More
സബ്ജി മണക്കുന്ന തെരുവുകളില്‍
കെ.എം. റഷീദ്/വാസുദേവന്‍ കുപ്പാട്ട്
‘എന്തിനാണ് ബംഗാളിലേക്ക് പോവുന്നത്. ഞങ്ങള്‍ ആ നാട് വിട്ടുപോന്നവരാണ്’ മംഗലാപുരം സാന്ദ്രകച്ചി സൂപ്പര്‍ എക്്്‌സ്പ്രസ്് ട്രെയിയിനില്‍ കൊല്‍ക്കത്തിയിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ ഇരിക്കമ്പോള്‍ എതിരെ ഇരുന്ന കൊല്‍ക്കത്ത സുന്ദര്‍നഗര്‍ നിവാസി അമര്‍ ശൈഖ് ചോദിക്കുന്നു. കോഴിക്കോട്്് പൂവ്വാട്ടുപറമ്പില്‍ ടൈല്‍ ജോലികള്‍ ചെയ്യുകയായിരുന്നു അമര്‍. സാമ്പത്തിക പ്രതിസന്ധി കാരണം പണി ഇല്ലാതായി നാട്ടിലേക്ക് മടങ്ങുകയാണ്്. ഇനി മുതലാളി വിളിച്ചാല്‍ മാത്രമേ തിരികെ വരൂ. അമര്‍ ശൈഖ്് ്്മാത്രമല്ല, കൂടെയുള്ള ഷര്‍മ്മത്ത്, ഷക്കീല്‍ഖാന്‍, അര്‍ഷാദ്, മൗസുദ്ദീന്‍, ഇസ്്്മയില്‍ ഖാന്‍ എന്നിവരുടെയും സ്ഥിതി സമാനമാണ്. അഞ്ചുവര്‍ഷം മുമ്പാണ് പലരും കേരളത്തില്‍ എത്തിയത്. മിക്കവര്‍ക്കും ഏഴാം തരം വരെയാണ് വിദ്യാഭ്യാസം.
ബംഗാളികള്‍ പലരും സ്ലീപ്പര്‍ ടിക്കറ്റ് എടുത്തവരല്ല. സാദാ ടിക്കറ്റെടുത്ത് കടന്നുകൂടിയവരാണ്്. ടി.ടി.ആര്‍ പരിശോധനക്ക് എ്ത്തുമ്പോള്‍ മാറിനില്‍ക്കും. അടുത്ത സ്‌റ്റേഷനില്‍ വീണ്ടും വന്നു കയറും.
‘ബംഗാളിലേക്കുള്ള ട്രെയിന്‍ ഇങ്ങനാണ് ഭായി’ ടി.ടി.ആര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലേക്ക് കോഴിക്കോട്ടുനിന്ന് 2260 കി.മീ ദുരമുണ്ട്. മൊത്തം 38 മണിക്കൂര്‍ യാത്ര. അതായത് ഒരു പകലും രണ്ട്്് രാത്രിയും. തമിഴ്‌നാടും ആന്ധ്രപ്രദേശും ഒഡീഷയും കടന്ന്് ചൂടുപറക്കുന്ന വയലുകള്‍ക്കിടയിലൂടെ തീവണ്ടി പായുമ്പോള്‍ ബംഗാളികളുടെ വിയര്‍പ്പിന്റെയും സബജിയുടെയും മണം കാറ്റില്‍ പറന്നു. അവരില്‍ പലരും ഉറക്കത്തിലേക്ക് വീഴുകയാണ്.
‘ഹൊയ്്…….’ ‘ഹൊയ………..’ ട്രാന്‍സ്ജന്‍ഡറുകളുടെ വരവ്് ആവശ്യത്തിലേറെ ലിപ്‌സറ്റിക് തേച്ച ഇരുണ്ട ചുണ്ടുകളും പോളിഷ ചെയ്ത വിളര്‍ത്ത നഖങ്ങളും പാതി മാത്രം മറച്ച ചുമലുകളും ചെമ്പിച്ച മുടികളുമായി അവര്‍ വരുന്നു. അധികം സംസാരമില്ല. കൈ കൊണ്ടുള്ള ആംഗ്യം മാത്രം. പൈസയാണ് വേണ്ടത്. മിക്കയാത്രക്കാരും ഒന്നും മിണ്ടാതെ പണം നല്‍കുന്നു. അതുവാങ്ങി ടോയ്‌ലറ്റുകള്‍ക്ക് സമീപമുള്ള ബോഗികളില്‍ അവര്‍ കൂട്ടം കൂടി നിന്നു. അനുവാദം ചോദിക്കാതെ സീറ്റുകളില്‍ ഇരുന്നു.
‘ജാല്‍ മുരി………ജാല്‍ മുരി……’
ട്രാന്‍സുകളുടെ വരവില്‍ ഉണര്‍ന്ന ബംഗാളികളുടെ ഇടയിലേക്ക് ഭക്ഷണങ്ങളുടെ വരവാണ്് മുളപ്പിച്ച കടലയും ഉപ്പും ഉള്ളിയും കക്കരിയും ചേര്‍ത്ത വിഭവം.
ട്രെയിനിന്റെ പൊടിപാറുന്ന വേഗത്തിനൊപ്പം ബംഗാളികള്‍ സ്വന്തം ജീവിതം പറയാന്‍ തുടങ്ങി.
‘മലയാളികളെപ്പറ്റി പുറത്ത് പറയുന്നതെല്ലാം ശരിയല്ല ഭായി’….മൗസുദ്ദീന്‍ പറഞ്ഞു. ‘കോഴിക്കോട് ബസ് സ്റ്റാന്റില്‍ പല ദിവസങ്ങളിലും പുലര്‍ച്ചെ ജോലിക്ക് കാത്തുനിന്നിട്ടുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്ന്് മടങ്ങും മിക്കപ്പോഴും. പണിയെടുത്താല്‍ പൈസ പിന്നെ ത്തരാമെന്ന് പറഞ്ഞ്്് പറ്റിക്കും. പൊലീസ് സ്‌റ്റേഷനിലോ മറ്റോ ഞങ്ങള്‍ പരാതി പറയില്ലെന്ന് എല്ലാവര്‍ക്കും അറിയാം’.
‘ഒരു വര്‍ഷത്തെ കൂലി തന്നിട്ടില്ല’ അമര്‍ ശൈഖ് ഇടപെട്ടു. ഭക്ഷണത്തിനുള്ള അത്യാവശ്യം പൈസയേ മുതലാളി തരൂ. നാട്ടില്‍ പോകുമ്പോള്‍ തരും എന്നാണ് വ്യവസ്ഥ എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ്്് അതുകൂടി തടഞ്ഞുവെച്ചു. നാട്ടില്‍നിന്ന് തിരിച്ച്‌വരുമ്പോള്‍ തരാമെന്നാണ് അവസാനം പറഞ്ഞത്് പക്ഷേ, ഞങ്ങള്‍ തിരിച്ച് വരുമെന്നതിന് എന്താണ് ഉറപ്പ്
പിഞ്ഞിയ, വിയര്‍പ്പും സബ്?ജിയും ചേര്‍ന്ന ബംഗാളി മണം ബോഗിയില്‍ തങ്ങിക്കളിച്ചു. നിറം മങ്ങിയ, വല്ലപ്പോഴും മാത്രം അലക്കുന്ന പാന്റും ഷര്‍ട്ടും പൈജാമയുമായി അവര്‍ ഏത്? നിലത്തും കുത്തിയിരുന്നു.
