നിലവില്‍ 243 അംഗ സഭയില്‍ 127 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.
42 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 23 ഇടങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയാണ്.
ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്
ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്.
നിലവില്‍ 124 സീറ്റില്‍ എന്‍ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്‍ 125 സീറ്റിലാണ് എന്‍ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്‍ മഹാസഖ്യവും
മഹാസഖ്യത്തെ പിന്നിലാക്കി നിലവില്‍ എന്‍ഡിഎയുടെ മുന്നേറ്റമാണ് കാണാന്‍ ആകുന്നത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്.
മഹാസഖ്യത്തില്‍ ആര്‍ജെഡി 63 ഇടത്താണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും മറ്റു സഖ്യകക്ഷികള്‍ 14 സീറ്റിലും മുമ്പിട്ടു നില്ക്കുന്നു.
പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്.