Video Stories
പ്രയത്നവും പ്രതിഫലവും
എ.എ വഹാബ്
എല്ലാ പ്രയത്നത്തിനും ഫലവും പ്രതിഫലവുമുണ്ട്. ജീവിതത്തിന് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണത്. ആരൊരാള്‍ ഒരണുത്തൂക്കം നന്മ ചെയ്താല്‍ അതവന് കാണും. ആരൊരാള്‍ ഒരണുത്തൂക്കം തിന്മ ചെയ്താല്‍ അതും അവന് കാണും. (വി.ഖു: 99: 7-8) നന്മക്ക് നന്മയും തിന്മക്ക് ശിക്ഷയുമാണല്ലോ പ്രതിഫലം. പ്രയത്നത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ അല്ലാഹു സ്വന്തത്തിന് ബാധ്യതയാക്കിവെച്ച ദയയെക്കുറിച്ച് ഖുര്‍ആന്‍ എടുത്ത്പറയുന്നുണ്ട്. തെറ്റ് ചെയ്തുപോകുന്ന മനുഷ്യര്‍ക്ക് ഏറെ ആശ്വസപ്രദമാണ് അല്ലാഹുവിന്റെ അതു സംബന്ധമായ വിവിധ പ്രഖ്യാപനങ്ങള്‍.
കര്‍മത്തിന്റെ ആദ്യ ഫലം ഭൗതിക ജീവിതത്തില്‍തന്നെ പ്രതിഫലിക്കുമല്ലോ. അതെന്തായാലും സുകൃതവുമായി ദൈവ സന്നിധിയിലെത്തുന്ന ഒരാള്‍ക്ക് അവന്റെ കര്‍മ്മത്തിന്റെ പത്തിരട്ടി പ്രതിഫലവുമുണ്ട്. ദുഷ്കര്‍മവുമായി എത്തുന്നവര്‍ക്ക് താന്‍ പ്രവര്‍ത്തിച്ച ദുഷ്കര്‍മത്തിന് ഒത്ത ശിക്ഷയേ നല്‍കൂ. അവര്‍ അനീതിക്കിരയാകുന്നതല്ല (6:160). ഓരോ സല്‍കര്‍മത്തിനും അതിന്റെ മൂല്യത്തിന്റെ പത്തിരട്ടി മൂല്യമുള്ള പ്രതിഫലം എന്നത് അല്ലാഹു നല്കുന്ന ഏറ്റവും കുറഞ്ഞ തോതാണ്. എഴുപതും എഴുനൂറും ഏഴായിരവും ഒക്കെ പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. ഒരു സല്കര്മത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്തെന്ന് നമുക്കറിയില്ല. നമ്മുടെ കണക്കില്‍ അതിന്റെ ക്ഷണിക, ഭൗതിക മാനദണ്ഡങ്ങള്‍ മാത്രമേ വരികയുള്ളൂ. കര്‍മ്മത്തിന്റെ യഥാര്‍ത്ഥ മൂല്യമറിയുക സ്രഷ്ടാവായ അല്ലാഹുവിന് മാത്രമാണ്. അതാണ് പ്രവാചകന് പറഞ്ഞത് സല്‍കര്‍മ്മങ്ങളില്‍ ഒന്നിനെയും നിസ്സാരമായി ഗണിക്കരുതെന്ന്. മറ്റൊരാളുടെ മുഖത്ത് നോക്കിയുള്ള പുഞ്ചിരി പോലും, അത് സത്യവിശ്വാസിക്ക് ധര്‍മ്മമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പരസ്പരം കാണുമ്പോള്‍ പുഞ്ചിരിക്കുടനെ ഹസ്തദാനവും സലാം പറച്ചിലും. പുഞ്ചിരി സൗഹൃദം വര്‍ധിപ്പിക്കുമ്പോള്‍ ഹസ്തദാനം ഉള്ളിലെ പക ഇല്ലാതാക്കും. സലാം പറച്ചില് പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ആരാധനയുടെ സത്തയാണ്. ആരാധനക്കായാണല്ലോ മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ സല്‍കര്‍മ്മങ്ങള്‍ സത്യവിശ്വാസികള്‍ക്ക് ഇരുലോകത്തും പ്രയോജനപ്രദവും പ്രതിഫലാര്‍ഹവുമായിത്തീരുന്നു.
