main stories
ചന്ദ്രന്റെ ഉപരിതലത്തില്‍ വെള്ളം; ആദ്യമായി സ്ഥിരീകരിച്ച് നാസ- നിര്‍ണായക കണ്ടെത്തല്‍
ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന നാസയുടെ ഗൊദാര്‍ദ് സ്‌പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു.
ന്യൂയോര്‍ക്ക്: സൂര്യനോട് അഭിമുഖമായുള്ള ചന്ദ്രന്റെ പ്രതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ കണ്ടെത്തല്‍. ഇത് ആദ്യമായാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി സ്ഥിരീകരിക്കുന്നത്. നാസയുടെ സോഫിയ (സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി) നിരീക്ഷണാലയമാണ് ചരിത്രപ്രധാനമായ കണ്ടെത്തല്‍ നടത്തിയത്. പറക്കുന്ന ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് സോഫിയ വരുംഭാവിയില്‍ ചന്ദ്രനില്‍ കുടിയേറാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് വേഗം പകരുന്ന കണ്ടെത്തല്‍ നടത്തിയത്.
‘എച്ച് ടു ഒ (വെള്ളം) സൂര്യപ്രകാശം തട്ടുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ട് എന്നതായിരുന്നു നമുക്കു കിട്ടിയിരുന്ന സൂചനകള്‍. ഇപ്പോള്‍ വെള്ളം അവിടെയുണ്ട് എന്ന് നമ്മള്‍ അറിയുന്നു’ – എന്നാണ് നാസയിലെ ആസ്‌ട്രോ ഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞത്.
For the 1st time, molecular water was discovered on a sunlit surface of the Moon, suggesting water may not be limited to cold, shadowed places. Goddard postdoc Dr. Casey Honniball, made the discovery using NASA's @SOFIAtelescope airborne observatory. https://t.co/TUFKK8Rl9x pic.twitter.com/1wiy05yS4r
— NASA Goddard (@NASAGoddard) October 26, 2020
നേച്ചര്‍ ആസ്‌ട്രോണമി ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നാസ പ്രസിദ്ധീകരിച്ചത്. തണുത്തുറഞ്ഞ ജലം മാത്രമല്ല, വെള്ളത്തിന്റെ തന്മാത്രകള്‍ -ഐസ് അല്ല- ഉണ്ട് എന്നാണ് സോഫിയ കണ്ടെത്തിയിട്ടുള്ളത്. ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന നാസയുടെ ഗൊദാര്‍ദ് സ്‌പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു.
അഭൗമഗോളങ്ങളില്‍ ജീവ സാന്നിധ്യമുണ്ടോ എന്ന ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങള്‍ക്ക് ആഹ്ലാദം പകരുന്ന കണ്ടെത്തലാണിത്. ചന്ദ്രനില്‍ താമസസൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി നിരവധി രാഷ്ട്രങ്ങളാണ് മുമ്പോട്ടു പോകുന്നത്. ചന്ദ്രനില്‍ നിന്നു തന്നെ ജലവും അതിലെ ഹൈഡ്രജനില്‍ നിന്ന് ഇന്ധനവും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങള്‍ക്ക് ചെലവു കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തെ, ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് ഇന്ത്യയുടെ ചാന്ദ്രയാന്‍ 1 ചില സൂചനകള്‍ നല്‍കിയിരുന്നു.
main stories
മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