Video Stories
മരട് ഫ്‌ളാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍
ഇയാസ് മുഹമ്മദ്
കൊച്ചി മരടിലെ അനധികൃത #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി #ാറ്റുടമകളെ മാത്രമല്ല, സര്‍ക്കാരിനേയും നഗരസഭയേയും രാഷ്ട്രീയ പാര്‍ട്ടികളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് നിയമവും മറുവശത്ത് നിയമത്തിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വേദനയും ഉത്കണ്ഠകളുമാകുമ്പോള്‍ തങ്ങളുടെ പക്ഷം ഏതെന്ന് തിട്ടപ്പെടുത്തുകയെന്ന നിലയാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലൂടെ #ാറ്റ് നിര്‍മിച്ച നിയമലംഘകര്‍ രക്ഷപ്പെടാനാണിട. അതിനുള്ള ഒടിവിദ്യങ്ങള്‍ കൈവശമാണെന്നതിനാല്‍ നിയമത്തിന്റെ വലയത്തില്‍ അവരെ കുടുക്കുക അത്ര ലളിതമായ കാര്യവുമല്ല.
മണിചെയിനും ആടും മാഞ്ചിയവും തുടങ്ങി ഡയറക്ട് മാര്‍ക്കറ്റിങില്‍വരെ തട്ടിപ്പിന്റെ വലകള്‍ വിരിച്ച് കേരളീയരെ വഞ്ചിച്ചവരുടെ പിന്‍ഗാമികളില്‍ ചിലര്‍ ഇപ്പോള്‍ #ാറ്റ് നിര്‍മാതാക്കളാണ്. ചട്ടവും നിയമവും ലംഘിച്ച് നിര്‍മിച്ച #ാറ്റുകള്‍ നല്ല വിലക്ക് വില്‍പന നടത്തി മുങ്ങിയ മരടിലെ അനധികൃത നിര്‍മിതാക്കള്‍ മുതല്‍ പണം വാങ്ങിയിട്ടും #ാറ്റ് നല്‍കാതെ വഞ്ചിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ഭൂമി വില കുത്തനെ ഉയര്‍ന്നതോടെയാണ് #ാറ്റ് എന്ന ആകാശ വീട്ടിലേക്ക് മലയാളി കുടിയേറിയത്. പൂമുഖവും പൂമുറ്റവും ഗൃഹാതുര ഓര്‍മയായി കൊണ്ടുനടക്കുന്ന മലയാളിക്ക് ബഹുനിലകളിലെ ചതുര കള്ളികളിലേക്ക് ജീവിതം കുടുക്കിയിടേണ്ടിവരുന്നതിന് ഒരു കാരണം മാത്രമാണ് ഭൂമിയുടെ പൊള്ളുന്ന വില. പാശ്ചാത്യ ജീവിത രീതിയോടുള്ള അന്തംവിട്ട ആഭിമുഖ്യവും #ാറ്റ് ജീവിതത്തോടുള്ള ആരാധനയുമൊക്കെയാണ് മറ്റ് കാരണങ്ങള്‍. മരടിലെ അനധികൃതമെന്ന് സുപ്രീം കോടതി കണ്ടെത്തിയ അഞ്ച് #ാറ്റുകളിലുള്ളവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നല്ല അതിനര്‍ത്ഥം.
