Video Stories
ഫ്രാന്‍സ് ഇന്ത്യക്കു നല്‍കുന്ന രാഷ്ട്രീയ പാഠം
ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്‌ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ അതുമൂലം ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ വിശകലനം നടത്തിവരുന്നത് ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണാരോഹണം സംബന്ധിച്ചുള്ളതാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യക്കുണ്ടായ ശോഷണം സര്‍വവിദിതമാണ്. വംശീയതയും വര്‍ഗീയതയും സര്‍വവിദിതമാണ്. അവതന്നെ തുറുപ്പുചീട്ടാക്കി അധികാരത്തില്‍ വരുകയും രാജ്യത്തിന്റെ വിശാലമായ താല്‍പര്യങ്ങളെ തെല്ലുപോലും മാനിക്കാതിരിക്കുകയും ചെയ്തുവരുന്ന ഒരു കേന്ദ്ര ഭരണമാണ് തുടരുന്നത്. ബുദ്ധന്റേയും മഹാത്മാഗാന്ധിയുടെയും നാടായിട്ടുകൂടി അവരുടെ തത്ത്വങ്ങളെ പ്രതികൂട്ടിലടച്ചുകൊണ്ട് നാട്ടില്‍ ഹിംസ തീവ്രവാഴ്ച നടത്തുന്നു. മോദി ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുപോലും ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ തുടര്‍ന്നാണ്. ആ ചോരപുരണ്ട കൈകള്‍ കഴുകി ശുദ്ധമാക്കും എന്നാണ് നാം കരുതിയത്. എന്നാല്‍ അനുദിനം സംഭവിക്കുന്നത് ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാകൂ. അദ്ദേഹം ഉപാസിക്കുന്ന തത്ത്വശാസ്ത്രം അനുസരിച്ച് രാജ്യത്തിന്റെ പ്രജകളായ മുസ്‌ലിംകളും ദലിതരും ശത്രു പക്ഷത്താണ്. പരമത വിദ്വേഷം മഹിമയായി കൊണ്ടാടപ്പെടുന്നു. വേട്ടക്കാരന്‍ ഇരയായി ചമയുന്നു. നിര്‍ഭാഗ്യവശാല്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. നിത്യ ജീവിതം നിവര്‍ത്തിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് നിത്യസംഭവമാകുന്നു.
ഫ്രാന്‍സിലെ പുതിയ ഭരണാധികാരിയും ഇതും തമ്മിലെന്തുബന്ധം എന്നു ചോദിച്ചേക്കാം. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യത്തോടെ കലാപത്തിനിറങ്ങയവരോട് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ഒരു വാക്യമുണ്ട്. ‘ഇത് ഗാന്ധിയുടെ നാടു തന്നെയാണ്. അതായത് അഹിംസ ആപ്തവാക്യമായ രാജ്യം. ദേശീയത നല്ലതാണ്. എന്നാല്‍ അമിത ദേശീയത അപകടകരവും. അത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും’. അന്ന് രാജ്യം അത് ചെവിക്കൊണ്ടു. ഇന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നൊരാള്‍ ജനങ്ങളോട് പറഞ്ഞതും അതുതന്നെ. തന്റെ എതിരാളിയായ മരീന്‍ ലീപെന്നിന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞത് നെഹ്‌റുപറഞ്ഞ അതേ വാക്യം തന്നെ. വിശ്വാസികളെ തമ്മില്‍ തല്ലിക്കുന്നതും ഛിദ്രതകള്‍ ഉയര്‍ത്തുന്നതും തീവ്രദേശീയതക്ക് വളം പകരലാണ്. രാജ്യത്ത് ആഭ്യന്തര കലാപങ്ങള്‍ക്ക് വിത്തിടുകയാണ് ഇതിലൂടെ സംഭവിക്കുക. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1957 ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചത് ഫ്രാന്‍സ് ഉള്‍പ്പെടുന്ന ആറു രാഷ്ട്രങ്ങള്‍ കൂടിയായിരുന്നു. ആ യൂണിയനെ പ്രബലമാക്കാന്‍ ആധുനികയുഗം മുമ്പോട്ടുവെക്കുന്ന അതേ ആശയം തന്നെ റിപ്പബ്ലിക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യന്‍ യൂണിയനും മുമ്പോട്ടു വെക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഫ്രാന്‍സില്‍നിന്നുതന്നെ കണ്ടെത്താനാകും.
