Video Stories
ചരിത്ര അപനിര്‍മ്മിതി സവര്‍ക്കറിലൂടെ
അഡ്വ. ഇ.ആര്‍ വിനോദ് കണ്ണൂര്‍
1948 ജനുവരി 30 ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നാഥുറാം വിനായക് ഗോദ്‌സെ എന്ന തീവ്രവാദിയുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ധീരരക്തസാക്ഷിത്വം വരിച്ച് ഒരുമാസം തികയും മുമ്പ് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് 1948 ഫെബ്രുവരി 27 ന് എഴുതിയ കത്തിലെ ഒരു വാചകം ഇതായിരുന്നു: ‘വിനായക് ദാമോദര്‍ സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു മഹാസഭയിലെ മതാന്ധന്‍മാരുടെ ഗൂഢാലോചനയുടെ പരിണിതഫലമാണ് ഗാന്ധിവധം’. 1883 ല്‍ മഹാരാഷ്ട്രയിലെ ചിത്പാവന്‍ ബ്രാഹ്മണരുടെ ജന്മി കുടുംബത്തില്‍ ജനിച്ച് 1966 ല്‍ 83-ാം വയസ്സില്‍ മരണമടയും വരെയും ചരിത്രവുമായി ബന്ധപ്പെട്ട് ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത പേരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കറിന്റേത്. എന്നാല്‍ 1990 കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ അതിദ്രുതമായ മാറ്റത്തിലൂടെ രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ ആര്‍.എസി.എസിന്റെ കുടക്കീഴില്‍ മുന്നേറ്റമാരംഭിച്ചപ്പോള്‍ അവരുടെ ചരിത്രത്തിനുമുന്നില്‍ പ്രതിഷ്ഠിക്കാനുള്ള പേരായിമാറി സവര്‍ക്കറുടേത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിച്ച കേസില്‍ ഗൂഢാലോചനയുടെ പേരില്‍ ആറാം പ്രതിയായി വിചാരണ നേരിടുകയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ മാത്രം നിയമ നടപടികളില്‍നിന്ന് മോചിതനാവുകയും ചെയ്ത സവര്‍ക്കറിന് ഗാന്ധിവധമെന്ന പാപക്കറ മായ്ച്ചുകളയാന്‍ ജീവിതാവസാനം വരെ സാധിച്ചില്ല. ജീവിതദശയില്‍ നേടിയെടുക്കാന്‍ സാധിക്കാത്തത് സവര്‍ക്കറിന് അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ചാര്‍ത്തിനല്‍കാന്‍ ശ്രമിക്കുന്നതാണ് തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ഇന്ത്യയിലെ പുതിയ കാഴ്ച.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ആദരപൂര്‍വ്വം ‘മഹാത്മന്‍’ എന്നുവിളിച്ചത് രാഷ്ട്രകവി രബീന്ദ്രനാഥ് ടാഗോര്‍ ആയിരുന്നു. തിരിച്ച് ടാഗോറിനെ ബഹുമാനപൂര്‍വം ‘ഗുരുദേവ്’എന്ന് അഭിസംബോധന ചെയ്തത് ഗാന്ധിയും. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ മാര്‍ഗങ്ങളില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോഴും സുഭാഷ്ചന്ദ്ര ബോസിനെ ഗാന്ധി ‘നേതാജി’എന്ന് വിശേഷിപ്പിച്ചു. മഹാത്മാഗാന്ധിക്ക് ‘രാഷ്ട്രപിതാവ്’ എന്ന വിശേഷണം സമ്മാനിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ തീച്ചൂളയില്‍ വെന്തുരുകിയ ഈ പോരാളികളുടെ ജീവിതചരിത്രത്തിനിടയില്‍ വര്‍ത്തമാനകാല ഭാരതം തിരുകിവെക്കാന്‍ ശ്രമിക്കുന്ന പേരായി സവര്‍ക്കര്‍ കടന്നുവരുമ്പോള്‍ സവര്‍ക്കറിന് ‘വീര്‍’പട്ടം ചാര്‍ത്തിക്കിട്ടിയതിന്റെ ചരിത്രം ഇപ്പോഴും അജ്ഞാതം.
