Connect with us

Sports

യൂറോപ്യന്മാരെ കടിച്ചുകുടഞ്ഞ തെര്‍ഗാനയിലെ സിംഹങ്ങള്‍

Published

on

പോളണ്ട് 1 സെനഗല്‍ 2

 

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

ഒരു ആഫ്രിക്കന്‍ ടീമും യൂറോപ്യന്‍ ടീമും തമ്മിലുള്ള മത്സരത്തില്‍ ഹൃദയം എപ്പോഴും ആഫ്രിക്കക്കാര്‍ക്കൊപ്പമാണ് നില്‍ക്കുക. ഇപ്രാവശ്യമാണെങ്കില്‍ പൂര്‍ണ മനസ്സോടെ ആഫ്രിക്ക എന്നു വിളിക്കാവുന്ന ടീം രണ്ടേ ഉള്ളൂ; ഒന്ന് നൈജീരിയയും മറ്റൊന്ന് സെനഗലും. നൈജീരിയ അര്‍ജന്റീന കളിക്കുന്ന ഗ്രൂപ്പിലായതിനാല്‍ അവരുടെ വീരേതിഹാസങ്ങളെ താലോലിക്കാനുള്ള മാനസികാവസ്ഥയിലല്ല. പ്രത്യേകിച്ചും മെസ്സിയും സംഘവും ആദ്യമത്സരം സമനില വഴങ്ങിയതിന്റെ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍. അതുകൊണ്ട് ഇക്കൊല്ലത്തെ എന്റെ ആഫ്രിക്കന്‍ ടീം സെനഗല്‍ തന്നെ.

കൊളംബിയജപ്പാന്‍ മത്സരം നല്‍കിയ ത്രില്ലിലായിരുന്നുവെങ്കിലും പോളണ്ട്ആഫ്രിക്ക മത്സരം ഒഴിഞ്ഞിരുന്ന് കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഒരു കണ്ണ് ജോലി ചെയ്യുന്ന ലാപ്‌ടോപ്പിനും മറ്റേത് കളി ലൈവ് സ്ട്രീം ചെയ്യുന്ന മൊബൈലിനും വിട്ടുകൊടുത്തായിരുന്നു കാഴ്ച. എങ്കിലും ഇരിപ്പിടത്തില്‍ ഉറച്ചിരിക്കാന്‍ അനുവദിക്കാത്ത വിധം ഉദ്വേഗഭരിതമായിരുന്നു കളി തുടക്കംമുതല്‍ക്കേ. ഉയരത്തിന്റെയും മികച്ച കളിക്കാരുടെയും ആനുകൂല്യമുള്ള പോളണ്ടുകാര്‍ക്കൊപ്പം തുടക്കം മുതലേ തെര്‍നാഗയിലെ സിംഹങ്ങള്‍ കട്ടക്കു കട്ട നില്‍ക്കുന്നുണ്ടായിരുന്നു. 442 ശൈലിയില്‍, മിഡ്ഫീല്‍ഡര്‍മാരായ സദിയോ മാനെയിലും ഇദ്രിസേ ഗ്വേയിലുമായിരുന്നു എന്റെ നോട്ടം. സ്‌െ്രെടക്കര്‍മാരായ മാമെ ദിയൂഫും എംബയെ നിയാങുമാണ് പക്ഷേ, പോളണ്ടിന് വരാനിരിക്കുന്ന സംഭവങ്ങളുടെ ആദ്യസൂചനകള്‍ നല്‍കിയത്. ഇടതുവിങില്‍ നിന്ന് നിയാങും മാനെയും ക്രോസുകള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും ഗോള്‍കീപ്പര്‍ ചെസ്‌നിയും പിച്ചെക്ക് അടക്കമുള്ള ഡിഫന്‍സും അവയെ നേരിട്ടു.

ലെവന്‍ഡോവ്‌സ്‌കി, ബ്ലാച്ചികോവ്‌സ്‌കി, പിച്ചെക്ക്, ചെസ്‌നി, മിലിക്, കാമില്‍ ഗ്രോസിക്കി തുടങ്ങിയ വന്‍താര നിര തന്നെയുണ്ടെങ്കിലും പിന്‍കാലിലൂന്നിയാണ് പോളണ്ട് തുടങ്ങിയത്. സെനഗല്‍ അതിന് അവരെ നിര്‍ബന്ധിക്കുകയായിരുന്നു എന്നതാണ് സത്യം. മാനെയുടെ നേരെ എതിര്‍ധ്രുവത്തില്‍ ഇസ്മാലിയ സാറും ശരവേഗത്തില്‍ ഓടിക്കയറുകയും മധ്യത്തിലേക്ക് പാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. പോളണ്ടിന്റെ താല്‍ക്കാലിക ഭാഗ്യത്തിന് ഗോള്‍ ഏരിയയില്‍ സെനഗല്‍ താളം കണ്ടെത്തിയില്ല. നിയാങിന്റെ ഒരു മികച്ച ത്രൂപാസ് വെറുതെയായിപ്പോകുന്നതും കണ്ടു.

