Video Stories
തുര്‍ക്കി നിര്‍ണായക തെരഞ്ഞെടുപ്പിലേക്ക്
കെ. മൊയ്തീന്‍കോയ
രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ വര്‍ധിച്ചുവരികയാണെങ്കിലും ജൂണ്‍ 24ന് നടക്കാനിരിക്കുന്ന തുര്‍ക്കിയിലെ പ്രസിഡണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉറുദുഗാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റീസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) ഗംഭീര വിജയം നേടുമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. ഉറുദുഗാന്റെ ജനപ്രീതിയില്‍ ആര്‍ക്കും സംശയമില്ല. 2002 മുതല്‍ അധികാരത്തിലിരിക്കുന്ന എ.കെ പാര്‍ട്ടിക്ക് ഒരിക്കല്‍ കൂടി ജനങ്ങള്‍ അവസരം നല്‍കും, തീര്‍ച്ച.
അടുത്ത വര്‍ഷം നവംബര്‍ വരെ ഭരണത്തിന് കാലാവധിയുണ്ടെങ്കിലും ഉറുദുഗാന്‍ കാത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ റഫറണ്ടം വിജയിക്കുകയും ഭരണത്തലവനായി എക്‌സിക്യുട്ടീവ് അധികാരമുള്ള ‘പ്രസിഡന്റ്’ പദവി നിലവില്‍ വരികയും ചെയ്തതോടെ ഉറുദുഗാന്‍ സര്‍വാധികാരിയാണിപ്പോള്‍. സ്വേഛാധിപതിയെന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും ഉറുദുഗാന്‍ എന്ന ഭരണാധികാരിയെ മഹാഭൂരിപക്ഷവും തുര്‍ക്കി ജനതയും അനുകൂലിക്കുന്നത് അദ്ദേഹത്തിന്റെ മികച്ച ഭരണ നൈപുണ്യത്തെയാണ്. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ഉറുദുഗാന്‍ തിളങ്ങി നില്‍ക്കുന്നു. നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമാണ് തുര്‍ക്കിയെങ്കിലും അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും പല വിഷയങ്ങളിലും ‘ഏറ്റുമുട്ടു’ന്നു. ഫലസ്തീന്‍ ജനതയുടെ അവകാശ സംരക്ഷണ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ലോക നേതാവാണിപ്പോള്‍ ഉറുദുഗാന്‍. കഴിഞ്ഞ മാസങ്ങളില്‍ ഫലസ്തീന്‍കാര്‍ക്കെതിരെ നടന്ന ഇസ്രാഈലിന്റെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ ഇസ്രാഈലി അംബാസിഡറെ പുറത്താക്കി ശ്രദ്ധേയനായി ഉറുദുഗാന്‍ ഏറ്റവും അവസാനം യു. എന്‍ പൊതുസഭയില്‍ ഗസ്സയിലെ ഇസ്രാഈലി അതിക്രമത്തിന് എതിരെ അല്‍ജീരിയയുമായി ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ച് പാസാക്കിയതും തുര്‍ക്കിയുടെ വിജയകരമായ നയതന്ത്ര ദൗത്യം തന്നെ. ഗസ്സയില്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീന്‍കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സമാധാന ദൗത്യസംഘത്തെ കടല്‍മാര്‍ഗം അയച്ചതിനെ തുടര്‍ന്നുണ്ടായ ഇസ്രാഈലി വെടിവെപ്പിന് എതിരെ ലോകവേദികളില്‍ പ്രതിഷേധം അറിയിച്ചു തുര്‍ക്കി. യു.എന്‍ വേദിയില്‍ ഇസ്രാഈലി പ്രസിഡന്റ് ഷിമോണ്‍ പെരസിനെ മുഖത്ത് നോക്കി ‘കൊലയാളി രാഷ്ട്രത്തലവന്‍’ ഇരിക്കുന്നിടത്ത് ഞാനില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങിവന്ന ഉറുദുഗാന്റെ പ്രതിച്ഛായ മധ്യപൗരസ്ത്യ ദേശത്ത് തിളങ്ങിനിന്ന സന്ദര്‍ഭമായിരുന്നു. അതേസമയം, സിറിയയില്‍ സമാധാനം വീണ്ടെടുക്കാന്‍ റഷ്യക്കൊപ്പം ശ്രമം നടത്തുന്നതിനും തുര്‍ക്കി മുന്‍പന്തിയില്‍ നിലകൊണ്ടു. ജി.സി.സി രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തി ഭക്ഷണം ഇറക്കുമതി വരെ തടഞ്ഞപ്പോള്‍, ഖത്തറിന് സഹായം എത്തിക്കാന്‍ തുര്‍ക്കി രംഗത്തുവന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്കയോടൊപ്പം സിറിയന്‍ പ്രതിപക്ഷ സഖ്യത്തെ സഹായിച്ച തുര്‍ക്കി, പക്ഷേ, സ്വന്തം രാജ്യത്തിന് എതിരെ ഒളിയുദ്ധം നടത്തിയ സിറിയന്‍ കുര്‍ദ് സായുധ സംഘത്തെ (പി.കെ.കെ) അമര്‍ച്ച ചെയ്യാന്‍ മടിച്ചില്ല. അമേരിക്ക ആയുധം നല്‍കി പി.കെ.കെ യെ സഹായിച്ചുവെങ്കിലും തുര്‍ക്കി സൈന്യത്തിന് മുന്നില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടിവന്നു.
