്ടിക്കായില്ല. ഇന്ത്യയുടെ തലസ്ഥാനം കരുണാനിധിയുടെ വീട് നില്‍ക്കുന്ന ഗോപാലപുരം ആണെന്നുവരെഅണികള്‍ പുകഴ്ത്തിപ്പാടി. അന്നുവരെ ദേശീയരാഷ്ട്രീയത്തില്‍ ഗണനാത്മകശക്തിയല്ലാതിരുന്ന ഡി.എം.കെയെ കരുണാനിധിയാണ് നിര്‍ണായകഘടകമാക്കിയത്. ഇരുമുന്നണികളിലും അദ്ദേഹം തന്റെ പാര്‍ട്ടിയെ തമിഴ്ജനതക്കുവേണ്ടി വിനിയോഗിച്ചു. അല്‍പകാലം കോണ്‍ഗ്രസുമായി ഇടഞ്ഞ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി ചേരേണ്ടിവന്നപ്പോഴും കലൈജ്ഞരെന്ന കറകളഞ്ഞ മതേതരനേതാവില്‍ ഒരാള്‍പോലും വര്‍ഗീയതയുടെ കടുകുമണിപോലും കണ്ടില്ല. മുസ്‌ലിംലീഗ് നേതാക്കളായ ഖാഇദേമില്ലത്ത് മുതല്‍ പ്രൊഫ. ഖാദര്‍മൊയ്തീന്‍വരെയുള്ളവരുമായി അദ്ദേഹം അനല്‍പമായ അടുപ്പംപുലര്‍ത്തി. 1948ല്‍ ചെന്നൈയില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകയോഗം നടക്കുമ്പോഴും അതിന് ശേഷം പതിറ്റാണ്ടുകളോളവും പാര്‍ട്ടിക്കും മുസ്‌ലിംകളാദി പിന്നാക്ക-ദലിത്‌വിഭാഗങ്ങള്‍ക്കും കാവലാളായി കലൈജ്ഞര്‍ നിലകൊണ്ടു. ഖാഇദേമില്ലത്തിന്റെ പേരില്‍ ഒരുജില്ലതന്നെ രൂപീകരിക്കാനും അദ്ദേഹം വിശാലമനസ്‌കത കാട്ടി. പാര്‍ട്ടി അധ്യക്ഷപദവിയില്‍ അരനൂറ്റാണ്ട് പിന്നിട്ടത് കഴിഞ്ഞവര്‍ഷമാണ് കരുണാനിധിയും ഡി.എം.കെയും ആഘോഷിച്ചത്. അതിന് തൊട്ടടുത്ത സമയത്തുതന്നെ അദ്ദേഹത്തിന് പാര്‍ട്ടിയെയും നാടിനെയും കൈവെടിയേണ്ടിവന്നു എന്നത് വിധിനിശ്ചയം മാത്രം.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് രണ്ടുതവണയായി പത്തുവര്‍ഷവും കോണ്‍ഗ്രസിനൊപ്പംനിന്ന ഡി.എം.കെ രാജ്യം കാവിഭീകരതക്ക് കീഴടങ്ങേണ്ടിവരുമ്പോഴാണ് ജീവിതത്തോട് വിടപറയേണ്ടിവരുന്നെങ്കിലും, പാര്‍ട്ടിയെ മതേതരചേരിയോട് ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടുതന്നെയാണ് യാത്ര ചോദിക്കുന്നത് എന്നത് തമിഴ്‌നാടിനെയും രാജ്യത്തെയും സംബന്ധിച്ച് മഹത്തായ കാര്യംതന്നെ. ജയലളിതയുടെ മരണത്തെതുടര്‍ന്ന് അണ്ണാ ഡി.എം.കെ കപ്പിത്താനില്ലാത്ത കപ്പലാവുകയും രാഷ്ട്രീയരംഗത്തേക്ക് പുതിയചേരുവകളുമായി താരങ്ങളായ കമല്‍ഹാസനും രജനീകാന്തും ഇറങ്ങിവരികയും ചെയ്യുമ്പോള്‍ തമിഴ്ജനത ഇന്നും ദ്രാവിഡജനത വിശ്വാസം അര്‍പ്പിക്കുന്നത് കരുണാനിധിയുടെ പ്രസ്ഥാനത്തില്‍തന്നെയെന്നതാണ് അദ്ദേഹത്തെ രോഗശയ്യയിലും അല്ലലില്ലാതെ കിടക്കാന്‍ സഹായിച്ചിട്ടുണ്ടാവുക. ജൂലൈ 28 മുതല്‍ പത്തുദിനം ചെന്നൈ കാവേരിആസ്പത്രിക്ക് മുന്നില്‍ മരണസമയംവരെ കാത്തുകിടന്ന നൂറുകണക്കിന് ആബാലവൃദ്ധം ജനതയുടെ അലമുറയുടെ പിന്നിലും ആ നേതാവിനോടും തിരിച്ചുമുള്ള അളക്കാനാകാത്ത അന്‍പുതന്നെ. അതുതന്നെയാണ് നമുക്കും ആ മഹാമനീഷിക്ക് തിരിച്ചുനല്‍കാനുള്ളത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.