മൊത്തം 690 സെല്ലുകളുള്ള പ്രത്യേക ബാരക്കുകള്‍ ഇല്ലാത്ത തടവുകാരുടെ പേടിസ്വപ്‌നമായിരുന്നു ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌സമൂഹത്തിലെ കാലാപാനി സെല്ലുലാര്‍ ജയില്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‌ശേഷമാണ് ഈ ജയിലിലേക്ക് ആദ്യമായി രാഷ്ട്രീയ തടവുകാരെ പ്രവേശിപ്പിച്ചിരുന്നത്. ശിപായി ലഹളയുമായി ബന്ധപ്പെട്ട് തടവറയില്‍ പാര്‍പ്പിക്കപ്പെട്ട തടവുകാരുടെ എണ്ണത്തെ സംബന്ധിച്ച് ഇപ്പോഴും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ചരിത്രകാരനായ ആര്‍.സി മജുംദാറിന്റെ ‘ജലിമഹ ടലേേഹലാലി േശി അിറമാമി’എന്ന പുസ്തകമാണ് ഇതുമായി ബന്ധപ്പെട്ട ആധികാരികരേഖകളിലൊന്ന്. കലാപത്തില്‍ പങ്കെടുത്ത് തടവിലായ രണ്ട് മുന്‍നിര പോരാളികള്‍ അലാമ ഫാസില്‍ ഹഖ് ഖൈരബാഡിയും മൗലാനാ ലിയാഖത്ത് അലിയും ജീവന്‍ വെടിഞ്ഞത് സെല്ലുലാര്‍ ജയിലിന്റെ തടവറക്കുള്ളിലായിരുന്നു എന്നത് ചരിത്രസത്യം. കലാപത്തിന് നേതൃത്വം നല്‍കിയ മിര്‍ജാഫര്‍ അലി താനേശ്വരി 20 വര്‍ഷക്കാലത്തെ തടവുശിക്ഷ പൂര്‍ത്തീകരിച്ചതും ഇതേ ജയിലിലായിരുന്നു. ഷേര്‍ അലി അഫ്രീദി ജയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വൈസ്രോയി മായോപ്രഭുവിനെ കുത്തിവീഴ്ത്തിയതും ഇതേ തടവറയില്‍വെച്ചാണ്. ഡല്‍ഹൗസി സ്‌ക്വയര്‍ ബോംബ് കേസിലെ പ്രതി പതിനാറ് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന നാനി ഗോപാല്‍ മുഖര്‍ജി ഇതേ ജയിലിനകത്തായിരുന്നു സാമ്രാജ്യത്വത്തിന്റെ കരാളതകള്‍ക്കെതിരെ നിരാഹാര സമരം നയിച്ചത്. ചാക്കുകൊണ്ട് ഉണ്ടാക്കിയ വസ്ത്രം ധരിക്കാനായി നല്‍കിയപ്പോള്‍ അത് ധരിക്കാതെ വിവസ്ത്രനായി പ്രതിഷേധിച്ച തന്നെ ബന്ധിയാക്കിയ തുടലുകള്‍ ബലമായി പൊട്ടിച്ചെറിഞ്ഞ, അധികാരികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം നല്‍കാതെ കഠിനമായി മൗനം ഭജിച്ച, ഏകാന്ത തടവറയില്‍ പാര്‍പ്പിച്ചപ്പോള്‍ സെല്ലില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാതെ അതിനകത്ത് കുത്തിയിരുന്ന് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ആ പതിനാറുകാരന്റെ ധീരത സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ ആവേശോജ്വല അധ്യായമാണ്.