ഒന്നര ദിവസത്തെ യാത്രക്ക്് ശേഷം രാത്രി ഒമ്പതിനാണ് സാന്ദ്രകച്ചി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്്. പുറത്ത്് ചാറുന്ന മഴയില്‍ കുതിര്‍ന്ന തിരക്കിലേക്കുമാണ് ട്രെയിന്‍ ഇറങ്ങിയത്. ഹൗറയില്‍ എത്തി അവിടെ നിന്ന് വേണം മുറി കണ്ടുപിടിക്കാന്‍. പക്ഷേ, സ്റ്റേഷന് സമീപം വരുന്ന ബസുകളൊന്നും ഹൗറയിലേക്ക് പോകുന്നവയല്ല. ഓട്ടോകളും പരിസരത്തൊന്നും ഇല്ല. കൂടെയുണ്ടായിരുന്ന ബംഗാളികളോട് വിവരങ്ങള്‍ തേടിയെങ്കിലും അവസാന ബസ് പോകാറായി എന്ന വേവലാതിയോടെ അവര്‍ സ്ഥലം വിട്ടു. സ്‌റ്റേഷനില്‍ നിന്ന് പുറത്ത്കടന്ന് അന്വേഷിച്ചപ്പോഴും ആര്‍ക്കും വലിയ തിട്ടമില്ല. ട്രാഫിക് പൊലീസുകാരോട് ചോദിച്ചപ്പോള്‍ ഭാഷ തടസ്സമായി. അയാള്‍ക്ക്് ബംഗാളി മാത്രമേ അറിയൂ. ചാറിയ മഴയില്‍ തെരുവാകെ ചളിയില്‍ കുളിച്ച്? ഇരുണ്ട നിറമായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചളി നീന്തി മറുഭാഗത്ത് ബസ് കാത്തുനില്‍ക്കുന്നവരോട് ചോദിച്ചപ്പോള്‍ അടുത്ത ബസില്‍ കയറിയാല്‍ ജങ്്്ഷനില്‍ ഇറങ്ങി അവിടുന്ന്് ഹൗറയിലേക്ക് ബസ് കിട്ടുമെന്ന് പറഞ്ഞു. ഹൗറ ഇളകിമറിയുന്ന കപ്പല്‍ പോലെയായിരുന്നു അപ്പോള്‍. ഒന്നുനോട്ടം തെറ്റിയാല്‍ വാഹനങ്ങള്‍ വന്നിടിച്ചേക്കും. ചാന്ദ്‌നി ചൗക്കില്‍ മിതമായ നിരക്കില്‍ മുറി ലഭ്യമാകുമെന്ന്് ബംഗാളിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ ബന്ധു പറഞ്ഞിരുന്നു. എന്നാല്‍, ചാന്ദ്‌നി ചൗക്കിലേക്കുള്ള അവസാന ബസും വിട്ടിരുന്നു. സിറ്റി ഗസ്്ഹൗസിലാണ് പോവേണ്ടത്. ടാക്‌സികള്‍ തിരക്കിട്ട ഓട്ടത്തിലും. ഒടുവില്‍ മഞ്ഞനിറമുള്ള ഒരു കാര്‍ നിര്‍ത്തി. കഷണ്ടിത്തലയുള്ള, തോളില്‍ മുണ്ടുചുറ്റിയ െ്രെഡവര്‍.
കഹാം സേ?
ചാന്ദ്‌നി ചൗക്ക്
ആഹ് ആഹ് ചാന്ദ്‌നി ചൗക്ക്
ആപ്്‌കോ മാലൂം ഹെ ഭായ്
മാലൂം
സിറ്റി ഗസ്റ്റ് ഹൗസ് മാലൂം?
ആഹ്്് ചാന്ദ്‌നി ചൗക്ക്? മാലും
ചാന്ദ്‌നി ചൗക്ക്് അറിയാം. സിറ്റി ഗസ്റ്റ് ഹൗസ്്് അവിടെ ചെന്ന് നോക്കാം എന്ന്്് കരുതി കാറില്‍ കയറി.
ഒരു പഴഞ്ചന്‍ കാറായിരുന്നു അത്. കൈയിലുണ്ടായിരുന്ന രണ്ട്് ബാഗുകള്‍ മുന്നിലെ സീറ്റില്‍ വെച്ചു.
ഹൂഗ്ലി നദിക്ക്് മുകളിലൂടെ വലിയ പാലത്തിലൂടെ കാര്‍ പാഞ്ഞു. രണ്ടോ മൂന്നോ കിലോ മീറ്ററിനുള്ളില്‍ ചാന്ദ്‌നി ചൗക്കില്‍ എത്തുമെന്നായിരുന്നു നാസര്‍ പറഞ്ഞിരുന്നത്. കൂടിയാല്‍ പത്ത് മിനിറ്റ്. പക്ഷേ, അര മണിക്കൂര്‍ കഴിഞ്ഞിട്ടും ലക്ഷ്യം കാണാതെ കാര്‍ യാത്ര തുടരുകയാണ്. അനേകം വളവുകളും തിരിവുകളും കഴിഞ്ഞ്് ഒരു ഗല്ലിയില്‍ കാര്‍ നിര്‍ത്തി.
‘ഇഥര്‍ ഹെ ചാന്ദ്്്‌നി ചൗക്ക്’െ്രെഡവര്‍ പറഞ്ഞു.
‘സിറ്റി ലോഡ്ജ് കഹാ ഹെ?’
അയാള്‍ക്ക് അറിയില്ല
മറ്റൊരു ലോഡ്ജിന് മുന്നിലാണ് കാര്‍ നിര്‍ത്തിയത്. അവിടെ കണ്ട ചിലരോട്്് അയാള്‍ ചോദിച്ചു. മറ്റൊരു തെരുവിലാണ്് സിറ്റി സിറ്റി ഗസ്റ്റ്ഹൗസ്്.
കാര്‍ പിന്നെയും പാഞ്ഞു. ഒടുവില്‍ സിറ്റി ഗസ്റ്റ്ഹൗസിന് മുന്നിലെത്തു?േമ്പാള്‍ സമയം. രാത്രി 11 മണി.
എത്രയാ കൂലി?
ഇരുനൂറു രൂപ
ഭക്ഷം കഴിച്ചിരുന്നില്ല. റൂമില്‍ സാധനങ്ങള്‍ വെച്ച ശേഷം വേണം ഭക്ഷണം കിട്ടുമോ എന്ന് നോക്കാന്‍.
പണം കൊടുത്തു.
കാര്‍ വിട്ടു
ഗസ്റ്റ്ഹൗസില്‍ മുറിയില്‍ ബാഗ് വെച്ചപ്പോഴാണ് ഒരു ബാഗ് നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്.
ഗസ്റ്റ്്ഹൗസിലുള്ളവരോടെ പറഞ്ഞപ്പോള്‍ അവര്‍ കൈമലര്‍ത്തി.
ഏത് നിറമുള്ള കാറായിരുന്നു?
‘മഞ്ഞ’
‘എങ്കില്‍ നോക്കണ്ട’
അതിന് സ്റ്റാന്‍ഡോ യൂനിയനോ ഒന്നുമില്ല. നല്ല മനുഷ്യനാണ്് െ്രെഡവര്‍ എങ്കില്‍ കാര്‍ പരിശോധിക്കുമ്പോള്‍ കണ്ടാല്‍ തിരിച്ചു വരും.
അത്താഴപ്പട്ടിണിയായ ആ രാത്രിയിലും പിന്നീട് കല്‍ക്കത്തയില്‍ തങ്ങിയ നാലു ദിന രാത്രങ്ങളിലും തെരുവുകളില്‍ എല്ലാ മഞ്ഞ നിറമുള്ള ടാക്്്‌സികളിലും തിരയുകയായിരുന്നു. കഷണ്ടിത്തലയുള്ള വട്ടമുഖമുള്ള ഷാള്‍ തോളിലിട്ട െ്രെഡവറെ. പക്ഷേ, ഒരിക്കലും അയാള്‍ കണ്‍മുന്നില്‍ വന്നില്ല. കല്‍ക്കത്തയുടെ ഏതോ തെരുവില്‍, ഗല്ലിയില്‍, ഏതോ കൊച്ചു കൂരയില്‍ ആ ബാഗ് കിടക്കുന്നുണ്ടാവും.
ഭയം മണക്കുന്ന നന്ദിഗ്രാം
നന്ദിഗ്രാമിലേക്കോ? എന്തിന്?
ചാന്ദ്?നി ചൗക്കിലെ താമസസ്? ഥലത്തെ സെക്യൂരിറ്റി രക്തിം ചാറ്റര്‍ജിയാണ് ചോദിക്കുന്നത്.
‘ഒന്നുമില്ല. കാണാനാണ്’
‘അവിടെ കാണാന്‍ ഒന്നുമില്ല’
അതല്ല. വലിയ വാര്‍ത്തയായ സ്ഥലമല്ലേ..
‘അത്? പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലിയായിരുന്നു. നിങ്ങള്‍ അവിടെ പോകണ്ട’
‘അവിടത്തെ ഇപ്പോഴത്തെ അവസ്?ഥ കാണാനാണ്? എന്ന്? പറഞ്ഞാണ്? ? ഒരു വിധം തടിതപ്പി.
നന്ദിഗ്രാമിനെക്കുറിചുള്ള മാറാത്ത ഭയം ഇപ്പോഴും അയാളുടെ ഉള്ളില്‍ കിടക്കുകയാണ്. പിന്നീട് മണിക്കൂറുകള്‍ നീണ്ട യാത്രയിലുടനീളം ആ ഭയത്തിന് സാക്ഷിയായാണ്് മുന്നോട്ടുപോയത്.
കൊല്‍ക്കത്തിയില്‍നിന്ന് 131 കി.മീ. ദൂരമുണ്ട് നന്ദിഗ്രാമിലേക്ക്്്. നേരിട്ട് ബസില്ല. ചണ്ടിപ്പൂരിലേക്ക്? ബസ് കയറണം. അവിടെനിന്ന്് നന്ദിഗ്രാമിലേക്ക് ജീപ്പ് കിട്ടും.
