Culture
സത്യവിശ്വാസിയുടെ ശുഭപ്രതീക്ഷ
മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല.
ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്‍ വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും നല്‍കിക്കൊണ്ട് ഓരോരുത്തരും എത്ര നന്നായി പ്രവര്‍ത്തിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഇവിടെ നടത്തുന്നത്. അക്കാര്യം പലപ്രാവശ്യം പ്രധാന്യത്തോടെ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ഭൂമിയില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും കാര്യം പറയാനും അവ നടപ്പാക്കാനും തയ്യാറുള്ള ഒരു വിഭാഗത്തെ അല്ലാഹു എല്ലാ കാലത്തും ഇവിടെ നിലനിര്‍ത്തിപ്പോരാറുണ്ട്.
അത്തരക്കാരുടെ ശക്തിയും സ്വാധീനവും കുറഞ്ഞുപോകുന്ന ചില ഇടവേളകളില്‍ അക്രമികളുടെ തേര്‍വാഴ്ച ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഗതിയാണ്. പക്ഷെ അതിന് അധികം ആയുസുണ്ടാവാറില്ല. സത്യത്തെയും ധര്‍മത്തെയും നീതിയെയും ജീവിതാദര്‍ശങ്ങളായി അംഗീകരിക്കുന്ന വിഭാഗത്തെ അല്ലാഹു ശക്തിപ്പെടുത്തുകയും അക്രമികളെ അമര്‍ച്ച ചെയ്യുകയും ചെയ്യും. ചരിത്രത്തില്‍ അതിനു വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.
തികഞ്ഞ ഏകാധിപതിയും അക്രമിയും മര്‍ദ്ദകനും ചൂഷകനുമായി ഈജിപ്ത് അടക്കിവാണ ഫറോവയുടേയും പ്രഭൃതികളുടെയും കഥ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നു. ഫറോവയുടെ സേച്ഛാഭരത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച വിമോചകനാണ് ഹസ്രത്ത് മൂസാനബി (അ). അദ്ദേഹത്തിനും അനുയായികള്‍ക്കും ഫറോവയില്‍നിന്നും കിങ്കരന്മാരില്‍നിന്നും ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. അത്തരുണത്തില്‍ മൂസാനബിയെ ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും പിന്തുണച്ച, ഫറോവയുടെ കൂട്ടത്തില്‍നിന്നുതന്നെയുള്ള ഒരു സത്യവിശ്വാസി ഉണ്ടായിരുന്നു.
അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നശ്വരമായ ഈ ജീവിതത്തില്‍ വില കുറഞ്ഞ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോയി വഞ്ചിതരാവാതെ ശാശ്വതമായ പാരത്രിക ജീവിതത്തിലെ സൗഭാഗ്യം നേടാന്‍ ഏകനായ രക്ഷിതാവില്‍ വിശ്വസിക്കുകയും അവന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പകര്‍ത്തി വിജയിക്കുകയും ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനവും അഭ്യര്‍ത്ഥനയും തള്ളിക്കളഞ്ഞ ഫറോവയുടെ പിന്തുണക്കാര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു. അല്ലാഹു അടിമകളെ കണ്ടറിയുന്നവര്‍ തന്നെയാണ്. അപ്പോള്‍ അവര്‍ കുതന്ത്രം കാണിച്ചതിന്റെ തിന്മകളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു.” (വി.ഖു. 40: 44, 45).