ഉറുദുഗാന്റെ എ.കെ പാര്‍ട്ടി 2002-ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ തുര്‍ക്കി സാമ്പത്തികമായി തകര്‍ച്ചയിലായിരുന്നു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയത് എ.കെ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ തീവ്രശ്രമം നടത്തിവരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ എ.കെ പാര്‍ട്ടി ഭരണം നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. യൂറോപ്പിലെ തൊഴില്‍മേഖല യുവാക്കള്‍ക്ക് വേണ്ടി തുറന്നുകിട്ടുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഉറുദുഗാന്‍ ഇതിന് ശ്രമം നടത്തിയത്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തുടക്കം മുതല്‍ക്കേ തടസ്സം സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് കാരണമായി. 1999 മുതല്‍ ഇ.യു അംഗത്വത്തിനുള്ള തുര്‍ക്കിയുടെ കാത്തിരിപ്പ് വൃഥാവിലാകുമെന്നാണ് കരുതേണ്ടത്. ഉറുദുഗാനെ ഒളിഞ്ഞു തെളിഞ്ഞും താഴെയിറക്കാന്‍ പല ശ്രമങ്ങളും നടന്നതാണെങ്കിലും അവയൊക്കെ പരാജയപ്പെട്ടു. 2016 ജൂ ലൈയില്‍ സൈനിക അട്ടിമറി പരാജയപ്പെട്ടത് ലോകം അത്ഭുതത്തോടെ ശ്വാസമടക്കി പിടിച്ച് കാണുകയായിരുന്നു. അങ്കാറ തെരുവുകള്‍ കയ്യടക്കിയ സൈന്യത്തെ തടയാന്‍, ഉറുദുഗാന്‍ നവമാധ്യമങ്ങളില്‍ നടത്തിയ ആഹ്വാനം ശിരസ്സാവഹിച്ച് ജനങ്ങള്‍ രംഗത്തുവരികയായിരുന്നു. സൈനിക അട്ടിമറിയെ ജനങ്ങള്‍ പ്രതിരോധിച്ച ചരിത്രം അത്യപൂര്‍വം. ഉറുദുഗാനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പ്രകടമായ ചരിത്രമാണ് സൈനിക അട്ടിമറിയുടെ പരാജയം. മണിക്കൂറുകള്‍ക്കകം അധികാരം നിലനിര്‍ത്തിയ ഉറുദുഗാന്‍ തുര്‍ക്കിയില്‍ ഹീറോയായി. അനാഥ ബാലന്റെ ദുരന്ത കഥയറിഞ്ഞ് സ്‌കൂളിലെത്തി അവന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉറുദുഗാന്‍ സുഹൃത്തിന്റെ വിയോഗമറിഞ്ഞ് ശ്മശാനത്തിലുമെത്തി അനുശോചനമറിയിച്ച ജനനേതാവാണ്. ജനകീയ പ്രസിഡന്റ് ജനങ്ങള്‍ക്കിടയില്‍ തന്നെ.
ഉറുദുഗാന് എതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കം വിജയിച്ചിട്ടില്ല. എ.കെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍പെടുന്ന മുന്‍ പ്രസിഡന്റ് അബ്ദുല്ല ഗുല്ലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റഫറണ്ടത്തെ തുടര്‍ന്ന് എക്‌സി. പ്രസിഡന്റ് ഭരണത്തലവന്‍ ആയതോടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ അഹമ്മദ് ദവുടോംഗ് ഇവരോടൊപ്പം ചേര്‍ന്നിരുന്നുവെങ്കിലും അബ്ദുല്ല ഗുല്ലിനെ ഉയര്‍ത്തി കാണിക്കാന്‍ കഴിഞ്ഞില്ല. 2002-ല്‍ എ.കെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, ഭരണഘടന കോടതിയുടെ വിലക്കുണ്ടായിരുന്നതിനാല്‍ മത്സര രംഗത്തില്ലാതിരുന്ന ഉറുദുഗാന്‍ അബ്ദുല്ല ഗുല്ലിനെയാണ് പ്രധാനമന്ത്രിയാക്കിയത്. പിന്നീട് ഉറുദുഗാന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഗുല്ലിനെ വിദേശമന്ത്രിയാക്കി. കമാലിസ്റ്റ് ആശയങ്ങളുടെ സംരക്ഷകര്‍ എന്ന നിലയില്‍ ഭരണഘടനാതീത ശക്തികളായിരുന്ന സൈനിക നേതൃത്വത്തിന്റെയും ഭരണഘടന കോടതിയുടെയും വിലക്കും തടസ്സവാദങ്ങളും മറികടന്നു പാര്‍ലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുത്തുമാണ് അബ്ദുല്ല ഗുല്ലിനെ തുടര്‍ന്ന് പ്രസിഡന്റാക്കിയത്. കാലാവധി കഴിഞ്ഞതോടെ ഗുല്ല് എ.