Connect with us

Video Stories

കനല്‍ക്കൂമ്പാരമാകുന്ന യമന്‍

Published

on

സഹീര്‍ കാരന്തൂര്‍

നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന അനുഗൃഹീത മണ്ണാണ് യമനിന്റേത്. ആത്മവിശുദ്ധിയുടെയും ഇസ്‌ലാമിക ജാഗരണത്തിന്റെയും കേളികേട്ടയിടം. മുസ്‌ലിം സാംസ്‌കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെയും രചനാ വൈഭവത്തിന്റെയും ഐതിഹാസിക ഭൂമി. തനതായ അറിവും വിശ്വാസവും യമനിലാണെന്ന് പ്രവാചകര്‍ വിശേഷിപ്പിച്ച നാട്. ഇസ്‌ലാമിക സംസ്‌കാരവുമായി വളരെ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന പ്രദേശമാണ് യമന്‍. ഇസ്‌ലാമിക പ്രബോധനത്തിന് മുആദ് ബിന്‍ ജബല്‍, അബു മുസല്‍ അശ്രിഅരി എന്നിവരെ പ്രവാചകന്‍ നിയോഗിക്കുകയായിരുന്നു. ദാരിദ്ര്യത്തിലും പട്ടിണിയിലും പൊറുതിമുട്ടിയിരുന്ന യമന്‍ ഇസ്‌ലാമിക ഭരണത്തിന്കീഴില്‍ വിപ്ലവാത്മകമായ പുരോഗതി പ്രാപിച്ചു. കേരളത്തിന്റെ ഇസ്‌ലാമിക സംസ്‌കാര പുരോഗതിയിലും നിസ്സീമമായ പങ്കാണ് യമനുണ്ടായിരുന്നത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യ വിളക്കുമായി എത്തിയ മാലിക് ദീനാറും സംഘവും യമന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. മമ്പുറം മൗലദ്ദവീല സയ്യിദ് അലവി തങ്ങളും കോഴിക്കോട്ടെ ജിഫ്രി തങ്ങളും യമനികളായിരുന്നു.
എന്നാല്‍ ആധുനിക ലോകത്തെ ഏറ്റവും വലിയ മാനവ ദുരന്തമാണ് യമനില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. പുറം ലേകത്തേക്കെത്തുന്ന വാര്‍ത്തകളേക്കാള്‍ അതിദയനീയമാണ് അവിടത്തെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍. നിഷ്ഠൂര അക്രമങ്ങളില്‍ ആ രാജ്യം ചാമ്പലായി പോയിക്കൊണ്ടിരിക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങളൊന്നും അവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നു മാത്രമല്ല സാഹചര്യങ്ങള്‍ വഷളാക്കുന്നതില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനുമാകില്ല. ദുരന്തമുഖത്തെ സഹായകരങ്ങളാകേണ്ട അയല്‍ രാഷ്ട്രങ്ങള്‍ പകപോക്കലിന്റെ പോരാട്ട ഭൂമിയായി ആ രാജ്യത്തെ മാറ്റുകയായിരുന്നു. യുദ്ധത്തില്‍ മാത്രം ഓരോ ദിവസവും 130 കുട്ടികളെങ്കിലും മരണമടഞ്ഞിരുന്നു. ഇരുപത്തി രണ്ട് മില്യണിലധികമാളുകള്‍ നേരിട്ടും അല്ലാതെയും യമന്റെ ദുരന്തമുഖത്തുനിന്ന് ലോകത്തോട് സഹായകരങ്ങള്‍ നീട്ടുകയാണ്. കലാപം നാലാം വര്‍ഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കോളറയും ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. ഏജന്‍സികള്‍ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം അവലംബിക്കാനേ തരമുള്ളൂ. അതില്‍തന്നെ ഏറ്റക്കുറച്ചിലുകളും വ്യക്തമാണ്. അഞ്ചു വയസ്സിനു താഴെയുള്ള മില്യണിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു. 28 മില്യണ്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല എന്നാണ് ഒടുവില്‍ പുറത്തു വരുന്ന കണക്കുകള്‍.
2011ല്‍ മൊട്ടിട്ട അറബ് വിപ്ലവക്കനലുകള്‍ എല്ലാ രാജ്യത്തും എരിഞ്ഞടങ്ങിയെങ്കിലും യമനില്‍ അത് പുകഞ്ഞുകൊണ്ടേയിരുന്നു. പുറമെ നിന്നുള്ള ഇടപെടുലകളാണ് ആ കനല് ആളിക്കത്തിച്ചത്. യമനിലെ ഹൂഥി സമൂഹത്തെ തകര്‍ത്തെറിയാന്‍ 2015 ലാണ് സൈനിക സംഖ്യം രുപീകരിക്കുന്നത്. മുഖ്യമായും അറബ് രാജ്യങ്ങളെയായിരുന്നു ഈ സഖ്യ രുപീകരണത്തില്‍ കൂട്ടുപിടിച്ചത്. നിരവധി രാജ്യങ്ങളില്‍നിന്നുള്ള സൈനിക വ്യൂഹങ്ങള്‍ യമനിന്റെ മണ്ണിലേക്ക് കുതിച്ചു. നാലു ലക്ഷത്തില്‍ താഴെ വരുന്ന ഹൂഥികളെ അക്രമിച്ചു കീഴ്‌പ്പെടുത്തലും അവരുടെ കീഴിലുള്ള സന്‍ആ നഗരം തിരിച്ചു പിടിക്കലുമായിരുന്നു പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യം. യമനിലെ അല്‍ഖാഇദ തീവ്രവാദികളെയും ഐസിസിനേയും നേരിടാനെന്ന പേരില്‍ അമേരിക്കയും ഈ സഖ്യാക്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. ആകാശ അക്രമങ്ങളിലൂടെ യമന്‍ സമൂഹത്തെ മണ്ണില്‍ നിന്നു മായ്ച്ചുകളയുകയായിരുന്നു അമേരിക്ക തത്വത്തില്‍ ചെയ്തത്. മറ്റു പാശ്ചാത്യ രാജ്യങ്ങളും ഈ ചെറു രാഷ്ട്രത്തെ തീര്‍പ്പാക്കുന്നതില്‍ സഖ്യം ചേര്‍ന്നു. ബ്രിട്ടണും ഫ്രാന്‍സും ബൗദ്ധിക നിര്‍ദ്ദേശങ്ങളും ആയുധ വിതരണവും നടത്തി സഖ്യത്തെ പരമാവധി ആക്രമണ വീര്യത്തോടെ സജീവമാക്കി നിര്‍ത്തുന്നതില്‍ പങ്കു വഹിച്ചുകൊണ്ടിരുന്നു.
യമനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സഊദി. യമനിലെ ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധ സഹായങ്ങള്‍ എത്തുന്നത് സഊദി ഭയപ്പെടുന്നു. സിറിയയിലും സമാനമായ ഒരു രാഷ്ട്രീയ സാഹചര്യമുണ്ട്. ബശാറുല്‍ അസദിനെതിരായ പോരാട്ടങ്ങള്‍ക്ക് വിമതരുടെ പിന്നില്‍ സര്‍വ പിന്തുണയുമായി അണിനിരക്കുന്നതും അയല്‍ രാജ്യങ്ങള്‍ തന്നെയാണ്. ബശാറുല്‍ അസദിന്റെ ഭരണത്തിനും രാഷ്ട്രീയ അതിക്രമങ്ങള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നു എന്നതു തന്നെയാണ് ഇവിടെയും അറബ് രാജ്യങ്ങള്‍ക്കുള്ള ന്യായം.
1962 വരെ ശിയാ വിഭാഗമായ സൈദികളായിരുന്നു യമനിന്റെ അധികാരത്തിലിരുന്നത്. പിന്നീട് സൈദികളുടെ പിന്മുറക്കാരായി വന്ന ഹൂഥികള്‍ക്ക് രാഷ്ട്രീയമായുള്ള പ്രബലത തുടരാനായില്ല. അവരുടെ ഇമാമുമാരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. ഹൂഥികളുടെ പരിഭവങ്ങളാകട്ടെ മതപരമായ മാറ്റിനിര്‍ത്തല്‍ ആയിരുന്നില്ല. രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ നിന്നുള്ള അകറ്റലായിരുന്നു അവരുടെ പ്രശ്‌നത്തിന്റെ കാതല്‍. 2013ല്‍ യമനില്‍ ദേശീയ സംവാദം നടന്നു. പുതിയ ഭരണഘടനയും ഫെഡറല്‍ സംവിധാനവും നടപ്പിലാക്കാനുള്ള ശ്രമമായിരുന്നു ആ സംവാദത്തിലൂടെ പരീക്ഷിച്ചത്. പക്ഷേ ഹൂഥികള്‍ കോണ്‍ഫ്രന്‍സില്‍നിന്ന് ഏകപക്ഷീയമായി മാറിനിന്നതോടെ അവര്‍ പരിഹാരങ്ങളേക്കാള്‍ ആഗ്രഹിക്കുന്നത് സംഘര്‍ഷത്തിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കാണെന്ന് വിലയിരുത്തപ്പെട്ടു.