ജീവിതത്തിന്റെ സിംഹഭാഗവും മണലരണ്യത്തില്‍ പണിയെടുത്ത് കിട്ടിയ സമ്പാദ്യത്തിന്റെ മുക്കാല്‍ പങ്കും നല്‍കി #ാറ്റ് വാങ്ങിയവര്‍, മക്കളെല്ലാം കൂടൊഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്റെ വ്യഥയില്‍ നിന്ന് മോചനം തേടിയെത്തിയവര്‍ അങ്ങനെ ജീവിതത്തിന്റെ പരിഛേദം തന്നെ മരടിലെ 357 #ാറ്റുകളിലായുണ്ട്. ഇവിടെനിന്ന് ഇറങ്ങേണ്ടിവന്നാല്‍ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അനിശ്ചിതാവസ്ഥയിലാണ് മിക്കവരും. സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലാത്ത മനുഷ്യരോടാണ് നീതി പീഠം സമയം നിശ്ചയിച്ച് കുടിയൊഴിയാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്ന കാരുണ്യത്തിന്റെ ഹസ്തം മൂന്ന് മാസം മുമ്പ് ഇവര്‍ക്ക് നേരെ നീണ്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന മാനസികാവസ്ഥയിലേക്ക് 357 കുടുംബങ്ങള്‍ എത്തുമായിരുന്നില്ല. മൂന്ന് മാസം മുമ്പ് കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരിന് റിവ്യൂ ഹര്‍ജി നല്‍കാന്‍ അവസരുമുണ്ടായിരുന്നു. എന്നാല്‍ കോടതി കക്ഷി ചേര്‍ത്താല്‍ അഭിപ്രായം പറയാമെന്ന നിലപാടാണ് അന്ന് മന്ത്രി എ.സി മൊയ്തീന്‍ സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത മനുഷ്യരെ തെരുവിലേക്ക് തള്ളിവിടാതിരിക്കാനും സര്‍ക്കാരിന് ബാധ്യത ഉണ്ടാകേണ്ടതാണ്.
കേരളം ഇതിന് മുമ്പ് അഭിമുഖീകരിക്കാത്ത പ്രശ്‌നമാണ് മരടില്‍ ഉദയം കൊണ്ടിരിക്കുന്നത്. മുമ്പ് മൂന്നാറില്‍ സര്‍ക്കാരിന്റെ പൂച്ചകള്‍ നടത്തിയ പൊളിക്കല്‍ നാടകമാണ് സമാനമെന്ന് കരുതാവുന്ന ഒരു സംഭവം. എന്നാല്‍ മൂന്നാറില്‍ നടന്ന നാടകവുമായി മരടിലെ വിഷയങ്ങള്‍ വിഭിന്നവുമാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം അഞ്ച് #ാറ്റുകളിലായി കഴിയുന്ന 357 കുടുംബങ്ങളെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. 20 ാം തിയതിയോടെ വിധി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. ഇതിന് മുന്നോടിയായി ഒഴിപ്പില്‍ നടപടിക്കാണ് മരട് നഗരസഭ തുടക്കമിട്ടത്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് #ാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. പൊളിക്കുന്നതിന് വിദഗ്ധരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പത്ര പരസ്യവും നല്‍കി. എന്നാല്‍ ജെയിന്‍, ആല്‍ഫ #ാറ്റുകളിലെ ഉടമകള്‍ നോട്ടീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ #ാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം #ാറ്റ് ഉടമകള്‍ മാത്രമാണ് നോട്ടീസ് നേരിട്ട് സ്വീകരിച്ചത്. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനില്‍ക്കുന്നതിനാല്‍ ഈ നോട്ടീസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് എഴുതി നല്‍കിയതിനുശേഷമാണ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റിയത്. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ #ാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മെയ്എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന #ാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് താമസക്കാര്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചില്‍നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടിയത്. എന്നാല്‍ കേസ് വീണ്ടും ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് എത്തിയതോടെയാണ് കോടതി രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ #ാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചത്. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് കൂടി ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച ദയാഹര്‍ജിയുടെ പിന്നാലെയാണ്. അത് പരിഗണിക്കപ്പെടുകയാണെങ്കില്‍ 357 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടപെടില്ല.
