Connect with us

Video Stories

36-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേള അക്ഷരപ്പൂരം ഇന്ന് കൊടിയിറങ്ങും

Published

on

 

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ‘എന്റെ പുസ്തകത്തിനകത്ത് ഒരു ലോകം’ (എ വേള്‍ഡ് ഇന്‍സൈഡ് മൈ ബുക്) എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന 36-ാമത് രാജ്യാന്തര പുസ്തക മേള ഇന്ന് സമാപിക്കും.
60 രാജ്യങ്ങളില്‍ നിന്നുള്ള 1,650 പ്രസാധനാലയങ്ങളാണ് ഇത്തവണ പുസ്തക മേളയില്‍ പങ്കെടുത്തത്. 11 ദിവസത്തെ പുസ്തകോല്‍സവത്തില്‍ 15 ലക്ഷത്തിലധികം ശീര്‍ഷകങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞുവെന്നാണ് അനൗദ്യോഗിക വിവരം. പുസ്തക വില്‍പനയും മെച്ചപ്പെട്ട നിലയിലാണെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും.
14,625 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നടന്നു വരുന്ന മേളയില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 393 അതിഥികള്‍ 2,600 പരിപാടികളില്‍ സംബന്ധിച്ചു കൊണ്ടിരിക്കുന്നു. 39 രാഷ്ട്രങ്ങളില്‍ നിന്നുള്ള 158 അതിഥികള്‍ പങ്കെടുത്ത 300 സാംസ്‌കാരിക പരിപാടികള്‍; 11 രാജ്യങ്ങളില്‍ നിന്നുള്ള 60 അതിഥികള്‍ സംബന്ധിച്ച 33 പരിപാടികള്‍ ഉള്‍പ്പെടുന്ന കള്‍ചറല്‍ കഫേ; 28 രാജ്യങ്ങളില്‍ നിന്നുള്ള 98 അതിഥികള്‍ സാന്നിധ്യമറിയിച്ച 267 പരിപാടികളുള്‍ക്കൊള്ളുന്ന ബൗദ്ധിക പ്രോഗ്രാം എന്നിവ ഇത്തവണ സംഘടിപ്പിച്ചു. കുട്ടികളുടേതായിരുന്നു ഇത്തവണത്തെ ഏറ്റവും ചെലവേറിയ പ്രേഗ്രാമുകളിലൊന്ന്. ബ്രിട്ടന്‍, കുവൈത്ത്, പോളണ്ട്, ജോര്‍ദാന്‍, ഓസ്‌ട്രേലിയ, മോള്‍ഡോവ, റഷ്യ, ഇന്ത്യ, ബഹ്‌റൈന്‍, ഐസ്‌ലാന്റ്, മംഗോളിയ, സിറിയ, ഇറ്റലി, യുക്രെയ്ന്‍ എന്നീ 20 രാജ്യങ്ങളില്‍ നിന്നുള്ള 44 അതിഥികളുള്‍ക്കൊള്ളുന്ന 1,632 ആക്ടിവിറ്റീസ് ഇതിലുള്‍പ്പെട്ടു.
ഇന്ത്യ, യുകെ, മൊറോക്കോ, സ്വീഡന്‍, തായ്‌ലാന്റ് എന്നീ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 12 അതിഥികള്‍ 72 പരിപാടികള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ സ്‌റ്റേഷനില്‍ 33 സാംസ്‌കാരിക-മാധ്യമ-സാമൂഹിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആക്ടിവിറ്റീസ് ആണ് നടന്നു വരുന്നത്. ഇക്കുറി ഒന്നാം നമ്പര്‍ ഹാളില്‍ ‘ഫ്യൂചര്‍ സോണ്‍’ എന്ന പവലിയന്‍ തയാറാക്കിയിരുന്നു. ഡിജിറ്റല്‍ പുസ്തകങ്ങളില്‍ വൈദഗ്ധ്യമുള്ള 10 മുന്‍നിര കമ്പനികള്‍ അവരുടെ അനുഭവങ്ങളെ കുറിച്ചും ഏറ്റവും പുതിയ പ്രസാധനങ്ങള്‍ സംബന്ധിച്ചും ഇവിടെ പ്രതികരിച്ചു.
ഈ വര്‍ഷം മേളയില്‍ ആദരിക്കപ്പെട്ട രാഷ്ട്രം ബ്രിട്ടനാണ്. ബ്രിട്ടീഷ് സംസ്‌കാരത്തെയും സാഹിത്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കി. ബൗദ്ധിക, കലാ മേഖലകളിലെ പ്രഗല്‍ഭര്‍ ഇവിടെ എത്തിച്ചേര്‍ന്നു. അറബ് സാംസ്‌കാരിക-സാഹിത്യ പ്രതിഭകളുടെ നീണ്ട നിര തന്നെ ഇക്കുറി മേളയില്‍ സാന്നിധ്യമറിയിക്കുകയുണ്ടായി.
ജ്ഞാനപീ0 ജേതാവ് എം.ടി വാസുദേവന്‍ നായര്‍, ഇന്ത്യന്‍ എഴുത്തുകാരനും നയതന്ത്ര വിദഗ്ധനുമായ വികാസ് സ്വരൂപ്, മാധ്യമ വ്യക്തിത്വങ്ങളായ രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, നടി ഹേമമാലിനി, ആശാ പരേഖ്, എം.കെ സ്റ്റാലിന്‍, ഖാലിദ് മുഹമ്മദ്, ആര്‍. മാധവന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയറാം രമേശ്, സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഡെറക് ഒബ്രയാന്‍, അമേരിക്കന്‍ ബാല സാഹിത്യകാരന്‍ പീറ്റര്‍ ലറാംഗിസ്, അമേരിക്കന്‍ എഴുത്തുകാരിയും നോവലിസ്റ്റുമായ വിക്‌ടോറിയ ക്രിസ്റ്റഫര്‍, ഫ്രഞ്ചില്‍ നിന്നും ജൂലിയന്‍ കൊളമ്യൂ, ഡോ. എം.കെ മുനീര്‍, സാറാ ജോസഫ്, സി. രാധാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഇന്നസെന്റ്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, അശോക് സൂത, ദേവ്ദത്ത് പട്‌നായക്, പ്രീതി ഷേണായ്, അനൂജ ചൗഹാന്‍, എം.എ ബേബി, കവികളായ ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, ഹാസ്യ താരം ടിനി ടോം, ഇംഗ്‌ളീഷ് എുത്തുകാരന്‍ മനു ജോസഫ്, തമിഴ് എഴുത്തുകാരന്‍ എസ്. രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പുസ്തക മേളയില്‍ എത്തി. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സമാപന ദിനമായ ഇന്ന് മേളയില്‍ സംബന്ധിക്കും.
നൂറോളം പുതിയ ഇന്ത്യന്‍ പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. ഇതില്‍ വലിയ അളവ് മലയാള പുസ്തകങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം 40ലധികം പുതിയ പുസ്തകങ്ങളാണുണ്ടായിരുന്നത്. 25 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ഇവിടെ നിന്നും വാങ്ങാന്‍ അവസരമുണ്ടായിരുന്നു. ഓരോ വര്‍ഷവും പുതിയ രാജ്യങ്ങള്‍ മേളയിലേക്ക് കടന്നു വരാറുണ്ട്. ഈ വര്‍ഷം ദക്ഷിണ കൊറിയ, ബംഗ്‌ളാദേശ്, ഡെന്മാര്‍ക് എന്നിവയായിരുന്നു ആദ്യമായി മേളക്കെത്തിയത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.