അലീഗഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവ് കൂടിയായ മഷ്കൂര്‍ അഹ്മദ് ഉസ്മാനിയെ ആണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കുന്നത്
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാര്‍ ഇലക്ഷന് നടക്കുക. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.
2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല
ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബര്‍ 28 നടക്കുന്ന ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ ആറ് തെരഞ്ഞെടുപ്പ് സമിതകള്‍ക്ക് ഇന്ന് രൂപം...
ഇരുവരുടേയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷക്കെത്തിയത്. എന്നാല്‍ അമ്മയെ രക്ഷിച്ചെങ്കിലും അഞ്ച് വയസുകാരന് മരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബിഹാറില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.
കോണ്‍ഗ്രസിന്റെ ആദ്യഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ചെറുകക്ഷികള്‍ മുഖ്യപ്രതിപക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജെഡിയു-ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണ്