More
കണ്ണൂരിലെ സിപി.എം അക്രമങ്ങള്‍ക്കെതിരെയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
ഷജീര്‍ ഇഖ്ബാല്‍
പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം പോറ്റിവളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്!
യാതൊരു പ്രകോപനവുമില്ലാതെ എംഎസ്എഫ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് തുടര്‍ച്ചയാവുന്നു!
എംഎസ്എഫ് നിയോജക മണ്ഡലം ജനഃസെക്രട്ടറിക്കു നേരെ ഇന്നലെ രണ്ടാമത്തെ വധശ്രമമാണ് നടന്നത്. ആദ്യത്തേതില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടുവെങ്കില്‍; ഇന്നലെ നടന്ന അക്രമത്തില്‍ റഹീസ് രാമന്തളിക്കും പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഷമ്മാസിനും സാരമായ പരിക്കുകളുണ്ട്!
നിയോജക മണ്ഡലം പ്രസിഡന്റിനു നേരെ കഴിഞ്ഞ മാസം മാതമംഗലത്ത് വെച്ച് സമാനമായ അക്രമമുണ്ടായി.
ഖേദകരമെന്ന് പറയട്ടെ… ആദ്യ രണ്ട് സംഭവങ്ങളിലും പരാതിപ്പെട്ടിട്ടും കേസെടുക്കാനോ, അനുബന്ധ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. മറിച്ച്; അക്രമിക്കപ്പെട്ട മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് കോടതി മുഖാന്തിരമാണ് കേസ് ഫയല്‍ ചെയ്യേണ്ടി വന്നത്.!
പയ്യന്നൂരിലെ പല സിപിഎം പാര്‍ട്ടി ഓഫീസുകളും രാത്രി കാലങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുകയാണ്. കള്ളും കഞ്ചാവും ഉള്ളില്‍ കയറുമ്പോള്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ മനഃപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്ന സംഭവങ്ങളും നടമാടുകയാണ്.! കഞ്ചാവ് കേസിലോ, പെണ്ണ് കേസിലോ പെട്ട് മറ്റു പാര്‍ട്ടികളും പൊതുസമൂഹവും അകറ്റിനിര്‍ത്തുന്നവരെ പോലും ഏറ്റെടുക്കുന്ന സങ്കേതമായി സിപിഎം മാറി. പയ്യന്നൂരിലെ ആള്‍ബലം കൊണ്ട് ഭൂരിപക്ഷമുള്ള പാര്‍ട്ടിയായിട്ടും; ഇത്തരം ‘എടുക്കാ ചരക്കുകളെ’ പേറുന്നത് എന്തിനെന്ന് സിപിഎം നേതൃത്വം പുനര്‍വിചിന്തനം നടത്തണം!
പയ്യന്നൂര്‍ കോളേജുള്‍പ്പെടെ പയ്യന്നൂരിലെയും പരിസരങ്ങളിലെയും കോളേജുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെയും, sfi-യില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെയും ക്രിമിനല്‍ സംഘമായി ഉപയോഗപ്പെടുത്തുകയാണ് നിലവില്‍ എസ്.എഫ്.ഐ.യുടെ സംഘടനാ രീതി!
സ്വാതന്ത്ര്യവും ജനാധിപത്യവും കൊടിയിലും മുദ്രാവാക്യങ്ങളിലും മാത്രം നിലകൊള്ളേണ്ടതാണെന്ന് എസ്എഫ്‌ഐ തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ കേസുള്ളവന് പാര്‍ട്ടിയില്‍ വീരപരിവേഷമാണ് നല്‍കപ്പെടുന്നത്. ക്രിമിനല്‍ പശ്ചാത്തലം നേതൃത്വത്തിലേക്കുള്ള യോഗ്യതാ മാനദണ്ഡമായി കണക്കാക്കുമാറ് സംഘടനയെ ക്രിമിനല്‍ വത്കരിച്ചിരിക്കുന്നു; എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയുമൊക്കെ!
