Video Stories
വിജ്ഞാനവും വിനയവും സമന്വയിച്ച പണ്ഡിതന്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
കേരളത്തിന്റെ സൗഭാഗ്യമായി ശേഷിക്കുന്ന പണ്ഡിത പാരമ്പര്യത്തിലെ അവസാന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ ഉസ്താദ് പി. കുഞ്ഞാണി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത്, മേലാറ്റൂര്‍ ദാറുല്‍ഹികം സ്ഥാപനങ്ങളുടെ സാരഥി, വിവിധ മഹല്ലുകളില്‍ ഖാളി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഉസ്താദിന്റെ വിയോഗം.
അറിവിന്റെ ഗരിമയും ഗാംഭീര്യവും പ്രകടമാകുന്ന ശരീരഭാഷയും കണിശമായ ജീവിത ചിട്ടകളും സൂക്ഷിക്കുമ്പോഴും വിനയം തുളുമ്പുന്ന സംസാരവും കുലീനമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്നു കുഞ്ഞാണി മുസ്‌ലിയാര്‍. തികഞ്ഞ പാണ്ഡിത്യം, ജീവിതത്തിലും ഇടപാടുകളിലും പുലര്‍ത്തിയ സൂക്ഷ്മത, ഉയര്‍ന്ന സാമ്പത്തിക സൗകര്യങ്ങള്‍ക്കിടയിലും പാലിച്ചു പോന്ന ജീവിത ലാളിത്യം, അവസാനം വരെ തുടര്‍ന്ന ജ്ഞാന സപര്യ ഇങ്ങനെ സമകാലികരില്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനു കാരണമായ സവിശേഷതകള്‍ ഒട്ടേറെയുണ്ട്.
പൊന്നാനിയില്‍ നിന്നാണ് പഴയ കാലത്ത് വിവിധ ദേശങ്ങളിലേക്ക് നേതൃ സൗഭാഗ്യം കടന്നു വന്നതും അറിവിന്റെ പ്രസരണം നടന്നതും. അങ്ങനെയെത്തിയ മഖ്ദൂം കുടുംബ സുകൃതങ്ങളാണ് ഓടക്കല്‍, മുസ്‌ലിയാരകത്ത് തുടങ്ങിയവ. ആ ഗണത്തില്‍ വരുന്ന പൊറ്റയില്‍ തറവാട്ടിലാണ് 1940 ഡിസംബര്‍ 29 ന് കുഞ്ഞാണി മുസ്‌ലിയാരുടെ ജനനം. മേലാറ്റൂര്‍ പുത്തംകുളം പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ കാപ്പ് കുളപ്പറമ്പ് പുതുകൊള്ളി ഉമ്മാച്ചുട്ടി എന്നിവരാണ് മാതാപിതാക്കള്‍. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി സേവനം ചെയ്ത ധാരളം പണ്ഡിത പ്രതിഭകളുണ്ട് പിതൃപരമ്പരയില്‍. നാട്ടുകാര്‍ ഈ കുടുംബത്തെ പ്രത്യേക സ്‌നേഹാദരവുകളോടെയാണ് എന്നും നോക്കിക്കണ്ടത്. കുടുംബത്തിന്റെ നേരും നന്മകളും തലമുറകളിലേക്ക് കാത്തുവെക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കൃഷിയും ഭദ്രമായ സാമ്പത്തിക നിലയും ഉണ്ടായിട്ടും അക്കാലത്തെ പതിവിനു വിപരീതമായി ഓത്തുപള്ളിക്കാലം കഴിഞ്ഞ് എട്ടാം വയസ്സില്‍ ദര്‍സ് ജീവിതം ആരംഭിച്ചു. 1965ല്‍ ബാഖിയാത്തില്‍നിന്ന് ബിരുദമെടുത്തു വരുന്നതുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസ കാലം. പുലാമന്തോള്‍ മയമുണ്ണി മുസ്‌ലിയാര്‍, വള്ളിക്കാപറ്റ കോയണ്ണി മുസ്‌ലിയാര്‍, അരിപ്ര സി.കെ മൊയ്തീന്‍ ഹാജി, ഒ.കെ സൈനുദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സുകാലത്തെ ഗുരുനാഥന്‍മാര്‍.