ഏറെ ചിന്തനീയമാണ് ഈ ഖുര്‍ആനികസൂക്തം. പ്രബോധനവീഥിയില്‍ മുഹമ്മദ് നബി (സ) പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ സാന്ത്വനമായി അല്ലാഹു ഓതിക്കൊടുത്തതാണിത്. ഫറോവയുടെ കാലത്ത് സത്യവിശ്വാസികളായ സദ്‌വൃത്തര്‍ ഏറെ ദുരിതം പേറിയിരുന്നു. ഏത് ദുര്‍ഘടസാഹചര്യത്തിലും അല്ലാഹുവില്‍ സുദൃഢമായി വിശ്വസിച്ച് പറയേണ്ടത് തുറന്നുപറഞ്ഞ് ബാക്കി അല്ലാഹുവില്‍ ഏല്‍പ്പിച്ചാല്‍ അവര്‍ വേണ്ടത് ചെയ്തുകൊള്ളും. ‘അല്ലാഹു അടിമകളെ കണ്ടറിയുന്നവന്‍ തന്നെയാണെന്ന’ തിരുനബിയുടെ വാക്കില്‍ രക്ഷിതാവിന്റെ സഹായത്തെകുറിച്ചുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടമാവുന്നത്. അബൂഹുറൈറയില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു ‘എന്റെ ദാസന്‍ എന്നെപ്പറ്റി കരുതുംപോലെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാനവന്റെ കൂടെയുണ്ടാകും. അല്ലാഹുവിനെത്തന്നെ സത്യം നിങ്ങളില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടുപോയ തന്റെ വാഹനം മരുഭൂമിയില്‍ വെച്ച് തിരിച്ചുകിട്ടിയാലുണ്ടാവുന്നതിനെക്കാള്‍ സന്തോഷം അല്ലാഹുവിന് തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ ഉണ്ടാകും. എന്നോടവന്‍ ഒരു ചാണ്‍ അടുത്താല്‍ അവനോട് ഞാന്‍ ഒരു മുഴം അടുക്കും. എന്നോടവന്‍ ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. എന്റെ അരികിലേക്ക് അവന്‍ നടന്നുവന്നാല്‍ ഞാന്‍ അവന്റെ അരികിലേക്ക് ഓടിച്ചെല്ലും”- ഖുദ്‌സിയായ ഈ ഹദീസ് വിവരിക്കാതെ തന്നെ ഏറെ വ്യക്തമാണ്.
കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. അവന്റെ അനുമതി കൂടാതെ ആരെയും ഒന്നും ബാധിക്കുകയില്ല. വിഷമകരമായത് ഉണ്ടാവുമ്പോള്‍ അത് അല്ലാഹുവിന്റെ അറിവില്‍പെടാതിരിക്കുന്നില്ല. അതിനാലാണ് അത്തരുണത്തില്‍ ക്ഷമ അവലംബിച്ച് ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. ആ മനുഷ്യന്‍ താക്കീത് ചെയ്തിരുന്ന കാര്യം ഫറോവയെയും കൂട്ടരെയും പിടികൂടി അക്കാര്യം അല്ലാഹു സ്മരിക്കുന്നു”…….. അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാണ്…….. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദ പൂര്‍വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍. അതങ്ങനെയാണ്; (കലാശിച്ചത്) അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല (44:24-29). ദുന്‍യാവിലും ആഖിറത്തിലും അവര്‍ വമ്പിച്ച നഷ്ടകാരികളായി. അവര്‍ നശിപ്പിക്കാന്‍ ശ്രമിച്ച സത്യവിശ്വാസി ഇവിടെയും ശാശ്വതലോകത്തും വിജയിച്ചു.
സാമൂഹികമായാലും വൈയക്തികമായാലും ഏതു വൈതരണിയിലും അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും ശുഭപ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
ഹസ്രത്ത് ജാബിര്‍ (റ) നിന്ന് നിവേദനം. നബി (സ) വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി. ”നിങ്ങളില്‍ ഒരാളും അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ മരിച്ചുപോകരുത്” (മുസ്‌ലിം). അനസ് ബിന്‍ മാലിക് (റ) നിന്നുള്ള മറ്റൊരു നിവേദനത്തില്‍: നബി (സ) പറഞ്ഞു: അല്ലാഹു പറയുകയുണ്ടായി.
‘ആദമിന്റെ പുത്രാ, നിന്റെ പക്കല്‍ നിന്ന് എത്ര പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്‍ നിനക്ക് പൊറുത്തു തരും. ഞാനതൊന്നും പ്രശ്‌നമാക്കുന്നില്ല.
ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ മേഘപടലങ്ങളോളം വലുതായാലും നീ എന്നോട് പൊറുക്കലിനെ തേടിയാല്‍ ഞാന്‍ പൊറുത്തു തരും. ആദമിന്റെ പുത്രാ, എന്നോട് ആരാധനയില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഭൂമി മുഴുവന്‍ പാപങ്ങളുമായി നീ എന്റെ അടുത്തുവന്നാല്‍ ഭൂമി നിറയെ പാപമോചനം നിനക്ക് ഞാന്‍ സമ്മാനമായി നല്‍കും. (തുര്‍മുദി). ഏതവസ്ഥയിലും ശുഭപ്രതീക്ഷ പുലര്‍ത്താനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