മുപ്പത്തി ഒന്‍പതു വയസുമാത്രമുള്ള ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തില്‍ വന്നത് ഫ്രാന്‍സ് മാറി ഭരിച്ചുവന്ന രണ്ട് പ്രബല കക്ഷികളെ മറികടന്നാണ്. മുമ്പോട്ടുള്ള കുതിപ്പ് എന്നര്‍ത്ഥം വരുന്ന ഓന്‍മാര്‍ഷ് എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു മാക്രോണിന്റെ വരവ്. 2016 ഏപ്രില്‍ 16 ന് രൂപീകരിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. വംശീയതയെ എതിര്‍ക്കുകയും മതേതരത്വത്തെ പിന്താങ്ങുകയും രാഷ്ട്രത്തിന്റെ വിശാല താല്‍പര്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ കടന്നുവറവ്. എതിരാളിയായ മരീന്‍ ലീപെന്‍ മോദിയെപോലെ വര്‍ഗീയതയുടേയും വംശീയതയുടേയും പ്രതിനിധിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയവും ഈ വിധ ചര്‍ച്ചനടത്തി ഒരു നല്ല രാഷ്ട്രീയൈക്യം സ്ഥാപിക്കാനുള്ള സമയമായി എന്ന് ഇത് പറഞ്ഞു തരുന്നു. നമുക്ക് ഇനി രണ്ടുവര്‍ഷമേയുള്ളു അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക്.
ഫ്രാന്‍സില്‍ ഇന്ത്യയെപോലെ ഭരണ സംവിധാനത്തിന്റെ ഉള്ളറകളില്‍ അഴിമതി നിറഞ്ഞാടിയിരുന്നു. നമുക്ക് സമാനമായിരുന്നു അവിടുത്തെ സാഹചര്യം. സങ്കീര്‍ണകള്‍ പുറത്ത് അറിയുമായിരുന്നില്ല. എന്നിട്ടും മാക്രോണിന്റെ വാക്കുകളെ വിശ്വസിച്ച് ആളുകള്‍ അനുഭാവികളായി. ഫ്രാന്‍സിലെ എയ്മ്‌സിനില്‍ പ്രഖ്യാപനമാമാങ്കം കൂടാതെയായിരുന്നു മാക്രോണ്‍ പാര്‍ട്ടി കൂടിയത്.
കാതലായ പ്രശ്‌നങ്ങളെ അതിജയിക്കാന്‍ ആഘോഷമാമാങ്കം ഇല്ലാതെയും ജനാഭിപ്രായം അനുകൂലമാക്കാം എന്ന് ഫ്രഞ്ച് ജനത പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്ന മഹത് മുദ്രാവാക്യം ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഫ്രാന്‍സ്. അവിടെയാണ് ലീപെന്‍ തീവ്രവര്‍ഗീയതയും വംശീയതയും ഉയര്‍ത്തി അരങ്ങു പിടിച്ചത്. അതിന് അറുതി യായിരിക്കുന്നു. നമുക്ക് ഇതില്‍ പാഠമുണ്ട്. ഒന്നിച്ചുനിന്നാല്‍ ശത്രുവിനെ തറപറ്റിക്കുകയോ തിരുത്തുകയോ ചെയ്യാം.
ഫ്രാന്‍സിലെ പ്രധാന പ്രശ്‌നങ്ങളായി മാക്രോണ്‍ അവതരിപ്പിച്ചവ നമ്മുടേത് കൂടിയാണെന്നത് യാദൃച്ഛികം. തൊഴിലില്ലായ്മ, കാര്‍ഷിക നവീകരണം, ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് അവ. മതവും മാറ്റിനിര്‍ത്തലും ഉയര്‍ത്തി ഒരു രാജ്യവും പുരോഗതിയിലേക്ക് നീങ്ങില്ല എന്ന വര്‍ത്തമാനം കൂടി ഫ്രാന്‍സ് പകരുന്നു.
ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും മാക്രോണ്‍ മാതൃകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഫ്രാന്‍സ് ആണ്. അന്‍പതു ലക്ഷത്തോളം വരുമത്. അവര്‍ ഒറ്റക്കെട്ടായി മാക്രോണിനെ പിന്തുണച്ചു. ഇതരില്‍നിന്ന് കനത്ത എതിര്‍പ്പ് ഉണ്ടായപ്പോഴും മാക്രോണ്‍ നിലപാട് മാറ്റിയില്ല. ഫലവും മികച്ചതായിരുന്നു. ഏതൊരു പൗരനും തന്റെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുന്ന ഫ്രാന്‍സ് ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കോരിത്തരിച്ചത് അവിടം മാത്രമല്ല ലോകം ഒന്നടങ്കമാണ്.
മാക്രോണിന്റെ വിജയ മുന്നേറ്റം തുടരുന്നതായാണ് വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സഖ്യകക്ഷികളായ മോസെമുമായി ചേര്‍ന്ന കൂട്ടുകെട്ട് ഭൂരിപക്ഷം നേടുമേന്നാണ് വിലയിരുത്തല്‍. ഭരണ കക്ഷിക്ക് നിരവധി സീറ്റ് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. ഇടത്തും വലത്തുമല്ലാത്ത ഒരു കക്ഷി ആദ്യമായാണ് ഫ്രാന്‍സില്‍ അധികാരത്തിലേക്ക് വരുന്നത്. ഇന്ത്യക്ക് അതൊരു രാഷ്ട്രീയ പാഠം പകര്‍ന്നു നല്‍കുന്നു.
എല്ലാം തൊട്ട് നശിപ്പിച്ച മോദി ഭരണകൂടം തീവ്ര മത പ്രചാരണവും വിദ്വേഷവും വളര്‍ത്തി അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ ജനക്ഷേമത്തിനായി ഒന്നും മുമ്പോട്ടുവെക്കാനില്ല. കറന്‍സിയുടെ കാര്യം ഒരു വഴിക്കായി. പശു രാഷ്ട്രീയം വരുത്തിവെച്ച എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയും മുമ്പാണ് കര്‍ഷക പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചത്. അതിന്റെ അനുരണനങ്ങള്‍ ഉടന്‍ അവസാനിക്കില്ല. ഇതില്‍നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ ഗാന്ധിജിയെ വരെ ചീത്ത പറഞ്ഞു നോക്കി. രാജ്യത്തെ രണ്ട് ശതമാനം മാത്രം വരുന്ന സവര്‍ണ ഹിന്ദുക്കളുടെ സസ്യാഹാരത്തിന് ദേശീയ പരിവേഷം നല്‍കാന്‍ നടത്തിയ ശ്രമവും വികസനത്തിനുപകരിക്കില്ല. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാനായില്ല. ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ പേടിപ്പിച്ചും പീഢിപ്പിച്ചും നിര്‍ത്താന്‍ ശ്രമം നടത്തുന്നു. ജനാധിപത്യത്തിനുപകരം ആര്‍.എസ്.എസിന്റെ ജനക്കൂട്ടാധിപത്യം നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ രാഷ്ട്രമനസ് അനുകൂലമാക്കാന്‍ ബി.ജെ.പി കുറെ പാടുപെടേണ്ടിവരും. ഫ്രാന്‍സില്‍ മാക്രോണ്‍ വിജയക്കൊടി പാറിച്ചതുപോലെ രാഷ്ട്രീയ നീക്കമുണ്ടായാല്‍ മോദി അധികാരത്തിനു പുറത്താകും. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം സ്വന്തം പ്രവര്‍ത്തകരെകൊണ്ട് കുഴലൂത്തുനടത്തുന്നതാണെന്ന് ഏറെക്കുറെ വെളിപ്പെട്ടു കഴിഞ്ഞു. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ കള്ളക്കളികള്‍ ശശി തരൂര്‍ പുറത്തുവിട്ടിരുന്നു. അധികാരം ഒരു കക്ഷിയിലേക്ക് നീങ്ങുന്നതിനെതിരയുള്ള ഉത്കണ്ഠയുമായി ചെറുകക്ഷികള്‍ കരുണാനിധിയുടെ പിറന്നാളിന് ഒത്തുകൂടിയത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മസ്‌ലിംലീഗ് അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുമെന്ന് ജനത പ്രതീക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടിയെതന്നെ ഇ. അഹമ്മദിനു പകരം പാര്‍ലമെന്റിലേക്ക് അയച്ചത് വളരെ പ്രതീക്ഷയാണ് ഇന്ത്യന്‍ ജനതക്ക് സമ്മാനിച്ചിട്ടുള്ളത്. മാക്രോണിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാനുള്ള പ്രാപ്തി കുഞ്ഞാലിക്കുട്ടിക്കുണ്ടെന്ന് ജനം കരുതുന്നു. പ്രത്യേകിച്ച് മോദി ഇത്രമേല്‍ വഷളായ സ്ഥിതിക്ക്.
