Connect with us

Video Stories

ഇന്ത്യയുടെ സ്വഭാവം മാറ്റാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്

Published

on

ഡോ. രാംപുനിയാനി

വിദേശ രാജ്യങ്ങളില്‍ അടുത്തിടെ നടത്തിയ പര്യടന പരമ്പരക്കിടയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയുടെ സ്വഭാവം തന്നെ മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു സംഘടനയും രാജ്യത്തില്ല…അറബ് ലോകത്ത് പ്രവര്‍ത്തിച്ചുവരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ക്ക് സമാനമാണിത്. എല്ലാ സ്ഥാപനങ്ങളിലൂടെയും ഒരു പ്രത്യയശാസ്ത്രം എല്ലാവിധത്തിലും പ്രവര്‍ത്തിക്കണം, ഒരു ആശയം മറ്റെല്ലാ ആശയങ്ങളെയും തകര്‍ക്കണം എന്നതാണ് ആ ആശയം. അന്‍വര്‍ സാദാത്തിന്റെ കൊലപാതകത്തിനു ശേഷം മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു; മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം ആര്‍.എസ്.എസും നിരോധിക്കപ്പെട്ടു… ഈ സംഘടനകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം’ ബി.ജെ.പി വക്താവ് സംബിത് പത്ര ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ:് ‘രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്.. തുടങ്ങിയവര്‍ക്ക് ആര്‍.എസ്.എസ് പശ്ചാത്തലമുണ്ടായിരുന്നു. ഒരു ഇസ്‌ലാമിസ്റ്റ് സംഘടനയുമായി ഗാന്ധിജിയെ താരതമ്യം ചെയ്തത് ക്ഷമിക്കാനാകാത്തതാണ്’.
ഇന്ത്യയെ മനസ്സിലാക്കാത്ത ഒരാള്‍ക്ക് ആര്‍.എസ്.എസിനെ മനസ്സിലാക്കാന്‍ കഴിയില്ലെന്ന് സംഘ്പരിവാര ചിന്തകള്‍ തലക്കുപിടിച്ച ചിലര്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇതുപോലെ വിവിധ വിശകലനങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നിലുള്ള രാഷ്ട്രീയം തുറന്നുകാട്ടുന്നതിന് പണ്ഡിതന്മാരും രാഷ്ട്രമീമാംസകരും ശ്രമം നടത്തിയിരുന്നു. ആര്‍.എസ്.എസ് കേവലമൊരു രാഷ്ട്രീയ സംഘടനയല്ല, രാഷ്ട്രീയ സംഘടനക്കും മുകളിലുള്ളതാണത്. അതിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പി അവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും അസംഖ്യം സംഘടനകളുടെയും ചെറിയൊരു ഘടകം മാത്രമാണ്. ആര്‍.എസ്.എസുമായി അംഗീകാരം നേടിയ സംഘടനകളെല്ലാം രാജ്യത്തിനായി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയിലെ സുദാന്‍ശു മിത്തല്‍ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയത്.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് നൂറു കണക്കിന് സംഘടനകള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ സംഘടനകളുടെ കൗശലപൂര്‍ണമായ പങ്ക് എന്താണെന്ന് പറയേണ്ടതില്ല, സാമൂഹ്യ സംഘങ്ങള്‍ക്ക് ആവശ്യമായതോ ഉചിതമായതോ ആയല്ല പലതും പ്രവര്‍ത്തിക്കുന്നതെന്ന് കാണാന്‍ കഴിയും. അത്തരമൊരു ആശയം ഒരാളുടെ മനസ്സിലേക്കു വരുന്നതിന് നല്ല ഉദാഹരണമാണ് ആര്‍.