Video Stories
റഹ്മാന്റെ ഷോയില്‍ തമിഴിന് പ്രാധാന്യം കൂടിയതില്‍ പരിഭവം; ഹിന്ദി വാദക്കാരുടെ വായടപ്പിച്ച് സോഷ്യല്‍ മീഡിയ
വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോളിവുഡിലൂടെ പ്രസിദ്ധനായ’ റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് ചില ഹിന്ദിക്കാരാണ് പ്രചരണം തുടങ്ങിവെച്ചത്. എന്നാല്‍, സംഗീത ആരാധകരും തമിഴ് ഭാഷക്കാരും ശക്തമായ തിരിച്ചടി നല്‍കിയതോടെ ഹിന്ദി വാദക്കാര്‍ പിന്‍വലിഞ്ഞു. ‘ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നിര്‍ത്തുക’ (#StopHindiImposition), ‘ഹിന്ദി മൂടീട്ട് പോ’ (#HindiaMoodittuPo ) തുടങ്ങിയ ഹാഷ് ടാഗുകള്‍ മറ്റു ഭാഷക്കാരും ഏറ്റെടുത്തതോടെ ഹിന്ദി വാദികളുടെ വായടഞ്ഞു.
That was my first ever Tamil concert guys. Albeit completely unintentional #ARRahman #SSEArena #Fail #Refund?
— Omer Chowdhury (@OmChow) July 8, 2017
#ARRahman #Ssearena #mustberefunded #falseadvertising #wishweknew all songs in southindian #disapointment. Why #JavedAliji not singing more
— Archana Sawant (@archana_ssawant) July 9, 2017
@arrahman seems completely forgot he has #bollywood hit songs too #arrahman #EpicFail #London
— Punit Thakar (@punit132) July 8, 2017
ലണ്ടനിലെ വെംബ്ലിയില്‍ ‘നേട്രു, ഇന്‍ട്രു, നാളൈ’ എന്ന സംഗീത പരിപാടിയില്‍ റഹ്മാന്‍ കൂടുതല്‍ തമിഴ് ഗാനങ്ങള്‍ അവതരിപ്പിച്ചു എന്നാരോപിച്ച് ചിലര്‍ രംഗത്തെത്തിയതാണ് വിവാദത്തിന്റെ തുടക്കം. റഹ്മാന്‍ നിരാശപ്പെടുത്തിയെന്നും റീഫണ്ട് വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ബോളിവുഡിലൂടെയാണ് റഹ്മാന്‍ പേരെടുത്തതെന്ന അബദ്ധവും ചിലര്‍ വിളമ്പി.
Watching #ARRahman , apparently more than 50% songs in Tamil #disappointed no big hits yet
— Apoorva Dixit (@apoorva_dixit) July 8, 2017
Was total disaster,for someone who made his name in Bollywood(at least on sheer numbers) it was disrespectful from him,even speaking Tamil
— Apoorva Dixit (@apoorva_dixit) July 9, 2017
എന്നാല്‍, ഷോയില്‍ 16 ഹിന്ദി ഗാനങ്ങളും 12 തമിഴ് ഗാനങ്ങളുമാണ് ആലപിച്ചതെന്ന് പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ വ്യക്തമാക്കി.
The set list from yesterday night #arr #wembley pic.twitter.com/PggTDqJJi6
— MusicAloud (@MusicAloud) July 9, 2017
അതിനിടെയാണ് ഹിന്ദിക്കാരുടെ പരാതിക്കെതിരെ തമിഴന്മാരും മറ്റ് ഭാഷക്കാരും രംഗത്തെത്തിയത്. സംഗീതത്തിന് ഭാഷ പ്രശ്‌നമല്ലെന്നും ഹിന്ദിക്കാരുടെ മേല്‍ക്കോയ്മാ ബോധമാണ് പ്രശ്‌നമെന്നും വിലയിരുത്തലുണ്ടായി. ഹിന്ദിയേക്കാള്‍ കൂടുതല്‍ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുള്ളത് തമിഴ് ചിത്രങ്ങള്‍ക്കാണെന്ന് കണക്കുകള്‍ നിരത്തി ചിലര്‍ സമര്‍ത്ഥിച്ചു. ‘മദ്രാസിലെ മൊസാര്‍ട്ട്’ എന്നറിയപ്പെടുന്ന റഹ്മാന്റെ വ്യക്തിജീവിതവും കരിയറും വിശകലനം ചെയ്ത പ്രമുഖ മാധ്യമങ്ങളും രംഗത്തെത്തിയതോടെ ഹിന്ദി വാദക്കാരുടെ പരാതിയുടെ മുനയൊടിഞ്ഞു.
After landing in South India 😉#stopHindiImposition pic.twitter.com/GoGq7vW9yo
— Troll Cinema ( TC ) (@Troll_Cinema) July 9, 2017
AR Rahman performs Tamil songs, did’nt perform any in Hindi. Not able to tolerate an hour of music in another language #stopHindiImposition pic.twitter.com/UCQDhCiOQh
— Saravanan Annadurai (@asaravanan21) July 12, 2017
We must demand refund of tax paid to Indian Govt as we dont get service in my Langauge @asaravanan21 #stopHindiImposition #ARRahman
— ಅರುಣ್ ಜಾವಗಲ್Arun J (@ajavgal) July 13, 2017
We wont allow hindi
We wont study hindi
We dont need hindiIf india=hindi
Again we dont need hindi
— vyaasan (@vyaasan) July 12, 2017
North Indians are fuming for a dozen of Tamil song in #NetruIndruNaalai concert 😜 #stopHindiImposition pic.twitter.com/drg0461HNs
— Troll Cinema ( TC ) (@Troll_Cinema) July 13, 2017
The concert title was ‘Netru, Indru, Naalai’ not ‘kal aaj kal’. Did u think it was french before going? #ARRahman #stopHindiImposition
— arunkumar (@arunaero) July 13, 2017
2009-ല്‍ ഡാനി ബോയിലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ ഇരട്ട ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍ റഹ്മാന്റെ തമിഴ് പ്രേമം പ്രസിദ്ധമാണ്. ഓസ്‌കര്‍ സ്വീകരിച്ച് റഹ്മാന്‍ തമിഴിലാണ് പ്രസംഗിച്ചത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