Video Stories
വന്‍ ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു ‘ശീതയുദ്ധം’ വീണ്ടും….
കെ. മൊയ്തീന്‍കോയ
ശീതയുദ്ധ കാലഘട്ടത്തിലേക്ക് തിരിച്ച് പോകുകയാണ് വന്‍ ശക്തികള്‍. സംഘര്‍ഷവും വാക്‌പോരും മൂര്‍ച്ഛിക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നാണ് പരസ്പരം ഭീഷണി. രാജ്യാന്തര ധാരണകളും ഉടമ്പടികളുമൊക്കെ ഏകപക്ഷീയമായി വലിച്ചുകീറുന്നു. ലോക മേധാവിത്വത്തിനുള്ള പടപ്പുറപ്പാടില്‍ അമേരിക്കയും റഷ്യയും ഏറ്റുമുട്ടുമ്പോള്‍ അവര്‍ക്ക് പിന്തുണയേകാന്‍ മത്സരിക്കുകയാണ് മറ്റ് രാഷ്ട്രങ്ങള്‍! ഇതിന്റെ അവസാനം മൂന്നാമതൊരു ലോക മഹായുദ്ധത്തെ ക്ഷണിച്ച് വരുത്തുമോ എന്നാണ് പരക്കെ ഉല്‍ക്കണ്ഠ. ഏറ്റവും അവസാനം അമേരിക്കയും സോവിയറ്റ് യൂണിയനും 1987-ല്‍ ഒപ്പുവെച്ച മധ്യദൂര ആണവായുധ കരാറില്‍ (ഐ.എന്‍.എഫ്) നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരയില്‍ നിന്ന് 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകള്‍ ഇരു രാജ്യങ്ങളും നിരോധിക്കുന്ന ഈ കരാര്‍ ലോക സമാധാനത്തിന് അനിവാര്യമെന്നാണ് ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡണ്ട് റീഗനും സോവിയറ്റ് പ്രസിഡണ്ട് മീഖായേല്‍ ഗോര്‍ബച്ചേവും അവകാശപ്പെട്ടിരുന്നത്. ശീതയുദ്ധത്തിന് വിരാമമാവുകയും 1991-ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും ചെയ്ത ശേഷം കരാറില്‍ റഷ്യ വെള്ളം ചേര്‍ത്തുവെന്നാണ് ട്രംപിന്റെ ആരോപണം! ട്രംപിന് പുതിയ കരാര്‍ വേണം. ഈ കരാറിലാകട്ടെ ചൈനയെയും ഉള്‍പ്പെടുത്തുകയുമാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. ട്രംപ് നയ-നിലപാടുകള്‍ ഏതവസരത്തിലും മാറ്റാം. അമേരിക്കയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുമെന്നതാണ് ട്രംപ് സ്വീകരിച്ചുവരുന്ന നിലപാട്.
2015-ല്‍ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിനെ ട്രംപ് ഏകപക്ഷീയമായി കുഴിച്ചുമൂടിയതിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ കരാറില്‍ നിന്ന് പിന്മാറിയതും ട്രംപ് തന്നെ. അതേസമയം പുതിയ മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ട്രംപിന്റെ തന്ത്രമായി റഷ്യ ഈ നീക്കത്തെ വിലയിരുത്തുന്നു. കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ നീക്കത്തെ ചൈനയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. കരാര്‍ ഇല്ലാതായതില്‍ യൂറോപ്പ് ആശങ്കയിലാണ്. ഐ.എന്‍.എഫ് നിലനില്‍ക്കെ 2014-ല്‍ റഷ്യ ക്രൂസ് മിസൈല്‍ പരീക്ഷിച്ചത് കരാറിന്റെ ലംഘനമെന്ന് അമേരിക്ക വിമര്‍ശിച്ചതാണ്. അതേസമയം, റഷ്യയെ വരിഞ്ഞ് മുറുക്കുന്ന നിലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം അയല്‍ രാജ്യങ്ങളില്‍ തയാറാക്കി കൊണ്ടാണ് റഷ്യന്‍ നീക്കത്തെ അമേരിക്ക പ്രതിരോധിക്കുന്നത്. ‘ആയുധ കളി’ക്ക് റഷ്യ ഇല്ലെന്ന് പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭീഷണിപ്പെടുത്തുന്നതിലും പിറകോട്ടില്ല. റഷ്യക്ക് ചുറ്റും കൂടുതല്‍ മിസൈലുകള്‍ വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ യുദ്ധ കപ്പലുകളിലും അന്തര്‍വാഹിനികളിലും ഹൈപ്പവര്‍ ആണവ മിസൈല്‍ സ്ഥാപിക്കാന്‍ മടിക്കില്ലെന്നാണ് പുട്ടിന്റെ നിലപാട്. ഇവയൊക്കെ അമേരിക്കയെ ലക്ഷ്യമാക്കിയാണ്. 2021-ല്‍ കാലാവധി അവസാനിക്കുന്ന മറ്റൊരു കരാറും ഇരു രാജ്യങ്ങളും തമ്മിലുണ്ടെങ്കിലും അവയും പുതുക്കാന്‍ സാധ്യത കുറവാണ്.
ലോക സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന നിലപാട് മാത്രമാണ് ട്രംപില്‍ നിന്ന് കേള്‍ക്കുന്നത്. ഉത്തര കൊറിയയുമായി നടത്തിവന്ന സമാധാന നീക്കം ഇപ്പോള്‍ അനിശ്ചിതത്വത്തിലായി. ഉത്തര കൊറിയക്ക് എതിരായ ഉപരോധം പിന്‍വലിക്കാത്തതാണ് പ്രശ്‌നം. മിസൈല്‍ പരീക്ഷണം കിം ജോംഗ് ഉന്‍ നിരവധി തവണ നടത്തുകയും അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കുകയും ചെയ്തു. ചൈനയുമായി ‘വ്യാപാര യുദ്ധം’ ശക്തമാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. റഷ്യക്ക് എതിരെ സാമ്പത്തിക ഉപരോധത്തിനാണ് പടപ്പുറപ്പാട്!