പനകളും വാഴകളും ഒഴിഞ്ഞ പറമ്പുകളും നിറഞ്ഞ ജനരഹിത വഴികളിലൂടെയുള്ള യാത്ര.
വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്നു.
ചണ്ടിപ്പൂരില്‍നിന്ന്് നന്ദിഗ്രാമിലേക്ക്് 20 കി.മീ. കൂടി. വല്ലപ്പോഴമേ ബസുള്ളൂ. ജീപ്പാണ് പ്രധാന ആശ്രയം.15 പേര്‍ക്ക് പോകാവുന്ന ജീപ്പില്‍ ഇരുപത്തഞ്ചോളം പേരാണ് യാത്ര. സ്ത്രീകള്‍ അടക്കം തൂങ്ങിപ്പിടിച്ച്.
ചെറുപ്പക്കാര്‍ മുകളിലും സ്?ഥാനം പിടിച്ചു.
ചണ്ടിപ്പൂരില്‍നിന്ന്് നന്ദിഗ്രാമിലേക്കുള്ള തകര്‍ന്നുകിടന്ന റോഡ്്് തൃണമൂല്‍ സര്‍ക്കാര്‍ വന്ന ശേഷം നന്നാക്കിയതാണെന്ന് ജീപ്പിലുള്ള ആള്‍ പറഞ്ഞു.
വയലുകളും തടാകങ്ങളും നിറഞ്ഞ പ്രദേശത്തുകൂടിയാണ് യാത്ര. വയലുകളില്‍ പശുക്കളും ആടുകളും കൂട്ടം കൂട്ടമായി മേയുന്നു. പലയിടത്തും കൊയ്്ത്തിന്റെ ജോലികള്‍.
തിരക്ക് പിടിച്ച അങ്ങാടിയാണ്് നന്ദിഗ്രാം. കുണ്ടും കുഴിയും നിറഞ്ഞ ടാര്‍ ചെയ്യാത്ത ബസ് സ്റ്റാന്റ്. ചുറ്റും ഷീറ്റുകള്‍ കൊണ്ട്്്് മേല്‍ക്കൂരയും അരികുകളും മറച്ച ചെറിയ കടകള്‍. ഒരു സംഘര്‍ഷത്തന്റെ ഓര്‍മ പോലും പേറുന്നില്ല നന്ദിഗ്രാമെന്ന് തോന്നി.സംഘര്‍ഷം നടന്ന സോണാചുരയിലേക്ക് ഇനിയും 17 കി.മീ. കൂടി പോകണം. ബസില്ല. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ ഓട്ടോകളാണ് ആശ്രയം. വീട്ടിലേക്കുള്ള സാധനങ്ങളുമായി സ്ത്രീകളും ആയുധങ്ങളുമായി തൊഴിലാളികളുമെല്ലാം ഓട്ടോയില്‍ കയറി. ഇവിടെമുതലാണ്് 2007 ജനുവരി മുതല്‍ മാര്‍ച്ച് വരെ ജനങ്ങള്‍ റോഡ് ഉപരോധിച്ചത്. എതിരെ ബൈക്കുകളല്ലാതെ മറ്റു വാഹനങ്ങള്‍ ഇല്ലായിരുന്നു.
ഒന്നര മണിക്കൂര്‍ പിന്നിട്ടാണ്് സോണാചുരയില്‍ എത്തിയത്?. നിശ്ചലമായ അങ്ങാടിയാണ് സോണാചുര. അഞ്ചോ ആറോ കടകള്‍?. പലതും അടഞ്ഞു കിടക്കുകയാണ്. അവിടവിടെ ഗ്രാമീണര്‍ ഇരിക്കുന്നു. വാഹനം മുന്നോട്ട് പോകവെ പലയിടങ്ങളില്‍നിന്നായി ആളുകള്‍ നോക്കുന്നുണ്ടായിരുന്നു.
2007ലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്ക്? വേണ്ടി നിര്‍മിച്ച് ശഹീദ മിനാര്‍ സോണാചുരയിലാണ്്. വലിയ ഗേറ്റൊക്കെ ഉണ്ടായിരുന്നെങ്കിലും കാവല്‍ക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഒരു പ്രാര്‍ഥനാ മന്ദിരം, ലൈബ്രറി, ഗസ്റ്റ്ഹൗസ്, ്്ഡിസ്‌പെന്‍സറി എന്നിവ അടങ്ങുന്നതാണ് സ്മാരകം. സംഘര്‍ഷത്തില്‍ കൊല്ല?പ്പെട്ടവരുടെ ഓര്‍മക്ക് നിര്‍മിച്ച 130 അടി ഉയരമുള്ള രക്തസാക്ഷി സ്തൂപമാണ് കേന്ദ്രത്തി?െന്റ പ്രധാന സവിശേഷത. 2007 മാര്‍ച്ച് 14ന് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും കെട്ടടത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
2.25 കോടി ചെലവില്‍ നിര്‍മിച്ച മണ്ഡപം കൊണ്ട് പ്രത്യേകിച്ച്് ഗ്രാമീണര്‍ക്ക് ഒരു ഗുണവും ഇല്ലെന്ന് പ്രദേശവാസിയും മുന്‍ ഇന്ത്യന്‍ ഒ ായില്‍ കോര്‍പറേഷന്‍ ഉദ്യോഗസ് ഥനുമായ എസ്. ബി. പഹാഡി പറഞ്ഞു. ഗസ്റ്റ്ഹൗസില്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക്്് പ്രവേശനമില്ല. ഗ്രാമീണര്‍ അവിടെ താമസിക്കാന്‍ പോകാറുമില്ല. ലൈബ്രറിയില്‍ പുസ്തകങ്ങളൊന്നുമില്ല.
ഡിസ്പന്‍സറി ഒരു ചടങ്ങിന്് നടക്കുന്നുവെന്നേയുള്ളൂ. ഡോക്ടര്‍മാരൊന്നും ഇവിടെ വരാറില്ല. ആളുകള്‍ക്ക് ഇപ്പോഴും ജോലിയോ ഉല്‍പന്നങ്ങള്‍ക്ക് വിലയോ ഇല്ല. ചെറിയ അസുഖങ്ങള്‍ക്ക് പോലും 20 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ പോകണം. അത്യാഹിത ചികിത്സക്ക്് 255 കി.മീ. കടന്ന് കൊല്‍ക്കത്തിയില്‍ എത്തിക്കുകയേ നിര്‍വാഹമുള്ളൂ. സംഭവത്തില്‍ കൊല്ലപ്പെട്ട ചില കുടുംബങ്ങള്‍ക്ക്് നഷ്?ടപരിഹാരം ലഭിച്ചു. മറ്റുചിലര്‍ക്ക് ഒന്നും ലഭിച്ചില്ല. പലരും ഈ നാട് തന്നെ വിട്ടുപോയി. മടങ്ങി വന്നില്ല.
ശഹീദ്് മിനാറില്‍നിന്ന്് അല്‍പം ദൂരം കൂടിയുണ്ട് അങ്ങാടിയിലേക്ക്്്. ശഹീദ് മിനാറിന് പുറത്ത് അര്‍ധ സൈനിക വിഭാഗത്തിന്റെ സ്ഥിരം ക്യാമ്പുണ്ട്്്. പാതി ബാരിക്കേഡ് ഇട്ട നിലയിലാണ് ഇപ്പോഴും റോഡ്്്്്
നാലരയോടെ യാത്ര തിരിച്ചു. ഇനിയും നിണമുണങ്ങാത്ത വഴികളിലൂടെ.
വേദി കയറുന്ന ബാവുള്‍
‘ഓയി റപ് ജാകോന്‍ സ്മരണേ ഹൊയ്
താകെ ന ലോക്് ്‌ലോക്ഷാര്‍ ഭോയ്്്
ലാലോ ഫകീര്‍ ബീബീ ബോലേ സൊദായ്
ഓ പ്രേം ജേ കൊറേ സേ ജാനേ
ആമര്‍ മൊണെര്‍ മനുഷേരി സോനേ’
(എന്റെ മനസ്സിലേക്കവന്റെ രൂപം വരുമ്പോള്‍
ഈ ലോകത്തിന്റെ നാണവും ലജ്ജയും ഭയവും മറന്നുപോവുന്നു
ലാലോണ്‍ ഫക്കീര്‍ പറയാറുണ്ട്്
പ്രണയിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ
സ്‌നേഹിക്കുന്നവര്‍ സംഗമിക്കുന്നതിന്റെ ആനന്ദം)
ശാന്തി നികേതന് സമീപത്തെ അജോയ്് നദീ തീരത്തെ കെന്തൂലി മൈതാനത്ത് ജഗന്നാഥ് ദാസ്
ബാവുള്‍ പാടുകയാണ.്് ബാവുള്‍ ഗായകര്‍ ബംഗാളിന്റെ സാംസ്‌കാരിക ചിഹ്നമാണ്. വെസ്റ്റ് ബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ ശാന്തി നികേതനില്‍നിന്ന്് 42 കി.മീ ദൂരെയാണ് കെന്തൂലി മൈതാനം.