ഇന്നിപ്പോള്‍ സെല്ലുലാര്‍ ജയില്‍ സവര്‍ക്കറുടെ പേരിലാണ് അറിയപ്പെടുന്നത്. 1906 മുതല്‍ 1910 വരെയുള്ള ഇംഗ്ലണ്ടിലെ നിയമപഠനത്തിനിടയിലാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വധവുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ വിദേശത്തുവച്ച് അറസ്റ്റിലാകുന്നത്. ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെട്ട സവര്‍ക്കര്‍ രണ്ട് കേസുകളിലായി 50 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടാണ് 1911 ജൂലൈ 4ന് കലാപാനിയിലെ ജയിലിലെത്തുന്നത്.ജയിലിനകത്തായ 1911, 1913, 1914, 1918, 1920 എന്നീ വര്‍ഷങ്ങളിലായി 5 തവണ ബ്രിട്ടീഷ് രാജ്ഞിക്ക്മുമ്പില്‍ മാപ്പപേക്ഷ എഴുതി നല്‍കിയ ആളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. അതില്‍ ഒരു മാപ്പപേക്ഷയുടെ വാചകം: ‘മുടിഞ്ഞ പുത്രന്‍ തെറ്റുമനസ്സിലാക്കി മാപ്പപേക്ഷിച്ച് അമ്മയുടെ മടിത്തട്ടില്‍ എന്നപോലെ’ എന്നാണ്. മാനസികമായി ബ്രിട്ടനോട് കീഴടങ്ങിയ സവര്‍ക്കര്‍ ജയിലില്‍ ക്ലര്‍ക്കായാണ് ജോലി ചെയ്തത്. പിന്നീട് ജയിലില്‍ എണ്ണ ഡിപ്പോയുടെ ഫോര്‍മാനായി സാമ്രാജ്യത്വം സവര്‍ക്കറെ ഭരണകൂടത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തി. മാപ്പപേക്ഷകള്‍ പരിഗണിച്ച ബ്രിട്ടീഷ് ഭരണകൂടം 1920ല്‍ ഇന്ത്യയിലെ പ്രസിദ്ധമായ യെര്‍വാഡാ ജയിലിലേക്ക് സവര്‍ക്കറിനെ മാറ്റി. തുടര്‍ന്ന് 1924 ജനുവരി 6ന് സവര്‍ക്കറിനെ ജയില്‍ മോചിതനാക്കി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ മാത്രം താമസിച്ചുകൊള്ളാമെന്നും പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു പ്രവര്‍ത്തനവും സര്‍ക്കാരിനെതിരെ നടത്തുകയില്ലെന്നുമുള്ള നിബന്ധനയിലാണ് ജയില്‍ മോചനം സാധ്യമായത്. 1937ല്‍ മാത്രമാണ് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ ഈ നിരോധനം നീക്കം ചെയ്യപ്പെടുന്നത്. പക്ഷെ അപ്പോഴും സവര്‍ക്കര്‍ രഹസ്യമായി 1925ല്‍ രൂപീകൃതമായ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തിന് ബുദ്ധിയും സമയവും ചെലവഴിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് അനുപൂരകമായിരുന്നു സവര്‍ക്കറുടെ ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനം.
സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിന്റെ പുറമ്പോക്കില്‍മാത്രം താമസിച്ചുവന്ന വിനായക് ദാമോദര്‍ സവര്‍ക്കറിനെ ചരിത്രത്തിന്റെ മുഖ്യധാരയില്‍ പുനരധിവസിപ്പിക്കാനുള്ള ബോധപൂര്‍വവും ഗൂഢവുമായ പരസ്യമായ ശ്രമത്തിന്റെ പരസ്യമായ പ്രകടനമായിരുന്നു 2002 മെയ് 4ന് വാജ്‌പേയ് സര്‍ക്കാറിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി ആന്റമാനിലെ പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്തവാളത്തിന് വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ട് എന്ന് പുനര്‍നാമകരണം നടത്തിയത്. തുടര്‍ന്ന് അതേ സര്‍ക്കാറിലെ മന്ത്രിയായിരുന്ന റാംനായിക് സെല്ലുലാര്‍ ജയിലിന് പുറത്ത് സവര്‍ക്കറുടെ പേരില്‍ സ്മാരക ദീപശിഖ ഉദ്ഘാടനം ചെയ്യുകയും ലൈറ്റ് ആന്റ് സൗണ്ട്‌ഷോ സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കലാപം നയിച്ച് ആന്‍ഡമാനിലെ ജയിലറക്കുള്ളില്‍ വീരമൃത്യുവരിച്ച ധീരദേശാഭിമാനികളായ അലാമ ഫാസില്‍ ഹഖ് ഖൈരവാഡിയും മൗലാന ലിയാഖത്ത് അലിയും ഷേര്‍ അലി അഫ്രിദിയും മിര്‍ജാഫര്‍ താനേശ്വരിയും നാനിഗോപാല്‍ മുഖര്‍ജിയും സവര്‍ക്കറുടെ അതേ കാലഘട്ടത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിനിടയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ബംഗാളിയായ ത്രിലോഖ്‌നാഥ് ചക്രവര്‍ത്തി, ലാഹോര്‍ ഗൂഡാലോചനാകേസിലെ പ്രതി ബാബാ ഗുരുമുഖ് സിംഗ്, ബര്‍മ്മ ഗൂഡാലോചനാ കേസിലെ പണ്ഡിറ്റ് റാം രക്ഷ, അലിപൂര്‍ ബോംബ് കേസിലെ പ്രതികളായ ഇന്ദുഭൂഷണ്‍ റോയ്‌യുടെയും ഉല്ലാസ്‌ക്കര്‍ ദത്തിന്റെയും ത്യാഗവും ധീരതയും അവഗണിക്കപ്പെടുകയും 1911ല്‍ ജയിലിലെത്തി 1921ല്‍ അഞ്ചില്‍ ഒന്ന് തടവുശിക്ഷമാത്രം പൂര്‍ത്തിയാക്കി തുടര്‍ച്ചയായി 5 തവണ മാപ്പപേക്ഷ എഴുതിനല്‍കി 1924ല്‍ ഇന്ത്യയില്‍വച്ച് ജയില്‍മോചനം സാധ്യമാക്കിയ 1937 വരെ പ്രത്യക്ഷമായോ പരോക്ഷമായോ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഉടമ്പടി നല്‍കിയ വിനായക് ദാമോദര്‍ സവര്‍ക്കര്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം വീര സവര്‍ക്കാറായി അടയാളപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ചരിത്ര അപനിര്‍മ്മിതി.
രാജ്യത്തെ ഹിന്ദുത്വശക്തികള്‍ ഇപ്പോഴും വലിയ രീതിയില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി നടിക്കുകയാണ്. എന്നാല്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ നേരെ മറിച്ചാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ സൈനിക നീക്കവുമായി ജപ്പാന്റെ പിന്തുണയോടെ രണ്ടാം ലോക യുദ്ധകാലത്ത് ആസാദ് ഹിന്ദ് ഫൗജ് (ഐ.എന്‍.എ) നയിച്ച് ഇന്ത്യയുടെ വടക്ക് കിഴക്ക് മേഖല കീഴടക്കാന്‍ ഉറച്ച ധീര യോദ്ധാവായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. ഈ കാലത്താണ് ഹിന്ദുമഹാസഭയുടെ 22ാം വാര്‍ഷിക സമ്മേളനം മഥുരയില്‍ ചേരുന്നത്. അധ്യക്ഷത വഹിച്ചുകൊണ്ട് സവര്‍ക്കര്‍ നടത്തിയ പ്രഖ്യാപനം ‘നമുക്ക് കിട്ടിയ അവസരം എല്ലാരീതിയിലും ഉപയോഗിക്കണം ബ്രിട്ടന്‍ യുദ്ധത്തില്‍ ജയിക്കുമോ എന്നത് നമ്മുടെ പ്രശ്‌നമല്ല. പ്രായോഗികമായും ധാര്‍മികമായും അവരെ സഹായിക്കുക എന്നതാണ് പ്രധാനം. അതുവഴി നമ്മുടെ ഹിന്ദുസമ്രാജ്യത്തെ പരമാവധി പട്ടാളവത്കരിക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യുക എന്നുള്ളതാണ്’ എന്നായിരുന്നു. 