Sports
വാര്‍ വിവാദം: അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് റിവാള്‍ഡോ; റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് മെസിയും സംഘവും
കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന രംഗത്തെത്തിയിരിക്കുന്നത്. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മത്സരത്തിനിടെ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
അതേസമയം വിവാദ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോയും രംഗത്തെത്തി. മത്സരത്തെ സംബന്ധിച്ച് പരാതിപ്പെടാന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമായ കാരണങ്ങളുണ്ടെന്ന് റിവാള്‍ഡോ പറഞ്ഞു.
മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടിക്കുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും പ്രമുഖ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.
https://www.marca.com/en/football/international-football/2019/07/05/5d1f5480ca4741cc0f8b45b4.html
‘ശരിയാണ്, ബ്രസീലിന്റേത് മികച്ച ടീമാണ്. എന്നാല്‍ അര്‍ജന്റീനക്ക് പരാതിപ്പെടാന്‍ ന്യായമായ കാരണങ്ങളുണ്ട്. മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാര്‍ സംവിധാനം അതിന് ഉപകാരപ്പെട്ടില്ല.’ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ റിവാള്‍ഡോ പറഞ്ഞു.
വാര്‍ സംവിധാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വാര്‍ ഫുട്ബോളിന്റെ ഒഴുക്കിനെ കൊല്ലുന്ന സംവിധാനമാണ്. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. വാര്‍ കാരണം കളി പലതവണ നിര്‍ത്തിവെക്കേണ്ടി വരുന്നു. യൂറോപ്പ് ഫുട്‌ബോളിലും വാര്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അത് ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും, 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗം വ്യക്തമാക്കി.
അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ടീം കോച്ച് ലയണല്‍ സ്‌കലോനിയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് അര്‍ജന്റീനയുടെ തീരുമാനം.
മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകളാണ് സംഭവിച്ചത്്. വാര്‍ റഫറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് റഫറി പെനല്‍റ്റി അനുവദിക്കാതിരുന്നത്. പെനല്‍റ്റിക്കായി അര്‍ജന്റീന നല്‍കിയ അപ്പീലുകള്‍ ശരിയാണെന്ന് വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് വ്യക്തമാക്കിയതായി മത്സരത്തിന് പിന്നാലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.
News
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.
കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.
News
ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര
ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.
പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.
News
കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്
ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.
മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.
സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