തണുപ്പു കാലം ബംഗാളിന്് ബാവുള്‍ സംഗീതോത്സവങ്ങളുടേത് കൂടിയാണ്. ഡിസംബറില്‍ നന്ദന്‍മേളയോടെയാണ് തുടക്കം. ജനുവരിയില്‍ ജയദേവ് മേളയാണ് കെന്തുളി നദീ തീരത്ത്് അരേങ്ങറുന്നത്. കവി ജയദേവന്റെ ഓര്‍മക്ക് മകര സംക്രാന്തിക്ക് പോഷ് മാസത്തിലാണ് ഉത്സവം. മൂന്ന് ദിവസം രാത്രി മുഴൂവന്‍ നീണ്ടുനില്‍ക്കുന്ന പാട്ടുകള്‍. അതിനുള്ള ഒരുക്കങ്ങള്‍ ഡിസംബര്‍ തുടക്കത്തിലേ ആരംഭിക്കും. പല ഭാഗങ്ങളില്‍നിന്നുമുള്ള ബാവുളുകള്‍ കെന്തുളി മൈതാനത്തിരുന്ന് പാടും ഫെബ്രുവരിയില്‍ നടക്കുന്ന മാഘ്‌മേളുടെ റിഹേഴ്‌സല്‍ എന്ന പോലെയാണ് നേരത്തെ നടക്കുന്ന പാട്ടുകള്‍. കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളും കലകളുമായി ശാന്തിനികേതനില്‍ ഒരുമിച്ച് ചേരുന്ന ഉത്സവമാണിത്. വൃക്ഷങ്ങള്‍ നടുന്ന വൃക്ഷാരോപണ്‍ മേള, വസന്ത കാലത്ത് പൂക്കള്‍ കൊണ്ടുള്ള വസന്തോത്സവം, ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലാലോണ്‍ സ്മരണ്‍ ഉത്സവം. ചുരുക്കത്തില്‍ ഇവിടെ ഉത്സവം ഒഴിഞ്ഞ നേരമില്ല. ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും പല ഭാഗങ്ങളില്‍നിന്നുള്ള ഗായകര്‍ അന്ന്് കൊല്‍ക്കത്തയില്‍ എത്തിച്ചേരും. 24 മണിക്കൂര്‍ തുടര്‍ച്ചയായുള്ള സംഗീത പ്രവാഹം.
കെന്തുലി മൈതാനത്ത്് വെറും മുണ്ട് വിരിച്ച് പാടുകയാണ്് ജഗന്നാഥ് ദാസ്. കൂടെ മണിക്ദാസ്,ഹേമന്ത്? ദാസ്, ഛോട്ടുദാസ്്്, പെവിഷാ ദാസ് എന്നീ ബാവുള്‍ ഗായകരുമുണ്ട്്്. പാട്ടുകള്‍ ഇടക്കിടക്ക് പലരായി മാറ്റിപ്പാടുന്നു. ഇടക്ക്് എഴുന്നേറ്റും ഇരുന്നും നടന്നുമൊക്കെയുള്ള പാട്ട,്് നൃത്തച്ചുവടുകള്‍ വെക്കുന്നതും കാണാം. കൂടെയുള്ളവര്‍ വാദ്യോപകരണങ്ങളുടെ ഉയര്‍ച്ച താ്‌ഴ്ചകളില്‍ പാട്ട് ലഹരിയായി നിറഞ്ഞൊഴുകുകയാണ്. വികാരതരളിതമായ ഗാനങ്ങള്‍ ലയിച്ചു പാടുമ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ചിലരെങ്കിലും എത്തും. എന്നാല്‍ നാട്ടുകാര്‍ക്ക് ഇതില്‍ വലിയ പുതുമയില്ല. ബാവുള്‍ ഗായകരെ കണ്ടില്ലെന്ന മട്ടില്‍ വലംവെച്ചു പോകുന്നവരെയും കാണാം.
മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത്് സുനദ് ദാസ് എന്ന ഗായകന്‍ പാടുന്നുണ്ട്. സംഗീതത്തിന്റെ അഭൗമലഹരിയില്‍ മുഴുകിയാണ് ആലാപനം. മുന്നില്‍ ആളും ആരവവുമില്ല. കൈയടിക്കാന്‍ ജനക്കൂട്ടമില്ല. വലിയ സംഗീതഉപകരണങ്ങളുടെ അകമ്പടിയില്ല. ഏക്താര, ദോ താര, ഖോമക്്, ഖുമൂര്‍, കോത്തല്‍, ജിപ്‌സ് തുടങ്ങിയ ഉപകരണങ്ങള്‍ പാടുന്നതിനിടയില്‍ ഗായകന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആളുകള്‍ വിരിപ്പിലേക്ക് നാണയത്തുട്ടുകളും നോ്ട്ടുകളും പണത്തുട്ടുകള്‍ എറിഞ്ഞുകൊടുക്കുന്നു. ഇതാണ്് ബാവുള്‍ ഗായകരുടെ ഉപജീവനവും സമ്പാദ്യവും. ഒരു ഉത്സവത്തില്‍നിന്ന്് അടുത്ത ഉത്സവത്തിലേക്ക്്…. ഗുരുവില്‍നിന്ന്് കേട്ട്്
പഠിച്ചാണ് ബാവുളുകള്‍ പാട്ടുകാരാവുന്നത്. രവിദാസ് ബാവുള്‍ ആണ് ജഗന്നാഥ്് ദാസിന്റെ ഗുരു. സാധാരണ കുടുംബവ്യവസ്ഥയില്‍ ജീവിക്കുന്നവരല്ല, ബാവുളുകള്‍. കുടുംബമായി കഴിയുന്നവരാകെട്ട, മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട് ജീവിക്കുന്നു. പുരുളിയയിലാണ്് ഇത്തരത്തിലുള്ള കുടുംബങ്ങള്‍ താമസിക്കുന്നത്്. വൈഷ്ണവ, ശാഖി, തന്ത്ര,സൂഫി, സിദ്ധ, ബുദ്ധിസ്റ്റ്്് എന്നിവ ചേര്‍ന്നതാണ് ബാവുള്‍ പാരമ്പര്യം. വൈഷ്ണവ ഹിന്ദുക്കളും സൂഫി മുസ്‌ലിംകളുമാണ്. ബാവുള്‍ സംഗീതം ജീവിത ചര്യയാക്കിയവര്‍. സൂഫികള്‍ കൂടുതലും ദര്‍ഗകള്‍ കേന്ദ്രീകരിച്ചാണ്് പാടാറ്. ഭക്തിയാണ്് ബാവുലുകളുടെ മതം. ദൈവവും മതവും തമ്മിലുള്ള ബന്ധമാണ്് പാട്ടുകളുടെ വിഷയം.
പുരുഷന്മാര്‍ കാവി നിറത്തിലുള്ള കൂര്‍ത്തയും പൈജാമയുമാണ് വേഷം. സ്ത്രീകള്‍ വെളുത്ത സാരിയും. ബംഗാളില്‍ എവിടെയുമുണ്ട്്. ബാവുള്‍ സംഗീതം. വലിയ മാളിക മുറികള്‍ തൊട്ട് ട്രെയിനുകളില്‍ വരെ. ബസുകളില്‍ സിനിമാ ഗാനങ്ങള്‍ക്ക് പകരം മുഴങ്ങുന്നത് പ്രശസ് ത ബാവുള്‍ സംഗീതജ്ഞരുടെ ഗാനങ്ങള്‍. യാചകര്‍ പോലും പാടുന്നത് പേരറിയാത്ത, ഒരു പക്ഷേ, അവര്‍ തന്നെ കെട്ടിയുണ്ടാക്കിയ ബാവുള്‍ സംഗീതം.