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത ഭാരതീയ കിസാന്‍ സംഘ്. ആഴത്തിലുള്ള കാര്‍ഷിക പ്രതിസന്ധി പ്രതിഫലിപ്പിക്കുന്ന കര്‍ഷക ആത്മഹത്യയുടെ രൂപത്തിലും മറ്റും നടക്കുന്ന കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ക്ക് സാക്ഷിയാസേണ്ടി വന്നാല്‍ ഇത് ബോധ്യമാകും. കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്നോ ഗ്രാമീണ മേഖലയിലെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തേണ്ടത് എങ്ങനെയെന്നോ തരത്തിലുള്ള ശബ്ദം ഈ സംഘടനയില്‍നിന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ആദിവാസികള്‍ക്കിടയില്‍ ഈ സംഘടനയുടെ അജണ്ടയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ഈ പ്രദേശങ്ങളില്‍ ക്രിസ്തീയ വിരുദ്ധ അക്രമങ്ങള്‍ വളരുന്നതിനെക്കുറിച്ച് ഒരുപാട് കേള്‍ക്കുമ്പോഴും ആദിവാസികളുടെ പാര്‍ശ്വവത്കരണത്തെക്കുറിച്ചും സ്ഥാനഭ്രംശത്തെക്കുറിച്ചും ആര്‍.എസ്.എസിന്റെ അഫിലിയേറ്റഡ് സംഘടനകള്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് മനസ്സിലാക്കാനാകും.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ട്. ദുരന്ത ഭൂമിയില്‍ ആദ്യമെത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന രൂപത്തില്‍ വാര്‍ത്ത നല്‍കി മാധ്യമങ്ങള്‍ അവരുടെ അവകാശം പൊതുവേ പരിപാലിക്കുന്നു. എന്തായാലും ഇത് കേരളത്തില്‍ നമുക്ക് ദൃശ്യമായില്ല. സന്നദ്ധ പ്രവര്‍ത്തന മേഖലകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് കൗതുകകരമായ വസ്തുത. പക്ഷേ, ആര്‍.എസ്.എസിനും മുസ്‌ലിം ബ്രദര്‍ഹുഡിനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വെറും ഉപരിവിപ്ലവമാണ്. സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നതിന് പ്രത്യേക തരത്തിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് അവരുടെ പ്രധാന അജണ്ട. എല്ലാരും തുല്യരാണെന്ന ജനാധിപത്യ സ്വത്വത്തെ എതിര്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കൊണ്ടുവരിക എന്നതാണ് ആര്‍.എസ്.എസിന്റെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും പദ്ധതി. തീര്‍ച്ചയായും ഇവ രണ്ടും ക്ലോണ്‍ ചെയ്‌തെടുത്തതല്ല; ഇവരുടെ രാഷ്ട്രീയ അജണ്ടകള്‍ സമാനമാണെന്ന സവിശേഷത ഇപ്പോഴുമുണ്ട്. ആര്‍.എസ്.എസിന് വിപുലമായ സംവിധാനങ്ങളുണ്ടെങ്കിലും അതിന്റെ പ്രധാന അജണ്ട ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങളെ പാശ്ചാത്യമെന്ന നിലയില്‍ കണക്കാക്കുകയും സമൂഹത്തെ പുരാണ തിരുവെഴുത്തുകളുടെ മൂല്യങ്ങളിലേക്ക് തള്ളിവിടുകയും ലക്ഷ്യമിടുന്ന ഹിന്ദു ദേശീയത തന്നെയായി നിലനില്‍ക്കുകയാണ്. എന്താണ് ഇസ്‌ലാമിക് ബ്രദര്‍ഹുഡിന്റെ ആഗ്രഹമെന്ന് നോക്കാം. സമത്വത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ എതിര്‍ക്കുന്നതില്‍ സമാന്തരമായി അത് നിലകൊള്ളുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ പാശ്ചാത്യമെന്ന നിലയില്‍ അഭിസംബോധന ചെയ്യുന്നു.