എന്നാല്‍ കേസിന്റെ നാള്‍വഴി നീണ്ടതാണ്. സൂചി കൊണ്ട് എടുക്കാന്‍ കഴിയുമായിരുന്നത് തൂമ്പക്ക് പോലും സാധ്യമല്ലാതാക്കിയതില്‍ പങ്ക് മരട് നഗരസഭക്കും സര്‍ക്കാരിനുമുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാംഗത്യം വ്യക്തമാകാനും അത് ആവശ്യമാണ്. മരട് നഗരസഭയുടെ ആദ്യ ഭരണസമിതിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നയിച്ച നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നഗരസഭാ പദവി ലഭിക്കുന്നതിന് മുമ്പാണ് 2006 – 2007 ല്‍ അഞ്ചു #ാറ്റുകള്‍ക്കും ബില്‍ഡിങ് പെര്‍മിറ്റ് ലഭിച്ചത്. 2010 ല്‍ മരട് നഗരസഭയായി. ബില്‍ഡിങ് പെര്‍മിറ്റ് നിയമപ്രകാരമല്ലെന്ന് ടി.കെ ദേവരാജന്‍ ചെയര്‍മാനായ നഗരസഭയുടെ ആദ്യ ഭരണ സമിതി കണ്ടെത്തി. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കി നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച #ാറ്റ് നിര്‍മാതാക്കള്‍ നഗരസഭയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധി നേടി നിര്‍മ്മാണം തുടര്‍ന്നു. 2014 ല്‍ നഗരസഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തീരദേശ പരിപാലന അതോറിറ്റിയും കക്ഷി ചേര്‍ന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് #ാറ്റുകളുടെ നിര്‍മ്മാണമെന്ന് അതോറിറ്റി വാദിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയും #ാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നഗരസഭയും കക്ഷി ചേര്‍ന്നു. കേസിനിടെ അഞ്ചില്‍ നാലു #ാറ്റുകളും പണി തീര്‍ത്ത് വിറ്റു. താമസക്കാരും വന്നു. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം കൊടുത്ത് #ാറ്റ് വാങ്ങിയവരും കഴിഞ്ഞ വര്‍ഷം കോടികള്‍ നല്‍കി #ാറ്റ് സ്വന്തമാക്കിയവരുമുണ്ട് അവിടെ. കേസിന്റെ നാള്‍വഴി #ാറ്റുടമകളില്‍ പകുതി പേര്‍ക്കെങ്കിലും അറിയാമായിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇങ്ങനെ ഒരുവിധി ആരും മനസ്സില്‍ കണ്ടില്ല. കേസിന് തുടക്കമിട്ട മരട് നഗരസഭ പോലും.
സുപ്രീം കോടതി വിധിയില്‍ ഏറെ ആശങ്ക ഇപ്പോള്‍ മരട് നഗരസഭക്കാണ്. #ാറ്റ് പൊളിച്ചുനീക്കേണ്ടിവന്നാല്‍ 30 കോടി വേണ്ടിവരുമെന്നാണ് കണക്ക്. ഇതില്ലെന്ന് മരട് നഗരസഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുക മുടക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തിലും ഇനി സുപ്രീംകോടതി ഇടപെടേണ്ടിവരുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടുമെന്നതും നഗരസഭയുടെ മുന്നിലെ വലിയ പ്രതിസന്ധിയാണ്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ #ാറ്റുടമകളോട് കാട്ടുന്നതെന്തെന്ന ചോദ്യം വേറെ. എന്നാല്‍ ഇതൊന്നും #ാറ്റ് വാങ്ങി കുടുങ്ങിയ പാവം മനുഷ്യരുടെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല. നിയമലംഘകര്‍ മുതലും ലാഭവും കൊണ്ട് പുതിയ കൊള്ളകള്‍ക്ക് കോപ്പുകൂട്ടുമ്പോള്‍, ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യര്‍ക്ക് നീതി ലഭ്യമാകണം. മരടിലെ അനിതര സാധാരണമായ നടപടി ക്രമങ്ങള്‍ കുറച്ചു മനുഷ്യരെ നിരാലംബരാക്കി കൂടാ. മരടിലെ അനധികൃത #ാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം മാത്രമല്ല, അവരുടെ പുനരധിവാസവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിര്‍മാതാക്കളുടെ തട്ടിപ്പിനിരയായവര്‍ക്ക് അവരില്‍നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ മരട് ഭാവിയിലേക്കുള്ള തെളിച്ചമാകൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