2005ല്‍ യുനെസ്‌കോ ബാവുള്‍ ഗാനത്തെ മാസ്റ്റര്‍ പീസസ് ഓഫ്്് ഓറല്‍ ആന്റ് ഇന്‍ടാന്‍ജിബിള്‍ ഹെറിറ്റേജ് ഓഫ് ഹ്യൂമാനിറ്റി എന്ന് വിശേഷിപ്പിച്ചു.ഇതോടെ ബംഗാളിലെ ഉള്‍നാടുകളില്‍ മാത്രം പരിചിതമായിരുന്ന ബാവുള്‍ ഗാനം ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ വന്നു. പിന്നാലെ ബാവുള്‍ ഗാനത്തിനും മാറ്റം വന്നതായി ഗായകരും ആസ്വാദകരും പറയുന്നു. വീട്ടുമുറ്റങ്ങളില്‍നിന്നും മൈതാനങ്ങളില്‍നിന്നും ബാവുള്‍ ഗാനം സ്‌റ്റേജുകളില്‍ ഇടംനേടി. അതോടെ, ഭക്തിപ്രധാനമായിരുന്ന പാട്ടുകള്‍ക്ക് പകരം കേള്‍ക്കാന്‍ ഇമ്പമുള്ളവ ഗായകര്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി. ബാവുള്‍ ഗാനം ഒരു സെലിബ്രിറ്റി ഐറ്റമായി ഇന്ന്് മാറിക്കൊണ്ടിരിക്കുകയാണ്. സന്ധ്യ മയങ്ങി തുടങ്ങി. സുനദ് ദാസ് ഉള്‍പ്പെടെയുള്ള ഗായകര്‍ ഗാനചക്രവാളത്തില്‍ ആരോഹണത്തിലാണ്. അപ്പോള്‍ ഒരു ബാവുള്‍ ഗായകന്‍ തിരക്കിട്ട് വരുന്നത് കണ്ടു. സന്ധ്യയുടെ ശോണിമയില്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ സിന്ദൂരവര്‍ണം അലിഞ്ഞുചേര്‍ന്നു.
അന്യരാകുന്ന സാന്താളുകള്‍
‘ഞങ്ങളും നിങ്ങളെപ്പോലെയായി.ഇനി എന്താണ്? ഞങ്ങളുടെ ഗ്രാമത്തില്‍ കാണാനുള്ളത’്.
ശാന്തിനികേതന് സമീപത്തെ സാന്താള്‍ ഗ്രാമത്തിലെ മനോജ്? ഭര്‍ജി സാന്താള്‍ ചോദിക്കുന്നു. ഏകദേശം 15 വയസ്സേ കാണൂ അവന്. സമീപത്തെ സെന്റ് തെരാസാസ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്. വയലില്‍നിന്ന് കൊയ്തുകൊണ്ടുവന്ന കറ്റകള്‍ മെതിക്കുന്ന ജോലിയില്‍ കുടുംബത്തെ സഹായിക്കുകയാണ് അവന്‍. സന്താള്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അര്‍ധ നഗ്നരായ സ്ത്രീകളും വൃദ്ധരും മരങ്ങള്‍ക്കിടയിലൂടെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. തങ്ങളുടെ സൈ്വരജീവിതത്തെ അലോസരപ്പെടുത്താന്‍ എത്തുന്നവരെ സംശയത്തോടെയാണ് അവര്‍ വീക്ഷിക്കുന്നത്. മണ്ണ്്് കൊണ്ട് ചുമര്‍ പണിത കൊച്ചു കൊച്ചു കുടിയിരിപ്പുകള്‍. ഓല കൊണ്ടും പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുമാണ് മേല്‍ക്കൂര മറച്ചിരിക്കുന്നത്. കുനിഞ്ഞു മാത്രമേ അതിലേക്ക് കയറാനാവൂ. ഗ്രാമത്തിന്റെ കവാടത്തില്‍ ഒരു കുഴല്‍ക്കിണര്‍ ഉണ്ടായിരുന്നു. പക്ഷേ, അതില്‍ വല്ലപ്പോഴും മാത്രമാണ് വെള്ളം കിട്ടുക. കപ്പോയ്് നദിയാണ്് അവര്‍ക്ക് കുടിവെള്ളത്തിനും ആശ്രയം. മീന്‍ പിടിത്തമാണ്് കൃഷിക്ക് പുറമെയുള്ള മറ്റൊരു ജോലി. നേപ്പാള്‍, ജാര്‍ക്കണ്ഡ്,വെസ്റ്റ്ബംഗാള്‍, ബിഹാര്‍, ഒഡിഷ,അസം എന്നിവിടങ്ങളിലാണ് സാന്താള്‍ ആദിവാസി വിഭാഗങ്ങള്‍ ഉള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള ആദിവാസി വിഭാഗമാണിത്. രവീന്ദ്രടാഗോര്‍ നടപ്പാക്കിയ സുചനാ പ്രോജക്ടിലൂടെയാണ് ബംഗാളിലെ സാന്താളുകളെ പുറംലോകം അറിയുന്നത്. സാന്താളിയാണ് ഭാഷ. ഇപ്പോള്‍ പക്ഷേ, പലര്‍ക്കും ഹിന്ദി അറിയാം. കാറ്റുപിടിക്കുന്ന ചൂള മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ എതിരെ ഒരു ജീപ്പ്്് വരുന്നുണ്ടായിരുന്നു. മിഷനറി സംഘമായിരുന്നുവെന്ന് മനോജ് ഭര്‍ജി പറഞ്ഞു.
പക്ഷേ, അടുത്ത തലമുറയില്‍ ഈ തൊഴിലുകള്‍ അവശേഷിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വസന്ത മാസത്തില്‍ സൊഹരി ഉത്സവമാണ്്് ഇവരുടെ ആഘോഷ സമയം.സാന്താള്‍ ഡാന്‍സ് ദോത്തി, ടര്‍ബര്‍,ഇലകള്‍, പൂക്കള്‍, കുറ്റിച്ചെടികള്‍ എന്നിവ ഉപയോഗിച്ചാണ് ഡാന്‍സ്്്. എന്നാല്‍, ഒ ാരോ വര്‍ഷവും അതിന്റെ പകിട്ട് കുറഞ്ഞുവരികയാണെന്നും ഇവര്‍ പറഞ്ഞു.
മുഹമ്മദന്‍സിനെ മറന്ന കൊല്‍ക്കത്ത
കാലുകള്‍ കൊണ്ട് സിരകളില്‍ ലഹരി നിറക്കുന്ന നാടാണ് കൊല്‍ക്കത്ത. ഫുട്‌ബോളിന്റെ മാന്ത്രികത ശിരസ്സേറ്റിയ നാട്. അന്തരീക്ഷത്തില്‍ പോലും മുഹമ്മദന്‍ സ്‌പോട്ടിങ് ക്ലബിന്റെയും മോഹന്‍ബഗാെന്റയും ഈസ്റ്റ് ബംഗാള്‍ ടീമിന്റെയും പേര് ്പതഞ്ഞുയര്‍ന്ന ഒരു കാലമുണ്ടായിരുന്നു. ഫുട്ബാളി െന്റ മെക്ക എന്ന വിശേഷണം നേടിയ കൊല്‍ക്കത്തയിലെ മൈതാനങ്ങള്‍ ഇന്ന് കളി മറന്ന നിലയിലാണ്. കൊല്‍ക്കത്തയില്‍ ഇറങ്ങി മുഹമ്മദന്‍ ക്ലബിന്റെ ഓഫിസ് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും വ്യക്തമായി അറിയില്ല. മൈതാന്‍ ഭാഗത്ത് ഏതൊക്കെയോ ക്ലബുകളുടെ ഓഫിസ് ഉണ്ടെന്ന് ചിലര്‍ പറഞ്ഞു. ഏക്കറുകള്‍ പരന്നു കിടക്കുന്ന കളിമൈതാനിയില്‍ നിറയെ കളിക്കാരാണ്. എന്നാല്‍, ഒരൊറ്റ ഫുട്ബാള്‍ കളിക്കാരനില്ല. അവിടെ കണ്ട ഒരാളോട് ്മുഹമ്മദന്‍സ് ക്ലബിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ അങ്ങനെയൊന്നിനെക്കുറിച്ച് കേട്ടിട്ടേയില്ല. അപ്പോള്‍ ഒരു പയ്യന്‍ വരുന്നുണ്ട്, കൈയില്‍ ഫുട്‌ബോളുമായി. അവനെങ്കിലും അറിയാമായിരിക്കും എന്ന ആകാംക്ഷയില്‍ ചോദിച്ചപ്പോള്‍ ഒരു ധാരണയുമില്ല. ഒടുവില്‍ ആരോടൊക്കെയോ ചോദിച്ച്് അവന്‍ പറഞ്ഞു: മൈതാനം മുറിച്ച്് കടന്നാല്‍ ഏതൊക്കെയോ ക്ലബുകള്‍ ഉണ്ട്.