അതിവേഗത്തിലുള്ള ആക്രമണങ്ങളായിരുന്നു പോളണ്ടിന്റെയും രീതി. ബ്ലാച്ചികോവ്‌സ്‌കിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് ഭീഷണി സൃഷ്ടിച്ചത്. പക്ഷേ, കൂലിബാലിയും സാലിഫ് മാനെയും ശരിക്കും മതില്‍ കെട്ടുക തന്നെ ചെയ്തു. പോരാത്തതിന് കീപ്പര്‍ എന്‍ദിയായെയുടെ കിടിലന്‍ റിഫഌ്‌സും. ക്ലിയര്‍ കട്ട് ചാന്‍സുകള്‍ പിറന്നില്ലെങ്കിലും ആര്‍ക്കും വേണമെങ്കിലും ഗോളടിക്കാം എന്നതായിരുന്നു സ്ഥിതി.

സെനഗലിന്റെ ആദ്യഗോളില്‍ നിറയെ ഭാഗ്യമുണ്ടായിരുന്നെങ്കിലും അതവര്‍ അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്‌സിനു പുറത്തുവെച്ച് മാനെയുടെ പാസ് സ്വീകരിച്ച ഗ്വേ, മുമ്പിലുള്ള സ്വന്തം കളിക്കാരെ ഗൗനിക്കാതെയാണ് വലതുപോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. ചെസ്‌നി അതിനനുസരിച്ച് സ്വയം പൊസിഷന്‍ ചെയ്യുകയും ചെയ്തു. പക്ഷേ, വലിയൊരു ഡിഫഌനിലൂടെ പന്ത് വലയിലായി. മാനെക്ക് നല്‍കുന്നതിനായി പോളിഷ് താരത്തെ ശരീരം കൊണ്ട് തോല്‍പ്പിച്ച് നിയാങ് പന്ത് സ്വന്തമാക്കുന്നതായിരുന്നു ശരിക്കും ക്ലാസ് സീന്‍.

അപ്രതീക്ഷിത ഗോളില്‍ പോളണ്ട് ഉണര്‍ന്നെങ്കിലും ആഫ്രിക്കന്‍ നിര ജാഗരൂകരായിരുന്നു. എത്ര കണിശതയോടെയാണ് സെനഗല്‍ കീപ്പര്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഫ്രീകിക്ക് തട്ടിയകറ്റിയത്. പോളണ്ട് കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ ആറു പേരുമായി ബോക്‌സ് കവര്‍ ചെയ്യാന്‍ സെനഗല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാഗ്രതയില്‍ നിന്നുതന്നെയാണ് രണ്ടാം ഗോളും വന്നത്. എതിര്‍ഹാഫില്‍ നിന്ന സ്വന്തം ഗോളിക്ക് നല്‍കിയ പന്ത് പിടിച്ചെടുക്കാന്‍ നിയാങ് നടത്തിയ ആ റണ്ണിങും ചെസ്‌നിയെ തോല്‍പ്പിച്ചു കളഞ്ഞ ടച്ചും അപാരമായിരുന്നു. യഥാര്‍ത്ഥത്തില്‍, ഇന്നത്തെ അധ്വാനത്തിനുള്ള കൂലിയായി നിയാങിന് അര്‍ഹതപ്പെട്ടതായിരുന്നു ആ ഗോള്‍.

അവസാന നിമിഷം ക്രിചോവിയാക് ഗോള്‍ മടക്കിയപ്പോള്‍ കളി കീഴ്‌മേല്‍ മറിയുമോ എന്ന് തോന്നിച്ചെങ്കിലും പഴയ ആഫ്രിക്കയല്ല ഇത് എന്ന് വ്യക്തമായും പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഡിഫന്‍സാണ് സെനഗല്‍ പുറത്തെടുത്തത്. അതിനുമുമ്പ് പലതവണ പോളണ്ട് പന്തുമായി ബോക്‌സിലെത്തിയെങ്കിലും കൃത്യമായ മാര്‍ക്കിങ് അവര്‍ നടത്തിയിരുന്നു.

ഏതായാലും ഗ്രൂപ്പ് എച്ച് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. മികച്ചവരെന്ന് വിലയിരുത്തപ്പെട്ട രണ്ട് ടീമും തോറ്റു. അണ്ടര്‍ഡോഗ്‌സ് വിജയക്കൊടി പാറിക്കുകയും ചെയ്തു. കൊളംബിയയും സെനഗലുമാവും ഈ ഗ്രൂപ്പില്‍ നിന്ന് കയറുക എന്നാണ് എന്റെ പ്രവചനം. കൊളംബിയസെനഗല്‍ മത്സരം ഒരു ഒന്നൊന്നര മത്സരം തന്നെയായിരിക്കും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.