‘കാപ്പ’ ചുമത്തി ജയിലിലായി പുറത്തിറങ്ങിയാല്‍ പ്രൗഢമായ സ്വീകരണവും, കൊലപാതക കേസുകളില്‍ ജയിലിലായാല്‍ നാടുനീളെ അഭിവാദ്യ ഫ്‌ലക്‌സ് ബോര്‍ഡുകളും നിറയും! ”പക; ഞങ്ങള്‍ക്ക് പുരോഗമന ആശയമാണ്” എന്ന് ബോര്‍ഡിലെഴുതി വെച്ച് കലാപാഹ്വാനം നടത്തുന്ന ഒരേയൊരു സംഘടന സിപിഎമ്മാണ്.!
പയ്യന്നൂരില്‍ ജനപ്രതിനികള്‍ പോലും തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണ്. തായിനേരിയിലെ വനിതാ കൗണ്‍സിലര്‍ ‘എം.കെ.ഷമീമ’യ്ക്കു നേരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ; നൂറിലധികം വരുന്ന ക്രിമിനലുകള്‍ വീട് വളയുകയും അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമുണ്ടായി. മുമ്പ്, തദ്ദേശ,തെരഞ്ഞെടുപ്പ് സമയത്ത് ‘നായ്‌ക്കൊരുണ’ പൊടി വിതറി തുടങ്ങിയ അക്രമങ്ങള്‍ പലരൂപത്തിലായി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ആ അക്രമങ്ങളെ അതിജയിച്ച് മുന്നേറിയ ”അവരുടെ’ ആര്‍ജ്ജവം ഇന്നും തുടരുന്നു.!
സിപിഎമ്മിന്റെ കണ്ണുരുട്ടലില്‍ സര്‍വ്വതും അടിയറവു വെക്കുന്ന പയ്യന്നൂരിലെ സകല ‘ആണ്‍വേഷധാരികള്‍ക്കും’ മാതൃകയാണ് ധീരയായ എം.കെ.ഷമീമ.! ആരുടെയും അഹന്തയ്ക്കു മുന്നില്‍ അസ്തിത്വം പണയം വെക്കേണ്ടവരല്ല നമ്മള്‍ എന്ന നിലയിലേക്ക് പയ്യന്നൂരിന്റെ പൊതുബോധം മാറണം!
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സമമാണ് കണ്ണൂരില്‍ പലയിടങ്ങളിലും സിപിഎമ്മിന്റെ അക്രമങ്ങള്‍! ഈ സമീകരണം, സംഘ്പരിവാറിനെ നിസ്സാരവത്കരിക്കാനല്ല; സിപിഎം ഭീകരത തുറന്നു കാട്ടാനാണ്!
കാരണം… ഞങ്ങള്‍ ‘അനുഭവിക്കുന്ന’ ഫാഷിസ്റ്റുകള്‍ സിപിഎമ്മാണ്.! ഞങ്ങള്‍ നേരിടുന്ന ‘തീവ്രവാദികള്‍’ സിപിഎമ്മാണ്!
ഇതേ ശൈലിയും, സമീപനവും തുടരുകയാണെങ്കില്‍ ”ആള്‍ബലം കൂടുതലുള്ളതിന്റെ അഹന്ത” ഇനി അധികകാലം സിപിഎമ്മിനുണ്ടാവില്ല!
പാര്‍ട്ടി സംവിധാനങ്ങളെ ക്രിമിനല്‍ വത്കരിച്ചതിന്റെ പരിണിതി സിപിഎം തന്നെ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗം ഗുണ്ടാ സംഘങ്ങള്‍ പരസ്പരം വീടുകയറി അക്രമിക്കുന്ന സംഭവങ്ങള്‍ പയ്യന്നൂരില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു!
ബംഗാളും ത്രിപുരയുമൊന്നും ചരിത്രം മാത്രമല്ല; പാഠം കൂടിയായി സിപിഎമ്മിന് ബോധ്യപ്പെടണം.! ആ പട്ടികയിലേക്ക് കേരളത്തെ കൂടി എണ്ണേണ്ടി വരുമ്പോള്‍ അതില്‍ ആദ്യം എഴുതേണ്ടി വരുന്ന പേര് ഇന്ന് സിപിഎം ശക്തിദുര്‍ഗമെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂരായിരിക്കും!