മൈതാനം മുറിച്ച കടക്കുമ്പോഴാണ് ബാങ്ക്്് ജീവനക്കാരനും മോഹന്‍ബഗാന്‍ ക്ലബിന്റെ കമ്മിറ്റി അംഗവുമായ പോള്‍ ഗാംഗുലിയെ കണ്ടത്. ഫുട്ബാള്‍ ഇപ്പോള്‍ ബംഗാളികള്‍ക്ക് ഗൃഹാതുരസ്്മരണമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്്
അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം ഫുട്്‌ബോള്‍ കളിച്ചാല്‍ കിട്ടുന്ന പ്രശസ്തിയും പണവും ഒരു വര്‍ഷം ക്രിക്കറ്റ്് കളിച്ചാല്‍ ലഭിക്കും. പിന്നെ എങ്ങനെ പുതിയ തലമുറ ഫുട്‌ബോളിലേക്ക് വരും. പോള്‍ ഗാംഗുലി ചോദിക്കുന്നു. മൈതാനത്ത് നിന്ന് കഷ്ടി അരക്കിലോ മീറ്ററേയുള്ളു മുഹമ്മദന്‍സ് ഓഫിസിലേക്ക്. കുതിച്ചുപായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റെഡ് റോഡ് മുറിച്ചു കടന്ന്് മുഹമ്മദന്‍ ക്ലബ്
ഓഫീസിലെത്തി. ഇരുമ്പുഗേറ്റുമായി മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ് എ്ന്ന്്് ഇംഗ്ലീഷിലും ബംഗാളിയിലും ഉറുദുവിലും വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. ഷെഡ് എന്ന് തോന്നിക്കുന്ന,ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ചെറിയ ഒരു നില കെട്ടിടം.അകത്ത് കടക്കാന്‍ അനുവാദം ചോദിക്കാന്‍ ആരെയും കണ്ടില്ല. അകത്ത്് ഒരു ഭാഗത്ത് പൂന്തോട്ടമാണ്. അവിടെ കുറച്ചു പേര്‍ വൈകുന്നേര നമസ്‌കാരത്തിലാണ്്. ഓഫിസ് അറ്റന്‍ഡറായ വിശ്വനാഥ് സിങ് പറഞ്ഞു, ഇരിക്കൂ, ഓഫിസ് സെക്രട്ടറി ഇപ്പോള്‍ വരും. മുഹമ്മദ് ഷാജഹാന്‍ എന്ന ചെറുപ്പക്കാരനാണ് ഓഫിസ് സെക്രട്ടറി. മുഹമ്മദന്‍ ക്ലബ് ഒരു കാലത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ ആരാധനാബിംബങ്ങള്‍ ബാലപാഠങ്ങള്‍ പഠിച്ച കളിയിടം. ആരവങ്ങളുയരുന്ന മൈതാനങ്ങളില്‍നിന്ന് അവര്‍ മുത്തമിട്ടുയര്‍ത്തിക്കൊണ്ടുവന്ന അംഗീകാരങ്ങള്‍ എല്ലാം അദ്ദേഹം കാണിച്ചു. ക്ലബിന്റെ ജഴ്‌സി, ബാഡ്ജ്, കീചെയിന്‍, ഡയറി എന്നിവ തന്നു. അതിനിടെ, ഇപ്പോഴത്തെ കളിക്കാരും മുറിയിലേക്ക് കടന്നുവന്നു. എങ്കില്‍പോലും ആ പ്രതാപകാലത്തഓര്‍മകള്‍ കൊണ്ടാവണം അവരുടെ മുഖത്തും സ്വരത്തിലും നിരാശമുറ്റുന്നതായി തോന്നി. അക്കാര്യം മുഹമ്മദ് ഷാജഹാന്‍ വിശദീകരിച്ചു.1891 ലാണ്് ക്ലബ് സ്ഥാപിതമായത്. ബ്രിട്ടീഷ് ഭരണ കാലത്ത്് അവരോട്്് കളിച്ച് കല്‍ക്കത്താ ഫുട്്്ബാള്‍ ലീഗില്‍ ആദ്യ ജയം നേടിയ ആദ്യ ഇന്ത്യന്‍ ക്ലബ് 1940ല്‍ ഡ്യൂറന്റ കപ്പ്
നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്. 1960 ല്‍ വിദേശ മണ്ണില്‍ ആദ്യമായി ആഗാ ഘാന്‍ സ്വര്‍ണ്ണക്കപ്പ്് നേടിയതും ഇതേ ക്ലബ്ബ്.
കേരളത്തിലടക്കം കാല്‍പന്തന്റെ വീരേതിഹാസം രചിച്ച കളിക്കാരുടെ കൂടാരം. ക്രിക്കറ്റി െന്റ ശബളിമയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് എന്താണോ സംഭവിച്ചത് അതു തന്നെയാണ് മുഹമ്മദന്‍സിനും സംഭവിച്ചത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ടീമിന് സ്‌പോണ്‍സര്‍മാരെ കിട്ടാതായി. അതോടെ, കളിക്കാരെയും ഓഫിസ് സംവിധാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ പ്രയാസമായി. കൊണ്ടുപോകാന്‍ പറ്റാതായി. ദേശീയ ഫുട്‌ബോളില്‍ തീര്‍ത്തും അപ്രസക്തമായി. ഇതോടെ സീനിയര്‍ ടീമുകള്‍ നിലച്ചു. ലീഗ് ഫുട്്്‌ബോളില്‍ മാത്രമാണിപ്പോള്‍ മുഹമ്മദന്‍സ്. ഈസ്റ്റ്്് ബംഗാളും മോഹന്‍ബഗാനുമൊക്കെ ഈ സാഹചര്യത്തില്‍നിന്ന്് പതിയെ കരകയറുന്നുണ്ട്. പക്ഷേ, അവര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സ്‌പോണ്‍സര്‍മാരെ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് പറ്റാത്തതാണ് പ്രശ്‌നം. മദ്യക്കമ്പനികളാണ് പ്രധാനമായും പുതിയ ഫുട്ബാളിന് സ്‌പോണ്‍സര്‍മാരായി എത്തുന്നത്. മദ്യപിക്കുന്ന കളിക്കാരെ പോലും നിലനിര്‍ത്താത്ത ക്ലബാണ് മുഹമ്മദന്‍സ്. പിന്നെ എങ്ങനെ മദ്യക്കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കും?
2016ഓടെ ക്ലബ് പുനരുജ്ജീവനത്തിന്റെ പാതയിലാണ്. 2016ല്‍ ഗസ്സല്‍ ഉസ്സഫര്‍ എന്ന ബിസിനസ്് മാന്‍ ഏറ്റെടുത്തു. ഇപ്പോള്‍ വെസ്റ്റ് ബംഗാള്‍ സര്‍ക്കാറന്റെ ഗ്രാന്‍ഡാണ് പ്രധാന ആശ്രയം. പിന്നെ സ്ഥിരം അംഗങ്ങളില്‍നിന്നുള്ള വരി സംഖ്യയും. ഗ്രാസ്സ്‌റൂട്ട് ഫുട്‌ബോളിനാണ് ക്ലബ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയാകെയുള്ള സ്‌കുളുകളില്‍നിന്ന് അണ്ടര്‍ 15, അണ്ടര്‍ 13, അണ്ടര്‍ 19 ടീമുകളെ വളര്‍ത്തിയെടുക്കുകയാണ്. അമീറുദ്ദീന്‍ ബോബിയാണ് ക്ലബ് പ്രസിഡണ്ട്്്. ഷരീക് അഹമ്മദ് സെക്രട്ടറിയും.വിശ്വജിത്ത് ഭട്ടാചാര്യയാണ് പ്രധാന കോച്ച്്്.
