Cricket
ഐപിഎല്ലില്‍ ചെന്നൈയുടെ തോല്‍വി; ധോണിയുടെ അഞ്ചു വയസ്സുകാരി മകള്‍ക്ക് മാനഭംഗ ഭീഷണി!
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ഭീഷണികള്‍ മുഴുവന്‍ വന്നത്.
ദുബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗെയിമാണ് ക്രിക്ക്റ്റ്. എന്നാല്‍ ഒരുവേള അത് സ്ത്രീ വിരുദ്ധത കുത്തിനിറച്ച വിദ്വേഷത്തിന്റെ പേരുമാകും. അത്തരമൊരു വിദ്വേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും നായകന്‍ മഹേന്ദ്രസിങ് ധോണിക്കും നേരിടേണ്ടി വന്നത്. ബുധനാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെ തോറ്റ ശേഷം ഒരു ‘ആരാധകന്‍’ ഭീഷണി മുഴക്കിയത് ധോണിയുടെ മകള്‍ക്കു നേരെയാണ്.
‘തെരി ബേഠി സിവ കാ റേപ് കരൂ’ എന്നിങ്ങനെയുള്ള അറപ്പുറവാക്കുന്ന സന്ദേശങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞത്. മത്സരത്തില്‍ പതിവു ഫോമിലല്ലാതിരുന്ന ധോണിക്കു നേരെയുള്ള രോഷമാണ് ഇയാള്‍ മകള്‍ക്കു നേരെ തീര്‍ത്തത്. നിരവധി പേരാണ് ഈ ഭീഷണി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
Just saw that Dhoni's 6-year-old daughter Ziva is getting rape and death threats because he didn't play well in #IPL2020
Do people realize what shithole we have become? Can you even imagine where we are heading as a country?
Morally dead and decayed nation! pic.twitter.com/tYF9CsMleY
— Aryan (@aryansrivastav_) October 8, 2020
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ഭീഷണികള്‍ മുഴുവന്‍ വന്നത്.
https://twitter.com/VarunRDCR7/status/1314188103213613057?s=20
നേരത്തെ, താരങ്ങളുടെ ഭാര്യമാര്‍ക്കെതിരെ വിദ്വേഷ ട്വീറ്റുകള്‍ വന്നിരുന്നു. കോലിയുടെ മോശം പ്രകടനത്തില്‍ ഭാര്യ അനുഷ്‌ക ശര്‍മയെ പരോക്ഷമായി പഴിച്ചുള്ള സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം ഈയിടെ വിവാദമായിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു കളിക്കാരന്റെ മകള്‍ക്കെതിരെ ഇത്തരത്തിലുള്ള പ്രതികരണം വരുന്നത്.
Cricket
കിവി ക്യാമ്പില്‍ കോവിഡ് ബാധ
മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.
സസെക്‌സ്: ഇംഗ്ലീഷ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് സംഘത്തില്‍ കോവിഡ് ബാധ. മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്. എന്നാല്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും രോഗബാധയില്ല. സസെക്‌സിനെതിരായ ചതുര്‍ദിന വാം അപ്പ് മല്‍സരം ഇന്നലെയാരംഭിക്കുകയും ചെയ്തു. നിക്കോളാസ് കിവി ടെസ്റ്റ് സംഘത്തിലെ പ്രധാനിയാണ്. 46 മല്‍സരങ്ങളില്‍ ടീമിന്റെ ഓപ്പണറായി അദ്ദേഹം കളിച്ചിരുന്നു. അടുത്ത മാസമാണ് ഇംഗ്ലീഷ്-കിവി പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലീഷ് ടെസ്റ്റ് സംഘത്തെ പരിശീലിപ്പിക്കുന്നത് കിവി മുന്‍ നായകനായ ബ്രെന്‍ഡന്‍ മക്കല്ലമാണ്.
Cricket
ഇന്നെങ്കിലും പുലിയാവുമോ; ചെന്നൈ ഇന്നിറങ്ങും
ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും.
ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ തോല്‍വികള്‍ മാത്രം സമ്പാദ്യമാക്കിയ ടീം. മഹേന്ദ്രസിംഗ് ധോണിക്ക് പകരം സീസണില്‍ പുതിയ നായകനായി രവീന്ദു ജഡേജ വന്നപ്പോള്‍ ആദ്യ നാല് മല്‍സരങ്ങളിലും ടീം തകര്‍ന്നു. ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും. 2010 ലെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി നാല് മല്‍സരങ്ങളില്‍ തകര്‍ന്നിരുന്നു ചെന്നൈ. പക്ഷേ അത് തുടക്കത്തിലായിരുന്നില്ല. ഇന്നത്തെ വലിയ പ്രശ്‌നം ചെന്നൈ ജയത്തിനൊപ്പം തോറ്റാല്‍ അത് വലിയ നാണക്കേടാവുമെന്നതാണ്. കാരണം ബെംഗളൂരുവിനെ നയിക്കുന്നത് ഇത് വരെ ചെന്നൈ സംഘത്തില്‍ കളിച്ച ഫാഫ് ഡുപ്ലസിയാണ്. ബാറ്റിംഗാണ് ചെന്നൈക്ക് തലവേദന. ആര്‍ക്കും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. റോബിന്‍ ഉത്തപ്പ, റിഥുരാജ് ഗെയിക്‌വാദ്, മോയിന്‍ അലി, അമ്പാട്ട് റായിഡു എന്നിവരെല്ലാം അതിവേഗം മടങ്ങുന്നു. ബൗളിംഗില്‍ വിശ്വസ്തനായ ഒരാള്‍ പോലുമില്ല. ഇന്നും തോറ്റാല്‍ പ്രശ്‌നം പല വിധമായി മാറും.