ബംഗാളില്‍ ഇന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത ഇടങ്ങളിലേറെയും പഴയ സിപിഎം ശക്തികേന്ദ്രങ്ങളത്രേ..!!
ഒന്നുകൂടി….
അക്രമിക്കാനും തിരിച്ചടിക്കാനും ‘ഞങ്ങള്‍’ ക്രിമിനലുകളെയും, ക്വട്ടേഷന്‍ സംഘങ്ങളെയും പോറ്റിവളര്‍ത്താറില്ല! ആയുധപരിശീലനവും നിര്‍മ്മാണവും ഞങ്ങളുടെ പാര്‍ട്ടി ക്ലാസ്സുകളിലില്ല!
ലീഗുകാര്‍ ബോംബ് കൊണ്ടും ആയുധം കൊണ്ടും മറുപടി പറയുമായിരുന്നെങ്കില്‍; ‘ഇരിട്ടിയിലെ ലീഗാഫീസിനടുത്ത കെട്ടിടത്തില്‍’ കൊണ്ടുവെച്ച ‘വ്യാജബോംബല്ല’; ഒറിജിനിലുകള്‍ പയ്യന്നൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ഉണ്ടാവുമായിരുന്നു.!
ഞങ്ങള്‍ നിരായുധരാണ്.!
എങ്കിലും, ഞങ്ങള്‍ നിര്‍ഭയരാണ്..!!
ചോരചിന്തുന്ന രാഷ്ട്രീയത്തോട് അണുമണിതൂക്കം ഞങ്ങള്‍ക്ക് താദാത്മ്യമില്ല!
പക്ഷേ, കൂടെപ്പിറപ്പുകളുടെ ചോര ചിന്തുന്നത് അവസാന ശ്വാസം വരെ കണ്ടു നില്‍ക്കാന്‍ ഞങ്ങള്‍ ഭീരുക്കളുമല്ല!
പടച്ച റബ്ബിനെയല്ലാതെ പടപ്പിനെ പേടിച്ചുകൊണ്ട് ഈ ദുന്‍യാവില്‍ ജീവിച്ചു തീര്‍ക്കാന്‍ ഞങ്ങളൊരുക്കമല്ല!
അടിച്ചാലും പിന്നെയുമടിച്ചാലും തിരിച്ചടിച്ചാലും ഇല്ലെങ്കിലും ഈ മണ്ണില്‍ ഞങ്ങള്‍ ജീവിക്കും;
‘മുസ്ലിം ലീഗുകാരനായി’ തന്നെ.!!
കലാപ കലുഷമായ പയ്യന്നൂരിന്റെ മണ്ണിലേക്ക് ഓടിയെത്തിയ വി.പി.മഹ്മൂദ് ഹാജി സാഹിബിന്റെ ചരിത്രം ഞങ്ങള്‍ക്ക് ധൈര്യം നല്‍കും!
പ്രസ്ഥാനത്തിനു വേണ്ടി തന്റെ ശബ്ദം പോലും ത്യജിച്ച ഒ.കെ.മുഹമ്മദ് കുഞ്ഞി സാഹിബിന്റെ ആ്ത്മസമര്‍പ്പണം ഞങ്ങളില്‍ വീര്യം പകരും!
കണ്ണൂരില്‍ നിന്നും വണ്ടി കയറിയ ബി.പോക്കര്‍ സാഹിബിന്റെ പ്രതിബദ്ധത ഞങ്ങള്‍ക്ക് പാഠമാവും!
ഷുകൂറുമാരുടെ ധീര രക്തസാക്ഷിത്വം ഞങ്ങള്‍ ഹൃത്തടത്തില്‍ കരുതിവെക്കും!
ഇബ്രാഹിം നബി(അ)യുടെ ആത്മധൈര്യം ആര്‍ജ്ജിച്ചെടുക്കാന്‍ ഞങ്ങളെ പഠിപ്പിച്ച സി.എച്ചിന്റെ വാക്കുകള്‍ ഞങ്ങളെ മുന്നില്‍ നയിക്കും!
സീതി സാഹിബിന്റെ സ്വപ്നങ്ങള്‍ ‘ഞങ്ങള്‍ ഞങ്ങളുടേതാക്കും’!
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