മലയാളികളുടെ തെരേസ
വെയില്‍ ചാഞ്ഞിരുന്നു.റെഡ്‌റോഡില്‍നിന്ന് ശിയാല്‍ദയില്‍ ഇറങ്ങി റിപ്പണ്‍ റോഡിലെ ദേവാലയത്തിലെത്തുമ്പോഴേക്കും മെഴുകുതിരികള്‍ കെട്ടുതുടങ്ങിയിരുന്നു. ഇവിടെയാണ് കാരുണ്യത്തിന്റെ മാതാവായി ലോകം വാഴ്ത്തിയ മദര്‍തെരേസയുടെ ശവകുടീരം. മദര്‍ തെരേസ കോണ്‍വെന്റിലാണ് ആദ്യം എത്തിയത്. പ്രാര്‍ഥനകള്‍ക്കായി ഓഫിസ് അടച്ച് ്ഇറങ്ങുകയായിരുന്നു സിസ്റ്റര്‍മാര്‍. ആദ്യം കണ്ട സിസ്റ്ററോട്്് ഹിന്ദിയിലും ഇംഗ്ലീഷിലുമായി കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോഴാണ് അവരുടെ ചോദ്യം. ‘മലയാളികളാണോ’
പാലാക്കാരി സിസ്റ്റര്‍ ആന്‍സി കോണ്‍വെന്റ് ചുമതലക്കാരിയാണ്്. നൂറുമീറ്റര്‍ അകലെയുള്ള മദേഴ്‌സ് ഹൗസ്്് ഇപ്പോള്‍ അടച്ചു കാണും. എന്നാലും മലയാളികളായതിനാല്‍ ഞാന്‍ പറഞ്ഞുനോക്കാം. അഞ്ച്്് മിനുട്ടുകൊണ്ട് നടന്ന് അവിടെയെത്താം. സിസ്റ്റര്‍ ആന്‍സിയുടെ പിന്നാലെ നടന്നു. അവര്‍ നല്ല വേഗത്തിലാണ് നടത്തം. വഴിയില്‍ അടുപ്പൂകൂട്ടി ചപ്പാത്തിചുട്ട് കുഞ്ഞിനെ ഊട്ടുന്ന അമ്മമാര്‍, പകലിലെ ജോലി മുഴുവന്‍ കഴിഞ്ഞ് പീടികക്കോലായകളില്‍ വെടിവട്ടം പറഞ്ഞിരിക്കുന്നവര്‍, ചെറിയ തട്ടുകടകളില്‍ അവസാന ഊഴക്കാരെ കാത്തിരിക്കുന്ന ചായപ്പീടികക്കാര്‍… റിപ്പണ്‍ റോഡില്‍നിന്ന് തെല്ല് ്മാറിയാണ് 1950 ല്‍ സ്ഥാപിതമായ മദര്‍ ഹൗസ്. ഇവിടെയായിരുന്നു വര്‍ഷങ്ങളോളം മദര്‍ ജീവിച്ചിരുന്നത്. വൈകിയ സമയമാണെങ്കിലും അപ്പോഴും നിരവധി പേര്‍ പ്രാര്‍ഥനക്ക് എത്തുന്നുണ്ടായിരുന്നു. ജാതിമതഭേദമന്യെ ആര്‍ക്കും ശവകുടീരത്തിന് അടുത്തെത്തി പ്രാര്‍ഥിക്കാം. വെളുത്ത മാര്‍ബിളില്‍ തീര്‍ത്തതാണ് ശവ കുടീരം. സിസ്്്റ്റര്‍മാര്‍ അവിടെ കൈകള്‍ കുത്തി പ്രാര്‍ഥിക്കുന്നുണ്ട്. പ്രാര്‍ഥനക്ക് എത്തുന്നവര്‍ക്ക് നിരനിരയായി ഇട്ട ബെഞ്ചുകളില്‍ ഇരുന്ന് പ്രാര്‍ഥിക്കാം. പരിഭവങ്ങള്‍ എഴുതി നല്‍കാം. അവ വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തും. ഇതെല്ലാം പരിശോധിക്കുന്നതും മലയാളിയാണ്. അങ്കമാലി സ്വദേശി ഡിക്്്‌സി. കോട്ടയത്തെയും തിരുവമ്പാടിയിലും കോടഞ്ചേരിയിലും താമരശ്ശേരിയിലും നിന്ന്്് നിരവധി കന്യാസ്ത്രീകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ‘മദര്‍ തെരേസ: ജീവിതവും സന്ദേശവും’ എന്ന പേരിലുള്ള മ്യൂസിയമാണ്് മറ്റൊരു ആകര്‍ഷണം. മദര്‍ ഉപയോഗിച്ച ചെരുപ്പുകള്‍, വസ്്്ത്രങ്ങള്‍, പാത്രങ്ങള്‍,കുരിശുമാല,കത്തുകള്‍ എന്നിവ ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. സമയം വൈകിയതിനാല്‍ മ്യൂസിയം അകത്ത് കയറി കാണാന്‍ കഴിഞ്ഞില്ല. ശവകുടീരം അല്‍പനേരം കൂടി കഴിഞ്ഞാല്‍ അടക്കും. എന്നാല്‍, തെരുവില്‍നിന്നോ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് വരുന്നവരുടെ വിളി കേള്‍ക്കാന്‍ മദര്‍ഹൗസ് മുഴവന്‍ സമയവും ഉണര്‍ന്നിരിക്കും. ആരായാലും എവിടെനിന്നായാലും എത്ര തിരക്കിട്ടും കിതച്ചും വന്നാലും മടങ്ങുമ്പോള്‍ വന്നുമൂടുന്ന പ്രശാന്തതയാണ് മദര്‍ഹൗസിന്റെ മേന്മ എന്നു തോന്നി.
മടങ്ങിപ്പോവുന്ന ബംഗാളി; തിരിച്ചുവരുന്ന മലയാളി
ചാന്ദ്‌നിചൗക്കില്‍ അമ്പതുവര്‍ഷമായി ഹോട്ടല്‍ നടത്തുകയാണ് കാസര്‍കോട്ടുകാരനായ അബ്ദുറഹ്മാന്‍. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ്കുഞ്ഞിയും മുത്തച്ഛന്‍ അബ്ബാസ് ഹാജിയും ഇവിടെ കച്ചവടക്കാരായിരുന്നു. ഏകദേശം നൂറുവര്‍ഷത്തോളമായുള്ള ബംഗാള്‍ ബന്ധം. പക്ഷേ, ഇനി അധിക കാലം ഇത് തുടരില്ലെന്ന് അബ്ദുറഹ്്മാന്‍ പറയുന്നു. നാട്ടില്‍ നിന്ന് ഇവിടെയെത്തി ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തത് തന്നെ പ്രശ്‌നം. താനില്ലാത്തപ്പോള്‍ അനിയന്‍ മുഹമ്മദ് ഷാഫിയാണ് കാര്യങ്ങള്‍ നോക്കുന്നത്. എന്നാല്‍, എം.ബി.എയും എഞ്ചിനീയറിങും മറ്റും പഠിച്ച മക്കളാരും ബംഗാളിലേക്ക വരാന്‍ താല്‍പര്യപ്പെടുന്നില്ല. ബംഗാള്‍ സുരക്ഷിതമല്ല എന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇത് അബ്ദുറഹ്്മാന്റെ മാത്രം വിഷയമല്ല. ചാന്ദ്്്‌നി ചൗക്കിലെ കേരള മുസ്്‌ലിം അസോസിയേഷന്‍ നേതാവ് സലീംമരക്കാര്‍, കേരള മലയാളി സമാജം ഭാരവാഹികള്‍ എന്നിവരും ഇക്കാര്യം ചൂണ്ടികാണിക്കുന്നു. പണ്ട് കല്‍ക്കത്തയിലേക്ക് വണ്ടി കയറുക എന്നത് ഒരു സ്റ്റാറ്റസായിരുന്നു. ബോംബെയും ദല്‍ഹിയും മദ്രാസും പോലെത്തന്നെ. സ്‌റ്റെനോഗ്രാഫര്‍മാരായിട്ടായിരുന്നു മിക്കവരും എത്തിയിരുന്നത്. ഹോട്ടല്‍, ടെക്‌സ്റ്റൈല്‍സ്്് എന്നിവയായിരുന്നു പ്രധാനം. ട്രാവല്‍ ബിസിനസുകാരുമുണ്ടായിരുന്നു. വ്യവസായവല്‍ക്കരണത്തിന്റെയുംആധുനികവത്കരണത്തിന്റെയും പ്രതീതി കൊല്‍ക്കത്തക്ക്് നഷ്ടമായിരിക്കുന്നു. അടുത്ത തലമുറ ഇനി കേരളത്തില്‍നിന്ന് ഇവിടേക്ക് വരാന്‍ സാധ്യതയില്ലെന്ന് ഇപ്പോഴുള്ളവര്‍ പറയുന്നു. പാരാമെഡിക്കല്‍,നഴ്‌സിങ് വിഭാഗങ്ങളിലാണ് ഇപ്പോള്‍ ബംഗാളിലേക്ക് കേരളീയര്‍ എത്തുന്നത്. ഗള്‍ഫിന്റെയും ബംഗളൂരു പോലെയുള്ള പുതുനഗരങ്ങളുടെയും ഉയര്‍ച്ച മലയാളികളെ അങ്ങോട്ട് ആകര്‍ഷിച്ചു. ഗള്‍ഫിലേക്ക്്് പോയ മലയാളികള്‍ക്ക് പിന്നാലെ ബംഗാളികള്‍ കേരളത്തില്‍ എത്തിയെങ്കിലും ഗള്‍ഫില്‍നിന്നുള്ള മലയാളികളുടെ മടക്കം ബംഗാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കുകയാണ്. പത്തുവര്‍ഷത്തിനിടെ, കേരളം മാറ്റിയ ജീവിതമാണ് ബംഗാളിലേതെന്ന് ചെറുപ്പം മുതല്‍ കൊല്‍ക്കത്തയില്‍ ഉള്ള വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെ.പി. മുഹമ്മദ് ശരീഫ് പറയുന്നു. പത്ത് വര്‍ഷത്തിന് മുമ്പ് ഒരു കര്‍ഷകത്തൊഴിലാളിക്ക് പ്രതിദിനം 60 രൂപയായിരുന്നത് ഇപ്പോള്‍ 200 രൂപ ആയി. ആശാരിക്ക് 100 രൂപ ആയിരുന്നത് 450മുതല്‍ 550 രൂപ വരെയായി. പൊറോട്ട മേക്കര്‍ക്ക് പ്രതിമാസം 2500 രൂപ ആയിരുന്നത് ഇപ്പോള്‍ 12000 ആയി. മരുമകന് ജോലി കേരളത്തിലാണ് എന്നറിഞ്ഞാല്‍ സ്ത്രീധനം 30000 രൂപയില്‍നിന്ന് 80000 ആയി ഉയരും. അതോടൊപ്പം മൊത്തം തൊഴിലിടങ്ങളില്‍തന്നെ കൂലി വര്‍ധനക്ക് ഇത് ഇടയാക്കി. ജീവിതച്ചെലവിലും ഇത് വര്‍ധന വരുത്തി. നേരത്തെ ആറ് രൂപക്ക്് കിട്ടിയിരുന്ന ചോറിന് ഇപ്പോള്‍ 12 രൂപയായി. 15 രൂപയുടെ ഊണിന്് 30 രൂപയായി. അഞ്ച് രൂപയുടെ ചായക്ക് പത്ത്് രൂപയായി. ഇതിനൊപ്പം കമ്യൂണിസ്റ്റ്
സര്‍ക്കാര്‍ മാറി തൃണമൂല്‍ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ ആകെ മാറി. സേവനത്തേക്കാള്‍ സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാറാണിപ്പോഴത്തേതെന്ന്് ശരീഫ് പറയുന്നു. അതിനൊപ്പം ബി.ജെ.പിയുടെ വളര്‍ച്ച കൂടിയാകുമ്പോള്‍ ബംഗാള്‍ അടിമുടി മാറുകയാണ്.ബംഗാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ ജീവിതം കൂടുതല്‍ പ്രയാസകരമാവും. അന്ധവിശ്വാസങ്ങളും മോഷണങ്ങളും കുറ്റകൃത്യസേങ്ങളും വര്‍ഗീയ കലാപങ്ങളും പട്ടിണിയും ഇപ്പോഴും ബംഗാളില്‍ മണ്ണിലെ നനവ് പോലെ നിലകൊള്ളുന്നതായി മലയാളി സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ ബന്ധു ചൂണ്ടിക്കാട്ടുന്നു. കല്യാണത്തിന് കടം വാങ്ങിയ വസ്ത്രങ്ങള്‍ ഇട്ടു പോകേണ്ടി വന്നവര്‍, കീറിയ വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും തുന്നി ധരിക്കേണ്ടിവരുന്നവര്‍ ……… മണ്ണെണ്ണ വിളക്കില്‍ പഠിക്കുന്ന കുട്ടികള്‍…..അങ്ങനെ ഒരുപാട് പോരായമകള്‍ ബംഗാള്‍ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നു.
തൊഴിലില്ലായ്മ ബംഗാളികള്‍ക്ക് ഒരു ശീലമായിരിക്കുന്നു. ചാന്ദ്്്‌നി ചൗക്കിലെ സിറ്റി ഗസ്റ്റ് ഹൗസിന്റെ സെക്യൂരിറ്റി രക്തിം ചാറ്റര്‍ജിയുടെ കാര്യം തന്നെയെടുക്കുക. അയാള്‍ ബി.എ. ബിരുദധാരിയാണ്. എന്നിട്ടും സെക്യൂരിറ്റിക്കാരനായാണ് അയാളുടെ ജീവിതം. ഇപ്പോഴും തൊഴില്‍ തേടുന്നു. സുന്ദര്‍ബനില്‍നിന്ന് പരിചയപ്പെട്ട ബാസവി എന്ന അമ്പതുകാരി ബി.കോംകാരിയാണ്. തൊഴില്‍ എല്‍.ഐ.സി ഏജന്റ്. കൊല്‍ക്കത്തയിലൂടെ നടക്കു േമ്പാള്‍ പരിചയപ്പെട്ടാല്‍ ഉടന്‍ ചോദിക്കുന്ന ചോദ്യമിതാണ്. കേരളത്തില്‍ ജോലിയുണ്ടോ? ചാന്ദ്‌നി ചൗക്കിലെ മലയാളി ഹോട്ടലിന് മുന്നില്‍ എല്ലാ ദിവസവുമുണ്ടാകും, പത്തിലധികം പേര്‍, ഏറെയും ചെറുപ്പക്കാര്‍. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍. വൈകിട്ട് ഏഴിന് എത്തുന്ന ഈ നിര കാലിയാകുമ്പോള്‍ രാത്രി പതിനൊന്ന് ആകും.
എന്നിട്ടും ബംഗാളി പിടിച്ചുനില്‍ക്കുന്നതിന്റെ രഹസ്യം ഇതിനെല്ലാമപ്പുറത്താണ്. ബംഗാളില്‍ എവിടെയും ട്രെയിനിലോ ബസിലോ തെരുവിലോ പ്രധാന ഭക്ഷണം.ത്സാല്‍ മൂരി എന്ന അരിപ്പൊരിയാണ്. ചെറുതായി അരിഞ്ഞ പച്ചമുളകും ഉള്ളിയും ഇന്ദുപ്പും ഇത്തിരി നിലക്കടല കക്കിരിക്കഷണങ്ങള്‍ പുഴുങ്ങിയ ഉരുളക്കിഴങ് എല്ലാത്തിനും മീതെ ഇത്തിരി കടുകെണ്ണ. തേലേ ഭജ (എണ്ണപ്പൊരി) കള്‍ ചേര്‍ത്ത് കുഴച്ചും ഉരുളക്കിഴങ്ങ് കറി കൂട്ടിയും വെറുതെ വെള്ളത്തില്‍ കുതിര്‍ത്തും കടുകെണ്ണയം ഉപ്പും ചേര്‍ത്തും എന്തിന് മീനും ചിക്കനും കൂട്ടി വരെ ഇത്്് കഴിക്കാം. എന്തായാലും കേരളത്തിലെ കോളയും ലെയ്‌സും ബംഗാളിലില്ല. കേരളത്തില്‍ പൂരിക്ക് ഏഴ്‌രൂപ മുതല്‍ പത്ത് രൂപ വരെ വേണം. കൊല്‍ക്കത്തയില്‍ രണ്ട രൂപ മതി. ചായക്ക്് അഞ്ചു രൂപ. പത്ത്്് രൂപക്ക് വയറ് നിറച്ച് കഴിക്കാം. കേരളത്തില്‍ ഒരു ചായയും കടിയും പോലും ഈ പൈസക്ക് കിട്ടില്ല. അഞ്ച് രൂപക്ക് നൂറു ഗ്രാം പൊറാട്ട കിട്ടും തട്ടുകടകളില്‍. അഞ്ചുരൂപക്ക് മുടി വെട്ടാം ബാര്‍ബര്‍ ഷോപ്പുകളില്‍. ചായ കൊടുക്കുന്നത്് ഡിസ്്്‌പോസിബിള്‍ ഗ്ലാസുകളിലല്ല; മണ്ണുകൊണ്ടുള്ള ബൗളുകളില്‍. രണ്ട് ലക്ഷം കൊണ്ട് നിര്‍മിച്ച മനോഹരമായ ഇരുനില വീട് കണ്ടു ശാന്തി നികേതനില്‍. പണത്തിന്റെയും പൊന്നിന്റെയുമല്ല, കുടുംബത്തിലെ കുളങ്ങളുടെ എണ്ണത്തില്‍ വിവാഹം നിശ്ചയിക്കുന്ന നാടാണ്്് ബംഗാള്‍. പിടിച്ചു നില്‍ക്കാന്‍ ബംഗാളിക്ക്് ഏറെ കാരണങ്ങളുണ്ട്.
പക്ഷേ, കേരളത്തെകണ്ട്്്, മുപ്പത് ലക്ഷത്തിന്റെ മാളികകള്‍ പണിയുന്നവരും ബംഗാളികളെ കണ്ട് ക്വാട്ടേഴ്‌സുകള്‍ ഉയര്‍ത്തുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളവും ബംഗാളികളും ഉണ്ടെങ്കിലല്ലേ രണ്ടു പേര്‍ക്കും നിലനില്‍ക്കാന്‍ കഴിയൂ.
ചിത്രങ്ങള്‍: മുജീബ് പെരുമണ്ണ
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