Connect with us

Video Stories

ഇത് ഗാന്ധിജിയുടെ ഇന്ത്യ

Published

on

ടി.എ അഹമ്മദ് കബീര്‍

നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്‍ ഒരു മാലയായി കോര്‍ക്കാന്‍ കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്‍ നിറയുന്നൊരു ചിത്രമാണ് ഇന്നിവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ആയുധം പുഞ്ചിരിയായിരുന്നു. അര്‍ധനഗ്നനായ ഫക്കീര്‍ ധാര്‍മ്മികമായ ഒരു ജീവിതത്തിന്റെ ആള്‍രൂപമായി, സ്വരൂപമായി നമ്മുടെ മുന്നില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഹിംസ, സത്യം, ഗീത, സത്യാന്വേഷണം, സത്യഗ്രഹം, പ്രാര്‍ത്ഥനായോഗങ്ങള്‍ അങ്ങനെ ഏത് പദമെടുത്താലും ഗാന്ധിജിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. പക്ഷേ തേരിന്‍ വിണ്ണില്‍ ഒരു പെരുമാള്‍ ഇരിക്കുന്നുവെന്ന് പറയുന്നതുപോലെയുള്ള ധാര്‍മ്മികമായ ഒരു ചിത്രമല്ലത്. അത് വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള ഒന്നായിരുന്നു. ഒരു ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വലമായ പൊതുവഴിയിലേക്ക് ആവേശകരമായി ആനയിക്കുന്ന വലിയ വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള, ഒരുപക്ഷേ ഈ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയൊരു രാഷ്ട്രീയ നായകന്റെ ചിത്രമാണ് ഗാന്ധിജിയില്‍ കാണാന്‍ കഴിയുക.

പണിയാലകളിലും പണിശാലകളിലും പാടത്തും പണിയെടുക്കുന്ന സാധാരണക്കാരനായ തൊഴിലാളിയെപ്പോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ, നേതാജി സുഭാഷ് ചന്ദ്രബോസിനെ പോലെ റാം മനോഹര്‍ ലോഹ്യയേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും മൗലാന അബ്ദുല്‍ കലാം ആസാദിനേയും പോലെ, ഡോ. ബി.ആര്‍ അംബേദ്കറെ പോലെയുള്ള നിരവധി നേതാക്കന്മാരെ തന്റെ ചുറ്റും അണിനിരത്താന്‍ ശേഷിയുള്ള മഹാപ്രതിഭാശാലിയായ ഒരു നേതാവിന്റെ ചിത്രമാണ് കാണുന്നത്. ഗ്രാമവും നഗരവും ഒരുപോലെ സമരസജ്ജമാകുന്ന ചിത്രവും നാട്ടുരാജാക്കന്മാരും പ്രഭുക്കളും അന്തംവിട്ട് നില്‍ക്കുന്ന ചിത്രവും ഈ അര്‍ധനഗ്നന്‍ രാജ്യത്ത് സൃഷ്ടിച്ചു. അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടിയത്. മലയാളക്കരയില്‍ വള്ളത്തോള്‍ നാരായണമേനോനെ മാത്രമല്ലല്ലോ, പല മലയാള കവികളെയും സ്വാധീനിച്ച ശബ്ദമായിരുന്നു, സ്വാധീനിച്ച സമര രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം അഞ്ച് പ്രാവശ്യം കേരളത്തില്‍ വന്നു. കോഴിക്കോട് രണ്ട് പ്രാവശ്യം. സ്വാതന്ത്ര്യ സമരത്തില്‍ മലബാര്‍ എന്നും വലിയ സ്വാധീനം ചെലുത്തിയിരുന്നു. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലായി ഉയര്‍ത്തിയ നാടാണ്. രണ്ട് പ്രാവശ്യം ഗാന്ധിജി അവിടെ വന്നു. അദ്ദേഹം അവിടെ വന്നപ്പോള്‍ വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദക കേന്ദ്രമായി മാറി. പ്രഭുക്കന്മാര്‍ അദ്ദേഹത്തോട് അകലം പ്രഖ്യാപിച്ചപ്പോള്‍ അങ്ങോട്ട് ചെന്നുകണ്ടു മഹാനായ ഗാന്ധിജി.