കഴിഞ്ഞ സുവര്‍ണ കാലഘട്ടത്തിലും അവര്‍ പാശ്ചാത്യമെന്ന് പറയുന്ന മൂല്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആധുനിക കാലത്തും ആര്‍.എസ്.എസും ഇസ്‌ലാമിക് ബ്രദര്‍ഹുഡും പുരുഷന്മാര്‍ക്കു മാത്രമായുള്ള സംഘടനകളാണ്. ഇരു സംഘടനകളെയും താരതമ്യം ചെയ്യുന്നതില്‍ ഇത് നിര്‍ണായക നിര്‍വചനമാണ്. ആര്‍.എസ്.എസ് പ്രചാരകരെ പരിശീലിപ്പിച്ച്, ആര്‍.എസ്.എസ് അജണ്ടയില്‍ വേരൂന്നിയ വ്യത്യസ്തമായ ഔപചാരിക ഘടനകളുള്ള വിവിധ സഘടനകളിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മിക്ക പ്രവര്‍ത്തനങ്ങളും അവരുടെ കുടക്കീഴില്‍ തന്നെയായിരിക്കാം. 1920കളില്‍ അമേരിക്കയില്‍ നിന്നുവന്ന ക്രിസ്ത്യന്‍ മതമൗലിക വാദവുമായി ഇതിന് സമാന സവിശേഷതകളുള്ളതായി ഇവിടെ ചേര്‍ക്കാന്‍ കഴിയും. പ്രത്യേകിച്ചും കോളോണിയല്‍ സമൂഹത്തിനു ശേഷം. സംഘടനകള്‍ മതത്തിന്റെ പേരില്‍ അവരുടെ നിയമസാധുത സാധിക്കുന്നു. സമത്വ മൂല്യങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1885 ല്‍ ആരംഭിച്ചപ്പോള്‍ എല്ലാ മത വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ദേശീയ രാഷ്ട്രമെന്ന സങ്കല്‍പ്പമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എല്ലാവര്‍ക്കും തുല്യതയും ലക്ഷ്യംവെച്ചിരുന്നു.
ഉന്നത കുത്തകകളും മധ്യവര്‍ഗ വിഭാഗങ്ങളും ചേര്‍ന്ന് ഫ്യൂഡല്‍ ഭൂ പ്രഭു വിഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച ഹിന്ദു മഹാസഭ- ആര്‍.എസ്.എസ് ഇതിനു വിപരീതമാണ്. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായും ഇന്ത്യന്‍ ഭരണഘടനയില്‍ അന്തര്‍ലീനമായ മൂല്യങ്ങളെ എതിര്‍ക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ കൂട്ടുപിടിച്ച് സുഗമമായ തൊഴില്‍ വിഭജനത്തിനും തെറ്റായ രീതിയില്‍ വിശ്വാസം പഠിപ്പിക്കുന്നതും ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് കൂടുതല്‍ ബുദ്ധിപൂര്‍വമായ രീതിയില്‍ നിരവധി സംഘടനകളെ അവതരിപ്പിച്ചു. അങ്ങനെയാണ് മുസ്‌ലിം ബ്രദര്‍ഹുഡ്, ആര്‍.എസ്.എസ് സംഘടനകളുടെ സമാനതകള്‍.
കോവിന്ദ്, വാജ്‌പേയി, ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി തുടങ്ങിയവരുടെ ആര്‍.എസ്.എസ് പശ്ചാത്തലം സഹനീയമല്ലാത്തതാണെന്ന് വിളിച്ചുപറയുന്നുണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച സംബിത് പത്ര. പത്രയുടെ പട്ടികയിലെ സ്ഥാനം അഭിനന്ദനാര്‍ഹമാണ്. മഹാത്മാഗാന്ധിയെ വധിച്ച ഗോദ്‌സെ, പാസ്റ്റര്‍ സ്റ്റെയിന്‍സിനെ വധിച്ച ധാരാസിങ്, പബ്ബില്‍ സന്ദര്‍ശനം നടത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച ശ്രീരാമ സേനയിലെ പ്രമോദ് മുത്തലിഖ് തുടങ്ങിയവര്‍ക്കും ആര്‍.എസ്.എസിന്റെയോ അവരുടെ കൂട്ടുകെട്ട് സംഘടനകളുടെയോ പശ്ചാത്തലമുണ്ടെന്ന് പത്ര ലിസ്റ്റില്‍ സൂചിപ്പിച്ചില്ല എന്നതാണ് കൂടുതല്‍ സ്പഷ്ടമായി കാണുന്നത്. ചില രാജ്യങ്ങളില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി മുദ്രകുത്തിയപ്പോള്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രചാരകുമാര്‍ ജയിലിലാണെന്നോര്‍ക്കണം. തീര്‍ച്ചയായും പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള രണ്ട് സംഘടനകള്‍ക്കും സമാനതകളേറെയുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ എതിര്‍ക്കുകയെന്നതാണ് രണ്ടിന്റെയും പൊതുവായ ലക്ഷ്യം. തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ രണ്ടു സംഘടനകളും മതത്തിന്റെ സ്വത്വം ഉപയോഗപ്പെടുത്തുന്നു; സംഘടനയുടെ രൂപവും പ്രകടനങ്ങളും വ്യത്യസ്തമാണെങ്കിലും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.