1941ല്‍ ഭഗല്‍പൂരില്‍ ചേര്‍ന്ന 23ാം സമ്മേളനത്തില്‍ ഒരു പടികൂടികടന്ന് സവര്‍ക്കര്‍ പ്രഖ്യാപിച്ചു ‘യുദ്ധം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു, രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഹിന്ദുമഹാശാഖകളും നഗര ഗ്രാമ വ്യത്യാസമില്ലാതെ പരമാവധി ഹിന്ദുക്കളെ കര, വ്യോമ, നാവിക സേനകളിലും ആയുധ നിര്‍മ്മാണശാലകളിലും ചേര്‍ക്കണം’. തുടര്‍ന്നുള്ള കുറച്ചുവര്‍ഷങ്ങള്‍ സുഭാഷ് ചന്ദ്രബോസിന്റെ സേനയെ തടയാനും കൊന്നൊടുക്കാനുമായി ബ്രിട്ടീഷ് സേനകളിലേക്ക് ഹിന്ദുക്കളെ റിക്രൂട്ട്‌ചെയ്യുന്ന ക്യാമ്പുകള്‍ക്ക് സവര്‍ക്കര്‍ നേരിട്ട് നേതൃത്വം നല്‍കി. ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനുമായി മധ്യ വടക്കന്‍ മേഖലയില്‍ ഹിന്ദുമഹാസഭയുടെ നേതാവും അഭിഭാഷകനുമായ ഗണപത് റായ് കണ്‍വീനറും മധ്യതെക്കന്‍ മേഖലയില്‍ അഭിഭാഷകനായ എല്‍.ബി ഭോപാട്കര്‍ ചെയര്‍മാനായും രണ്ട് ബോര്‍ഡുകള്‍ രൂപീകരിക്കുകയും ഹിന്ദു മഹാസഭ നേതാക്കളായ ജ്വാലപ്രസാദ് ശ്രീവാസ്തവ, ബാരിസ്റ്റര്‍ ജംനാദാസ് ജി മേത്ത, വി.വി ഖലികര്‍ എന്നിവരെ നാഷണല്‍ ഡിഫന്‍സ് കൗണ്‍സിലിന്റെ യുദ്ധോപദേശക സമിതികളിലേക്ക് പ്രതിനിധികളായി സവര്‍ക്കര്‍ അധ്യക്ഷനായ ഹിന്ദുമഹാസഭ നിയമിക്കുകയും ചെയ്തു. 1941 മെയ് മാസം ഹുന്ദുമഹാസഭയുടെ മുതിര്‍ന്ന നേതാവ് ജ്വാലപ്രസാദ് ശ്രീവാസ്തവ ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫുമായി ചര്‍ച്ച നടത്തിയതിന്റെ ഔദ്യോഗിക രേഖകള്‍ ഇപ്പോഴും ലഭ്യമാണ്.
ലോകത്തിലെ എല്ലാ ഹിന്ദുക്കളും നേപ്പാള്‍ രാജാവിന്റെ പ്രജകളാണെന്നായിരുന്നു ഹിന്ദുത്വ നേതാക്കളുടെ ചിന്താഗതി. ഹിന്ദുമഹാസഭയുടെ എല്ലാ സമ്മേളനങ്ങളിലും നേപ്പാള്‍ രാജാവിന്റെ പടം വെക്കുകയെന്നത് നിര്‍ബന്ധമായിരുന്നു. ഹിന്ദുമഹാസഭയുടെ എല്ലാ യോഗങ്ങളും ആരംഭിച്ചത് നേപ്പാള്‍ രാജാവിന് ആശംസ നേര്‍ന്നും യോഗം അവസാനിച്ചിരുന്നത് രാജാവിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു. 1937 ഡിസംബര്‍ 30ന് അഹമ്മദാബാദില്‍ ചേര്‍ന്ന ഹിന്ദുമഹാസഭയുടെ 19ാം സമ്മേളനമായിരുന്നു സവര്‍ക്കറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ചതുതന്നെ നേപ്പാള്‍ രാജാവിന് അഭിവാദ്യം നേര്‍ന്നുകൊണ്ടായിരുന്നു. സ്വതന്ത്ര ഹിന്ദുസ്ഥാന്റെ ഭാവി ചക്രവര്‍ത്തിയായി പോലും നേപ്പാള്‍ രാജാവിനെ സവര്‍ക്കര്‍ വിശേഷിപ്പിച്ചു. ഹിന്ദുത്വശക്തികള്‍ ഇപ്പോഴും നേപ്പാള്‍ രാജാവിനെയാണ് ലോക ഹിന്ദു സമൂഹത്തിന്റെ ചക്രവര്‍ത്തിയായി കണക്കാക്കുന്നത്.