ജനാധിപത്യം (ഉലാീരൃമര്യ) ജനക്കൂട്ടാധിപത്യ (ങീയീരൃമര്യ) ത്തിന് വഴിമാറിയതിന്റെ ഉദാഹരണങ്ങളുമായാണ് ഓരോ ദിനവും പിറക്കുന്നത്. രോഹിത് വെമുലയെകുറിച്ചും കശ്മീരിലെ നീതി നിഷേധത്തെകുറിച്ചും ജെ.എന്‍.യുവിലെ പ്രതിഷേധത്തെകുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചത്, രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ തുറന്ന സ്ഥലത്തെ സത്രീയുടെ മലമൂത്ര വിസര്‍ജനത്തിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച അധികാരികളെ തടഞ്ഞതിന് സഫര്‍ ഹുസൈനെ തല്ലിക്കൊന്നത്, ഖജരാഹോയിലെ ശില്‍പങ്ങളുടെ മാതൃക വില്‍ക്കുന്നത് തടഞ്ഞത്, ബീഫ് കഴിക്കുന്നവരെ തൂക്കികൊല്ലണമെന്നും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ആയുധം കൈവശം വെക്കണമെന്നും പറഞ്ഞത് മാത്രമല്ല, പെരുന്നാള്‍ ദിനത്തിനു തലേന്ന്, ഡല്‍ഹി-മഥുര തീവണ്ടിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനായ ഹാഫിള് കൊലചെയ്യപ്പെട്ടത് തുടങ്ങിയവയാണ് അവയില്‍ ഒടുവിലത്തേത്. ശ്രദ്ധയില്‍ പെടാത്തത് വേറെ, ഇപ്രകാരം ക്രമം തെറ്റുന്ന ഇന്ത്യക്ക് ദേശ സ്‌നേഹ കൂട്ടായ്മ സമ്മാനിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നവരാണ് കൂടുതല്‍. ജനം പ്രതീക്ഷിച്ചിരുന്ന പലരും രംഗം കൈയ്യൊഴിഞ്ഞിരിക്കുന്നു എന്നതും ഈ പ്രത്യാശക്ക് വളം നല്‍കുന്നു.
ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നമുക്കുകൂടിയുള്ള പാഠങ്ങളാണ്. ഇവിടെ മോദിയെങ്കില്‍ ഫ്രാന്‍സില്‍ മരീന്‍ ലീപെന്നായിരുന്നു. അവിടെ അദ്ദേഹത്തിന്റെ തേര്‍വാഴ്ചക്ക് അന്ത്യം കുറിക്കാന്‍ മാക്രോണിന് കഴിഞ്ഞെങ്കില്‍ ഇവിടെ അധികാരത്തിന്റെ അഹങ്കാരവും വംശ, ദേശ വിദ്വേഷവും പ്രചരിപ്പിക്കുന്ന മോദി-ഷാ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കാന്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് കഴിയും എന്നത് തീര്‍ച്ചയാണ്. രാജ്യമേ അതിനായി ഒരുങ്ങുക.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