നന്മയോടുള്ള അല്ലാഹുവിന്റെ താല്പര്യവും നന്മ പ്രവര്‍ത്തിക്കുന്നവരോടുള്ള അവന്റെ ഔദാര്യാനുഗ്രഹങ്ങളുമാണ് ഉന്നതമായ ഈ പ്രതിഫല പ്രഖ്യാപനത്തില്‍ മുഴച്ചുകാണുന്നത്. നന്മ ചെയ്യാനും പ്രചരിപ്പിക്കാനും മനുഷ്യനുള്ള മഹത്തായ പ്രചോദനമാണിത്. തിന്മക്കുള്ള ശിക്ഷയുടെ കാര്യത്തില്‍പോലും അല്ലാഹു അതീവ ഔദാര്യവാനാണ്. നന്മ രേഖപ്പെടുത്തുന്ന വേഗത്തില്‍ മനുഷ്യന്റെ തിന്മ മലക്കുകള്‍ രേഖപ്പെടുത്തുകയില്ല. ഒരാള്‍ ഒരു നന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടന്‍തന്നെ നന്മ രേഖപ്പെടുത്തുന്ന മലക്ക് ഒരു നന്മ രേഖപ്പെടുത്തും. അയാള്‍ ആ നന്മ ചെയ്യുമ്പോള്‍ ഒമ്പത് നന്മകള്കൂടി രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ പ്രതിഫലമായ പത്തിരട്ടിയാക്കും. എഴുപതും, എഴുനൂറും ഒക്കെ അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീരുമാനമാണ്. മറിച്ച് ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടനെ ഒന്നും രേഖപ്പെടുത്തില്ല. തീരുമാനത്തില്‍ ഉറച്ച്നില്‍ക്കാതെ പിന്‍വാങ്ങിയാല്‍ അയാള്‍ക്ക് ഒരു നന്മ രേഖപ്പെടുത്തും. തീരുമാനത്തില്‍ തന്നെ ഉറച്ച്നിന്ന് തിന്മചെയ്താല് തിന്മ രേഖപ്പെടുത്തുന്ന മലക്ക് ഒരു തിന്മ അയാളുടെ പേരില്‍ എഴുതാന്‍ തുനിയുമ്പോള്‍ നന്മ രേഖപ്പെടുത്തുന്ന മലക്ക് തടസ്സപ്പെടുത്തിക്കൊണ്ട് കുറച്ച് സാവകാശം നല്കാന് ആവശ്യപ്പെടും. തിന്മയെ തുടര്‍ന്ന് അയാള്‍ നന്മ ചെയ്യുകയോ പാപമോചനം തേടുകയോ ചെയ്താല്‍ തിന്മ മായ്ക്കുകയോ നന്മ രേഖപ്പെടുത്തുകയും ചെയ്യും. സത്തയില്‍ ‘കരുണ’ ബാധ്യതയായി നിശ്ചയിച്ച സ്രഷ്ടാവിന്റെ മഹാകാരുണ്യമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
സ്നേഹവും ഉദാരതയും കാരുണ്യവും എത്ര വര്‍ധിപ്പിക്കുന്നുവോ അത്രയും ആശ്വാസകരമാവും മനുഷ്യന് ജീവിതം. എന്നാല്‍ പാപം ചെയ്യുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ പാപത്തിന്റെ ന്യായമായ പ്രതിഫലം മാത്രമേ നല്കു എന്ന അല്ലാഹുവിന്റെ നിശ്ചയം അവന്റെ നീതിയുടെയും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെയും താല്പര്യമാണ്. കാരുണ്യം വര്‍ധിപ്പിക്കുന്നതില്‍ അനീതിയുണ്ടാവില്ല. ശിക്ഷ വര്‍ധിപ്പിക്കുന്നത് നീതിയാവില്ലല്ലോ.
‘അവര്‍ അനീതിക്ക് ഇരയാകുന്നതല്ല’ എന്ന സൂക്തത്തിലെ പിന്കുറി ഏറെ ആഴത്തില്‍ അര്‍ത്ഥ തലങ്ങളുള്ളതാണ്. പാപികളുടെ കാര്യത്തിലായാലും ഒരന്യായവും വിചാരണ നാളില്‍ ഉണ്ടാകുന്നതല്ല എന്ന വാഗ്ദാനം അതിലുണ്ട്. ഒരു നന്മയും അവഗണിക്കപ്പെടുകയോ പ്രതിഫലം നല്‍കാതെ തള്ളപ്പെടുകയോ ഇല്ല. അക്കാര്യം ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നു. (ലുഖ്മാന് മകനെ ഉപദേശിച്ചു കൊണ്ട്) മകനെ, ഒരു പാറയുടെ അന്തര്‍ഭാഗത്തോ അല്ലെങ്കില്‍ ആകാശത്തോ ഭൂമിയിലോ മറഞ്ഞിരുന്നാലും ശരി, കടുകുമണിയോളമുള്ള ഒരു സംഗതിയും അല്ലാഹു കണ്ടെത്തും. അവന് സൗമ്യനും സൂക്ഷ്മജ്ഞനുമാകുന്നു (31:17).
അല്ലാഹു ഉദാരമായി പ്രഖ്യാപിച്ച പാപമോചനത്തിന്റെ വഴിയൊന്നും അവലംബിക്കാതെ പാപങ്ങളിലും തെറ്റുകുറ്റങ്ങളിലും മനുഷ്യന് നിരന്തരമായി മുഴുകുമ്പോഴാണ് അവന് ശിക്ഷാര്‍ഹനാവുക. ജീവിത പരീക്ഷണങ്ങളുടെ പ്രയാസത്തെ ശിക്ഷയായി കണക്കാക്കാതിരിക്കാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നുണ്ട്. നന്മ തിന്മകള് പരീക്ഷണമായി അല്ലാഹു ഏര്‍പ്പെടുത്തുമ്പോള്‍ സത്യവിശ്വാസ വീഥിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഓരോ വിശ്വാസിയുടെയും കടമ. എല്ലാ പ്രയാസങ്ങള്‍ക്കൊപ്പവും അല്ലാഹു ആശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന ഉണര്‍ത്തലിലൂടെ പ്രയാസങ്ങളെ അതിജയിക്കാനുള്ള കരുത്ത് ഖുര്‍ആന്‍ തരുന്നുണ്ട്. സത്യത്തില്‍ വിശ്വസിച്ചവരെ നേര്‍വഴിയിലാക്കും, രക്ഷിക്കും, അവര്‍ക്കായി പ്രതിരോധിക്കും തുടങ്ങിയ അനേകം വാഗ്ദാനങ്ങളിലൂടെ സത്യവിശ്വാസിക്ക് നന്മയുടെ വീഥിയില്‍ ഉറച്ചുനില്ക്കാന് അല്ലാഹു ഊര്‍ജം പകരുന്നുണ്ട്.
അല്ലാഹുവിനെ സൂക്ഷിക്കുകയും വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരെ ചൊവ്വെ പറയുകയും ചെയ്താല്‍ മനുഷ്യന് അവന്റെ കര്‍മങ്ങള്‍ നന്നാക്കിത്തരാമെന്നും പാപങ്ങള്‍ പൊറുത്തുതരാമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട് (33: 70-71) ഓരോ മനുഷ്യന്റെയും ജീവിതം നന്നാക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. ‘ആണാകട്ടെ, പെണ്ണാകട്ടെ സത്യവിശ്വാസം സ്വീകരിച്ച് സുകൃതം ചെയ്ത ആര്‍ക്കും സുഖകരമായ ഒരു ജീവിതം നാം സമ്മാനിക്കും. അവര്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ മികച്ച പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്യും’ (16: 97). സത്യവിശ്വാസം സ്വീകരിച്ച സുകൃതവാന്മാര്ക്ക് ഇരുലോകത്തും നല്ല ജീവിതം മാത്രമാണ് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യാനുള്ളത്. നിഷേധികള്‍ക്ക് കുറ്റവാളികള്‍ക്കും ശിക്ഷയെക്കുറിച്ചുള്ള താക്കീതും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