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ റഷ്യക്ക് വായ്പയോ, സാങ്കേതിക സഹായമോ നല്‍കരുതെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതേവരെ നികുതി ചുമത്താതിരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തി. 25 ശതമാനമാക്കി വര്‍ധിപ്പിക്കാനും പോകുന്നു. ചൈന തിരിച്ചടിക്കുന്നുണ്ടെങ്കിലും അവയൊന്നും അമേരിക്കയെ കാര്യമായി ബാധിക്കില്ലത്രെ. ഫലത്തില്‍ ചൈന അമേരിക്കയുടെ വ്യാപാര പങ്കാളിയല്ലാതായി. അമേരിക്കയുടെ അടുത്ത ‘ഇര’ ഇന്ത്യയാണ്.
അമേരിക്ക-റഷ്യ ‘ഏറ്റുമുട്ടല്‍’ തുടരുന്നു. ട്രംപിന്റെ നയ-നിലപാടുകള്‍ ‘അമേരിക്ക ഫസ്റ്റ്’ എന്നാണ്. അതിനാല്‍ തന്നെ മറ്റുള്ളവരെ തള്ളിക്കളയുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ റഷ്യന്‍ കരങ്ങള്‍ ആണെന്ന ആരോപണം വ്യാപകമായിരുന്നതാണ്. ഇതേകുറിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. ട്രംപ് അധികാരത്തില്‍ വന്നതോടെ റഷ്യന്‍ സൗഹൃദം സുദൃഢമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിതി പെട്ടെന്ന് മാറി. ‘ലോക പൊലീസ്’ കളിയില്‍ റഷ്യയെ കൂടി വരുതിയില്‍ നിര്‍ത്താന്‍ അമേരിക്ക നടത്തിയ നീക്കം വഌഡ്മിര്‍ പുട്ടിന്റെ വരവോടെ പാളി. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് പിന്‍ഗാമിയായി രൂപമെടുത്ത റഷ്യയില്‍ ബോറിസ് യെല്‍സിന്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ അമേരിക്കയെ ആശ്രയിച്ചിരുന്നു. പക്ഷെ, പുട്ടിന്‍ റഷ്യയെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് ശ്രമിച്ചത്. ഈ നീക്കമാകട്ടെ അമേരിക്കയെയും യൂറോപ്പിലെ സഖ്യ രാഷ്ട്രങ്ങളെയും ചൊടിപ്പിച്ചു. ഉക്രൈന്‍ അക്രമിച്ച് ‘ക്രിമിയ’ സംസ്ഥാനം റഷ്യ കയ്യടക്കിയതോടെ യൂറോപ്പ് ആശങ്കയിലായി. പശ്ചിമേഷ്യയില്‍ 1967-ലെ യുദ്ധത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. സിറിയയില്‍ ബശാറുല്‍ അസദ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സഹായത്തോടെ പ്രതിപക്ഷം നടത്തിയ നീക്കം തകര്‍ത്തത് റഷ്യന്‍ സൈനിക സാന്നിധ്യമാണ്. അതേസമയം, സിറിയയില്‍ തങ്ങളുടെ നിലപാടിന് എതിരെ നിലകൊള്ളുന്ന രാഷ്ട്രമാണെങ്കിലും റഷ്യയുമായി ആയുധ ഇടപാടിന് സഊദി അറേബ്യയുടെ ശ്രമം വര്‍ധിച്ചുവരുന്ന സ്വാധീനമാണ് തെളിയിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസുലയില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ ചെറുക്കാന്‍ പ്രസിഡണ്ട് നിക്കോളാസ് മഡ്‌റോവിനെ സഹായിക്കുകയാണ് വഌഡ്മിര്‍ പുട്ടിന്‍.
വന്‍ ശക്തികള്‍ തമ്മില്‍ ആയുധ നിയന്ത്രണത്തിനുള്ള പ്രധാന കരാറുകള്‍ ഇപ്പോഴില്ല. ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് വികസ്വര രാജ്യങ്ങള്‍ പോലും മാറിനില്‍ക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിച്ചതിന്റെ ഭീകരാവസ്ഥയാണ് ഹിരോഷിമയിലും നാഗസാക്കിയിലും ലോകം കണ്ടത്. അവയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അസ്ഥാനത്താകുന്ന സംഘര്‍ഷമാണ് ലോകം എമ്പാടും കാണുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും സംഘര്‍ഷമില്ലാത്ത രാജ്യങ്ങളില്ല. ഇവയുടെ അണിയറയില്‍ വന്‍ ശക്തികള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടുന്നുണ്ട്. ആയുധ കച്ചവടവും വ്യക്തമാണ്. രണ്ട് ലോക മഹായുദ്ധങ്ങളില്‍ നിന്ന് അനുഭവം ഉള്‍ക്കൊണ്ട് രൂപീകൃതമായ ഐക്യരാഷ്ട്ര സംഘടന പകച്ച് നില്‍ക്കുന്നു. യു.എന്‍ കരുത്തോടെ രംഗത്ത് വരാതിരുന്നാല്‍ സംഘര്‍ഷത്തിന് അയവുണ്ടാകില്ല; ‘ശീതയുദ്ധ’ത്തിന് അന്ത്യവും!
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