കെ പാര്‍ട്ടിയോട് പിണങ്ങി വിദേശത്തായിരുന്നു. നിലവിലെ പാര്‍ലമെന്റ് സീറ്റ് 550ല്‍ നിന്ന് 600 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. പത്ത് ശതമാനം വോട്ട് നേടാന്‍ കഴിയാത്ത പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശനം ഉണ്ടാകില്ല. മുഹറീം ഇന്‍സി എന്ന അധ്യാപകനാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) ഉയര്‍ത്തി കാണിക്കുന്ന പ്രധാന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. 87 ഇലക്‌ടോറല്‍ ജില്ലകളില്‍ നിന്നാണ് പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുക. പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കും. എ.കെ പാര്‍ട്ടിയും നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും (എം.എച്ച്.പി)യും ചേര്‍ന്നുള്ള പീപ്പിള്‍സ് അലയന്‍സ് 61.93 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (സി.എച്ച്.പി) പുതുതായി രൂപപ്പെടുത്തിയ നാഷനലിസ്റ്റ് ഇയി പാര്‍ട്ടി (സി.എച്ച്.പി) ഇസ്‌ലാമിസ്റ്റ് വെലാസിറ്റി പാര്‍ട്ടി, ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നുള്ള ദേശീയ സഖ്യം വളരെ പിറകിലാണത്രെ. ഈ സഖ്യത്തിലെ ഇയി പാര്‍ട്ടിയിലെ മെറല്‍ അസ്‌നേര്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക വനിതാ സ്ഥാനാര്‍ത്ഥി.
1923 മുതല്‍ ഇസ്‌ലാമിനെ തുര്‍ക്കി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും അകറ്റിനിര്‍ത്തിയ മുസ്തഫ കമാല്‍ പാഷയുടെ ആശയാദര്‍ശങ്ങളില്‍ നിന്ന് തുര്‍ക്കി മാറി ചിന്തിച്ചു തുടങ്ങിയത് പ്രൊഫ. നജ്മുദ്ദീന്‍ അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെയാണ്. സൈനിക നേതൃത്വവും ഭരണഘടന കോടതിയും അദ്ദേഹത്തിന്റെ ഭരണകൂടത്തെ പിരിച്ചുവിട്ടു. പിന്നീട് മില്ലി സലാമത്ത് പാര്‍ട്ടി, വെര്‍ച്യൂ പാര്‍ട്ടി എന്നിവയുമായി പ്രൊഫ. നജ്മുദ്ദീന്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും കമാലിസ്റ്റുകള്‍ തകര്‍ത്തു. ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് നജ്മുദ്ദീന്റെ സഹപ്രവര്‍ത്തകര്‍ എ.കെ പാര്‍ട്ടിയുണ്ടാക്കിയത്. ഭരണഘടനയോട് കൂറുപുലര്‍ത്തി കൊണ്ടു തന്നെ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രൊഫ. നജ്മുദ്ദീന്റെ ആശയങ്ങള്‍ തുര്‍ക്കിയില്‍ നടപ്പാക്കാന്‍ ഉറുദുഗാന് സാധിച്ചു. തുടക്കത്തില്‍ ഉറുദുഗാന് എല്ലാ സഹായവും ചെയ്തു വന്നിരുന്ന സമ്പന്നനും പണ്ഡിതനുമായ ഫത്തഹുല്ല ഗുലാനുമായി ഉറുദുഗാന്‍ പിന്നീട് അകന്നു. ഇക്കഴിഞ്ഞ അട്ടിമറിക്ക് പിന്നില്‍ ഗുലാന്റെ അനുയായികളാണെന്ന് ഉറുദുഗാന്‍ ആരോപിക്കുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഗുലാനെ വിട്ടുനല്‍കണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെടുന്നു.
പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്ന തുര്‍ക്കി ജനാധിപത്യത്തിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഉറുദുഗാനും സഹപ്രവര്‍ത്തകരും മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് പൊതുവേ വിലയിരുത്തല്‍. അമേരിക്കക്കും യൂറോപ്പിനും അനഭിമതനാണെങ്കിലും ലോകമെമ്പാടുമുള്ള തുര്‍ക്കി വംശജര്‍ക്കിടയില്‍ ഉറുദുഗാന് ഹീറോ പരിവേഷമുണ്ട്. അതോടൊപ്പം മധ്യപൗരസ്ത്യദേശത്തെ സംഘര്‍ഷങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഉറുദുഗാന്റെ വിജയം സമാധാനകാംക്ഷികളും ആഗ്രഹിക്കുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