ക്ഷേത്രപ്രവേശന വിളംബരം തിരുവനന്തപുരത്ത് നടന്നപ്പോള്‍ അവിടെയെത്തി. അതിന്റെ അര്‍ത്ഥം ഈ രാജ്യത്തെ ഒന്നാകെയും മുഴുവന്‍ ആളുകളേയും ഒരുപോലെ കണ്ട് ഒരു ബാപ്പുജി ചിത്രമുണ്ട്. അവകാശ നിഷേധങ്ങളെ വെല്ലുവിളിച്ച ആ ശബ്ദം, മാനവികതയുടെ വിശാലത കൊതിച്ച ആയിരങ്ങളുടെ നിനവുകളെ നട്ടുനനച്ച് വളര്‍ത്താന്‍ ശേഷിയുള്ള ഒരാളായിരുന്നു. ഇത് ഒന്ന് പെയ്ത് തോരുന്ന മഴയല്ല. ചില ആളുകള്‍ക്ക് ആ തെറ്റിദ്ധാരണയുണ്ട്. ഗാന്ധിജി പെട്ടെന്ന് പെയ്ത് തോരുന്ന മഴയാണെന്ന് ആരും കരുതേണ്ടതില്ല. താല്‍ക്കാലിക പ്രതിഭാസങ്ങള്‍ ഏത് ജനായത്ത സംവിധാനത്തിനും വരാം. പക്ഷേ ഗാന്ധിജി ഗംഗയായി ഒഴുകുകയാണ്. ഗാന്ധിജി നിനവുകളില്‍ നിറഞ്ഞ് നിന്ന് നിറകതില്‍ തൂകുകയാണ്. പുതിയ രാജ്യം, എന്റെ അഭിപ്രായത്തില്‍ ചെറുപ്പക്കാര്‍ ഗാന്ധിജിയെ കണ്ടെത്താന്‍ പോകുകയാണ്. അവര്‍ക്ക് അന്ധകാരം അറിയില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രകാശമാനമായൊരു ഇന്ത്യ, ആ ഇന്ത്യയിലാണ് അന്ധകാര നിബിഡമായ, ഭീതിജനകമായ, സംഭ്രമജനകമായ സാംസ്‌കാരിക സ്വഭാവം വന്നിരിക്കുന്നത്. അതുകൊണ്ട് ചെറുപ്പക്കാര്‍ അവേശത്തിന്റെ പുത്തനുണര്‍വ്വിന്റെ ഒരു കുത്തൊഴുക്കായി മാറാന്‍ പൊകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യാരാജ്യത്ത് ഒരു പുതിയ സ്വാതന്ത്ര്യ സമര പ്രഖ്യാപനം വരാന്‍ പോകുകയാണ്.

രാജ്യത്തിന്റെ വീണ്ടെടുപ്പ് അധികം താമസമില്ലാത്തവിധം ഈ രാജ്യം ഏറ്റെടുക്കും. കമ്പോട് കമ്പ് ജനങ്ങളുടെ കൂടെനിന്ന് ഒരു നേതാവ്. ജനക്കൂട്ടത്തിനിടയില്‍ ഗാന്ധിജി ആരാണെന്ന് പറയാന്‍ ഒരു സഹായമേ ഉണ്ടായിരുന്നുള്ളൂ. ആ അര്‍ധനഗ്നത, വടി, കണ്ണട, ആ പുഞ്ചിരി. ഇതെല്ലാമൊഴികെ ബാക്കിയെല്ലാം ഇന്ത്യയിലെ ശരാശരി ഗ്രാമീണരുടെ കൂടെയായിരുന്നു ഗാന്ധിജി. ആ ഗാന്ധിജി നമ്മുടെ മനസ്സുകളെ ഇന്നും സ്വാധീനിക്കുന്നു. ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് ആവര്‍ത്തിച്ച് വായിക്കേണ്ട ഒരു പുസ്തകമാണ്. ഓണ്‍ലൈനില്‍ ആ പുസ്തകം സൗജന്യമായി കിട്ടും. അതില്‍ അദ്ദേഹം പ്രതിലോമകാരികളോട് സമരം പ്രഖ്യാപിക്കുന്ന ഒരു ചിത്രമുണ്ട്. ചോദ്യോത്തരമായിട്ടാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ചോദ്യകര്‍ത്താവ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയാണ്, പ്രതിലോമകാരിയുടെ മുഖമാണ്. അത് സവര്‍ക്കറോടും ഗോദ്‌സയോടുമാണ് സംസാരിക്കുന്നത്. ഹിന്ദ് സ്വരാജ് നാവടക്കാന്‍ പറയുന്നവരുടെ കൂടെയല്ല, നാവടക്കപ്പെട്ടവരുടെ കൂടെയാണെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് പറയുന്നത് ഹിന്ദ് സ്വരാജിലെ വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം.

നീണ്ടവഴി നടന്നു തീര്‍ക്കാന്‍ ജനങ്ങളോടൊപ്പം നടന്ന ഗാന്ധിജി, പക്ഷേ ഒറ്റക്കാണോ; അവരുടെ രാഷ്ട്ര സങ്കല്‍പത്തിന്‌വേണ്ടി ജനങ്ങളാകെ അദ്ദേഹത്തോടൊപ്പം നടക്കുകയായിരുന്നു. മാറിനില്‍ക്കുന്നവരെ മാടിവിളിക്കുന്ന ഇന്‍ക്ലൂസീവിനസിന്റെ ആള്‍രൂപമാണ് ഗാന്ധിജി. മാറ്റിനിര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ വെമ്പുന്ന ആ ഹൃദയം തൊടാന്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ധാരാളമാണ്. അദ്ദേഹം ആരോടാണ് ശണ്ഠകൂടിയതെന്ന് വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം. പണ്ട് ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ വേല റല്ശഹ രമി രശലേ രെൃശുൗേൃല ളീൃ വശ െുൗൃുീലെ. സ്ത്യത്തില്‍ ഹിന്ദു സ്വരാജിന്റെ സന്ദേശം അതാണ്. സാത്താന്‍ വേദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രമാണ് ഹിന്ദുസ്വരാജില്‍ ഗാന്ധിജി അനാവരണം ചെയ്യുന്നത്.