ശൈഖ് ഹസന്‍ ഹസ്രത്ത്, തമിഴ്‌നാട് സ്വദേശി ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. പണ്ഡിത പ്രമുഖനും സൂഫീവര്യനുമായ അരിപ്ര മൊയ്തീന്‍ ഹാജിയാണ് കുഞ്ഞാണി മുസ്‌ലിയാരെ ഏറെ സ്വാധീനിച്ച ഗുരുവും മാര്‍ഗദര്‍ശിയും.
1965 മുതല്‍ ജീവിതാന്ത്യം വരെ കുഞ്ഞാണി മുസ്‌ലിയാര്‍ മാതൃകായോഗ്യനായ മുദരിസായിരുന്നു. ഉസ്താദുമാരില്‍നിന്നു നുകര്‍ന്ന സൂക്ഷ്മജ്ഞാനങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എന്നും ആവേശമായിരുന്നു. സാധാരണ മുദരിസുമാര്‍ അധ്യാപനം നടത്താന്‍ പ്രയാസപ്പെടുന്ന വിവിധ ബൗദ്ധിക വിഷയങ്ങള്‍ (മഅഖൂലാത്ത്) പ്രത്യേകമായ അവഗാഹത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കെട്ടഴിക്കാനുള്ള അദ്ദേഹത്തിന്റെ വിശേഷ നൈപുണി പ്രസിദ്ധമാണ്.
കേരള ഉലമാക്കളില്‍ അപൂര്‍വം പേര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ‘വീട്ടു ദര്‍സ്’ സമ്പ്രദായം ദീര്‍ഘകാലം നടപ്പാക്കിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പ്രത്യേക വിജ്ഞാന ശാഖകളിലെ തഹ്ഖീഖ് തേടി വരുന്ന പണ്ഡിതരായിരുന്നു ഈ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍. ആവശ്യമുള്ള പാഠ ഭാഗങ്ങള്‍ ഓതിത്തീരുംവരെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള ആ ദര്‍സ് ഗാഹ് ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വരാന്തയിലിട്ട ആ ചാരുകസേര ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 1965 ല്‍ മുടിക്കോട്, തുടര്‍ന്ന് വഫാത്തുവരെ ഖാളി സ്ഥാനം വഹിച്ച പുത്തനഴി എന്നിവിടങ്ങളില്‍ മാത്രമാണ് പുറമെ ദര്‍സ് നടത്തിയത്. ഒരു നിയോഗം പോലെ കഴിഞ്ഞ എട്ടുവര്‍ഷം ഉമ്മുല്‍ മദാരിസായ ജാമിഅ നൂരിയയില്‍ മുദരിസായി സേവനം ചെയ്യാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പ്രത്യേക പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ജാമിഅയിലെ സേവനം. മമ്മദ് ഫൈസിയുടെ വിയോഗത്തിനു ശേഷം ജാമിഅയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നന്മകളില്‍ എന്നും അണിയറയില്‍ ഇരുന്ന് സന്തോഷിക്കുകയും പിന്തുണക്കുകയും ചെയ്ത ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാര്‍, നാട്ടിക വി. മൂസ മൗലവി എന്നിവരോടൊത്തുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലമാക്കി. സൗമ്യമായ പെരുമാറ്റത്തിലൂടെ എതിരാളികളുടെ കൂടി ആദവ് ആര്‍ജിക്കാന്‍ അദ്ദേഹത്തിനായി. മക്കളെല്ലാം മതരംഗത്തും പൊതുരംഗത്തും സേവനനിരതരാവാന്‍ വേണ്ട സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം അനുവദിച്ചിരുന്നു. ജീവിതത്തില്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവങ്ങളും സമ്പത്തുമെല്ലാം സമുദായ സേവനത്തിന് സമര്‍പ്പിച്ച മാതൃകാ യോഗ്യനായ നേതാവായിരുന്നു. സമസ്തയുടെയും ഇസ്‌ലാമിക കര്‍മരംഗത്തെയും കരുത്തുറ്റ നേതൃത്വവും മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന സമ്പൂര്‍ണ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച കുഞ്ഞാണി മുസ്‌ലിയാരുടെ ജീവിതം തലമുറകള്‍ക്ക് മാതൃകയാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