Cricket
ഐപിഎല്‍; ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും
ഇഷാന്‍ കിഷന്‍, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്‌ക്കോര്‍ ടീമിന് അപ്രാപ്യമായി നില്‍ക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്‍ക്കുന്നു എന്നതാണ് ടീമിനെ കാര്യമായി അലട്ടുന്നത്.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇത് വരെ ജയിക്കാത്തവര്‍ മൂന്ന് പേരാണ്. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍. ഇവര്‍ മൂന്ന് പേരും ഇന്ന് മൈതാനത്തുണ്ട്. ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് നടക്കുന്ന അങ്കത്തില്‍ ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുമ്പോള്‍ രാത്രിയിലെ പോരാട്ടത്തില്‍ മുംബൈക്ക് മുന്നില്‍ ശക്തരായ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സാണ് വരുന്നത്. മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും നായകസ്ഥാനം രവിന്ദു ജഡേജ ഏറ്റെടുത്തതിന് ശേഷം ടീമിന് വിജയങ്ങളില്ല എന്നത് ഞെട്ടിക്കുന്ന സത്യമാണ്. മൂന്ന് മല്‍സരങ്ങളിലും അവര്‍ തോല്‍ക്കുകയായിരുന്നു. നന്നായി കളിക്കുമ്പോഴും ടീം തോല്‍ക്കുന്നു എന്നതാണ് ജഡേജയെ കുഴക്കുന്നത്. അവസാന സീസണില്‍ റണ്‍സ് വാരിക്കൂട്ടിയ ഓപ്പണര്‍ റിഥുരാജ് ഗെയിക്‌വാദ് മൂന്ന് മല്‍സരങ്ങളിലും വന്‍ പരാജയമായിരുന്നു. മോയിന്‍ അലി തട്ടുതകര്‍പ്പന്‍ ടി-20 താരമാണ്. പക്ഷേ അദ്ദേഹത്തിനും കളിച്ച രണ്ട് മല്‍സരങ്ങളിലും താളം ലഭിച്ചിട്ടില്ല. ബാറ്റര്‍മാരില്‍ ധോണിയും ശിവം ദുബേയും മാത്രമാണ് പ്രതീക്ഷ കാക്കുന്നത്. ബൗളിംഗില്‍ ദീപക് ചാഹറുടെ പരുക്കും അഭാവവും പ്രശ്‌നമായി നില്‍ക്കുമ്പോള്‍ വിദേശ ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍, ഡവിന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കൊന്നും വിക്കറ്റുകള്‍ സ്വന്തമാക്കാനാവുന്നില്ല. ജഡേജ നല്ല ഓള്‍റൗണ്ടറാണ്. സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിനും പിഴക്കുന്നു. ഇത് തന്നെയാണ് ഹൈദരാബാദിന്റെയും അവസ്ഥ. നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഓപ്പണറായി വന്നിട്ടും റണ്‍സ് നേടാനാവുന്നില്ല,. അഭിഷേക് ശര്‍മയും പുതിയ പന്ത് നേരിടുന്നതില്‍ ദയനീയ പരാജയമായി മാറുന്നു. രാഹുല്‍ ത്രിപാഠി മൂന്നാമനായും ദക്ഷിണാഫ്രിക്കക്കാരന്‍ ഐദന്‍ മാര്‍ക്‌റാം നാലാമതും വരുമ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആരും വിശ്വാസ്യത കാക്കുന്നില്ല.
ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ വിശ്വാസ്യത കാക്കുമ്പോള്‍ ഉംറാന്‍ മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരെല്ലാം ധാരാളം റണ്‍സ് വഴങ്ങുന്നു. മുംബൈക്കാരുടെ കാര്യമാണ് പെരുത്ത് കഷ്ടം. എല്ലാ കളികളിലും ഇത് വരെ ഇങ്ങനെ തോറ്റിട്ടില്ല മുംബൈക്കാര്‍. രോഹിത് ശര്‍മ എന്ന സീനിയര്‍ നായകന്‍ ഉള്‍പ്പെടെ ആര്‍ക്കും റണ്‍സ് നേടാനാവുന്നില്ല. ഇഷാന്‍ കിഷന്‍, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്‌ക്കോര്‍ ടീമിന് അപ്രാപ്യമായി നില്‍ക്കുന്നു.
ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്‍ക്കുന്നു എന്നതാണ് ടീമിനെ കാര്യമായി അലട്ടുന്നത്. അതേ സമയം വിരാത് കോലിയില്‍ നിന്നും ഫാഫ് ഡുപ്ലസിയിലേക്ക് നായകസ്ഥാനം വന്നപ്പോള്‍ ബെംഗളൂരു മാറി. കിടിലന്‍ ബാറ്റിംഗാണ് ഡി.കെ എന്ന ദിനേശ് കാര്‍ത്തിക് കാഴ്ച്ചവെക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി ഇന്ന് ടീമിനൊപ്പമുണ്ട്. അവസാന മല്‍സരത്തില്‍ മിന്നിയ ഷഹബാസ് അഹമ്മദിനെ കാണാതിരിക്കരുത്. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നീ മികച്ച ബൗളര്‍മാരും ബെംഗളൂരു സംഘത്തിലുള്ളപ്പോള്‍ മുംബൈ ഇന്നും വിയര്‍ക്കാനാണ് സാധ്യത.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