കേരളത്തില്‍ വന്നപ്പോള്‍ നാടിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയ, ഗുരുക്കന്മാരുടെ ഗുരുവാണ് ഗാന്ധിജി. അയ്യങ്കാളിയെ കാണാന്‍ നടന്നുപോയ ആളാണ്. ഭാരതത്തില്‍ ഒരു കഥയുണ്ട്. വില്ലാളി വീരനായ, കൃതഹസ്ഥനായ ജമദഗ്നി മഹര്‍ഷി, അസ്ത്രമെയ്യാന്‍ വലിയ സ്വാധീനമുള്ള ഈ മഹര്‍ഷി സൂര്യന്‍ തപിച്ചുനില്‍ക്കുമ്പോള്‍ സൂര്യന്റെ അസാധാരണമായ പ്രഭാവം കണ്ട് ചൂട് സഹിക്കാനാവാതെ രോഷാകുലനായി അമ്പെയ്യുന്നു. അമ്പ് തീരുമ്പോള്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി സൂര്യനെ താഴെയിടാന്‍ വീണ്ടും വീണ്ടും അമ്പുകള്‍ കൊണ്ടുവന്നു. അതുപോലെ ഗാന്ധിജിയെ താഴെയിടാന്‍ കഴിയില്ല. ഗാന്ധിജി ഈ മഹാസന്ദേശത്തിന്റെ ഉജ്വലമായ സൂര്യശോഭയാണ്. സാഗരക്ഷോഭമാണ്, സാഗര ഗര്‍ജ്ജനമാണ്. അത് തലമുറകള്‍ ഏറ്റെടുക്കും. ജമദഗ്നി മഹര്‍ഷി ആവേശത്തോടെ അമ്പെയ്തു. ഈ വൃത്തികേടും നാണക്കേടും അല്‍പത്തരവും കണ്ട് സാക്ഷാല്‍ സൂര്യന്‍ മനുഷ്യവേഷത്തില്‍ വന്ന് ജമദഗ്നിക്ക് ഒരു കുടയും രണ്ട് ചെരുപ്പും കൊടുക്കുന്നു. ഇന്നത്തെ ആധുനിക ഗാന്ധി വിരോധികള്‍ക്ക് ഈ സൂര്യതേജസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കുടയും രണ്ട് ചെരുപ്പും വാങ്ങിക്കൊടുക്കാന്‍ ഇന്ത്യ മുന്നോട്ടുവരും.

കൊമ്പനാന മുന്നില്‍ പോകുമ്പോള്‍ അതിന്റെ ചുവട് വയ്പ് എത്ര ആവേശകരമാണ്. തൊട്ടുപിന്നാലെ കൊച്ചുകൊമ്പനുണ്ടാകും. ആ കൊച്ചുകൊമ്പനും കൊമ്പനാനയുടെ ചുവടുവയ്പ് പഠിക്കാന്‍ ശ്രമിക്കും. ഈ പുതിയ സാഹചര്യത്തില്‍ കൊമ്പനാനയുടെ ഓരോ ചുവടുവയ്പും ചെറുകൊമ്പന്മാരുടെ ചുവടുവയ്പുകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ചെറുപ്പക്കാര്‍ക്ക് അവസരം ഒരുക്കികൊടുക്കണം. യവന സംസ്‌കൃതിയില്‍ ഒരു കഥാപാത്രമുണ്ട്. യവനരാജാവായ ആക്ടിയോണ്‍, അയാള്‍ വലിയ വേട്ടക്കാരനായിരുന്നു. നിരവധി വേട്ടപ്പട്ടികളുമായി നായാട്ടിന് പോകുന്ന ആക്ടിയോണ്‍, അവസാനം സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന ഒരു ചിത്രമുണ്ട്.

ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. സ്വാമി വിവേകാനന്ദന്റേയും ടാഗഗോറിന്റേയും നെഹ്രുവിന്റേയും ലോഹ്യയുടേയും അംബേദ്കറുടേയും ഇന്ത്യയാണ്. ആ ഇന്ത്യയില്‍ ഗാന്ധിയന്‍-നെഹ്‌റുവിയന്‍ സംസ്‌കൃതിയെ തമസ്‌കരിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ ആക്ടിയോണിനെപോലെ സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന കാലം വരും. ആ കാലത്തിന്‌വേണ്ടി ഈ രാജ്യത്തെ പ്രാപ്തമാക്കാന്‍സഹായിക്കട്ടെ.
(രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.