Connect with us

Video Stories

അധികമാര്‍ക്കുമറിയാത്ത ചില ഗംഭീര്‍ വിശേഷങ്ങള്‍

Published

on

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്‍ഹിക്കാരന്‍ സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ കാത്തത് വര്‍ഷങ്ങളോളം. നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവിലൂടെ ഒക്ടോബര്‍ 14ന് ജന്മദിനമാഘോഷിക്കുന്ന ഗൗതിക്ക് ഈ ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാനാവാത്തതായി.

1. ജനനം: 1981 ഒക്ടോബര്‍ 14, ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍
2. കുട്ടിക്കാലം: ജനിച്ച് 18ാം ദിവസം മുതല്‍ താമസം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം.
3. എന്‍സിഎ: 18ാം വയസില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി.
4. യൂത്ത് ക്രിക്കറ്റ്: 2001ല്‍ അണ്ടര്‍ 19 തലത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറി. അതേ സീസണില്‍ തന്നെ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റവും
5. ജയത്തിലെ നിര്‍ണായക റോള്‍: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഹൈദരാബാദ് ഏകദിനത്തില്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ 81 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര (2-1).
6. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ യൂത്ത് ടീമിനായി 212 റണ്‍സ് നേടി. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വലിയ സ്‌കോറായിരുന്നു ഇത്.
7. ഇന്ത്യ എ ടൂര്‍: 2002/03ലെ വിന്‍ഡീസ് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമായ ഗംഭീര്‍ 13 ഇന്നിങ്‌സുകളിലായി നേടിയത് 617 റണ്‍സ്.
8. തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറികള്‍: സിംബാബ്വെക്കെതിരായ ഡബിളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഡബിള്‍ ശതകം തികച്ചു.
9. ഏകദിന – ടെസ്റ്റ് അരങ്ങേറ്റം: 2003ല്‍ ബംഗ്ലദേശിനെതിരെ ഏകദിനത്തിലും 2004ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം.
10. 2007 ലോക ട്വന്റി-20: 2007 ലോകകപ്പ് സെമിയില്‍ പാകിസ്താനെതിരെ 54 പന്തില്‍ നിന്ന് നേടിയത് ത്രസിപ്പിക്കുന്ന 75 റണ്‍സ്. ചാമ്പ്യന്‍ഷിപ്പില്‍ 227 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍.
11. അവാര്‍ഡുകള്‍: 2008ല്‍ രാജ്യം അര്‍ജുന നല്‍കി ആരാധിച്ചു
12. ടെസ്റ്റില്‍ ഒന്നാം നമ്പര്‍: 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി
13. ഐസിസി ടെസ്റ്റ് പ്ലയര്‍ ഓഫ് ദ ഇയര്‍: 2009ല്‍ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടുgambhir-100_031312070608
14. റെക്കോര്‍ഡ് സെഞ്ച്വറികള്‍: 2010ല്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
15. വിവ് റിച്ചാര്‍ഡ്‌സിനൊപ്പം: 2010ല്‍ വിവ് റിച്ചാര്‍ഡ്‌സിനു ശേഷം 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി അര്‍ധശതകം തികക്കുന്ന ആദ്യ കളിക്കാരന്‍.
16. സ്ഥിരതയുടെ പര്യായും: നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 300ലധികം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരം
17. ക്യാപ്റ്റന്‍നായി അരങ്ങേറ്റം: 2010ല്‍ ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം. പരമ്പര ഇന്ത്യ ജയിച്ചത് 5-0ന്.
18. 2011 ലോകകപ്പ് ഫൈനല്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി നേടിയ 122 പന്തില്‍ 97. ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.
19. വിവാഹം: 2011 ഒക്ടോബറില്‍ നടാഷ ജെയ്‌നുമായുള്ള വിവാഹം.2
20. ഐപിഎല്‍: 2010ല്‍ കൊല്‍ക്ക  ത്ത നൈറ്റ് റൈഡേര്‍സ് ഗൗതിയെ സ്വന്തമാക്കിയത് 2.5 മില്യണ്‍ ഡോളറുകള്‍

guesskaro_2201717229322387870
21. ഐപിഎല്‍ കിരീടങ്ങള്‍: 2012ലും 14ലും കൊല്‍ക്കത്തക്കായി കിരീടനേട്ടം
22. കൂട്ടുകെട്ട്: ഇന്ത്യന്‍ ഓപണിങ് ജോഡി കൂട്ടുകെട്ട് റെക്കോര്‍ഡ് ഇവരുടെ പേരില്‍. സ്വന്തമാക്കിയത് 87 ഇന്നിങ്‌സുകളില്‍ നിന്ന് 4412 റണ്‍സ്. ഉയര്‍ന്ന ശരാശരിയും ഇവര്‍ക്ക് തന്നെ: 52.52 റണ്‍സ്

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.