ഹൃദയത്തിലും പ്രവര്‍ത്തിയിലും സാമ്രാജ്യത്വത്തോടും രാജാധികാരത്തോടും പ്രതിപത്തിയും വിധേയത്വവുമുണ്ടായിരുന്ന സവര്‍ക്കര്‍ എന്ന മനുഷ്യന്‍ മരിച്ച് നാല് പതിറ്റാണ്ടിനിപ്പുറം സ്വാതന്ത്ര്യസമര പോരാളിയായും ധീരതയുടെ പ്രതീകമായും വാഴ്ത്തുപാട്ടുകാരാല്‍ പുകഴ്ത്തപ്പെടുമ്പോള്‍ നേരിന്റെ ചരിത്രം തിരയാന്‍ ബാധ്യതപെട്ടവരായിരുന്നു നാം. ധീര ദേശാഭിമാനികളായ പോരാളികളുടെ സാഹസികതക്കും ധീരതക്കും മുന്നില്‍ തൃണമായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന ചരിത്രസത്യം മറക്കരുത്. രാഷ്ട്രപിതാവിന്റെ ഹത്യ നടത്തിയവരുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയും തെളിവുകളുടെ അഭാവത്തില്‍ മാത്രം നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുകയും ചെയ്ത സവര്‍ക്കറിന്റെ ചില്ലിട്ട ചിത്രം രാഷ്ട്രപിതാവിന്റെ ചിത്രം തൂങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആ ചിത്രത്തിന്റെ എതിര്‍ദിശയില്‍ 2003 ഫെബ്രുവരി 26ന് അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ ശിവസേനക്കാരനായ മനോഹര്‍ ജോഷി അനാച്ഛാദനം ചെയ്തപ്പോള്‍ അതില്‍ പുഷ്പാര്‍ച്ചന നടത്തിയത് ഗാന്ധിജിയുടെ ചിത്രത്തിന് പുറംതിരിഞ്ഞുനിന്നാണ്. അതൊരു പ്രതീകമായിരുന്നു. സവര്‍ക്കറിനെ ആദരിക്കാന്‍ ഗാന്ധിജിക്ക് പുറംതിരിഞ്ഞു നില്‍ക്കാതെ സാധ്യമാവുകയില്ല എന്ന ചരിത്ര സത്യത്തെ ഓര്‍മ്മിപ്പിക്കലായിരുന്നു. പുരുഷായുസ്സുമുഴുവന്‍ മനുഷ്യവംശത്തിനുവേണ്ടി നിലകൊണ്ട ധീരനായ ഗാന്ധിയും വ്യക്തിതാല്‍പര്യത്തിനും സ്വന്തം മതത്തിന്റെ താല്‍പര്യത്തിനുംവേണ്ടി മാത്രം നിലകൊണ്ട ഭീരുവായ സവര്‍ക്കറും ഒരിക്കലും സമന്മാരായിരുന്നില്ല. ഒരേസമയം ഗാന്ധിജയന്തിയും സവര്‍ക്കറുടെ ജന്മദിനവും ആഘോഷിക്കുന്ന പുതിയ ഇന്ത്യ ഉയര്‍ത്തുന്ന ചോദ്യം അവഗണിക്കപ്പെടരുത്. കാരണം ഗാന്ധിജി ഒരു പ്രതീകമായിരുന്നു. സമഗ്രാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ പ്രതീകം. സവര്‍ക്കര്‍ ഇതൊന്നുമായിരുന്നില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