2018 മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലധികം പൗരന്മാരാണ് ആ വര്‍ഷം മാത്രം മരണമടഞ്ഞത്. നാല്‍പതിനായിരത്തിലധികം ആളുകള്‍ അപകടത്തില്‍പെട്ടു. 2017 ല്‍ സേവ് ചില്‍ഡ്രന്‍ പുറത്തുവിട്ട കണക്കില്‍ അമ്പതിനായിരത്തിലധികം കുട്ടികളാണ് മരണമടഞ്ഞിരിക്കുന്നത്. ഈ ആക്രമണ കാലയളവില്‍ മൂന്ന് മില്യണ്‍ യമനികളാണ് രാജ്യം വിട്ട് പോകേണ്ടി വന്നത്. 250000 ആളുകള്‍ അഭയം തേടി അലഞ്ഞുകൊണ്ടിരിക്കുകയാണിപ്പോഴും. ഭക്ഷണ ദാരിദ്ര്യവും അഭയസ്ഥാനവും ഇല്ലാതെ അന്താരാഷ്ട്ര അഭയാര്‍ത്ഥികളായി അലഞ്ഞുനടക്കുന്ന പതിനായിക്കണക്കിനി യമനികള്‍ വേറെയുമുണ്ട്.
യമനിലെ സാഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന മറ്റൊരു കാര്യം സഹായങ്ങളെത്തിക്കാന്‍ കഴിയാത്ത് നിസ്സഹായതയാണ്. ഭക്ഷണവും മരുന്നും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. വിമതര്‍ അധികാരത്തിലുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് യാതൊരു അടിസ്ഥാന സഹായങ്ങളെത്തിക്കാനും ഏജന്‍സികള്‍ക്ക് കഴിയുന്നില്ല.
കഴിഞ്ഞ മാസം ഹുദൈദ തുറമുഖ നഗരം ലക്ഷ്യമിട്ട് സഖ്യസേന നീങ്ങിയപ്പോള്‍ സാധാരണക്കാരുടെ കാര്യത്തില്‍ കടുത്ത ആശങ്കയായിരുന്നു പ്രകടിപ്പിച്ചത്. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷണറായ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ ലോക മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവനാണ് സൈനിക നടപടിയിലൂടെ അപകടത്തിലാകുന്നതെന്ന് അദ്ദേഹത്തിന്റെ പ്രവചനം അപ്പടി പുലര്‍ന്നു. ഹുദൈദ തുറമുഖം വഴി എത്തുന്ന അന്താരാഷ്ട്ര സഹായം നിലക്കുന്നതാണ് ഈ സൈനിക നടപടിയുടെ ഏറ്റവും വലിയ പ്രത്യാഘാതം. ഇപ്പോഴും സന്നദ്ധ സംഘടനകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചുക്കൊണ്ടിരിക്കുകയാണ്. ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന അക്രമാസക്ത ദേശീയത ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഹുസൈന്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സന്നദ്ധ സംഘടനകളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഹുദൈദ നഷ്ടപ്പെടുത്തുന്നതിലൂടെ ഹൂഥികളെ കൂടുതല്‍ ദുര്‍ബലമാക്കലാണ് സഖ്യസേനയുടെ ലക്ഷ്യം. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഹൂഥി ശക്തികേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തുന്നത് ഇതുവഴിയാണ്. സഖ്യസേന ആക്രമണം ശക്തമായ ശേഷം ഭക്ഷ്യവസ്തുക്കളും മരുന്നും കിട്ടാതെ ജനസംഖ്യയില്‍ 70 ശതമാനം ജനങ്ങളും വീര്‍പ്പുമുട്ടുന്നത ് ഭരണകൂടങ്ങളെ തീരെ അലോസരപ്പെടുത്തുന്നില്ല.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.